കളരിപരമ്പര ദൈവങ്ങൾ സാക്ഷി; കടത്തനാട് ലോകനാർകാവ് ദേവസ്വത്തിൻ്റെ കളരി പരിശീലനത്തിന് തുടക്കമായി
വടകര: കടത്തനാട് ലോകനാർകാവ് ദേവസ്വത്തിൻ്റെ നേതൃത്വത്തിൽ കളരി പരിശീലനത്തിന് തുടക്കമായി. കളരി സംഘത്തിൻ്റെ ഉത്ഘാടനം കുറ്റ്യാടി എം.എൽ.എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവഹിച്ചു. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതോടൊപ്പം സ്വഭാവ രൂപീകരണത്തിനും കളരി പരിശീലനത്തിന് മുഖ്യപങ്ക് വഹിക്കുവാൻ കഴിയുമെന്ന് കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ പറഞ്ഞു. കടത്തനാടിൻ്റെ സാംസ്ക്കാരിക പൈതൃകം കളരിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും എം.എൽ.എ പറഞ്ഞു. ലോകനാർകാവിൽ ദേവസ്വത്തിൻ്റെ
കടലോരത്തിനൊരു ആശ്വാസ വാർത്ത; വടകര മുകച്ചേരിഭാഗത്ത് കടൽഭിത്തി പുനരുദ്ധാരണത്തിന് 2.54 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി
വടകര: താഴെഅങ്ങാടി മുകച്ചേരിഭാഗത്ത് കടൽഭിത്തി പുനരുദ്ധാരണത്തിനായി 2.54 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി കെ.കെ രമ എം.എൽ.എ അറിയിച്ചു. ശക്തമായ കടൽക്ഷോഭം ഉണ്ടാകുന്ന പ്രദേശമാണ് ഇത്. നേരത്തെയുണ്ടായ കടൽഭിത്തി തകർന്ന നിലയിലാണ് ഇവിടെ. കഴിഞ്ഞ കടൽക്ഷോഭ കാലത്ത് തന്നെ ഇറിഗേഷൻ വകുപ്പിന് ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. ഇതിലാണ് ഇപ്പോൾ ഭരണാനുമതി യായിരിക്കുന്നത്. സാങ്കേതിക
മുക്കാളി കണ്ടപ്പംകുണ്ടിൽ രമേശൻ അന്തരിച്ചു
അഴിയൂർ: മുക്കാളി കണ്ടപ്പംകുണ്ടിൽ രമേശൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ ബിന്ദു. മക്കൾ കാവ്യ, കൃതിക സംസ്കാരം വൈകീട്ട് 4-മണിക്ക് വിട്ട് വളപ്പിൽ നടന്നു. Kandappamkundil Ramesan Passed away in mukkali
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് ഒഞ്ചിയം സ്വദേശിയായ യുവതിയുടെ സ്വർണ്ണവും പണവും തട്ടിയെടുത്തു; വയനാട് സ്വദേശി അറസ്റ്റിൽ
ഒഞ്ചിയം: സൗഹൃദം നടിച്ച് ഒഞ്ചിയം സ്വദേശിയായ യുവതിയിൽ നിന്നും പണവും സ്വർണവും കവർന്ന സംഭവത്തില്‍ യൂട്യൂബർ പിടിയില്‍. വയനാട് വാളേരി സ്വദേശി അജ്മല്‍ ചാലിയത്ത് (25) ആണ് പിടിയിലായത്. തട്ടിപ്പിനിരയായ ഒഞ്ചിയം സ്വദേശിനിയുടെ പരാതിയിലായിരുന്നു നടപടി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ പക്കല്‍ നിന്നാണ് അജ്മല്‍ പണവും സ്വർണവും തട്ടിയത്. ഇത്തരത്തില്‍ ജൂണ്‍ 17നും ഓഗസ്റ്റ്
‘ഹേമ കമ്മീഷൻ റിപ്പോർട്ട് ഒന്ന് ചുരുക്കപ്പറഞ്ഞാല് ഇത്രേയുള്ളൂ..’; മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവർ ടീമിൻ്റെ ലിസ്റ്റ് പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്
ഹേമാ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. മലയാള സിനിമയിലെ പതിനഞ്ച് അംഗ പവർ ഗ്രൂപ്പ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് സന്തോഷ്പണ്ഡിറ്റ്. പ്രമുഖരുടെ ആരുടെയും പേര് പറയുന്നില്ലെങ്കിൽ, ഇരകൾക്ക് പരാതി ഇല്ലെങ്കിൽ ഈ റിപ്പോർട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. സന്തോഷ്ണ്ഡിറ്റ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ. ഹേമ കമ്മീഷൻ റിപ്പോർട്ട് ഒന്ന്
വെറുതേ ഒരു ജീവിതം
ഒഞ്ചിയം ഉസ്മാൻ ഒരിയാന സമയം കഴിഞ്ഞു.എന്റെ റസിഡന്റ് പെർമിറ്റിന്റെ കാലാവധി തീർന്നു. ഇനി ഇവിടെ തങ്ങാൻ അനുവാദമില്ല . നീ സങ്കടപ്പെടല്ല. കരയാതിരിക്കൂ..മൈലാഞ്ചിയായി നിന്റെ അരികിൽ തന്നെ ഞാൻ ഉണ്ടാവും. പിന്നെന്തിനാ ഇങ്ങനെ നിലവിളിക്കുന്നത് ? നിനക്ക് എന്നെ വന്ന് കാണാലോ. തൊടാലോ. സംസാരിക്കാലൊ. ചേർന്ന് നിന്ന് തഴുകാലൊ. എന്തായിത് ? എന്തിനാണിങ്ങനെ മാറത്തടിച്ച് വിങ്ങിപ്പൊട്ടുന്നത്.
വ്യാജ കാഫിർ സ്‌ക്രീൻ ഷോട്ട് കേസ്; പോലീസ് അന്വേഷണത്തിൽ വീഴ്ചപറ്റിയെന്നാരോപിച്ച് ഹർജിക്കാരൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു
വടകര: കാഫിർ വ്യാജ സ്‌ക്രീൻ ഷോട്ട് കേസിൽ പൊലീസിനെതിരെ ഹർജിക്കാരൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഹർജിക്കാരനായ പി കെ ഖാസിം സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണമുള്ളത്. കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നും തൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തില്ല എന്നും ഹർജിക്കാരൻ കുറ്റപ്പെടുത്തി. കേസിൽ വടകര പൊലീസ് ചുമത്തിയത് ദുർബ്ബലമായ വകുപ്പുകളാണെന്നും മതസ്പർദ്ദ വളർത്തിയതിനും
വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണത്തട്ടിപ്പ് കേസ്; പ്രതി മധജയകുമാറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണത്തട്ടിപ്പ് കേസിൽ പ്രതി മധജയകുമാറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ബുധനാഴ്ച രാവിലെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ പരിഗണിച്ച് വടകര ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജയകുമാറിനെ ആറു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു നൽകിയത്. ബാങ്കിൽ നിന്നും നഷ്ടപ്പെട്ട 26 കിലോ
വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്
പയ്യോളി: അയനിക്കാട് കളരിപ്പടിക്ക് സമീപം നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടം നടന്നത്. വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന സാരംഗ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിലെ യാത്രക്കാർക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മഴകാരണം റോഡിൽ നിന്നും തെന്നിയതാകാമെന്നാണ് കരുതുന്നത്.
കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും; കോഴിക്കോട് ഉൾപ്പടെ ആറ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. തെക്ക് കിഴക്കന്‍