ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം
കോഴിക്കോട്: സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കന്‍ കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് പരക്കെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ്
മടപ്പള്ളിയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ഇടിച്ചുതെറിപ്പിച്ച ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി, ബസില്‍ വേറെയും നിയമലംഘനം
വടകര: മടപ്പള്ളിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ത്ഥിനികളെ ഇടിച്ചുതെറിപ്പിച്ച സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതായി സര്‍ക്കാര്‍. ബസില്‍ 47 ലൈറ്റുകള്‍ അനധികൃതമായി കണ്ടെത്തിയെന്നും ഓരോന്നിനും 5000 രൂപ വീതം പിഴ ഈടാക്കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ബസ് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയതായും വിശദീകരിച്ചു. നടപടികള്‍ വിശദീകരിക്കാന്‍ വടകര ആര്‍ടിഒയും കൊയിലാണ്ടി ജോ.ആര്‍ടിഒയും ഹൈക്കോടതിയില്‍
തിരുവള്ളൂര്‍ കോട്ടപ്പള്ളി പൈങ്ങോട്ടായി കോട്ടപ്പാറമലയില്‍ മണ്ണിടിച്ചില്‍; പത്തോളം കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു
തിരുവള്ളൂര്‍: കോട്ടപ്പള്ളി പൈങ്ങോട്ടായി കോട്ടപ്പാറമലയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്തെ പത്തോളം കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് കോട്ടപ്പാറമല ടാങ്കിനടുത്ത് മലയിടിഞ്ഞ് മലവെള്ളം കുത്തിയൊഴുകിയത്. വിവരമറിഞ്ഞ് രാത്രിയോടെ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, വൈസ് പ്രസിഡന്റ് എഫ്.എം മുനീര്‍, വാര്‍ഡ് മെമ്പര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്നാണ് മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ പത്തോളം കുടുംബങ്ങളെ
വിലങ്ങാട് ഉരുള്‍പൊട്ടല്‍: പ്രത്യേക പാക്കേജ് വേണമെന്ന് ഷാഫി പറമ്പില്‍ എംപി, പരിഗണിക്കാമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍
വടകര: വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് റവന്യൂമന്ത്രി ഉറപ്പു നല്‍കിയതായി ഷാഫി പറമ്പില്‍ എംപി. വയനാട് ദുരന്തമേഖലയിലുള്ള എംപി കല്‍പ്പറ്റയില്‍ വെച്ചാണ് റവന്യൂവകുപ്പ് മന്ത്രി കെ. രാജനെ കണ്ട് ഇക്കാര്യം ആവശ്യപ്പെത്. വിഷയം ഗൗരവപൂര്‍വം കാണുന്നുവെന്നും ഉടന്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ വാസയോഗ്യമാണോ എന്നു പരിശോധിക്കാനും
ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. 220 അധ്യയനദിനം പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ കോടതി ഇടപെട്ടില്ല. മറ്റുവിധത്തില്‍ അധ്യയനദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് സംഘടനകളുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാറിന് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. 220 അധ്യയനദിനം തികക്കുന്നതിന് വേണ്ടിയായിരുന്നു സര്‍ക്കാര്‍ 2025 മാര്‍ച്ച് വരെയുള്ള 30 ശനിയാഴ്ചകളില്‍ 25 എണ്ണവും പ്രവൃത്തി ദിനമാക്കിയത്. ഇതിനെതിരെ
രണ്ട് മണിക്കൂറിലധികം നീണ്ട ശ്രമം; വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ മാത്യുവിന്റെ മൃതദേഹം പുറത്തെടുത്തു, ബന്ധുക്കൾക്ക് വിട്ടു നൽകി
വിലങ്ങാട്: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ റിട്ടയേര്‍ഡ് അധ്യാപകന്‍ കുളത്തിങ്കല്‍ മാത്യുവിന്റെ മൃതദേഹം രണ്ട് മണിക്കൂറിലധികം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ പുറത്തെടുത്തു. ചോത്തുപോയില്‍ പുഴയോരത്ത് ഇന്ന് രാവിലെ 11മണിയോടെ ലോഡിംഗ് തൊഴിലാളികളും റെസ്‌ക്യ ടീമും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കൂറ്റന്‍ മരത്തടികള്‍ക്കിടയിലായിരുന്ന മൃതദേഹം മണ്ണും മരത്തടികളും മാറ്റി പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. ചെന്നൈ ആറക്കോണം എൻഡിആർഎഫിന്റെ
കമ്മ്യൂണിസ്റ്റ് നേതാവ് പി.കേളപ്പന്‍ നായരുടെ ഓര്‍മകളില്‍ മൊകേരി
മൊകേരി: പ്രമുഖ സ്വാതന്ത്യ സമര സേനാനിയും ഗോവാ വിമോചന സമര നായകനും സിപിഐ നേതാവുമായിരുന്ന പി കേളപ്പൻ നായരുടെ മുപ്പത്തിരണ്ടാം ചരമവാർഷികം മൊകേരിയിൽ വിപുലമായി ആചരിച്ചു. കാലത്ത് മൊകേരി ഭൂപേശ് ഗുപ്ത മന്ദിരത്തിൽ വി.പി നാണു പതാക ഉയർത്തി. തുടര്‍ന്ന് സ്മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ.കെ
മണ്ണിടിച്ചില്‍ ഭീഷണി: കൂരാച്ചുണ്ട് കല്ലാനോട് പ്രദേശത്ത് നിന്നും പതിനെട്ട് കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു
കൂരാച്ചുണ്ട്: മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കൂരാച്ചുണ്ടില്‍ നിന്ന് കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു. 28ആം മൈല്‍, 27ആം മൈല്‍ പതയോരത്തെ പതിനെട്ട് കുടുംബങ്ങളെയാണ് മാറ്റിതാമസിപ്പിച്ചത്. അപകട ഭീഷണിയുള്ള പ്രദേശത്ത് നിന്നും ആളുകളോട് താല്‍ക്കാലികമായി ബന്ധുവീടുകളിലേക്ക് മാറാനാണ് നിര്‍ദ്ദേശം നല്‍കിയത്. 28ആം മൈല്‍ തലോട് ഭാഗത്ത് മലയോര ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പണി നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെയും ഈ പ്രദേശത്ത്
വയനാടിന് കൈത്താങ്ങായി വീണ്ടും വടകര; സിഐടിയു ഇന്നലെ അയച്ചത് ഒരു ലോറിയിലധികം വരുന്ന അവശ്യവസ്തുക്കള്‍
വടകര: ഉരുല്‍പൊട്ടലില്‍ ദുരിമനുഭവിക്കുന്ന വയനാടിന് വടകരയുടെ കൈത്താങ്ങ്. സിഐടിയു വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മേഖലാ കമ്മിറ്റികള്‍ മുഖേന സ്വരൂപിച്ച ഒരു ലോറിയിലധികം വരുന്ന അവശ്യ വസ്തുക്കള്‍ ഇന്നലെ രാവിലെയോടെ വയനാട്ടിലേക്ക് അയച്ചു. വടകര പഴയ ബസ് സ്റ്റാന്റ് പരിസരത്ത് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം സി ഭാസ്‌കരന്‍ നിര്‍വ്വഹിച്ചു.
വിലങ്ങാട് ഉരുള്‍പൊട്ടല്‍: കാണാതായ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി
വിലങ്ങാട്: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ റിട്ടയേര്‍ഡ് അധ്യാപകന്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി. ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്ത് നിന്നും 200 മീറ്റര്‍ അകലെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ലോഡിംഗ് തൊഴിലാളികളും റെസ്‌ക്യ ടീമും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി മാത്യുവിനാണ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. തിങ്കളാഴാച് പുലര്‍ച്ചെ മഞ്ഞച്ചീളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലിലാണ് കുളത്തിങ്കല്‍ മാത്യു