വില്യാപ്പള്ളി ഓത്യോട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

വടകര: ബാംഗ്ലൂരിൽ താമസിക്കുന്ന വില്യാപ്പള്ളി ഓത്യോട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 88 വയസ്സായിരുന്നു. പരേതരായ ചാപ്പൻ ചെട്ട്യാരുടെയും മാതുവിൻ്റെയും മകനാണ്. ഭാര്യ: രാധ. മക്കൾ: പുഷ്പ (പ്രധാനാധ്യാപിക, ആന്ധ്രപ്രദേശ്), അനിത (അക്കൗണ്ട് മാനേജർ, ബാംഗളൂർ). മരുമക്കൾ: രാജൻ (ബിൽഡർ, ആന്ധ്രപ്രദേശ്). സഹോദരങ്ങൾ: രാമൻ, ശ്രീധരൻ (വ്യാപാരി, വില്യാപ്പള്ളി), പത്മിനി, സരോജിനി, പരേതരായ നാരായണൻ, ബാലൻ (അധ്യാപകൻ, മയ്യന്നൂർ

സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി; ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറി’

തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് നടി വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണെന്നും നടി പറഞ്ഞു. ‘സംഭവത്തില്‍ പരാതി അറിയിച്ചിരുന്നത് ഡോക്യമെന്റ്‌റി സംവിധായകന്‍ ജോഷിയോടാണ്. എന്നാല്‍ ആരും

റോഡുകൾ, ഡ്രൈനേജുകൾ, കൾവർട്ടുകൾ; കുറ്റ്യാടി മണ്ഡലത്തിൽ 1.67 കോടി രൂപയുടെ പ്രവൃത്തികൾക്ക് അംഗീകാരം

കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലത്തിൽ 1.67 കോടി രൂപയുടെ റോഡ് പുനരുദ്ധാരണ പ്രവർത്തികൾക്കുള്ള അനുമതി ലഭിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തികൾക്ക് അംഗീകാരം ലഭിച്ചതെന്ന് എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അറിയിച്ചു. റോഡ് പുനരുദ്ധാരണം, കൽവർട്ട് നിർമ്മാണം, ഡ്രൈനേജ്, റോഡിന് സംരക്ഷണഭിത്തി എന്നിങ്ങനെയുള്ള പ്രവൃത്തികൾക്കാണ് അനുമതി ലഭിച്ചത്. ആയഞ്ചേരി

വയനാടിന് കൈത്താങ്ങായി ഏറാമലയിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളും; ആറ് ദിവസം കൊണ്ട് സമാഹരിച്ചത്‌ 1.42 ലക്ഷം

ഏറാമല: ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ഏറാമലയിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍. പഞ്ചായത്തിലെ 19 വാര്‍ഡുകളിലെ 334 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 1.42 ലക്ഷം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കിയത്. ആറ് ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്രയും വലിയൊരു തുക സമാഹരിക്കാനായത്. ദുരിതാശ്വാസനിധിയിലേക്ക് അംഗങ്ങള്‍ തങ്ങളാല്‍ കഴിയുന്ന ചെറിയൊരു തുക കൈമാറണം എന്നായിരുന്നു സിഡിഎസ് മെമ്പര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശം. പിന്നാലെ എല്ലാവരും

നാടൊന്നിച്ചു; ചോറോട് കുരിക്കിലാട് പുതിയ അംഗൻവാടി പ്രവര്‍ത്തന സജ്ജം

ചോറോട്: ഗ്രാമ പഞ്ചായത്ത് 9ാം വാർഡിലെ 66ാംനമ്പർ അംഗൻവാടി കുരിക്കിലാട് – മലോൽ മുക്ക് കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള പൂവ്വേരി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ശ്രീകൃഷ്ണൻ വടക്കെ ചെട്ടാം കണ്ടി മീത്തൽ, ബാലൻ മലയിൽ, യൂസുഫ് ഹാജി വലിയ പുതിയോട്ടിൽ എന്നിവരെ

കോട്ടപ്പറമ്പ് ആശുപത്രിയിലെ പതിനാല് ജീവനക്കാര്‍ക്ക് ഡെങ്കിപ്പനി; രോഗം ബാധിച്ചവരില്‍ മൂന്ന് ഡോക്ടര്‍മാരും

കോഴിക്കോട്: കോട്ടപ്പറമ്പ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പതിന്നാല് ജീവനക്കാര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍, നഴ്‌സിങ് അസിസ്റ്റന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റമാര്‍ എന്നിവരുള്‍പ്പെടുന്നു. അത്യാഹിതവിഭാഗത്തിലും, ഒ.പി.യിലും ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഡെങ്കി ബാധിച്ചത്. ജൂണ്‍ 17-നാണ് ഡെങ്കി ആദ്യം റിപ്പോര്‍ട്ടുചെയ്തത്. ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നും

‘ആമേനിലെ കൊച്ചച്ചന്‍’ ഇനി ഓര്‍മ; നടൻ നിർമൽ ബെന്നി അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര നടന്‍ നിര്‍മല്‍ ബെന്നി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. തൃശൂർ ചേർപ്പു സ്വദേശിയാണ്. ”പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട…. ആമേനിലെ കൊച്ചച്ച൯ എന്റെ ദൂരം സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു … ഹൃദയാഘാതം മൂലം ഇന്ന്

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ് കേസ്; മുൻ മാനേജർ കവർന്ന സ്വർണത്തിലെ നാലര കിലോ കണ്ടെത്തി

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണതട്ടിപ്പ് കേസ് പ്രതി മുൻ മാനേജർ മധ ജയകുമാർ കവർന്ന 26 കിലോ സ്വർണത്തിൽ നാലര കിലോ സ്വർണം കണ്ടെത്തി. തമിഴ്‌നാട് തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ബാങ്കില്‍ പണയം വെച്ചതായിരുന്നു സ്വര്‍ണം. ബാങ്കില്‍ ജോലി ചെയ്യുന്ന കാര്‍ത്തി എന്നയാളുമായി ചേര്‍ന്നാണ് സ്വര്‍ണം

രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; പാറക്കടവില്‍ വില്‍പ്പനക്കെത്തിച്ച കഞ്ചാവുമായി നാല് പേര്‍ അറസ്റ്റില്‍

നാദാപുരം: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പാറക്കടവില്‍ നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ജിയാറുള്‍ മീന്‍ (33), തഹറപ്പ് ഹല്‍ദാര്‍ (44), അലാവുദീന്‍ ഷെഖ് (26), മഥാപ്പൂര്‍ സ്വദേശി അബ്ദുറഹീം ഷെഖ് (28) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്.എ എം.പി വിഷ്ണുവും സംഘവും

വളയം താനക്കോട്ടൂരില്‍ നിന്നും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

വളയം: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ സുജിന്‍ നസ്‌കര്‍ ആണ് വളയം പോലീസിന്റെ പിടിയിലായത്. താനക്കോട്ടൂർ പ്രദേശത്ത് നിന്നും ഇന്നലെ പുലര്‍ച്ചെ 2മണിയോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 930ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. Description: Non-state worker

error: Content is protected !!