മേപ്പയ്യൂര്‍ കൊഴുക്കല്ലൂരില്‍ നിന്നും പതിനാറുകാരിയെ ആഗസ്റ്റ് അഞ്ച് മുതല്‍ കാണാനില്ലെന്ന് പരാതി
മേപ്പയ്യൂർ: കൊഴുക്കല്ലൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി. പുന്തേലത്ത് വീട്ടില്‍ ജയേഷിന്റെ മകള്‍ നന്ദനയെ ആണ് കാണാതായത്. ആഗസ്റ്റ് അഞ്ചിന് രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയതാണ്. പിന്നീട് പെണ്‍കുട്ടിയെക്കുറിച്ച് യാതൊരു വിവരവുമില്ല. മേപ്പയ്യൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടോ താഴെ
മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു
കൊൽക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. കൊല്‍ക്കത്തയിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സി.ഒ.പി.ഡി. (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്)യും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളും കാരണം കുറച്ച്കാലമായി പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. 34 വര്‍ഷം നീണ്ട പശ്ചിമബംഗാളിലെ ഇടതുഭരണത്തില്‍ ഏറ്റവും ഒടുവിലത്തെ മുഖ്യമന്ത്രിയായിരുന്നു
വിലങ്ങാട് ഉരുള്‍പൊട്ടല്‍: 33 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു, വാസയോഗ്യമല്ലാതെ 79 വീടുകള്‍, ഉരുള്‍പൊട്ടലില്‍ നഷ്ടം 200 കോടി
നാദാപുരം: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 112 വീടുകള്‍ വാസയോഗ്യമല്ലെന്ന് കണ്ടെത്തി. വാണിമേല്‍ എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ വിവരശേഖരണത്തില്‍ 33 വീട് പൂര്‍ണമായും തകര്‍ന്നതായും 79 വീടുകള്‍ താമസയോഗ്യമല്ലെന്നും കണ്ടെത്തി. പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ സി.വി രേവതിയുടെ നേതൃത്വത്തില്‍ വിലങ്ങാട്, മഞ്ഞച്ചീളി, അടിച്ചിപ്പാറ, പാനോം, ആനക്കുഴി, മലയങ്ങാട്, പന്നിയേരി എന്നീ പ്രദേസങ്ങളിലെ കണക്കാണ് എടുത്തത്. വീടുകള്‍ക്കൊപ്പം 12 വ്യാപാര
ചോറോട് ഈസ്റ്റ് തയ്യുള്ളതിൽ ജാനു അന്തരിച്ചു
ചോറോട് ഈസ്റ്റ്: ചോറോട് രാമത്ത് പുതിയകാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം തയ്യുള്ളതിൽ ജാനു അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ തയ്യുള്ളതില്‍ കൃഷ്ണന്‍. മക്കൾ: ചന്ദ്രൻ (പെയിന്റർ), കമല, ശശി (സൗദി അറേബ്യ), സുരേഷ് (ഗവ:കോളജ്, മടപ്പള്ളി), ശ്രീജ. മരുമക്കൾ: ലിനി (മുയിപ്ര), ജീഷ (ഓർക്കാട്ടേരി), മിനി (ഒഞ്ചിയം), സുനിൽകുമാർ (മയ്യന്നൂര്‍). സഹോദരങ്ങൾ: ചാത്തു,
തൂണേരി മുടവന്തേരിയില്‍ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു; ഏകദേശം 45000 രൂപയുടെ നാശനഷ്ടം
നാദാപുരം: തൂണേരി മുടവന്തേരിയില്‍ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. കഞ്ഞിപ്പുരമുക്കില്‍ നൊട്ടയില്‍ പോക്കറിന്റെ വീട്ടിലെ തേങ്ങാക്കൂടയ്ക്കാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ തീപിടിച്ചത്. ഏകദേശം 2500ഓളം തേങ്ങ കത്തിനശിച്ചിട്ടുണ്ട്. തേങ്ങാക്കൂടയുടെ ഓടിട്ട മേല്‍ക്കൂരയും കത്തിനശിച്ചു. ഏതാണ്ട് 45000 രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചേലക്കാട് നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. സ്റ്റേഷൻ ഓഫീസർ
പുറമേരി അരൂർ പെരുമുണ്ടച്ചേരി പാതാളത്തിൽ അശോകൻ അന്തരിച്ചു
പുറമേരി: അരൂർ പെരുമുണ്ടച്ചേരി പാതാളത്തിൽ അശോകൻ അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. അച്ഛന്‍: പരേതനായ കണ്ണന്‍. അമ്മ: പരേതയായ ജാനു. ഭാര്യ: ജാനു. മക്കൾ: അനൂപ്, സനൂപ്, ചാന്ദ്നി. മരുമക്കൾ: രമ്യ (ഏരങ്കോട്), അനുശ്രീ (വെള്ളൂർ), റീജിത്ത് (അരൂർ). സഹോദരങ്ങൾ: രാജീവൻ, കമല, സുജ.
‘മാനവികമൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതാവണം വിദ്യാഭ്യാസം’; വടകര പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ വിജയോത്സവം പരിപാടിയില്‍ ഡോ.രാജുനാരായണസ്വാമി
വടകര: മാതൃഭാഷക്ക് പ്രാധാന്യം നൽകുമ്പോഴാണ് നാടിൻ്റെ വർത്തമാനകാല യാഥാർത്ഥ്യങ്ങളുമായി വിദ്യാഭ്യാസത്തിന് വൈകാരിക ബന്ധമുണ്ടാവുകയെന്ന് പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജുനാരായണസ്വാമി ഐഎഎസ്. വടകര പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ഉന്നത വിജയികള്‍ക്കുള്ള ‘വിജയോത്സവം’ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമികനേട്ടങ്ങൾക്കൊപ്പം നോവുന്ന മനസ്സുകളെ സ്നേഹിക്കാനുതകുന്ന മാനവികമൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതാവണം വിദ്യാഭ്യാസം. വയനാട് നടന്ന
കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിലേക്ക്; ആയഞ്ചേരിയിൽ വളണ്ടിയർ പരിശീലനം ആരംഭിച്ചു
ആയഞ്ചേരി: നവംബര്‍ ഒന്നിന് കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്തില്‍ വളണ്ടിയർ പരിശീലനം ആരംഭിച്ചു. പഞ്ചായത്തിലെ 14നും 65നും ഇടയ്ക്ക് പ്രായമുള്ള മുഴുവൻ പേരെയും ഡിജിറ്റൽ സാക്ഷരരാക്കുന്ന പ്രവർത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി ആരോഗ്യ- വിദ്യഭ്യാസ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ
വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (08/08/2024)
ഇന്നത്തെ ഒ.പി (08.08.2024) 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ത്വക്ക് രോഗ വിഭാഗം – ഉണ്ട് 6) എല്ലുരോഗ വിഭാഗം – ഓപ്പറേഷന്‍ 7) ദന്തരോഗ വിഭാഗം – ഉണ്ട് 8)
കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു
കുറ്റ്യാടി : കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. മൂന്ന് ദിവസമായി നടത്തി വന്ന സമരം ഇന്ന് രാത്രി മുതൽ പിൻവലിച്ചതായി സൗഹൃദ ബസ് തൊഴിലാളി യൂണിയൻ ഭാരവാഹികൾ അറിയിച്ചു. കൂമുള്ളിയിൽ ബസ് ജീവനക്കാരെ മർദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ജീവനക്കാരുടെ പരാതിയിന്മേൽ പോലിസ് നടപടിയെടുത്തതോടെയാണ് സമരം പിൻവലിച്ചത്. നാളെ മുതൽ