ഉരുൾപ്പൊട്ടലുണ്ടായ വിലങ്ങാട്ടെ മലയങ്ങാട് കുരിശുപള്ളിയിൽ മോഷണം; നേർച്ചപ്പെട്ടി കുത്തിതുറന്ന നിലയിൽ

നാദാപുരം: ഉരുൾപൊട്ടലിൽ ദുരിതം വിതച്ച വിലങ്ങാട്ടെ മലയങ്ങാട് കുരിശുപള്ളിയിൽ മോഷണം. ഉരുൾപ്പൊട്ടലിനെ തുടർന്ന് പ്രദേശവാസികളെല്ലാം ദുരിതാശ്വാസ ക്യാമ്പിൽ ആയിരുന്ന സമയത്താണ് മോഷണം നടന്നത്. നേർച്ചപ്പെട്ടി തകർത്താണ് മോഷണം നടത്തിയത്. നേർച്ചപ്പെട്ടി തകർന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പള്ളി അധികൃതരെ അറിയിച്ചത്. സാധാരണ രണ്ട് മാസത്തിലൊരിക്കലാണ് പള്ളി അധികൃതർ നേർച്ചെപ്പെട്ടി തുറന്ന് പണം എടുക്കാറുള്ളതെന്ന് നാട്ടുകാർ പറയുന്നു.

ഓണം കളറാക്കാന്‍ മദ്യം അധികം ഒഴുക്കേണ്ട; രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കി എക്‌സൈസ്, മദ്യക്കടത്തിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും

കോഴിക്കോട്‌: ആഗസ്റ്റ് 14 മുതല്‍ സെപ്തംബര്‍ 20 വരെ ഓണം സ്‌പെഷല്‍ ഡ്രൈവ് പ്രഖ്യാപിച്ച് എക്‌സൈസ് വകുപ്പ്. ഓണക്കാലത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം കൂടുതലായി ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിനായാണ് സ്‌പെഷല്‍ ഡ്രൈവ് നടത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുകയും

ആയഞ്ചേരി മംഗലാട് ആരോഗ്യ ഉപകേന്ദ്ര നിര്‍മ്മാണം: കരുതലിന്റെ കൈ നീട്ടി എം.എ മൂസ മാസ്റ്റര്‍, സൗജന്യമായി വിട്ടു നല്‍കിയത് എട്ട് സെന്‌റ് സ്ഥലം

ആയഞ്ചേരി: മംഗലാട് നിര്‍മ്മിക്കുന്ന ആരോഗ്യ ഉപകേന്ദ്രത്തിന്‌ സൗജന്യമായി നാല് സെന്റ് സ്ഥലം കൂടി ഗ്രാമപഞ്ചായത്തിന് വിട്ടു നല്‍കി എം.എ മൂസ മാസ്റ്റര്‍. 2019ല്‍ നാല് സെന്റ് സ്ഥലം ഇതിനായി മൂസ മാസ്റ്റര്‍ വിട്ടു നല്‍കിയിരുന്നു. ഇതിന് പുറമെയാണ് സെന്റിന് 2ലക്ഷം രൂപ വില മതിക്കുന്ന സ്ഥലം വീണ്ടും വിട്ടു നല്‍കിയത്. ഇതോടെ എട്ട് സെന്റ് സ്ഥലത്തായിരിക്കും

ഉരുള്‍പൊട്ടലില്‍ കഷ്ടതയനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ചോറോട് ഈസ്റ്റ് പുലരി അയൽപക്ക കൂട്ടായ്മ

ചോറോട് ഈസ്റ്റ്: വയനാട് ഉരുള്‍പൊട്ടലില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ചോറോട് ഈസ്റ്റ് പുലരി അയൽപക്ക കൂട്ടായ്മ. കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളിൽ നിന്നും സ്വരൂപിച്ച 82,750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധി (CMDRF)യിലേക്ക് കൈമാറി. പുലരി രക്ഷാധികാരിയും ലോക കേരളസഭാ അംഗവുമായ എം.കെ ബാബു കുടുംബാംഗങ്ങൾക്ക് വേണ്ടി വടകര തഹസിൽദാർ സുഭാഷ്ചന്ദ്രബോസിന്‌ തുക കൈമാറി. എ.ജി പത്മകുമാർ (ആക്ടിങ്ങ് സെക്രട്ടറി),

ക്വിറ്റ് ഇന്ത്യ ദിനാചരണം; അഴിയൂരില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ച് കോണ്‍ഗ്രസ്‌

അഴിയൂർ: ക്വിറ്റ് ഇന്ത്യ ദിനാചാരണത്തിന്റെ ഭാഗമായി അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ സ്മൃതി സംഗമവും പതാക ഉയർത്തൽ ചടങ്ങും സംഘടിപ്പിച്ചു. ദേശീയോദ്ഗ്രഥന പ്രതിജ്ഞാ ചൊല്ലിക്കൊടുത്ത്‌ കൊണ്ട് സബർമതി ഫൗണ്ടേഷൻ ചെയർമാൻ ആസിഫ് കുന്നത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പി.ബാബുരാജ് അധ്യക്ഷത വഹിച്ചു. പാമ്പള്ളി ബാലകൃഷ്ണൻ, കെ.പി വിജയൻ, കെ.പി.രവീന്ദ്രൻ,

പ്രായോഗികവും ഫലപ്രദവും വേഗത്തിൽ നടത്താൻ കഴിയുന്നതുമായ കാര്യങ്ങൾക്ക് മുൻഗണന; വിലങ്ങാട്ടെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച്‌ മന്ത്രി എ.കെ ശശീന്ദ്രൻ

വിലങ്ങാട്: ഉരുൾപൊട്ടി വലിയതോതിൽ തകർച്ച നേരിട്ട വിലങ്ങാട് പ്രദേശത്ത് ഏറ്റവും പ്രായോഗികവും ഫലപ്രദവും വേഗത്തിൽ നടപ്പാക്കാൻ കഴിയുന്നതുമായ കാര്യങ്ങൾക്ക് മുൻഗണന നൽകിയാകും സർക്കാർ നടപടി സ്വീകരിക്കുകയെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. വെള്ളിയാഴ്ച രാവിലെ വിലങ്ങാട്ടെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉരുൾപൊട്ടൽ ഉണ്ടായശേഷം നാല് മന്ത്രിമാർ വിലങ്ങാട് സന്ദർശിച്ചു. ഇവിടെയുണ്ടായ

ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും; വയനാട്ടിലും കോഴിക്കോടും ഉണ്ടായത് ഭൂചലനമോ, ആശങ്കയില്‍ ജനങ്ങള്‍

കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടലിന്റെ ഭീതി അകലുന്നതിനിടയില്‍ വീണ്ടും ജനങ്ങളെ ആശങ്കയിലാക്കി ഭൂമിക്കടിയില്‍ നിന്നും പ്രകമ്പനം. ഇന്ന് രാവിലെ 10മണിയോടെയാണ് വയനാട്ടില അഞ്ച് പഞ്ചായത്തുകളില്‍ പ്രകമ്പനം അനുഭവപ്പെട്ടത്. പിന്നാലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെയും മാറ്റി തുടങ്ങിയിരുന്നു. അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ

നാദാപുരം നരിക്കാട്ടേരി നല്ലൂരില്ലത്ത് ശശിധരന്‍ അന്തരിച്ചു

നാദാപുരം: നരിക്കാട്ടേരി നല്ലൂരില്ലത്ത് ശശിധരന്‍ അന്തരിച്ചു. അമ്പത്തിയാറ് വയസായിരുന്നു. അച്ഛന്‍: പരേതനായ നാരായണക്കുറുപ്പ്. അമ്മ: നാരായണി. ഭാര്യ: സിന്ധു കൂത്തുപറമ്പ്. മക്കള്‍: അനന്തുകൃഷ്ണ, അമയ് കൃഷ്ണ. സഹോദങ്ങള്‍: പത്മനാഭന്‍, കോമള കടമേരി, പ്രീത. സഞ്ചയനം: ശനിയാഴ്ച രാവിലെ.

ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം കേട്ടെന്ന് നാട്ടുകാർ; വയനാട് അമ്പലവയലിന് പിന്നാലെ കോഴിക്കോട് കൂടരഞ്ഞിയിലും പ്രകമ്പനം

കോഴിക്കോട്: വയനാട് അമ്പലവയലിന് പിന്നാലെ കൂടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായതായി വിവരം. പ്രദേശത്ത് ഭൂമിക്ക് അടിയില്‍ നിന്നും അസാധാരണ ശബ്ദം കേട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ 10നും 10 .15നും ഇടയിലാണ് പ്രകമ്പനം ഉണ്ടായത്. കാവിലുംപാറ കലങ്ങോട് പ്രദേശത്തും ഭൂമിക്കടിയില്‍ നിന്നും ശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഭൂചലനമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. വയനാട്

മേപ്പയ്യൂര്‍ കൊഴുക്കല്ലൂരില്‍ നിന്നും കാണാതായ പതിനാറുകാരിയെ കണ്ടെത്തി

മേപ്പയ്യൂര്‍: കാണാതായ മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ കണ്ടെത്തി. എറണാകുളത്ത് വെച്ച് പോലീസാണ് കുട്ടിയെ ഇന്ന് കണ്ടെത്തിയത്. ആഗസ്റ്റ് 5 ന് ആയിരുന്നു വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയ കുട്ടിയെ കാണാതായത്.

error: Content is protected !!