മിക്സ്ച്ചറിൽ കൃത്രിമ നിറം; വടകര, പേരാമ്പ്ര തുടങ്ങിയവിടങ്ങളിലെ സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്, മിക്സച്ചറിൽ ചേർത്തത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ടാട്രസിൻ

കോഴിക്കോട്: ബേക്കറികളിൽ വിൽക്കുന്ന മിക്സ്ച്ചറിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ടാട്രസിൻ എന്ന കൃത്രിമ നിറം ചേർക്കുന്നതായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ജില്ലയിൽ വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി എന്നീ സർക്കിളുകളിലാണ് ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തിയത്. ഇതിൽ വടകര ജെ ടി റോഡിലെ ഹർഷ ചിപ്സ്, പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ്

ദേശീയപാതയില്‍ ഇരിങ്ങലില്‍ ബസ് ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്

പയ്യോളി: ദേശീയപാതയില്‍ ഇരിങ്ങലില്‍ ബസ് ബൈക്കിലിടിച്ച് അപകടം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അമൃത ബസ് ആണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. ഇയാള്‍ ഇരിങ്ങല്‍ സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. വൈകുന്നേരം 3.15 ഓടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

വിജയക്കൊടി പാറിച്ച് എസ്എഫ്ഐ; വടകര ശ്രീനാരയണയിലും, കടത്തനാട് ആർട്സ് ആന്റ് സയൻസ് കോളേജിലും മുഴുവൻ സീറ്റിലും എസ്എഫ്ഐക്ക് വിജയം

വടകര: കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വടകരയിൽ രണ്ട് കോളേജുകളിൽ എസ്എഫ്ഐ ആധിപത്യം. വടകര കീഴൽമുക്കിലെ ശ്രീനാരായണ കോളേജിലും കടത്തനാട് ആർട്സ് ആന്റ് സയൻസ് കോളേജിലുമാണ് എസ്എഫ്ഐ ആധിപത്യം ഉറപ്പിച്ചത്. ശ്രീനാരായണകോളേജിൽ ആകെ 25 സീറ്റുകളിലാണ് എസ് എഫ് ഐ മത്സരിച്ചത്. 25 ൽ 25 ലും എസ് എഫ് ഐയുടെ സ്ഥാനാർത്ഥികൾ വിജയിച്ചു. രസ്നയെ

‘500 രൂപയിൽ താഴെയുള്ള മുദ്ര പേപ്പറുകളുടെ ലഭ്യതക്കുറവ്’; വടകര ആർ.ഡി.ഒയ്ക്ക് നിവേദനം നല്‍കി എസ്.ഡി.പി.ഐ

വടകര: 500 രൂപയിൽ താഴെയുള്ള മുദ്ര പേപ്പർ ലഭ്യമാക്കാന്‍ ഇടപെടൽ നടത്തണമെന്ന് എസ്.ഡി.പി.ഐ. ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം വടകര ആർ.ഡി.ഒ ശ്യാമിൻ സെബാസ്റ്റ്യന് എസ്.ഡി.പി.ഐ വടകര നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല നിവേദനം നല്‍കി. ചെറിയ തുകയുടെ മുദ്ര പേപ്പർ ഇല്ലാത്തത് കാരണം സാധാരണക്കാരായ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. മുദ്ര പേപ്പർ നിർബന്ധമായും ആവശ്യമുള്ളവർ

മഹാനവമി: സംസ്ഥാനത്ത് നാളെ പൊതു അവധി

തിരുവനന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 11) സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു നേരത്തെ അവധി പ്രഖ്യാപിച്ചത്. പുതുക്കിയ ഉത്തരവ് പ്രകാരം നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും അവധിയായിരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സാധാരണ ദുര്‍ഗാഷ്ടമി ദിവസം

പയ്യോളി പോലീസിന്റെ മിന്നല്‍ പരിശോധന; ഇരിങ്ങത്ത് നിന്നും വന്‍ കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയില്‍, എത്തിച്ചത് മേപ്പയ്യൂര്‍, ഇരിങ്ങല്‍ പ്രദേശങ്ങളില്‍ വില്പനയ്ക്കായി

പയ്യോളി: ഇരിങ്ങത്ത് വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി യു.പി സ്വദേശി പയ്യോളി പോലീസിന്റെ പിടിയില്‍. ഇരിങ്ങത്ത് കുയിമ്പിലുത്ത് ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നും യു.പി സ്വദേശിയായ ഷാബൂലാണ്(20) പിടിയിലായത്. ഇയാളില്‍ നിന്നും 1.700 ഗ്രാം കഞ്ചാവാണ് പോലീസ് പിടികൂടിയത്. പ്രദേശത്ത് നാല് വര്‍ഷത്തോളമായി വെല്‍ഡിങ് ജോലി ചെയ്തുവരുന്ന ഇയാള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ട്രെയിന്‍ ഇറങ്ങി ബസ്സ് മാര്‍ഗ്ഗം

‘മുട്ടുങ്ങൽ മീത്തലങ്ങാടി ഡിസ്പൻസറിയിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുക’; പഞ്ചായത്തില്‍ നിവേദനം നല്‍കി എസ്.ഡി.പി.ഐ

ചോറോട്: എരപുരം (മുട്ടുങ്ങൽ മീത്തലങ്ങാടി) ഡിസ്പൻസറിയിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് എസ്.ഡി.പി.ഐ. വിഷയത്തില്‍ എസ്.ഡി.പിഐ ചോറോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജലീൽ ഇ.കെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രശേഖരൻ മാസ്റ്റർക്ക് നിവേദനം നല്‍കി. തീരദേശ പ്രദേശമായ മുട്ടുങ്ങലിലും സമീപ പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ ചികിത്സാ ആവശ്യങ്ങൾക്ക് വേണ്ടി കിലോമീറ്റർ ദൂരമുള്ള വടകരയിലും മാങ്ങാട്ട് പാറയിലും പോവേണ്ട അവസ്ഥയാണ് നിലവിലുള്ളത്‌.

‘കുരിയാടിയില്‍ ഫിഷിങ് ഹാര്‍ബര്‍ സ്ഥാപിക്കണം’; പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് സി.പി.ഐ.എം ചോറോട് ലോക്കല്‍ സമ്മേളനം

ചോറോട്: മത്സ്യബന്ധനം ഉപജീവനമാക്കിയ നൂറ്കണക്കിന് തൊഴിലാളികളുള്ള കുരിയാടിയില്‍ ഫിഷിങ് ഹാര്‍ബര്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം ചോറോട് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. അറക്കല്‍ നടയില്‍ ഇ.എം ദയാനന്ദന്‍ നഗറില്‍ ജില്ലാ കമ്മിറ്റിയംഗം ടി.പി ബിനീഷ് ഉദ്ഘാടനം ചെയ്തു. വി.ദിനേശന്‍, വിജില അമ്പലത്തില്‍, പി.കെ ദിവാകരന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ശേഷം സമ്മേളനം ചോറോട്, കൈനാട്ടി

ഇതാ കേരളം കാത്തിരുന്ന കോടിപതി; 25 കോടിയുടെ തിരുവോണം ബംപര്‍ അടിച്ചത് കർണാടക സ്വദേശിക്ക്

തിരുവനന്തപുരം: തിരുവേണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചയാളെ തിരിച്ചറിഞ്ഞു. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഭാഗ്യവാന്‍. മെക്കാനിക്കായ അല്‍ത്താഫ് കഴിഞ്ഞ 15 വര്‍ഷമായി ലോട്ടറിയെടുക്കുന്നയാളാണ്. കഴിഞ്ഞ മാസം വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു അല്‍ത്താഫ് ലോട്ടറിയെടുത്തത്. തിരുവോണം ബംപര്‍ അടിച്ച വിവരം ഇന്നലെ ബന്ധുക്കളോട് പറഞ്ഞിരുന്നവെങ്കിലും ആരും വിശ്വസിച്ചില്ല. ടിവിയില്‍

തൂണേരി ഷിബിൻ വധക്കേസ്; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

നാദാപുരം: ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ സി.കെ ഷിബിൻ വധക്കേസിലെ പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 7 പ്രതികള്‍ക്ക് വേണ്ടിയാണ് നാദാപുരം പോലീസ് ലുക്ക് ഓട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതികളില്‍ ആറുപേര്‍ വിദേശത്തും ഒരാള്‍ ചെന്നൈയിലും ആണെന്നാണ് വിവരം. കേസില്‍ വിചാരണ കോടതി വെറുതെ വിട്ട എട്ട് പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി വിധി വെള്ളിയാഴ്ചയായിരുന്നു വന്നത്‌.

error: Content is protected !!