കനത്ത മഴ: കോഴിക്കോട് ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും പ്രവേശനമില്ല, ക്വാറി പ്രവർത്തനങ്ങള്‍ നിര്‍ത്താനും ഉത്തരവ്
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുമുള്ള മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മണല്‍ എടുക്കല്‍ എന്നിവ കര്‍ശനമായി നിര്‍ത്തിവെച്ച് ഉത്തരവായി. ജില്ലയില്‍ വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം
വയനാട് ഉരുൾപൊട്ടൽ ദുരന്തം; സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഖാചരണം
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് ദുഃഖാചരണമായിരിക്കും. മുണ്ടക്കൈയിൽ പ്രകൃതി ദുരന്തത്തിൽ അനേകംപേർക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചതിലും സർക്കാർ അതീവ ദുഃഖം രേഖപ്പെടുത്തി. സംസ്ഥാനത്തൊട്ടാകെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. കൂടാതെ ഇന്നും നാളെയും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷ പരിപാടികളും
അഴിയൂർ മൂന്നാം ഗേറ്റിലെ കോപ്പാംകണ്ടി ബാബു അന്തരിച്ചു
അഴിയൂർ: മൂന്നാം ഗേറ്റിലെ വൈഷ്ണവത്തിൽ കോപ്പാകംണ്ടി ബാബു അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. അച്ഛൻ : പരേതനായ കേളപ്പൻ അമ്മ: അമ്മാളു ഭാര്യ: ഉഷ കുമാരി മകൻ : വൈഷ്ണവ് സഹോദരൻ: അശോകൻ മാഷ് സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
മണിയൂർ മുതുവന ആയാടത്തിൽ മീത്തൽ ചാത്തു അന്തരിച്ചു
മണിയൂർ: മുതുവന ആയാടത്തിൽ മീത്തൽ ചാത്തു അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ശാന്ത, ദേവി, മോളി, ബിജു. മരുമക്കൾ: ചന്ദ്രൻ (കരുവഞ്ചേരി), കുഞ്ഞിക്കണ്ണൻ (മുയിപ്പോത്ത്), പത്മനാഭൻ (പുത്തൂര്‍), നിഷ. സഹോദരങ്ങൾ: കല്യാണി, കുഞ്ഞിരാമൻ, പരേതയായ മന്ദി.
കുറ്റ്യാടി നിട്ടൂര്‍ സ്വദേശിയായ പതിനേഴുകാരനെ കാണ്മാനില്ലെന്ന് പരാതി
കുറ്റ്യാടി: നിട്ടൂര്‍ സ്വദേശിയായ പതിനേഴുകാരനെ കാണ്മാനില്ലെന്ന് പരാതി. തുടിയൻ വലിയത്ത് യൂനസിന്റെ മകന്‍ അഹമ്മദ് യാസീനെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. ആരോടും പറയാതെ കോളേജില്‍ നിന്നും പുറത്തേക്ക് പോവുകയായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് കോളേജ് അധികൃതര്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ തുടര്‍ന്ന് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി. പോവുമ്പോള്‍ വെളുത്ത
അതി തീവ്രമഴ തുടരുന്നു: കോഴിക്കോട് ഉൾപ്പടെ എട്ടു ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.ഒരാഴ്ച മഴ തുടരും. കൂടുതൽ
ദുരിതപ്പെഴ്ത്തില്‍ വ്യാപകനാശം; വെള്ളത്തിൽ മുങ്ങി വീടുകളും റോഡുകളും, വടകര താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
വടകര: കനത്ത മഴയെ തുടര്‍ന്ന് വടകര താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നിലവില്‍ രണ്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. പുതുപ്പണം ജെഎന്‍എം ഹയര്‍സെക്കന്ററി സ്‌ക്കൂള്‍, താഴെ അങ്ങാടി എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്. എന്നാല്‍ പലരും ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്നുണ്ടെന്നും, ഇതുവരെയായി ആരും ക്യാമ്പുകളില്‍ എത്തിയിട്ടില്ലെന്നും വടകര നഗരസഭാ ചെയര്‍പേഴ്‌സണ്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. രാവിലെയുള്ള കനത്ത
ദുരിതപ്പെയ്ത്ത്; ചോറോട് നിരവധി വീടുകളിൽ വെള്ളം കയറി, ആളുകളെ മാറ്റിപാർപ്പിച്ചു
ചോറോട് : ചോറോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി. വെള്ളം വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ നിരവധി പേരെ ബന്ധുവീടുകളിലും മറ്റും മാറ്റി പാർപ്പിച്ചു. ചോറോട് ഈസ്റ്റിലെ ബാലൻ, നാരായണി കുഞ്ഞിക്കണ്ടി, ശാന്തദർശന എന്നിവരെ ബന്ധുവീടുകളിലേക്ക് മാറ്റി. കുഞ്ഞിക്കണ്ണൻ കെ.എം, ബാലകൃഷ്ണൻ അർദ്ര, രാമകൃഷ്ണൻ വന്ദനം, ജാനു വി.ടി.കെ., മനോജൻ മാപ്ല കണ്ടിയിൽ, ബാലൻ
വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി; അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ട്, മരണം 60 കടന്നു
കൽപറ്റ: വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി. പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. രക്ഷാപ്രവർത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. മേഖലയിൽ നിന്ന് ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുകയാണ് . നിലവിൽ രക്ഷാപ്രവർത്തനത്തിന് എത്തിയവരോട് മുണ്ടക്കയത്ത് നിന്നും മാറാൻ നിർദേശിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ മന്ത്രിമാരും മടങ്ങി. അതീവ ഗുരുതര സാഹചര്യമെന്നാണ് റിപ്പോർട്ട്. അതേ സമയം ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 60 കടന്നു. മരണ സംഖ്യ
ചെമ്മരത്തൂർ ടൗണിലും വെള്ളക്കെട്ട്; കച്ചവട സ്ഥാപനങ്ങൾ തുറക്കാനാവാതെ വ്യാപാരികൾ, വാഹനയാത്രികരും ദുരിതത്തിൽ
ചെമ്മരത്തൂർ: വെള്ളക്കെട്ടിന്റെ ദുരിതംപേറി ചെമ്മരത്തൂർ ടൗണും. ഇന്നലെത്തെ മഴയിൽ ചെമ്മരത്തൂർ ടൗണിൽ പൂർണ്ണമായും വെള്ളം കയറി.ഇതിനാൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാവാതെ വ്യാപാരികൾ ബുദ്ധിമുട്ടിലായി. കടകളിലെ സാധനങ്ങൾ വെള്ളം കയറി നശിച്ചു. വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. ടൗണിലൂടെയുള്ള വാഹനയാത്രയും ബുദ്ധിമുട്ടിലായിരിക്കുകയാണ്. മഴ തുടങ്ങിയാൽ ചെമ്മരത്തൂർ വെള്ളത്തിലാണ്. ഇതിന് ശാശ്വതപരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ