അഴിയൂർ അമ്പലത്തുംകണ്ടി സലിം അന്തരിച്ചു
അഴിയൂർ: അമ്പലത്തുംകണ്ടി സലിം അന്തരിച്ചു. അമ്പത് വയസ്സായിരുന്നു. ഒളവിലം യതീംഖാനയിലെ കുക്കായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: അഹമ്മദ്. ഭാര്യ: സെറീന (ഒളവിലം). സഹോദരങ്ങൾ: ഉമ്മർ, അബുട്ടി, സാജിദ്. ഖബറടക്കം ഇന്ന് 12 മണിക്ക് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ നടന്നു.
പുതുപ്പണം ജെ.എൻ.എം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ റിട്ടയേഡ് അധ്യാപകൻ പി.കെ.ബാലൻ മാസ്റ്റർ അന്തരിച്ചു
വടകര: പുതുപ്പണം ആയുർവേദ ആശുപത്രിക്ക് സമീപം പി.കെ ബാലൻ മാസ്റ്റർ (73) ‘കീർത്തനം’ അന്തരിച്ചു. പുതുപ്പണം ജെ.എൻ.എം ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂൾ റിട്ടയേഡ് അധ്യാപകനാണ്. പുതുപ്പണം ഗ്രന്ഥലയം പ്രസിഡന്റ്, ഗ്രന്ഥശാല സംഘം വടകര മേഖല സമിതി കൺവീനർ, കേരള പെൻഷണർസ് യൂണിയൻ വടകര ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ:
‘വിലങ്ങാട് അനാഥമല്ല. കേരളം മുഴുവൻ കൂടെയുണ്ട്, വിലങ്ങാട് പുനർനിർമ്മിക്കാൻ പ്രത്യേക പാക്കേജ് അടുത്ത ക്യാബിനറ്റ് ചർച്ച ചെയ്യും’; ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് റവന്യു മാന്ത്രി കെ.രാജൻ
നാദാപുരം: വിലങ്ങാട്ടെ ദുരന്തബാധിത പ്രദേശങ്ങൾ റവന്യു മന്ത്രി കെ.രാജൻ സന്ദർശിച്ചു. ‘വിലങ്ങാട് അനാഥമല്ല, മുഴുവൻ കേരളവും കൂടെയുണ്ട്. വിലങ്ങാട് പുനർനിർമ്മിക്കാൻ പ്രത്യേക പാക്കേജ് വേണ്ടിവരും’. വിലങ്ങാടിനായുള്ള സമഗ്ര പാക്കേജ് അടുത്ത ക്യാബിനറ്റ് ചർച്ച ചെയ്യുമെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധി ഇതിനായി ഉപയോഗിക്കേണ്ടി വരും. ഇക്കാര്യം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.എ
തെരുവുനായ ശല്യം; അടിയന്തിര നടപടികളുമായി പയ്യോളി നഗരസഭ, 23 തെരുവുനായകളെ പിടികൂടി
പയ്യോളി: തെരുവ് നായയുടെ ആക്രമണംരൂക്ഷമായ പയ്യോളി നഗരസഭയിൽ നിന്നും വന്ധ്യംകരണത്തിനായി ഇന്ന് 23 തെരുവുനായകളെ പിടികൂടിയതായി നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ അറിയിച്ചു. കഴിഞ്ഞ ദിവസം തച്ചൻകുന്ന് കീഴൂർ ഭാഗത്ത് 18 പേർക്ക് തെരുവ് നായയുടെ കടിയേറ്റ സാഹചര്യത്തിലാണ് വന്ധ്യംകരണം ചെയ്യുന്നതിനായി തെരുവുനായകളെ പിടികൂടാൻ നഗരസഭ തീരുമാനിച്ചത്. തെരുവുനായ ആക്രമണം രൂക്ഷമായതുമായി ബന്ധപ്പെട്ട് നഗരസഭയിൽ അടിയന്തിര
വടകര അടക്കാതെരുവിൽ നെല്ലിയുള്ളതിൽ ചന്ദ്രൻ അന്തരിച്ചു
വടകര: വടകര അടക്കാതെരു നെല്ലിയുള്ളതിൽ ചന്ദ്രൻ അന്തരിച്ചു. അറുപത്തിയൊമ്പത് വയസ്സായിരുന്നു. സിപിഐ.എം വടകര അടക്കാതെരു ബ്രാഞ്ചംഗമാണ്. ഭാര്യ: ലീല. മക്കൾ: ഷീജ, ഷജിന, ഷജിത, ഷിജിൻ (ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് ജോയിൻ സെക്രട്ടറി). മരുമക്കൾ: ബാലകൃഷ്ണൻ (മേമുണ്ട), രാഘവൻ (ഓർക്കാട്ടേരി), വിനു (തോടന്നൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ നടക്കും.
വടകര അഴിത്തല കടവിൽ പാലം യാഥാർത്ഥ്യമാകുമോ?; പ്രദേശവാസികൾ കാത്തിരിപ്പിൽ
വടകര: അഴിത്തല കടവിൽ പാലം യാഥാർത്ഥ്യമാകുന്നതും കാത്തിരുന്ന് പ്രദേശവാസികൾ. കടവിലെ തോണി സർവ്വീസ് നിലച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞു. അതിന് മുൻപ് വരെ വടകര നഗരസഭയിലെ അഴിത്തല വാര്‍ഡും തുരുത്തിയില്‍, കയ്യില്‍ തുടങ്ങി വാര്‍ഡുകളിലെയും നൂറു കണക്കിന് വിദ്യാര്‍ത്ഥികളും മത്സ്യതൊഴിലാളികളും ഉൾപ്പടെയുള്ള ജനങ്ങൾക്ക് തോണിയായിരുന്നു ആശ്രയം.കടവ് തോണി നിലച്ചപ്പോൾ പാലം ഉടൻ യാഥാർത്ഥ്യമാകുമെന്ന പ്രത്യാശയിലായിരുന്നു ജനങ്ങൾ.
നന്ദി അറിയിച്ച് വയനാട് കളക്ടർ ; അവശ്യ ഭക്ഷ്യവസ്തുക്കൾ സമയബന്ധിതമായി ക്യാമ്പിൽ എത്തിച്ചുതന്ന എല്ലാവർക്കും നന്ദി, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്ഷ്യ/മറ്റു വസ്തുക്കൾ സ്വീകരിക്കുന്നത് നിർത്തിയതായി കളക്ടർ
വയനാട്: ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിൽ ഉരുളപൊട്ടലുമായി ബന്ധപ്പെട്ട് അവശ്യ ഭക്ഷ്യവസ്തുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിന് സമയബന്ധിതമായി സഹായം നൽകിയതിന് പൊതുജനങ്ങളോടും സന്നദ്ധ സംഘടനകളോടും വയനാട് കളക്ടർ നന്ദി അറിയിച്ചു. നിലവിൽ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ കളക്ഷൻ സെന്ററിൽ സംഭരിച്ചുവെച്ചിട്ടുള്ളതാണ്. ആയതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്ഷ്യ/മറ്റു വസ്തുക്കൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിട്ടുണ്ട് കലക്ടർ
കാഫിർ സ്ക്രീൻ ഷോട്ട് വിവാദം; സി.പി.എം നേതാവിനെതിരെ കേസെടുക്കാതെ പൊലീസ്, പോലിസിന്റേത് വിചിത്ര നടപടിയെന്ന് യൂത്ത് കോൺഗ്രസ്
വടകര: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ സി.പി.എം നേതാവിനെതിരെ കേസെടുക്കാതെ പൊലീസ്. വിവരാവകാശ നിയമ പ്രകാരം യൂത്ത് കോൺഗ്രസ് നേതാവ് ദുൽകിഫ് കേസ് സംബന്ധിച്ച് അപേക്ഷ നൽകിയിരുന്നു. ഇതിന് മറുപടി ലഭിച്ചപ്പോഴാണ് സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിനെതിരെയാണ് കേസെടുത്തില്ലെന്ന് പരാതിക്കാരൻ അറിഞ്ഞത് . പയ്യോളി പൊലീസ് സ്റ്റേഷനിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ
ദേശീയപാതയിലെ ഗതാഗത കുരുക്ക്; വടകര ലിങ്ക് റോഡിൽ ഇരു ഭാത്തേക്കും വാഹനങ്ങൾ കടത്തിവിടണമെന്ന ആവശ്യം ശക്തമാകുന്നു
വടകര: ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് അനുദിനം വർധിക്കുന്നു. കുരുക്കിൽ പെടാതിരിക്കാൻ നഗരത്തിലെ ഇട റോഡുകളാണ് വാഹനയാത്രികർ ഇപ്പോൾ തെരഞ്ഞെടുക്കുന്നത്. അതിനാൽ ഇടറോഡുകളിലും വാഹനത്തിരക്കാണ്. മഴ കൂടി പെയ്യുന്ന സമയമാണെങ്കിൽ കുരുക്ക് മുറുകും. ഗതാഗത കുരുക്കിന് പരിഹാരമായി ലിങ്ക് റോഡിൽ ഇരു ഭാഗത്തേക്കും ഗതാഗതം അനുവദിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു. ലിങ്ക് റോഡ് വീതി
കണ്ണൂരില്‍ ആസിഡ് അക്രമണം; കുട്ടികളടക്കം ഏഴുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കണ്ണൂര്‍: ആസിഡ് ആക്രമണത്തില്‍ കണ്ണൂരില്‍ ഏഴു പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കരിക്കോട്ടക്കരി രാജീവ് ഗാന്ധി കോളനിയില്‍ ബുധനാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. കോളനിയിലെ താമസക്കാരായ മുനീർ (32) ആണ് ആസിഡാക്രമണം നടത്തിയത്. താമസക്കാരായ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മദ്യപിച്ചെത്തിയ പ്രതി അയല്‍വാസിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടികളടക്കമുള്ള ആറ്