ഗൂഗിള്‍ മാപ്പ് നോക്കി സ്ഥലം കണ്ടെത്തി മോഷണം നടത്തുന്ന ഹൈടെക് കള്ളൻ; തോട്ടിൽപ്പാലം കാവിലുംപാറ സ്വദേശി പോലീസ് പിടിയിൽ

വടകര: ഗൂഗിള്‍ മാപ്പ് നോക്കി സ്ഥലം കണ്ടെത്തി കോടതികളിലും പോസ്റ്റ് ഓഫീസുകളിലും മോഷണം നടത്തുന്ന യുവാവ് കാസര്‍കോട് വിദ്യാനഗര്‍ പൊലീസിന്റെ പിടിയിൽ. തൊട്ടില്‍പ്പാലം കാവിലുപാറ സ്വദേശി സനീഷ് ജോര്‍ജ്ജാണ് പോലീസ് പിടിയിലായത്. അങ്കമാലിയില്‍ നിന്നാണ് ഇയാളെ കാസര്‍കോട് പൊലീസിന്റെ പിടികൂടിയത്. കാസര്‍കോട് കോടതി കോംപ്ലക്സിലെ മോഷണ ശ്രമത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. കഴിഞ്ഞ നാലാം

സ്ഥാനത്ത് വീണ്ടും ശക്തമായ മഴയെത്തും; ന്യൂനമര്‍ദ്ദത്തിനും മഴ പാത്തിക്കും സാധ്യത, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുകള്‍. തെക്കൻ, മധ്യ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജൻസികള്‍ അറിയിക്കുന്നത്. ആന്ധ്ര പ്രദേശിന് മുകളിലായി ഒരു ന്യൂനമർദ്ദം രൂപപ്പെടാനും, ആഗോള മഴ പാത്തി സജീവമാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തുടർച്ചയായി മഴ കിട്ടിയ പ്രദേശങ്ങളില്‍, പ്രത്യേകിച്ച്‌ മലയോര മേഖലകളില്‍ ജാഗ്രത തുടരണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍,

കടമേരി കൈതക്കുണ്ടിലെ തയ്യുള്ളതിൽ അമ്മദ് ഹാജി അന്തരിച്ചു

ആയഞ്ചേരി: കടമേരി കൈതക്കുണ്ടിലെ തയ്യുള്ളതിൽ അമ്മദ് ഹാജി അലോള്ളതിൽ അന്തരിച്ചു. 86 വയസ്സായിരുന്നു. ഭാര്യ പരേതയായ അമ്പിളി കുന്നത്ത് പാത്തു. മക്കൾ: കുഞ്ഞയിഷ, നസീമ, അഷ്റഫ് (അബൂദാബി), അബ്‌ദുൽ ഗഫൂർ (ദുബൈ), അബ്ദുല്ല (കോർണർ ടു, നാദാപുരം). മരുമക്കൾ: ഒന്തമ്മൽ അബൂബക്കർ അരൂര്, മുച്ചിലോട്ടുമ്മൽ മഹമൂദ് (അധ്യാപകൻ, എം.യു.എം ഹയർ സെക്കണ്ടറി സ്കൂൾ, വടകര, കെ.എസ്.ടി.യു

മടപ്പള്ളി ഗവ. ഫിഷറീസ് എൽ.പി സ്കൂളിൽ അധ്യാപക നിയമനം

ഓർക്കാട്ടേരി: മടപ്പള്ളി ഗവ. ഫിഷറീസ് എൽ.പി സ്കൂ‌ളിൽ ഒഴിവുള്ള ഫുൾടൈം ജൂനിയർ ടീച്ചർ (അറബിക്, എൽ.പി.എസ്.ടി) ഒഴിവിലേക്ക് നിയമനം നടത്തുന്നു. കൂടിക്കാഴ്‌ച ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ വെച്ച് നടക്കുന്നതാണ്.

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (09/08/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) എല്ലു രോഗ വിഭാഗം – ഉണ്ട് 5) ദന്തരോഗ വിഭാഗം – ഉണ്ട് 6) ഇ.എൻ.ടി വിഭാഗം – ഉണ്ട് 7) നേത്രരോഗ വിഭാഗം – ഉണ്ട് 8) മാനസിക

വയനാട് ഉരുൾപൊട്ടൽ ദുരന്തം; സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സർക്കാരിൻ്റെ ഓണാഘോഷ പരിപാടികളും ചാമ്ബ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച്‌ കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

ഒഞ്ചിയം മീത്തലേ പുലയംകുന്നത്ത് മാധവി അന്തരിച്ചു

ഒഞ്ചിയം: തയ്യിൽ- മീത്തലേ പുലയം കുന്നത്ത് മാധവി അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കുമാരൻ. മക്കൾ: ചന്ദ്രി (പുഞ്ചിരിമിൽ), ഉഷ (ഏറാമല), ശോഭ (ഒഞ്ചിയം പാലം), ബാബു (ഗൾഫ്), വിനോദൻ (ഗൾഫ്), ബീന (കൈനാട്ടി), ബിജു (ഗൾഫ്), ഷിജു. മരുമക്കൾ: ചന്ദ്രൻ, മനോജ്, പരേതനായ അനന്തൻ, പരേതനായ ബാബു, ബീന, സജിന, സുമിത, വിമിഷ.

അഴിയൂർ അമ്പലത്തുംകണ്ടി സലിം അന്തരിച്ചു

അഴിയൂർ: അമ്പലത്തുംകണ്ടി സലിം അന്തരിച്ചു. അമ്പത് വയസ്സായിരുന്നു. ഒളവിലം യതീംഖാനയിലെ കുക്കായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: അഹമ്മദ്. ഭാര്യ: സെറീന (ഒളവിലം). സഹോദരങ്ങൾ: ഉമ്മർ, അബുട്ടി, സാജിദ്. ഖബറടക്കം ഇന്ന് 12 മണിക്ക് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ നടന്നു.

പുതുപ്പണം ജെ.എൻ.എം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ റിട്ടയേഡ് അധ്യാപകൻ പി.കെ.ബാലൻ മാസ്റ്റർ അന്തരിച്ചു

വടകര: പുതുപ്പണം ആയുർവേദ ആശുപത്രിക്ക് സമീപം പി.കെ ബാലൻ മാസ്റ്റർ (73) ‘കീർത്തനം’ അന്തരിച്ചു. പുതുപ്പണം ജെ.എൻ.എം ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂൾ റിട്ടയേഡ് അധ്യാപകനാണ്. പുതുപ്പണം ഗ്രന്ഥലയം പ്രസിഡന്റ്, ഗ്രന്ഥശാല സംഘം വടകര മേഖല സമിതി കൺവീനർ, കേരള പെൻഷണർസ് യൂണിയൻ വടകര ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ:

‘വിലങ്ങാട് അനാഥമല്ല. കേരളം മുഴുവൻ കൂടെയുണ്ട്, വിലങ്ങാട് പുനർനിർമ്മിക്കാൻ പ്രത്യേക പാക്കേജ് അടുത്ത ക്യാബിനറ്റ് ചർച്ച ചെയ്യും’; ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് റവന്യു മാന്ത്രി കെ.രാജൻ

നാദാപുരം: വിലങ്ങാട്ടെ ദുരന്തബാധിത പ്രദേശങ്ങൾ റവന്യു മന്ത്രി കെ.രാജൻ സന്ദർശിച്ചു. ‘വിലങ്ങാട് അനാഥമല്ല, മുഴുവൻ കേരളവും കൂടെയുണ്ട്. വിലങ്ങാട് പുനർനിർമ്മിക്കാൻ പ്രത്യേക പാക്കേജ് വേണ്ടിവരും’. വിലങ്ങാടിനായുള്ള സമഗ്ര പാക്കേജ് അടുത്ത ക്യാബിനറ്റ് ചർച്ച ചെയ്യുമെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധി ഇതിനായി ഉപയോഗിക്കേണ്ടി വരും. ഇക്കാര്യം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.എ

error: Content is protected !!