കാഫിർ സ്ക്രീൻ ഷോട്ട് വിവാദം; സി.പി.എം നേതാവിനെതിരെ കേസെടുക്കാതെ പൊലീസ്, പോലിസിന്റേത് വിചിത്ര നടപടിയെന്ന് യൂത്ത് കോൺ​ഗ്രസ്

വടകര: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ സി.പി.എം നേതാവിനെതിരെ കേസെടുക്കാതെ പൊലീസ്. വിവരാവകാശ നിയമ പ്രകാരം യൂത്ത് കോൺഗ്രസ് നേതാവ് ദുൽകിഫ് കേസ് സംബന്ധിച്ച് അപേക്ഷ നൽകിയിരുന്നു. ഇതിന് മറുപടി ലഭിച്ചപ്പോഴാണ് സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിനെതിരെയാണ് കേസെടുത്തില്ലെന്ന് പരാതിക്കാരൻ അറിഞ്ഞത് . പയ്യോളി പൊലീസ് സ്റ്റേഷനിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ

ദേശീയപാതയിലെ ​ഗതാ​ഗത കുരുക്ക്; വടകര ലിങ്ക് റോഡിൽ ഇരു ഭാത്തേക്കും വാഹനങ്ങൾ കടത്തിവിടണമെന്ന ആവശ്യം ശക്തമാകുന്നു

വടകര: ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് അനുദിനം വർധിക്കുന്നു. ​കുരുക്കിൽ പെടാതിരിക്കാൻ നഗരത്തിലെ ഇട റോഡുകളാണ് വാഹനയാത്രികർ ഇപ്പോൾ തെരഞ്ഞെടുക്കുന്നത്. അതിനാൽ ഇടറോഡുകളിലും വാഹനത്തിരക്കാണ്. മഴ കൂടി പെയ്യുന്ന സമയമാണെങ്കിൽ കുരുക്ക് മുറുകും. ​ഗതാ​ഗത കുരുക്കിന് പരിഹാരമായി ലിങ്ക് റോഡിൽ ഇരു ഭാ​ഗത്തേക്കും ഗതാഗതം അനുവദിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു. ലിങ്ക് റോ‍ഡ് വീതി

കണ്ണൂരില്‍ ആസിഡ് അക്രമണം; കുട്ടികളടക്കം ഏഴുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: ആസിഡ് ആക്രമണത്തില്‍ കണ്ണൂരില്‍ ഏഴു പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കരിക്കോട്ടക്കരി രാജീവ് ഗാന്ധി കോളനിയില്‍ ബു​ധ​നാ​ഴ്ച രാ​ത്രി 7.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കോ​ള​നി​യി​ലെ താ​മ​സ​ക്കാ​രാ​യ മു​നീ​ർ (32) ആ​ണ് ആ​സി​ഡാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. താമസക്കാരായ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മദ്യപിച്ചെത്തിയ പ്രതി അയല്‍വാസിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടികളടക്കമുള്ള ആറ്

വിലങ്ങാട് ഉരുള്‍പൊട്ടല്‍: പുനരധിവാസപാക്കേജ് പ്രഖ്യാപിക്കണമെന്ന്‌ കേരള കോൺഗ്രസ്

വാണിമേൽ: വിലങ്ങാട് ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് സമഗ്രമായ പുനരധിവാസപാക്കേജ് രൂപവത്കരിച്ച് സത്വരനടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ. വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ ക്യാമ്പുകളിൽ സന്ദർശിച്ചശേഷം കേരള യൂത്ത് ഫ്രണ്ട് നൽകിയ ഗൃഹോപകരണങ്ങൾ മഞ്ഞക്കുന്ന് പള്ളിവികാരിക്ക് കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഈ പ്രദേശത്ത്

പയ്യോളി തച്ചൻകുന്ന് പ്രദേശത്തെ തെരുവുനായ അക്രമണം: അടിയന്തരനടപടികളുമായി നഗരസഭ, തെരുവുനായകൾക്ക് വാക്സിനേഷൻ നല്‍കും

പയ്യോളി: തച്ചൻകുന്ന് പ്രദേശത്ത് 18 പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ സാഹചര്യത്തിൽ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായകൾക്ക് വാക്സിനേഷൻ നടത്തുന്നതിനുള്ള ക്യാമ്പ് നടത്താൻ തീരുമാനിച്ചു. നഗരസഭയിൽ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. കൂടുതൽ ശല്യമുള്ള ഭാഗങ്ങളിൽ തെരുവ് നായകളെ ഷെൽട്ടറിലേക്ക് മാറ്റുന്ന നടപടി സ്വീകരിക്കാനും, വളർത്തു നായകൾക്ക് വാക്സിനേഷനും നഗരസഭ ലൈസൻസും

തൊഴിലുറപ്പ് പദ്ധതി: സംസ്ഥാനത്ത് തൊഴിലാളികള്‍ക്ക് ഏറ്റവുമധികം തുക കിട്ടാനുള്ളത് കോഴിക്കോട്; ജില്ലയില്‍ കുടിശ്ശികയായുള്ളത് 13.84കോടി രൂപ

കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം തൊഴിലാളികള്‍ക്ക് കിട്ടാനുള്ളത് 13.84കോടി രൂപ. സംസ്ഥാനത്താകെ 116.33 കോടി രൂപയാണ് കിട്ടാനുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക കിട്ടാനുളളതും കോഴിക്കോട് ജില്ലയിലെ തൊഴിലാളികള്‍ക്കാണ്. തിരുവനന്തപുര ജില്ലയാണ് തൊട്ടുപിന്നിലുള്ളത്. 12.68കോടി രൂപയാണ് ഇവിടെ തൊഴിലാളികള്‍ക്ക് കിട്ടാനുള്ളത്. 12.43 കോടി രൂപയുമായി ആലപ്പുഴയാണ് മൂന്നാം സ്ഥാനത്ത്.

വയനാടിനെ ചേര്‍ത്ത്പ്പിടിച്ച്‌ ഡി.വൈ.എഫ്.ഐ; സ്‌നേഹവീടുകളുടെ നിര്‍മ്മാണത്തിനായി സ്വര്‍ണ്ണ മോതിരം നല്‍കി മുൻ സംസ്ഥാന കമ്മിറ്റി അംഗം

ഒഞ്ചിയം: ഉരുള്‍പൊട്ടലില്‍ വയനാട്ടിൽ വീടും കിടപ്പാടവും ഉറ്റവരെയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി ഡിവൈഎഫ്‌ഐ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ നിര്‍മ്മാണത്തിനായി തന്റെ സ്വര്‍ണമോതിരം നല്‍കി ഒഞ്ചിയം സ്വദേശി. ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.വി ലേഖയാണ് അരപ്പവന്‍ വരുന്ന മോതിരം കൈമാറിയത്‌. ജില്ലാ സെക്രട്ടറി പി.സി ഷൈജു മോതിരം ഏറ്റുവാങ്ങി. ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി കെ.ബബീഷ്, പ്രസിഡന്റ്

മേപ്പയ്യൂര്‍ കൊഴുക്കല്ലൂരില്‍ നിന്നും പതിനാറുകാരിയെ ആഗസ്റ്റ് അഞ്ച് മുതല്‍ കാണാനില്ലെന്ന് പരാതി

മേപ്പയ്യൂർ: കൊഴുക്കല്ലൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി. പുന്തേലത്ത് വീട്ടില്‍ ജയേഷിന്റെ മകള്‍ നന്ദനയെ ആണ് കാണാതായത്. ആഗസ്റ്റ് അഞ്ചിന് രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയതാണ്. പിന്നീട് പെണ്‍കുട്ടിയെക്കുറിച്ച് യാതൊരു വിവരവുമില്ല. മേപ്പയ്യൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടോ താഴെ

മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

കൊൽക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. കൊല്‍ക്കത്തയിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സി.ഒ.പി.ഡി. (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്)യും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളും കാരണം കുറച്ച്കാലമായി പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. 34 വര്‍ഷം നീണ്ട പശ്ചിമബംഗാളിലെ ഇടതുഭരണത്തില്‍ ഏറ്റവും ഒടുവിലത്തെ മുഖ്യമന്ത്രിയായിരുന്നു

വിലങ്ങാട് ഉരുള്‍പൊട്ടല്‍: 33 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു, വാസയോഗ്യമല്ലാതെ 79 വീടുകള്‍, ഉരുള്‍പൊട്ടലില്‍ നഷ്ടം 200 കോടി

നാദാപുരം: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 112 വീടുകള്‍ വാസയോഗ്യമല്ലെന്ന് കണ്ടെത്തി. വാണിമേല്‍ എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ വിവരശേഖരണത്തില്‍ 33 വീട് പൂര്‍ണമായും തകര്‍ന്നതായും 79 വീടുകള്‍ താമസയോഗ്യമല്ലെന്നും കണ്ടെത്തി. പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ സി.വി രേവതിയുടെ നേതൃത്വത്തില്‍ വിലങ്ങാട്, മഞ്ഞച്ചീളി, അടിച്ചിപ്പാറ, പാനോം, ആനക്കുഴി, മലയങ്ങാട്, പന്നിയേരി എന്നീ പ്രദേസങ്ങളിലെ കണക്കാണ് എടുത്തത്. വീടുകള്‍ക്കൊപ്പം 12 വ്യാപാര

error: Content is protected !!