മാഹി ബൈപ്പാസിൽ വാഹനാപകടം; കണ്ണൂർ സ്വദേശിനിയായ യുവതി മരിച്ചു
കണ്ണൂർ: മാഹി ബൈപാസിൽ പുതിയ ഹൈവേ ആറുവരിപ്പാതയിൽ വാഹനമിടിച്ച് യുവതി മരിച്ചു. കണ്ണൂർ മർക്കാർ കണ്ടിയിൽ ഷംന ഫൈഹാസ് (39 വയസ്സ്) ആണ് മരിച്ചത്. ഹൈവേ മുറിച്ചു കടക്കുന്നതിനിടെ ജീപ്പ് ഇടിച്ചാണ് അപകടം ഉണ്ടായത്. മുഴപ്പിലങ്ങാട് മഠത്തിൽ ഉമർഗേറ്റ് ബീച്ചു റോഡിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആയിരുന്നു അപകടം നടന്നത്. മഠത്തിന് സമീപം ബസ്സിറങ്ങി
വിലങ്ങാട് നൂറിലധികം ഉരുൾപ്പൊട്ടൽ പ്രഭവകേന്ദ്രങ്ങൾ; ദുരന്ത മേഖലയിൽ വിദഗ്ധ സംഘം നാളെ പരിശോധന നടത്തും
നാദാപുരം: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വിലങ്ങാട് വിദഗ്ധ സംഘം നാളെ സന്ദർശനം നടത്തും. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയില്‍ കണ്‍സർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് സ്ഥലം സന്ദർശിക്കുന്നത്. നൂറിലേറെ പ്രഭവ കേന്ദ്രങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതായാണ് വിലയിരുത്തല്‍. പ്രദേശം വാസ യോഗ്യമാണോ, കൃഷിയോഗ്യമാണോ, പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ പരിശോധനയ്‌ക്ക് ശേഷം വ്യക്തമാക്കുമാക്കുമെന്ന് വിദഗ്ധർ അറിയിച്ചു. മേഖലയിലെ ഉരുള്‍പൊട്ടല്‍
വാഹന വില്പനയുമായി ബന്ധപ്പെട്ട തർക്കം; താമരശ്ശേരിയിൽ യുവതിയുടെ നേതൃത്വത്തിൽ 20 അംഗസംഘം വീട്ടിൽ കയറി ആക്രമിച്ചു, 4 പേർക്ക് പരിക്ക്, 7 പേർ പോലീസ് കസ്റ്റഡിയിൽ
താമരശ്ശേരി: വാഹന വില്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് താമരശ്ശേരിയില്‍ വീട്ടില്‍ കയറി ഒരു സംഘം ആക്രമണം നടത്തി. വീട്ടുടമ ഉള്‍പ്പെടെ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. താമരശ്ശേരി ചുങ്കം സ്വദേശി അഷ്റഫിന്റെ വീട്ടിലാണ് 20 ലധികം വരുന്ന സംഘമെത്തി ആക്രമണം നടത്തിയത്. നാല് കാറുകളിലും ബൈക്കുകളിലുമായിട്ടായിരുന്നു ഈ
കോട്ടക്കൽ പള്ളിത്താഴ കമല അന്തരിച്ചു
പയ്യോളി: കോട്ടക്കൽ പള്ളിത്താഴ കമല അന്തരിച്ചു. എൺപത് വയസ്സായിരുന്നു.ഭർത്താവ് പരേതനായ വേലായുധൻ. മക്കൾ: നിർമ്മല (കണ്ണൂർ), പ്രദീപൻ. മരുമക്കൾ: പരേതനായ അനിൽകുമാർ (കണ്ണൂർ), ജസിത. സഹോദരങ്ങൾ ചന്ദ്രൻ, ശാരദ, അശോകൻ, ജാനു, കുഞ്ഞിക്കണ്ണൻ, വത്സല (പുറങ്കര). സംസ്കാരം ഇന്ന് (ഞായർ) രാത്രി 8 മണിക്ക്.
വിലങ്ങാട് സമഗ്ര പുനരധിവാസ പദ്ധതി നടപ്പിലാക്കും, പുഴകളിൽ അടിഞ്ഞ കല്ലുകളും മരങ്ങളും നീക്കം ചെയ്യും; മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു
നാദാപുരം: ഉരുള്‍പൊട്ടലിൽ എല്ലാം തകർന്ന് ദുരിതമനുഭവിക്കുന്ന വിലങ്ങാടിന് സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് കോഴിക്കോട് ജില്ലയുടെ ചുമലെയുള്ള മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഒരാള്‍ മരണപ്പെടുകയും കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്ത വിലങ്ങാട് ദുരന്തം സർക്കാർ ഗൗരവത്തിലാണ് കാണുന്നത്. അവിടെ സമഗ്രമായ പുനരധിവാസം നടപ്പാകും വരെ വാടക വീട് ഉള്‍പ്പെടെയുള്ള താല്‍ക്കാലിക പുനരധിവാസ
വയനാടിന് കൈത്താങ്ങാകാൻ കുരുന്നുകളും; ഡിവൈഎഫ്ഐയുടെ റീബിൽഡ് വയനാട് ചലഞ്ചിലേക്ക് തങ്ങളുടെ സൈക്കിൾ നൽകി നാദാപുരം റോഡ് പുന്നേരി താഴെയിലെ സഹോദരങ്ങൾ
നാദാപുരംറോഡ്: ഉരുൾപൊട്ടൽ ദുരിതത്തിൽ പ്രയാസം അനുഭവിക്കുന്ന വയനാടിന് കൈത്താങ്ങാകാൻ കുരുന്നുകളും. ഡിവൈഎഫ്ഐയുടെ റീബിൽഡ് വയനാട് ചലഞ്ചിലേക്ക് തങ്ങളുടെ സൈക്കിൾ നൽകി നാദാപുരം റോഡ് പുന്നേരി താഴെയിലെ സഹോദരങ്ങൾ . അൻമയ്, അമൃത് ദേവ് എന്നിവരാണ് തങ്ങളുടെ സൈക്കിൾ നൽകി മാതൃകയായത്. ഡി വൈ എഫ് ഐ വയനാടിലെ ദുരിത ബാധിതർക്ക് നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ നിർമ്മാണ
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെമ്മരത്തൂർ മീങ്കണ്ടി കോംവെള്ളി മീത്തൽ സുരേന്ദ്രൻ അന്തരിച്ചു
ചെമ്മരത്തൂർ: മീങ്കണ്ടി കോംവെള്ളി മീത്തൽ സുരേന്ദ്രൻ അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു. മീങ്കണ്ടിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. ഭാര്യ: അനിത മക്കൾ: അഭിനവ് സുരേന്ദ്രൻ, നന്ദന സുരേന്ദ്രൻ
രാമായണ മാസാചരണം; അഴിയൂർ വേണുഗോപാല ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം
അഴിയൂർ: അഴിയൂർ വേണുഗോപാല ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. ഗോപാലകൃഷ്ണ ശാന്തി മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡൻ്റ് ടി.കെ പ്രകാശൻ ഭദ്ര ദീപം കൊളുത്തി. മേൽശാന്തി അനി അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് നേതൃത്വം നൽകി. നൂറ് കണക്കിന് ഭക്തജനങ്ങൾ ഹോമത്തിൽ പങ്കെടുത്തു.
മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ്
തിരുവനന്തപുരം: മുൻഗണനാ വിഭാഗത്തിലെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് നൽകും. 5.87 ലക്ഷം പേർക്കാണ് കിറ്റ് ലഭിക്കുക. വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളിൽ 4 പേർക്ക് ഒന്ന് എന്ന കണക്കിൽ കഴിഞ്ഞ വർഷത്തേതു പോലെ കിറ്റുകൾ നൽകും. കിറ്റ് നൽകുന്നതിന് 35 കോടി രൂപയാണ് സർക്കാരിന് ചെലവു വരുന്നത്. സഹകരണ സംഘം
റിട്ട. അധ്യാപകൻ പുതിയാപ്പ് മലയിൽ കുമാരൻ അന്തരിച്ചു
വടകര: പുതിയാപ്പ് മലയിൽ കുമാരൻ അന്തരിച്ചു. എഴുപ്ത്തിരണ്ട് വയസായിരുന്നു. കുറുന്തോടി യുപി സ്കൂളിലെ റിട്ടയേഡ് അധ്യാപകനാണ്. ഭാര്യ: അനിത മക്കൾ: നിതിൻ കുമാർ, ജിഷിൻ കുമാർ മരുമക്കൾ: സന്യ, പാർവതി സംസ്കാരം രാത്രി 7 മണിക്ക് വീട്ടുവളപ്പിൽ.