ദേശീയപാതയിൽ മൂടാടി വെള്ളറക്കാട് മരം കടപുഴകി വീണു; ഗതാഗതം നിലച്ചു

മൂടാടി: കനത്തമഴയും കാറ്റിലും മൂടാടി ഹൈവേ റോഡിലേയ്ക്ക് മരം വീണ് ഗതാഗത തടസ്സം. രാത്രി 7 മണിയോടെയാണ് സംഭവം. മൂടാടി വെള്ളറക്കാട് ബസ് സ്‌റ്റോപ്പിന് സമീപം റോഡിലേയ്ക്കാണ് മരം കടപുഴകി വീണത്. സംഭവ സ്ഥലത്ത് വലിയ ഗതാഗത തടസ്സമാണ് ഉള്ളത്. ഇരുഭാഗങ്ങളിലേയ്ക്കുമുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്.

കനത്തമഴ; കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു

കക്കയം: കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജലസംഭരണിയിലെ ജലനിരപ്പ് ഉയർന്നു. 756.62 മീറ്ററിലാണ് ഇപ്പോൾ ജലനിരപ്പ്. ഓറഞ്ച് അലേർട്ടാണ് ഡാമിൽ നിലവിലുള്ളത്. മഴ ശക്തമായി തുടരുകയാണേൽ ജലനിരപ്പ് 757.50 മീറ്ററിൽ എത്താൻ സാധ്യതയുണ്ട്. അങ്ങനെ ജലനിരപ്പ് ഉയരുകയാണേൽ റെഡ് അലേർട്ട് പ്രഖ്യാപിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

നവീകരണം പൂർത്തിയായി ; തിരുവള്ളൂർ ഇട്ടാക്കിമീത്തൽ പോയത്ത്‌മുക്ക്‌ റോഡ് നാട്ടുകാർക്ക് തുറന്ന് കൊടുത്തു

വള്ളിയാട്‌: ഇട്ടാക്കിമീത്തൽ പോയത്ത്‌മുക്ക്‌ റോഡ് നാട്ടുകാർക്ക് തുറന്ന് കൊടുത്തു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം പൂർത്തിയാക്കിയത്. ഇട്ടാക്കിമീത്തൽ പോയത്ത്‌മുക്ക്‌ റോഡിന്റെ ഉദ്ഘാടനം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സബിത മണക്കുനി നിർവ്വഹിച്ചു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എഫ്‌ എം മുനീർ, ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ പി അബ്ദുറഹിമാൻ, സി എച്ച്‌ മൊയ്തു,

അമീബിക് മസ്തിഷ്‌കജ്വരം; കോഴിക്കോട് ചികിത്സയിലുള്ള നാലുവയസുകാരന്റെ അന്തിമ പരിശോധന ഫലവും പോസിറ്റീവ്

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന 4 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു. അന്തിമ പരിശോധന ഫലവും പോസിറ്റീവ് ആയതിനെ തുടർന്നാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കണ്ണൂർ സ്വദേശിയായ നാല് വയസ്സുകാരനെ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അമീബിക് ലക്ഷണങ്ങളോടെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ

മാലിന്യ മുക്തം നവകേരളം; വടകര നഗരസഭയിൽ രണ്ടാംഘട്ടം ക്യാമ്പയിന് തുടക്കമായി

വടകര: 2025 മാർച്ച്‌ 31 നകം സമ്പൂർണ മാലിന്യമുക്ത കേരളം പ്രഖ്യാപനത്തിനു മുന്നോടിയായി നടക്കുന്ന രണ്ടാം ഘട്ട ക്യാമ്പയിൻ പ്രവർത്തനത്തിനു തുടക്കം കുറിച്ച് കൊണ്ടുള്ള നഗരസഭ തല ശില്പശാല നടന്നു. വടകര ടൗൺ ഹാളിൽ നടന്ന ശില്പശാല നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി കെ സതീശൻമാസ്റ്റർ അധ്യക്ഷനായി.

പുറമേരിയില്‍ കുട്ടികളുമായി പോയ സ്‌കൂള്‍ ബസ്സില്‍ നിന്നും പുക; അധ്യാപകന്റേയും നാട്ടുകാരുടേയും സമയോചിതമായ ഇടപെടലില്‍ സുരക്ഷിതരായി കുരുന്നുജീവനുകൾ

പുറമേരി: സ്കൂൾ ബസിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഇരിങ്ങണ്ണൂർ കച്ചേരി യു പി സ്കൂളിലെ ബസിൽ നിന്നാണ് പുക ഉയർന്നത്. രാവിലെ 9.15 ഓടെ വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് വരുന്നതിനിടെയാണ് സംഭവം. വെള്ളൂർ നടേമ്മൽ പീടികയിൽ ബസ് എത്തിയപ്പോൾ ബസിനടിയിൽ നിന്ന് അസാധാരണമായ രീതിയിൽ പുക ഉയരുകയായിരുന്നു. 20 ഓളം കുട്ടികൾ ഈ സമയത്ത്

വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പാറക്കടവ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് നാളെ, ഒരുക്കങ്ങൾ പൂർത്തിയായി

  തൂണേരി: നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാറക്കടവ് ഡിവിഷനിൽ ഒരുക്കങ്ങൾ പൂർത്തിയായി. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഡിവിഷനിൽ മത്സരിച്ച് ജയിച്ച എ.കെ. ഉമേഷ് കൗൺസിലർ സ്ഥാനം രാജിവെച്ചതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി പി ഷിജിൻ കുമാർ, യുഡിഎഫ് സ്ഥാനാർത്ഥി ദ്വര, ബിജെപിക്കു വേണ്ടി വിനീഷ് എന്നിവരാണ് മത്സര രം​ഗത്തുള്ളത്. തൂണേരി പഞ്ചായത്തിലെ

അഴിയൂർ കുഞ്ഞിപ്പള്ളി ചിറയിൽ പീടികയിലെ സെയ്ബിൽ ഖാലിദ് ഹാജി തൈതോട്ടത്തിൽ അന്തരിച്ചു

അഴിയൂർ: കുഞ്ഞിപ്പള്ളി ചിറയിൽ പീടികയിലെ സൈന ബിൽ ഖാലിദ് ഹാജി തൈതോട്ടത്തിൽ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭാര്യ: വലിയകത്ത് കരകെട്ടി സൈനബ ഹജ്ജുമ്മ. മകൻ: താജുദ്ദീൻ. മരുമകൾ : സാജിത (തോട്ടട)

തലശ്ശേരി-മൈസൂർ അന്തർ സംസ്ഥാനപാതയിൽ മണ്ണിടിച്ചിൽ; വാഹനം കടത്തിവിടുന്നത് ഒരു ഭാഗത്തുകൂടി മാത്രം

തലശ്ശേരി: തലശ്ശേരി-മൈസൂർ അന്തർ സംസ്ഥാന പാതയിൽ മണ്ണിടിച്ചിൽ. കൂട്ടുപുഴയ്ക്കടുത്ത് വളവുപാറയിലാണ് മണ്ണിടിച്ചിലുണ്ടായത്. മൈസൂരിൽ നിന്ന് കണ്ണൂർ ജില്ലയിലെത്താനുള്ള പ്രധാന പാതയാണിത്. ചരക്കുവാഹനങ്ങളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. സുരക്ഷ കണക്കിലെടുത്ത് വാഹനങ്ങൾ ഭാഗികമായി മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്. കൂടുതൽ മണ്ണിടിച്ചലിന് സാധ്യതയുണ്ടെന്നാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനാൽ റോഡിന്റെ ഒരു ഭാഗത്തുകൂടിയാണ് വാഹനങ്ങളെ

റിട്ട. അധ്യാപിക മടപ്പള്ളി നാലു കണ്ടത്തിൽ മാതു അന്തരിച്ചു

മടപ്പള്ളി: റിട്ട. അധ്യാപിക അറക്കൽ ക്ഷേത്രത്തിന് സമീപം നാലു കണ്ടത്തിൽ മാതു അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു. ചോമ്പാല എൽ.പി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ നാലു കണ്ടത്തിൽ കുഞ്ഞിരാമൻ. മക്കൾ: ശശിധരൻ, ശാന്തകുമാരി, രമേഷ് ബാബു, രാജേശ്വരി, ഇന്ദിര, തുളസി. സഹോദരങ്ങൾ: വേലായുധൻ (റിട്ട: ജെ.എച്ച് ഐ), ലീല, പരേതനായ കുഞ്ഞാണ്ടി.

error: Content is protected !!