മണ്ണിടിച്ചില്‍ ഭീഷണി: കൂരാച്ചുണ്ട് കല്ലാനോട് പ്രദേശത്ത് നിന്നും പതിനെട്ട് കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു

കൂരാച്ചുണ്ട്: മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കൂരാച്ചുണ്ടില്‍ നിന്ന് കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു. 28ആം മൈല്‍, 27ആം മൈല്‍ പതയോരത്തെ പതിനെട്ട് കുടുംബങ്ങളെയാണ് മാറ്റിതാമസിപ്പിച്ചത്. അപകട ഭീഷണിയുള്ള പ്രദേശത്ത് നിന്നും ആളുകളോട് താല്‍ക്കാലികമായി ബന്ധുവീടുകളിലേക്ക് മാറാനാണ് നിര്‍ദ്ദേശം നല്‍കിയത്. 28ആം മൈല്‍ തലോട് ഭാഗത്ത് മലയോര ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പണി നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെയും ഈ പ്രദേശത്ത്

വയനാടിന് കൈത്താങ്ങായി വീണ്ടും വടകര; സിഐടിയു ഇന്നലെ അയച്ചത് ഒരു ലോറിയിലധികം വരുന്ന അവശ്യവസ്തുക്കള്‍

വടകര: ഉരുല്‍പൊട്ടലില്‍ ദുരിമനുഭവിക്കുന്ന വയനാടിന് വടകരയുടെ കൈത്താങ്ങ്. സിഐടിയു വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മേഖലാ കമ്മിറ്റികള്‍ മുഖേന സ്വരൂപിച്ച ഒരു ലോറിയിലധികം വരുന്ന അവശ്യ വസ്തുക്കള്‍ ഇന്നലെ രാവിലെയോടെ വയനാട്ടിലേക്ക് അയച്ചു. വടകര പഴയ ബസ് സ്റ്റാന്റ് പരിസരത്ത് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം സി ഭാസ്‌കരന്‍ നിര്‍വ്വഹിച്ചു.

വിലങ്ങാട് ഉരുള്‍പൊട്ടല്‍: കാണാതായ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി

വിലങ്ങാട്: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ റിട്ടയേര്‍ഡ് അധ്യാപകന്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി. ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്ത് നിന്നും 200 മീറ്റര്‍ അകലെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ലോഡിംഗ് തൊഴിലാളികളും റെസ്‌ക്യ ടീമും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി മാത്യുവിനാണ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. തിങ്കളാഴാച് പുലര്‍ച്ചെ മഞ്ഞച്ചീളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലിലാണ് കുളത്തിങ്കല്‍ മാത്യു

അത്യാവശ്യമില്ലാത്ത ഒരാളും വയനാട്ടിലേക്ക് പോകേണ്ടതില്ല; അനാവശ്യ യാത്രക്കാരെ ഈങ്ങാപ്പുഴയിൽ തടയും

താമരശ്ശേരി: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‌ രക്ഷാപ്രവർത്തനം നടക്കുന്നതിനാല്‍ വയനാട്ടിലേക്കുള്ള അനാവശ്യ യാത്രക്കാരെ ഈങ്ങാപ്പുഴയിൽ തടയുമെന്ന് മുന്നറിയിപ്പ്. അത്യാവശ്യമല്ലാത്ത ഒരു വാഹനവും വയനാട്ടിലേക്ക് കടത്തിവിടില്ല. ദുരന്തനിവാരണ പ്രവർത്തനം തടസ്സമില്ലതെ നടത്തുന്നതിനും, സൈന്യത്തിൻ്റെയും, രക്ഷാപ്രവർത്തകരുടെയും വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് നടപടി. ആശുപത്രി, എയർപോര്‍ട്ട്‌, റയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് എന്തെങ്കിലും തടസ്സമോ, ബുദ്ധിമുട്ടോ നേരിടുന്നുണ്ടെങ്കിൽ താമരശ്ശേരി ഡിവൈഎസ്‌പി

എടച്ചേരി തുരുത്തിയില്‍ യുവാവ് തോണിയില്‍ നിന്ന് വീണ് മരിച്ചത് വീട്ടിലേക്ക് പോവുന്നതിനിടെ; അനീഷിന്റെ ആകസ്മിക മരണത്തില്‍ വിങ്ങി നാട്‌

എടച്ചേരി: തുരുത്തിയില്‍ തോണിയില്‍ നിന്ന് യുവാവ് വീണ് മരിച്ചത് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടയില്‍. കൈക്കണ്ടത്തില്‍ അനീഷ് (39) ആണ് ഇന്നലെ പകല്‍ 12മണിയോടെ തോണിയില്‍ നിന്ന് വെള്ളത്തില്‍ വീണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് വീട്ടില്‍ വെള്ളം കയറിയതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി അനീഷും കുടുംബവും സഹോദരന്റെ വീട്ടിലായിരുന്നു താമസം. ഇതിനിടെ ബുധനാഴ്ച അച്ഛനൊപ്പം സ്വന്തം

കൂത്തുപറമ്പില്‍ മക്കളെയുമെടുത്ത് അമ്മ കിണറ്റില്‍ ചാടി; രണ്ട് കുട്ടികളും മുങ്ങി മരിച്ചു

കൂത്തുപറമ്പ്: പന്ന്യോറയില്‍ മക്കളെയുമെടുത്ത് അമ്മ കിണറ്റില്‍ ചാടി. രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. മാവേലിമുക്കിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ സ്വദേശിയായ ബുധാസിന്റെ ഭാര്യ ഖുശ്ബു (23) ആണ്‌ മക്കളെയുമെടുത്ത് കിണറ്റില്‍ ചാടിയത്. ബുധനാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. രാജമണി (മൂന്നര), അഭിരാജ് (ഒന്നര) എന്നീ കുട്ടികളാണ് മരിച്ചത്. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും കൂത്തുപറമ്പ് അഗ്നിരക്ഷാ സേനയും

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്‌; തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വ്യക്തിശുചിത്വം പാലിക്കുക

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ മഴക്കാലമയാതുകൊണ്ടുതന്നെ ക്യാമ്പില്‍ കഴിയുന്നവര്‍ ആരോഗ്യ ശുചിത്വം പാലിക്കണമെന്നും ക്യാമ്പില്‍ നിന്നും വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ക്യാമ്പില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ *വ്യക്തിശുചിത്വം പാലിക്കുക *തുറസ്സായ സ്ഥലങ്ങളില്‍ തുപ്പാതിരിക്കുക *ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വലിച്ചെറിയാതെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രം

കർഷകദിനത്തിൽ വടകര കൃഷിഭവൻ കർഷകരെ ആദരിക്കുന്നു; വിശദാംശങ്ങൾ അറിയാം

വടകര: കർഷക ദിനത്തോടനുബന്ധിച്ച് ചിങ്ങം ഒന്നിന് വടകര നഗരസഭ കൃഷിഭവൻ കർഷകരെ ആദരിക്കുന്നു. മാതൃകാപരമായി കാർഷിക പ്രവർത്തനം നടത്തുന്ന കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ച് അതിൽ നിന്ന് തെരഞ്ഞെടുക്കുന്ന കർഷകരെയാണ് ആദരിക്കുന്നത്. താഴെ പറയുന്ന വിവിധ കർഷക വിഭാഗങ്ങളെ തെരഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. 1) നെൽ കർഷകൻ2) കേര കർഷകൻ3) വനിതാ കർഷക4 ) എസ്.സി

വയനാട് ഉരുള്‍പൊട്ടല്‍: ഇതുവരെ രക്ഷിച്ചത് 1500ലേറെ പേരെ; ബെയ്‌ലി പാല നിര്‍മ്മാണം അവസാന ഘട്ടത്തിൽ

മേപ്പാടി: കേരളത്തെ ഞെട്ടിച്ച മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ നിന്നും ഇതിനകം രക്ഷിച്ചത് 1500ലേറെ പേരെ. കരസേന, നാവിക സേന, ദുരന്തനിവാരണ സേന, അഗ്നിരക്ഷാ സേന പ്രവര്‍ത്തകരും പൊലീസും സന്നദ്ധ പ്രവര്‍ത്തകരുമാണ് ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്നത്. ബുധനാഴ്ചയാണ് മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരാനായത്. ചൊവ്വാഴ്ച ഇവിടുത്തെ മദ്രസയില്‍ സൂക്ഷിച്ച 18 മൃതദേഹങ്ങള്‍ ബുധനാഴ്ച പുറത്തെത്തിച്ചു.

നാദാപുരം റോഡിലെ ഹോട്ടൽ വ്യാപാരിയായിരുന്ന മടപ്പള്ളി തെക്കെ പറമ്പത്ത് വാസു അന്തരിച്ചു

മടപ്പള്ളി: നാദാപുരം റോഡിലെ ഹോട്ടൽ വ്യാപാരിയായിരുന്ന മടപ്പള്ളി തെക്കെ പറമ്പത്ത് വാസു അന്തരിച്ചു. എൺപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ ജാനു. മക്കൾ: ശോഭ, ഷീന, വിനീഷ് (ഏ.ആർ ഓഫീസ് വടകര). മരുമക്കൾ: തുണ്ടിയിൽ ചന്ദ്രൻ പാലോളിപ്പാലം, മനോജ് കുമാർ (സെൻട്രൽ ബാങ്ക് ചോമ്പാല), മോനിഷ തട്ടോളിക്കര. സംസ്കാരം വ്യാഴം രാവിലെ 10 മണിക്ക് നടക്കും.

error: Content is protected !!