കർഷകദിനത്തിൽ വടകര കൃഷിഭവൻ കർഷകരെ ആദരിക്കുന്നു; വിശദാംശങ്ങൾ അറിയാം
വടകര: കർഷക ദിനത്തോടനുബന്ധിച്ച് ചിങ്ങം ഒന്നിന് വടകര നഗരസഭ കൃഷിഭവൻ കർഷകരെ ആദരിക്കുന്നു. മാതൃകാപരമായി കാർഷിക പ്രവർത്തനം നടത്തുന്ന കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ച് അതിൽ നിന്ന് തെരഞ്ഞെടുക്കുന്ന കർഷകരെയാണ് ആദരിക്കുന്നത്. താഴെ പറയുന്ന വിവിധ കർഷക വിഭാഗങ്ങളെ തെരഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. 1) നെൽ കർഷകൻ2) കേര കർഷകൻ3) വനിതാ കർഷക4 ) എസ്.സി
വയനാട് ഉരുള്‍പൊട്ടല്‍: ഇതുവരെ രക്ഷിച്ചത് 1500ലേറെ പേരെ; ബെയ്‌ലി പാല നിര്‍മ്മാണം അവസാന ഘട്ടത്തിൽ
മേപ്പാടി: കേരളത്തെ ഞെട്ടിച്ച മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ നിന്നും ഇതിനകം രക്ഷിച്ചത് 1500ലേറെ പേരെ. കരസേന, നാവിക സേന, ദുരന്തനിവാരണ സേന, അഗ്നിരക്ഷാ സേന പ്രവര്‍ത്തകരും പൊലീസും സന്നദ്ധ പ്രവര്‍ത്തകരുമാണ് ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്നത്. ബുധനാഴ്ചയാണ് മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരാനായത്. ചൊവ്വാഴ്ച ഇവിടുത്തെ മദ്രസയില്‍ സൂക്ഷിച്ച 18 മൃതദേഹങ്ങള്‍ ബുധനാഴ്ച പുറത്തെത്തിച്ചു.
നാദാപുരം റോഡിലെ ഹോട്ടൽ വ്യാപാരിയായിരുന്ന മടപ്പള്ളി തെക്കെ പറമ്പത്ത് വാസു അന്തരിച്ചു
മടപ്പള്ളി: നാദാപുരം റോഡിലെ ഹോട്ടൽ വ്യാപാരിയായിരുന്ന മടപ്പള്ളി തെക്കെ പറമ്പത്ത് വാസു അന്തരിച്ചു. എൺപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ ജാനു. മക്കൾ: ശോഭ, ഷീന, വിനീഷ് (ഏ.ആർ ഓഫീസ് വടകര). മരുമക്കൾ: തുണ്ടിയിൽ ചന്ദ്രൻ പാലോളിപ്പാലം, മനോജ് കുമാർ (സെൻട്രൽ ബാങ്ക് ചോമ്പാല), മോനിഷ തട്ടോളിക്കര. സംസ്കാരം വ്യാഴം രാവിലെ 10 മണിക്ക് നടക്കും.
ദുരിത മേഖലയിൽ അഴിയൂരിൻ്റെ സഹായഹസ്തം; അവശ്യ വസ്തുക്കളുമായി വാഹനം മേപ്പാടിയിലേക്ക്
അഴിയൂർ: അതിതീവ്ര മഴയിലും ഉരുൾ പൊട്ടലിലും ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ദുരന്തബാധിതർക്ക് സഹായഹസ്തവുമായി അഴിയൂർ ഗ്രാമപഞ്ചായത്ത്. അഴിയൂരിലെ സുമനസ്സുകളുടെയും കച്ചവടക്കാരുടെയും സഹായത്തോടെയാണ് ആവശ്യമായ സാധനങ്ങൾ സംഘടിപ്പിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്ത്രങ്ങൾ ഭക്ഷണ സാധനങ്ങൾ കുടിവെള്ളം നിത്യോപയോഗ സാധനങ്ങൾ എന്നിവയാണ് ശേഖരിച്ച് ദുരന്തം നടന്ന വയനാട്ടിലേക്ക് അയച്ചത്. സാധനങ്ങളുമായി മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലേക്ക് പുറപ്പെട്ട വാഹനം അഴിയൂർ
വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (01/08/2024)
ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ദന്തരോഗ വിഭാഗം – ഉണ്ട് 6) മാനസികരോഗ വിഭാഗം – ഉണ്ട് 7) ഗൈനക്കോളജി വിഭാഗം – ഉണ്ട് OP ടിക്കറ്റിന്റെ സമയം
എടച്ചേരി ചെട്ടിൻ്റെ കുന്നുമ്മൽ മാധവി അന്തരിച്ചു
എടച്ചേരി: ചെട്ടിൻ്റെ കുന്നുമ്മൽ മാധവി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: രാധ, ലീല, ശാന്ത, അശോകൻ, ചന്ദ്രി, രമണി, ദിനേശൻ (ബ്രാഞ്ച് മാനേജർ എടച്ചേരി സർവ്വീസ് സഹകരണ ബേങ്ക്). മരുമക്കൾ: ബാലൻ.യു.കെ (എടച്ചേരി), ശ്രീധരൻ.ടി (വടകര). ബാലൻ.കെ.പി (വളയം), സുമലത, ശശിധരൻ.ടി.കെ (തലശ്ശേരി), ശശി.ആർ.പി (കുറുമ്പയിൽ), ലസിത.ടി.
ട്രോളിംഗ് നിരോധനമവസാനിച്ച് ബോട്ടുകൾ കടലിലേക്ക്; മത്സ്യമേഖല സജീവമാകും, കാലാവസ്ഥ പ്രതികൂലമാകുമോ എന്ന് ആശങ്ക
ചോമ്പാല: 52 ദിവസത്തെ ഇടവേളകൾക്ക് ശേഷം യന്ത്രവത്കൃത ബോട്ടുകൾ ഇന്ന് പുലർച്ചയോടെ കടലിൽ പോയി തുടങ്ങി. ജൂൺ ഒമ്പത് അർധരാത്രി 12 മണിക്ക് നിലവിൽ വന്ന ട്രോളിംഗ് നിരോധനം അവസാനിച്ചതോടെയാണ് യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോകാൻ അനുമതി ലഭിച്ചത്. ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാമെങ്കിലും മത്സ്യലഭ്യത കുറവായിരുന്നു. ട്രോളിംഗ് നിരോധന സമയത്ത്
ദീർഘകാലം നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ടും സി.പി.എം നേതാവുമായിരുന്ന എ.കെ കണ്ണൻ അന്തരിച്ചു
നരിപ്പറ്റ: ദീർഘകാലം നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സി.പി.എം നേതാവുമായിരുന്ന എ.കെ കണ്ണൻ (75) അന്തരിച്ചു. കുന്നുമ്മൽ നരിപ്പറ്റ മേഖലകളിൽ കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം വഹിച്ച വ്യക്തിയായിരുന്നു. സി.പി.എം മുൻ ജില്ലാ കമ്മിറ്റി അംഗവും കുന്നുമ്മൽ ഏരിയ സെക്രട്ടറിയുമായിരുന്നു. ഭാര്യ: യശോദ. മക്കൾ: ഷിജു മോൻ (സോഫ്റ്റ്‌വെയർ എൻജിനീയർ), ഷിജിത്ത് (കക്കട്ട് സർവീസ് സഹകരണ ബാങ്ക്).
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുന്ന ഓരോ രൂപയും സുരക്ഷിതം, ധൈര്യമായി പണമയക്കാം, കൃത്യമായ കണക്കുകളിതാ
വയനാട്: ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട വയനാടിനായി ഒറ്റക്കെട്ടായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന ജനങ്ങളെയാണ് കേരളം കഴിഞ്ഞ ദിവസങ്ങളിലായി കണ്ടത്. ജാതിയുടെയും മതത്തിന്റെയും മറ്റ് അതിര്‍വരമ്പുകളെല്ലാം മാറ്റിനിര്‍ത്തിയാണ് കേരളത്തിന് അകത്ത് നിന്നും പുറത്ത് നിന്നും വയനാട്ടിലെ ജനതയ്ക്കായി സഹായം എത്തിക്കുന്നത്. ഇതിനിനിടയില്‍ വയനാടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നൽകുവാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന്
ജലനിരപ്പ് ഉയരുന്നു; കക്കയം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടും, തീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം
കക്കയം: കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുക്കിവിടുമെന്ന് കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാലും ജലനിരപ്പ് 2486.8 അടിയായി ഉയര്‍ന്നതിനാലും ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കൂടാന്‍ സാധ്യതയുള്ളതിനാലുമാണ് തീരുമാനം. പരമാവധി ജല സംഭരണ നിരപ്പായ 2487 അടിയില്‍ കവിയാതിരിക്കാന്‍ നിലവില്‍ ഒരു അടിയായി ഉയര്‍ത്തിയ രണ്ട്