പുറമേരി അരയാക്കൂൽ പാറു അമ്മ നൂറ്റിമൂന്നാം വയസില്‍ അന്തരിച്ചു

പുറമേരി: അരയാക്കൂൽ പാറു അമ്മ നൂറ്റിമൂന്നാം വയസില്‍ അന്തരിച്ചു. ഭർത്താവ്: പരേതനായ ചാത്തു (വടക്കാടത്ത്, എടച്ചേരി). മക്കൾ: നാരായണി, ജാനു, കുമാരൻ, കുഞ്ഞിക്കണ്ണൻ, ശശി. മരുമക്കൾ: കുഞ്ഞ്യേക്കൻ, ശാരദ, പ്രേമലത, ഷൈമ, പരേതനായ ചാത്തു. സഹോദരങ്ങൾ: പരേതരായ ചിരുത, മാത. സഞ്ചയനം ശനിയാഴ്ച. Summary: purameri paru mamma passed away.

ഗവ. ഐടിഐകളിലടക്കം ജില്ലയിലെ വിവിധയിടങ്ങളില്‍ നിയമനം; ഒഴിവുകളും യോഗ്യതകളും വിശദമായി നോക്കാം

ഗവ. ഐടിഐകളിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്‌ കീഴിൽ കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ പ്രവർത്തിക്കുന്ന 23 ഗവ. ഐടിഐകളിൽ നിശ്ചിത കാലയളവിലേക്ക് എംപ്ലോയബിലിറ്റി സ്‌കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗെസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10ന് എലത്തൂർ ഗവ. ഐടിഐയിൽ നടക്കുന്നതായിരിക്കും. കൂടുതല്‍

12 വര്‍ഷക്കാലം ചോറോട് പഞ്ചായത്ത് പ്രസിഡണ്ട്, ഒരു മാസം മുമ്പ് വരെ പാര്‍ട്ടി പരിപാടികളില്‍ സജീവം; സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവ് ടി.വി ബാലന്‍ മാസ്റ്റര്‍ക്ക്‌ ജന്മനാടിന്റെ യാത്രാമൊഴി

ചോറോട്: ചുറ്റിലും പ്രിയപ്പെട്ട നാട്ടുകാര്‍…അവര്‍ക്കൊപ്പം നൂറ് കണക്കിന് പ്രവര്‍ത്തകര്‍…സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍…സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവ്‌ ചോറോട് ഹൃദ്യയിൽ ടി.വി ബാലന്‍ മാഷിന് വിട നല്‍കി ജന്മനാട്. കഴിഞ്ഞ മാസം ബ്രാഞ്ച് സമ്മേളനത്തില്‍ വരെ സജീവമായിരുന്ന മാഷിന്റെ പെട്ടെന്നുള്ള വിയോഗം ആര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. അടുത്തിടെയായിരുന്നു അസുഖബാധിതനായത്. പിന്നാലെ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇന്നലെയോടെ മരണം സംഭവിച്ചത്. ഇന്ന്

ബാലുശ്ശേരിയില്‍ എം.ഡി.എം.എയുമായി നാല് യുവാക്കള്‍ പിടിയില്‍; പ്രതികള്‍ പിടിയിലായത് വീട്ടില്‍ നടത്തിയ റെയ്ഡില്‍, നാലുപേരും കൊയിലാണ്ടി, വടകര കോഴിക്കോട് ഭാഗങ്ങളിലെ മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവര്‍

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ എം.ഡി.എം.എയുമായി നാലു യുവാക്കള്‍ അറസ്റ്റില്‍. പോസ്റ്റ് ഓഫീസ് റോഡില്‍ കുറ്റിക്കാട്ട് പറമ്പ് ജിഷ്ണുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 20 ഗ്രാം എം.ഡി.എം.എയുമായി ഇവരെ പിടി കൂടിയത്. കുറ്റിക്കാട്ട് പറമ്പ് ജിഷ്ണു (25), നന്മണ്ട താനോത്ത് വീട്ടില്‍ അനന്ദു എന്ന ടോബി (25), നന്മണ്ട കരിയാത്തന്‍ കാവ് തിയ്യക്കണ്ടി ആകാശ് (26), ചേളന്നൂര്‍ കൈതോട്ടയില്‍

മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ചേന്ദമംഗലം തെരു കൂടാളി അശോകന്‍ അന്തരിച്ചു

വടകര: മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും യു.ഡി.എഫ് വടകര നിയോജക മണ്ഡലം മുന്‍ ചെയര്‍മാനുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചേന്ദമംഗലം തെരു കൂടാളി അശോകന്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: പ്രസന്ന. മക്കള്‍: സജീഷ് കൂടാളി, സജിന കൂടാളി. മരുമക്കള്‍: സുനില്‍കുമാര്‍ (പേരാമ്പ്ര), അര്‍ച്ചന. സംസ്‌കാരം: വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ന് ചോറോട് ചേന്ദമംഗലം തെരുവിലെ വീട്ടുവളപ്പില്‍.

പയ്യോളി കോട്ടക്കല്‍ മിനി നിവാസില്‍ ആമന്യ മോഹന്‍ അന്തരിച്ചു

പയ്യോളി: കോട്ടക്കല്‍ മിനി നിവാസില്‍ ആമന്യ മോഹന്‍ അന്തരിച്ചു. രണ്ട് വയസായിരുന്നു. അച്ഛന്‍: സീമന്ത് (ബഹ്‌റൈന്‍). അമ്മ: പ്രപിജ (കണ്ണൂക്കര). സഹോദരന്‍: അമല്‍ മോഹന്‍ (വിദ്യാര്‍ത്ഥി, ജെടിഎസ്, വടകര).

പണയ സ്വർണം മാറ്റി വെയ്ക്കാനെന്ന വ്യാജേനയെത്തി തട്ടിപ്പ്‌; പയ്യന്നൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപന മാനേജരുടെ പണം തട്ടിയെടുത്ത പ്രതി പിടിയിൽ

കണ്ണൂര്‍: പയ്യന്നൂരില്‍ സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്വകാര്യ ധനകാര്യ സ്ഥാപന മാനേജരുടെ പണം തട്ടിയെടുത്തയാള്‍ പിടിയില്‍. മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെയാണ് പയ്യന്നൂർ പൊലീസ് പിടികൂടിയത്. പയ്യന്നൂർ പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജറുടെ പക്കല്‍ നിന്നാണ്‌ പ്രതി പണയ സ്വർണം മാറ്റി വെയ്ക്കാനെന്ന വ്യാജേനയെത്തി തട്ടിപ്പ് നടത്തിയത്‌. സ്ഥാപനത്തിലെത്തിയ

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഫെബ്രുവരിയില്‍ ചെയ്‌തോ ഇല്ലയോ എന്ന സംശയത്തിലാണോ ? പേടിക്കേണ്ട; ഓണ്‍ലൈനായി അഞ്ച് മിനിട്ടുനുള്ളില്‍ സംശയം തീര്‍ക്കാം

വടകര: മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ഇ-കെവൈസി മസ്റ്ററിങ് ഇന്ന് മുതല്‍ തുടങ്ങുകയാണ്. സൗജന്യ റേഷൻ ലഭിക്കുന്നവരുടെ ഇ – കെവൈസി അപ്ഡേഷൻ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കാനാണ് ഇത്തരത്തില്‍ മസ്റ്ററിങ് നടത്തുന്നത്. എന്നാല്‍ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇ–പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ചു റേഷൻ വാങ്ങിയവർ മസ്റ്റർ ചെയ്യേണ്ടതില്ലെന്ന്‌ ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

വീരഞ്ചേരി പാലക്കണ്ടി ഭാഗ്യനാഥൻ അന്തരിച്ചു

വീരഞ്ചേരി: പാലക്കണ്ടി ഭാഗ്യനാഥൻ അന്തരിച്ചു. അറുപ്പത്തിയൊമ്പത് വയസായിരുന്നു. ദുബായ്‌ നാഷണൽ എയർ ട്രാവൽസിൽ ഏറെക്കാലം ഉദ്യോഗസ്ഥനായിരുന്നു. അച്ഛന്‍: പരേതനായ പാലക്കണ്ടി കുഞ്ഞിരാമന്‍ (റിട്ട.സബ് റജിസ്റ്റാര്‍). അമ്മ: നാരായണി. ഭാര്യ: സുഭിഷ റാണി. മകൻ: വിഘ്നേഷ് (യുകെ). സഹോദരങ്ങൾ: പ്രേമകുമാരി (റിട്ട. ഹെഡ് ടീച്ചർ വില്യാപ്പള്ളി നോർത്ത് യു.പി സ്കൂൾ ), വിദ്യാസാഗർ (ബിസിനസ്സ് ), മൃദുല

‘ജനങ്ങളെ ദ്രോഹിക്കുന്ന റെയിൽവേയുടെ നടപടികൾ അവസാനിപ്പിക്കുക’; പാർക്കിംഗ് ഫീസ് വർദ്ധനവില്‍ പ്രതിഷേധം ശക്തം, വടകര റെയിൽവേ സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ്‌ മാര്‍ച്ച്‌

വടകര: റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍ ഉദ്ഘാടനം ചെയ്തു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ സ്റ്റേഷനിലെത്തിയ പ്രവര്‍ത്തകര്‍ പാർക്കിംഗ് ഗ്രൗണ്ടിൽ വണ്ടി പാർക്ക് ചെയ്ത് പ്രതിഷേധിച്ചു. സാധാരണക്കാരെ ദ്രോഹിക്കുന്ന

error: Content is protected !!