വ്യാജ കാഫിർ സ്‌ക്രീൻ ഷോട്ട് കേസ്; പോലീസ് അന്വേഷണത്തിൽ വീഴ്ചപറ്റിയെന്നാരോപിച്ച് ഹർജിക്കാരൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു
വടകര: കാഫിർ വ്യാജ സ്‌ക്രീൻ ഷോട്ട് കേസിൽ പൊലീസിനെതിരെ ഹർജിക്കാരൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഹർജിക്കാരനായ പി കെ ഖാസിം സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണമുള്ളത്. കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നും തൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തില്ല എന്നും ഹർജിക്കാരൻ കുറ്റപ്പെടുത്തി. കേസിൽ വടകര പൊലീസ് ചുമത്തിയത് ദുർബ്ബലമായ വകുപ്പുകളാണെന്നും മതസ്പർദ്ദ വളർത്തിയതിനും
വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണത്തട്ടിപ്പ് കേസ്; പ്രതി മധജയകുമാറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണത്തട്ടിപ്പ് കേസിൽ പ്രതി മധജയകുമാറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ബുധനാഴ്ച രാവിലെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ പരിഗണിച്ച് വടകര ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജയകുമാറിനെ ആറു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു നൽകിയത്. ബാങ്കിൽ നിന്നും നഷ്ടപ്പെട്ട 26 കിലോ
വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്
പയ്യോളി: അയനിക്കാട് കളരിപ്പടിക്ക് സമീപം നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടം നടന്നത്. വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന സാരംഗ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിലെ യാത്രക്കാർക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മഴകാരണം റോഡിൽ നിന്നും തെന്നിയതാകാമെന്നാണ് കരുതുന്നത്.
കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും; കോഴിക്കോട് ഉൾപ്പടെ ആറ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. തെക്ക് കിഴക്കന്‍
തിരുവനന്തപുരത്ത് അസം സ്വദേശിയായ 13 കാരിയെ കാണാതായിട്ട് ഒരു ദിവസം പിന്നിട്ടു; കുട്ടി വീടുവിട്ടിറങ്ങിയത് ഉമ്മ ശകാരിച്ചതിനാൽ, റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം
തിരുവനന്തപുരം: 13കാരിയെ കാണാതായിട്ട് ഒരു ദിവസം പിന്നിട്ടു. കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിൻ ബീഗത്തെയാണ് കാണാതായത്. അയൽ വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയതിനെ തുടർന്നു ഉമ്മ ശകാരിച്ചതിനു പിന്നാലെ കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. അതേസമയം തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ, ഉച്ചക്ക് ഏകദേശം ഒരു മണിയോടെ തമ്പാനൂരിൽ നിന്നുള്ള
വടകര പുതിയാപ്പ് പാറയുള്ളതിൽ രാഘവൻ അന്തരിച്ചു
വടകര: പുതിയാപ്പ് പാറയുള്ളതിൽ രാഘവൻ അന്തരിച്ചു. എൺപത് വയസായിരുന്നു. ഭാര്യ :പരേതയായ നാരായണി. മക്കൾ : രാജേഷ്, രമ്യ, സൗമ്യ മരുമക്കൾ : അഞ്ജലി രാജേഷ്, സുനി , ശ്രീജിത്ത്. Description: puthiyapp parayullathil raghavan passed away
ഷുഗർ കൂടിയിട്ടുണ്ടോ?; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ അറിയാം
വളരെയേറെപ്പേരെ അലട്ടുന്ന ജീവിതശൈലീ രോഗമാണ് പ്രമേഹം. ആരോഗ്യകരമായ ജീവിതശൈലിയിലൂടെയേ ഈ രോഗത്തെ പ്രതിരോധിക്കാനാവൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോ?ഗാവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്. ഇന്ത്യയിൽ മാത്രം, ടൈപ്പ് 2 പ്രമേഹമുള്ള 77 ദശലക്ഷം മുതിർന്നവരുണ്ട്, കൂടാതെ 25 ദശലക്ഷത്തിലധികം പേർക്ക് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പ്രമേഹത്തിന്റെ ലക്ഷണങ്ങളെ കുറിച്ച്
ലോറി ഡ്രൈവർമാർ സമരത്തിൽ; വടകര മേഖലയിലുൾപ്പടെ പാചകവാതക വിതരണം പ്രതിസന്ധിയിൽ, ബുക്ക് ചെയ്ത് ആഴ്ചകളായിട്ടും സിലിണ്ടർ ലഭിച്ചില്ലെന്ന പരാതിയുമായി ഉപഭോക്താക്കൾ
വടകര: മംഗളൂരുവിലെ പ്ലാൻറിൽ നിന്ന് കേരളത്തിലേക്ക് പാചകവാതക സിലിണ്ടർ എത്തിക്കുന്ന ലോറി ഡ്രൈവർമാർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. ഇതോടെ മലബാർ മേഖലയിലെ പാചകവാതക സിലിണ്ടർ വിതരണം നിലച്ചു. വടകര മേഖലയിലും ഇതോടെ പാചകവാതക പ്രതിസന്ധി രൂക്ഷമാണ്. ബുക്ക് ചെയ്തിട്ട് ആഴ്ചകളായിട്ടും ഗ്യാസ് സിലിണ്ടർ ലഭിച്ചില്ലെന്ന പരാതിയുമായി ഉപഭോക്താക്കൾ ഏജൻസികളിൽ എത്തിതുടങ്ങി. കണ്ണൂർ തളിപ്പറമ്ബിൽ
ഓണത്തിരക്ക്; മലയാളികൾക്ക് നാട്ടിലേക്ക് വരാൻ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഓണത്തിരക്ക് പ്രമാണിച്ച് മലയാളികൾക്ക് നാട്ടിലേക്ക് വരാൻ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ഇരുദിശകളിലേക്കുമായി 13 സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു എസ് എം വി ടി – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ സർവീസ് ഇന്ന് മുതലാണ് ഓടിത്തുടങ്ങുന്നത്. 16 എ സി ത്രീ ടിയർ ഇക്കോണമി കോച്ചുകളും
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം; ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നാളെ തുടക്കം
വടകര: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും. ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലാണ് സമ്മേളനം നടക്കുക.വ്യാഴാഴ്ച രാവിലെ 9 മണിക്ക് പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾ ആരംഭിക്കും. തുടർന്ന് രക്തസാക്ഷി അനുസ്മരണം നടക്കും. 10 മണിക്ക് യാത്രയയപ്പ് യോഗവും പ്രതിനിധി സമ്മേളനവുമാണ്. പ്രതിനിധി സമ്മേളനം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. മൂന്ന്