വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ടിനും കുടുംബത്തിനുമെതിരെ സ്വകാര്യ ബസ് ജീവനക്കാർ മോശമായി പെരുമാറിയെന്ന് പരാതി; രണ്ട് പേർക്കെതിരെ അത്തോളി പോലിസ് കേസെടുത്തു

ഉള്ള്യേരി: വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ടിനും കുടുംബത്തിനുമെതിരെ സ്വകാര്യ ബസ് ജീവനക്കാർ മോശമായി പെരുമാറിയെന്ന് പരാതി. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. ഉള്ള്യേരി അങ്ങാടിയിൽ ഉണ്ടായ ​ഗതാ​ഗത കുരുക്കിൽ കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് മറ്റുവാഹനങ്ങളെ മറികടന്ന് തെറ്റായ ദിശയിൽ വന്നതിനെ ചോദ്യം ചെയ്തതിന് ബസ് ജീവനക്കാർ മോശമായി പെരുമാറിയെന്നാണ് പ്രസിഡന്റും കുടുംബവും നൽകിയ പരാതി.

വടകര താലൂക്കിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത; ഒമ്പത് വില്ലേജുകളിലെ 29 പ്രദേശങ്ങൾ ദുരന്ത സാധ്യതാ പട്ടികയിൽ, പഠനം നടത്തിയത് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ 21 വില്ലേജുകളിലുള്ള 71 പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ അപകടസാദ്ധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (NCESS) നടത്തിയ പഠനം വെളിപ്പെടുത്തുന്നു. മലയോര മേഖലകളിൽ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളാണ് ഇതിൽ കൂടുതലും. NCESS-ന്റെ പഠന പ്രകാരം, വടകര താലൂക്കിലെ ഒമ്പത് വില്ലേജുകളിലെ 29 പ്രദേശങ്ങൾ, കൊയിലാണ്ടി താലൂക്കിൽ മൂന്നു വില്ലേജുകളിലായി

മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മലപ്പുറം: മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996ലും 2001ൽ തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എം.എൽ.എ ആയത്. മുസ്‌ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, തിരൂർ

മടപ്പള്ളി ഗവൺമെന്റ് ഫിഷറീസ് എൽപി സ്കൂളിൽ അധ്യാപക ഒഴിവ്

മടപ്പള്ളി: മടപ്പള്ളി ഗവൺമെന്റ് ഫിഷറീസ് എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. ഫുൾ ടൈം ജൂനിയർ അറബിക് (എൽപിഎസ്ടി) അധ്യാപകന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ആ​ഗസ്ത് 13 ന് 10 മണിക്ക് നടക്കും. ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി കൂടികാഴ്ചയ്ക്ക് സ്കൂളിലെത്തണം.  

സംസ്ഥാനത്ത് ആഗസ്ത് 14 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 14 ആം തീയതി വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 13 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് മയക്കുമരുന്നുമായി പിടിയിൽ; എം.ഡി.എം.എയുമായി പിടിയിലായത് ചെക്യാട് സ്വദേശി

നാദാപുരം: മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. ലഹരികേസ് ഉൾപ്പടെ വിവിധ കേസുകളിൽ പ്രതിയായി കാപ്പ ചുമത്തി നാട് കടത്തിയ പ്രതി പാറക്കടവ് ചെക്യാട് സ്വദേശി കുറ്റിയിൽ നംഷീദ്നെയാണ്എം.ഡി.എം.എ ശേഖരവുമായി പോലീസ് പിടിയിലായത്. വളയം പോലീസും, റൂറൽ എസ്.പി യുടെ ഡാൻസാഫ് അംഗങ്ങളും ചേർന്ന് പിടികൂടിയത്. പ്രതിയിൽ നിന്ന് മേഖലയിൽ വിൽപ്പനക്കെത്തിച്ച 21.250 ഗ്രാം

വടകര പുതുപ്പണം വലിയകയ്യിൽ ശാരദ അന്തരിച്ചു

വടകര: പുതുപ്പണം വലിയ കയ്യിൽ ശാരദ അന്തരിച്ചു. എൺപത്തിരണ്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ നാണു. മക്കൾ: സിദ്ധാർത്ഥൻ, ലത, സുരേഷ് ബാബു. മരുമക്കൾ: ഷീബ, ഷീജാ കുമാരി (പുളിഞ്ഞോളി സ്കൂൾ, പഴങ്കാവ്), പരേതനായ ജനാർദ്ധനൻ.

പാറക്കടവിൽ മീറ്റർ റീഡിംഗിനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരന് മരപ്പാലം മുറിഞ്ഞ് വീണ് പരിക്ക്

നാദാപുരം: മീറ്റർ റീഡിംഗിനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരന് മരപ്പാലം പൊട്ടിവീണ് പരിക്ക്. പാറക്കടവ് കെ.എസ്‌.ഇ.ബി സെക്‌ഷനിലെ ജീവനക്കാരന്‍ സജി മാത്യുവിനാണ് കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റത്. ചെക്യാട് -വളയം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോടിന് കുറുകേയുള്ള മരപ്പാലം ഒടിഞ്ഞു വീണാണ് കെ.എസ്‌.ഇ.ബി ജീവനക്കാരന് പരിക്കേറ്റത്. മീറ്റര്‍ റീഡിംഗ് കഴിഞ്ഞ് തിരികേ വരുന്നതിനിടെ പാലം പൊട്ടി വീഴുകയായിരുന്നു. കമുക് കൊണ്ടുണ്ടാക്കിയ താല്‍ക്കാലിക

മലപ്പുറത്തുനിന്ന് മോഷ്ടിച്ച സാധനങ്ങളുമായി പിക്കപ്പ് വാനിൽ താമരശ്ശേരിയിലെത്തി; സംശയം തോന്നി പോലീസ് പരിശോധന, ബാലുശ്ശേരി സ്വദേശിയടക്കം നാല് യുവാക്കൾ അറസ്റ്റിൽ

താമരശ്ശേരി: മലപ്പുറത്ത് നിന്നും മോഷ്ടിച്ച സാധനങ്ങളുമായി പിക്അപ് വാനില്‍ പോവുകയായിരുന്ന യുവാക്കളെ പിടികൂടി താമരശ്ശേരി പോലീസ്. ബാലുശ്ശേരി സ്വദേശിയടക്കം നാല് യുവാക്കളാണ് താമരശ്ശേരി പൊലീസ് നടത്തിയ നൈറ്റ് പട്രോളിംഗിനിടെ പിടിയിലായത്. ബാലുശ്ശേരി സ്വദേശി വീരന്‍, മലപ്പുറം പോത്തുകല്ല് സ്വദേശി ദേവന്‍, വയനാട് കമ്ബളക്കാട് സ്വദേശി ചെറുവാടിക്കുന്ന് അജു, പൂനത്ത് കുളങ്ങര സ്വദേശി രതീഷ് എന്നിവരാണ് പിടിയിലായത്.

ചോറോട് മൂട്ടുങ്ങൽ രാമത്ത് അസ്സൻകുട്ടി അന്തരിച്ചു

ചോറോട്: ചോറോട് മൂട്ടുങ്ങൽ രാമത്ത് അസ്സൻകുട്ടി അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ പരേതയായ കുഞ്ഞിപ്പാത്തു. മക്കൾ: അഷറഫ്, സുബൈർ, ഷംസീർ, ആയിഷ, ഹസീന, ഷമീന. മരുമക്കൾ: സഫിയ, ജസീല, നൌഷജ, കുഞ്ഞമ്മദ്, നിസാർ, നാസർ.

error: Content is protected !!