വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന കേസ്; ഒരാൾകൂടി പിടിയിൽ

കോഴിക്കോട്: വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. എലത്തൂർ അക്കരകത്ത് മുഹമ്മദ് സൈഫാണ് പിടിയിലായത്. മൂന്ന് ദിവസം മുൻപ് വൈകീട്ട് വടകര സ്വദേശി റയീസ് കോഴിക്കോട് ബീച്ച് റോഡിൽ കാർ നിർത്തിയിട്ടപ്പോഴാണ് കളവ് നടന്നത്.കാറിൻ്റെ ഡോർ തുറന്ന് അതിൽ നിന്നും പണവും, പാൻ കാർഡ്, ആധാർ കാർഡ്

ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ ലഹരി പാർട്ടി; നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായി, ലഹരി ഉപയോഗിക്കാറില്ലെന്ന് നടൻ

കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തു. ഇന്ന് രാവിലെയാണ് നടൻ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. മുഖം മറച്ചാണ് ശ്രീനാഥ് ഭാസി പൊലീസിന് മുന്നിലെത്തിയത്. നടി പ്രയാഗ മാർട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘത്തിന് മുന്നിൽ

മിക്സ്ച്ചർ പ്രേമികളുടെ ശ്രദ്ധയ്ക്ക്; എന്താണ് ടാട്രസിൻ, അറിഞ്ഞിരിക്കണം ഈ വില്ലൻ കൃത്രിമ നിറത്തെ

വടകര: മണിക്കൂറുകളായി മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന പേര് ടാട്രസിൻ. എന്താണ് ടാട്രസിൻ എന്ന് ബേക്കറി പലഹാര പ്രിയർ അറിഞ്ഞിരിക്കണം. ടാട്രസിൻ എന്നത് ഒരു കൃത്രിമ നിറമാണ്. മിക്സ്ചറുകളിൽ മഞ്ഞനിറം ലഭിക്കുന്നതിന് വേണ്ടിയാണ് സാധാരണയായി ഈ കൃത്രിമ നിറം ഉപയോഗിക്കുന്നത്. ടാട്രസിൻ എന്ന കളർ അനുവദനീയമായ ഫുഡ് കളർ ആണെങ്കിലും മിക്സ്ചറിൽ ചേർക്കുന്നതിന് അനുവാദമില്ല. ഫുഡ് കളറുകൾ

പാനൂരിലെ ഭർതൃവീട്ടിൽ വച്ച് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചെക്യാട് സ്വദേശിനി മരിച്ചു; മരണത്തിന് കാരണം ഭർതൃവീട്ടിലെ പീഡനമെന്ന് കുടുംബം

നാദാപുരം : ഭർതൃവീട്ടിൽ വച്ച് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചെക്യാട് സ്വദേശിനി മരിച്ചു. ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയിലെ കുന്നുപറമ്പത്ത് സ്നേഹ ( 19 ) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. പാനൂർ പൊയിലൂരിലെ ഭർതൃവീട്ടിൽ വച്ച് സ്നേഹ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി സ്നേഹയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

മിക്സ്ച്ചറിൽ കൃത്രിമ നിറം; വടകര, പേരാമ്പ്ര തുടങ്ങിയവിടങ്ങളിലെ സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്, മിക്സച്ചറിൽ ചേർത്തത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ടാട്രസിൻ

കോഴിക്കോട്: ബേക്കറികളിൽ വിൽക്കുന്ന മിക്സ്ച്ചറിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ടാട്രസിൻ എന്ന കൃത്രിമ നിറം ചേർക്കുന്നതായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ജില്ലയിൽ വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി എന്നീ സർക്കിളുകളിലാണ് ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തിയത്. ഇതിൽ വടകര ജെ ടി റോഡിലെ ഹർഷ ചിപ്സ്, പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ്

ദേശീയപാതയില്‍ ഇരിങ്ങലില്‍ ബസ് ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്

പയ്യോളി: ദേശീയപാതയില്‍ ഇരിങ്ങലില്‍ ബസ് ബൈക്കിലിടിച്ച് അപകടം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അമൃത ബസ് ആണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. ഇയാള്‍ ഇരിങ്ങല്‍ സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. വൈകുന്നേരം 3.15 ഓടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

വിജയക്കൊടി പാറിച്ച് എസ്എഫ്ഐ; വടകര ശ്രീനാരയണയിലും, കടത്തനാട് ആർട്സ് ആന്റ് സയൻസ് കോളേജിലും മുഴുവൻ സീറ്റിലും എസ്എഫ്ഐക്ക് വിജയം

വടകര: കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വടകരയിൽ രണ്ട് കോളേജുകളിൽ എസ്എഫ്ഐ ആധിപത്യം. വടകര കീഴൽമുക്കിലെ ശ്രീനാരായണ കോളേജിലും കടത്തനാട് ആർട്സ് ആന്റ് സയൻസ് കോളേജിലുമാണ് എസ്എഫ്ഐ ആധിപത്യം ഉറപ്പിച്ചത്. ശ്രീനാരായണകോളേജിൽ ആകെ 25 സീറ്റുകളിലാണ് എസ് എഫ് ഐ മത്സരിച്ചത്. 25 ൽ 25 ലും എസ് എഫ് ഐയുടെ സ്ഥാനാർത്ഥികൾ വിജയിച്ചു. രസ്നയെ

‘500 രൂപയിൽ താഴെയുള്ള മുദ്ര പേപ്പറുകളുടെ ലഭ്യതക്കുറവ്’; വടകര ആർ.ഡി.ഒയ്ക്ക് നിവേദനം നല്‍കി എസ്.ഡി.പി.ഐ

വടകര: 500 രൂപയിൽ താഴെയുള്ള മുദ്ര പേപ്പർ ലഭ്യമാക്കാന്‍ ഇടപെടൽ നടത്തണമെന്ന് എസ്.ഡി.പി.ഐ. ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം വടകര ആർ.ഡി.ഒ ശ്യാമിൻ സെബാസ്റ്റ്യന് എസ്.ഡി.പി.ഐ വടകര നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല നിവേദനം നല്‍കി. ചെറിയ തുകയുടെ മുദ്ര പേപ്പർ ഇല്ലാത്തത് കാരണം സാധാരണക്കാരായ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. മുദ്ര പേപ്പർ നിർബന്ധമായും ആവശ്യമുള്ളവർ

മഹാനവമി: സംസ്ഥാനത്ത് നാളെ പൊതു അവധി

തിരുവനന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 11) സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു നേരത്തെ അവധി പ്രഖ്യാപിച്ചത്. പുതുക്കിയ ഉത്തരവ് പ്രകാരം നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും അവധിയായിരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സാധാരണ ദുര്‍ഗാഷ്ടമി ദിവസം

പയ്യോളി പോലീസിന്റെ മിന്നല്‍ പരിശോധന; ഇരിങ്ങത്ത് നിന്നും വന്‍ കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയില്‍, എത്തിച്ചത് മേപ്പയ്യൂര്‍, ഇരിങ്ങല്‍ പ്രദേശങ്ങളില്‍ വില്പനയ്ക്കായി

പയ്യോളി: ഇരിങ്ങത്ത് വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി യു.പി സ്വദേശി പയ്യോളി പോലീസിന്റെ പിടിയില്‍. ഇരിങ്ങത്ത് കുയിമ്പിലുത്ത് ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നും യു.പി സ്വദേശിയായ ഷാബൂലാണ്(20) പിടിയിലായത്. ഇയാളില്‍ നിന്നും 1.700 ഗ്രാം കഞ്ചാവാണ് പോലീസ് പിടികൂടിയത്. പ്രദേശത്ത് നാല് വര്‍ഷത്തോളമായി വെല്‍ഡിങ് ജോലി ചെയ്തുവരുന്ന ഇയാള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ട്രെയിന്‍ ഇറങ്ങി ബസ്സ് മാര്‍ഗ്ഗം

error: Content is protected !!