നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് ചാടിയതായി സംശയം
നാദാപുരം: വിഷ്ണുമംഗലം പുഴയില്‍ യുവാവ് ചാടിയതായി സംശയം. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. ഇതുവഴി പോയ കാര്‍ യാത്രക്കാരാണ് ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടത് കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ മറ്റുള്ളവരോട് കാര്യം പറയുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് നാദാപുരത്ത് നിന്നും എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ സാധിച്ചില്ല. ഇന്ന് രാവിലെയോടെ
ചോറോട് ഈസ്റ്റ് മണിയാറത്ത് മുക്കിന് സമീപം എടയത്ത് മീത്തൽ മാധവി അന്തരിച്ചു
ചോറോട്: ചോറോട് ഈസ്റ്റ് മണിയാറത്ത് മുക്കിന് സമീപം എടയത്ത് മീത്തൽ മാധവി അന്തരിച്ചു. 70 വയസ്സായിരുന്നു. ഭർത്താവ് പരേതനായ കണ്ണൻ. മക്കൾ : സുരേന്ദ്രൻ, ശശി ഇ.എം, ലീന (വൈക്കിലശ്ശേരി), ഗീത (മണിയൂർ), റീന (കൈനാട്ടി), റീജ (കോട്ടക്കടവ്). മരുമക്കൾ: രാമചന്ദ്രൻ കൊല്ലിയോടി (ആർ.ജെ.ഡി ചോറോട് പബായത്ത് കമ്മിറ്റി അംഗം), രാജൻ, പ്രേമൻ, വനജ, ജനിഷ,
പുറമേരിയിൽ മാലിന്യം ശേഖരിക്കുന്നതിനിടെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് സ്വർണ്ണ ലോക്കറ്റ് ലഭിച്ചു; ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് മാതൃകയായി
പുറമേരി: മാലിന്യ ശേഖരണത്തിനിടെ ലഭിച്ച സ്വർണ്ണ ലോക്കറ്റ് ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ്മ സേന മാതൃകയായി. പുറമേരി ഗ്രാമ പഞ്ചായത്ത് വാർഡ് 9 ലെ ഹരിത കർമ്മ സേന അംഗങ്ങളായ ബീന.വി.എം, ഉഷ വാടിയുള്ളതിൽ എന്നിവർക്കാണ് അജൈവ മാലിന്യ ശേഖരണം നടത്തുന്നതിനിടെ മാലിന്യത്തിന്റെ കൂടെ സ്വർണ്ണ ലോക്കറ്റ് ലഭിച്ചത്. കീഴമ്പിൽതാഴെ സുജിത്തിന്റെ വീട്ടിൽ നിന്ന് മാലിനും
കീഴരിയൂർ തങ്കമല ക്വോറിക്കെതിരെ നടക്കുന്ന ജനകീയ സമരത്തിനിടെ സംഘർഷം; കോൺഗ്രസ് നേതാവിൻ്റെ വാഹനം ഇടിച്ച് സി.പി.എം പ്രവർത്തകന് പരിക്ക്, സമരം അട്ടിമറിക്കാനുള്ള കോൺഗ്രസ് ശ്രമമെന്ന് ആരോപണം
പയ്യോളി: കീഴരിയൂർ തങ്കമലയില്‍ സി.പി.എം നേതൃത്വത്തില്‍ നടക്കുന്ന ജനകീയസമരത്തിനിടെ നേരിയ സംഘർഷം. കരിങ്കൽ ക്വോറിക്കെതിരെ അനിശ്ചിതകാല റിലേ നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നപ്പോൾ ജില്ലാ കളക്ടർ ഇന്ന് തങ്കമലക്വോറി സന്ദർശിച്ചിരുന്നു. അതിനിടെ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ദുല്‍ഖിഫും സ്ഥലത്തെത്തി. കലക്ടർ പോയതിന് ശേഷം ദുല്‍ഖിഫുംസിപിഎം പ്രവർത്തകരും തമ്മിൽ ചെറിയ വാക്കേറ്റം നടന്നിരുന്നു.
അഴിയൂർ കോറോത്ത് റോഡ് ഇളമാംകണ്ടിയിൽ എം.പി.കണ്ണൻ അന്തരിച്ചു
അഴിയൂർ: കോറോത്ത് റോഡ് ഇളമാംകണ്ടിയിൽ എം.പി കണ്ണൻ അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. പ്രധേശത്തെ മുതിർന്ന കോൺഗ്രസ് പ്രവർത്തകനാണ്. പരേതയായ ജാനകിയാണ് ഭാര്യ.മക്കൾ: മീനാക്ഷി (തട്ടോളിക്കര), സുരേഷ് ബാബു. മരുമക്കൾ: പരേതനായ കൃഷ്ണൻ, പ്രമീള (ചോമ്പാല). സംസ്കാരം ഇന്ന് വൈകിട്ട് 7 മണി വീട്ട് വളപ്പിൽ നടന്നു. MP Kannan passed away at Azhiyur Koroth
വീണ്ടും നിപ ജാഗ്രത; കണ്ണൂരിൽ രണ്ടുപേർ നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സയിൽ
കണ്ണൂർ: കണ്ണൂരില്‍ രണ്ട് പേർ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍. മട്ടന്നൂർ സ്വദേശികളായ അച്ഛനും മകനുമാണ് നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ തുടരുന്നത്. പരിയാരം മെഡിക്കല്‍ കോളജിലാണ് രണ്ട് പേരും ചികിത്സയിലുള്ളത്. ഇവരുടെ സാമ്ബിളുകള്‍ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബിലേക്ക് അയക്കും. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ. കഴിഞ്ഞ മാസം മലപ്പുറത്ത് 14കാരന്
വില്യാപ്പള്ളി ഓത്യോട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു
വടകര: ബാംഗ്ലൂരിൽ താമസിക്കുന്ന വില്യാപ്പള്ളി ഓത്യോട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 88 വയസ്സായിരുന്നു. പരേതരായ ചാപ്പൻ ചെട്ട്യാരുടെയും മാതുവിൻ്റെയും മകനാണ്. ഭാര്യ: രാധ. മക്കൾ: പുഷ്പ (പ്രധാനാധ്യാപിക, ആന്ധ്രപ്രദേശ്), അനിത (അക്കൗണ്ട് മാനേജർ, ബാംഗളൂർ). മരുമക്കൾ: രാജൻ (ബിൽഡർ, ആന്ധ്രപ്രദേശ്). സഹോദരങ്ങൾ: രാമൻ, ശ്രീധരൻ (വ്യാപാരി, വില്യാപ്പള്ളി), പത്മിനി, സരോജിനി, പരേതരായ നാരായണൻ, ബാലൻ (അധ്യാപകൻ, മയ്യന്നൂർ
സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി; ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറി’
തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് നടി വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണെന്നും നടി പറഞ്ഞു. ‘സംഭവത്തില്‍ പരാതി അറിയിച്ചിരുന്നത് ഡോക്യമെന്റ്‌റി സംവിധായകന്‍ ജോഷിയോടാണ്. എന്നാല്‍ ആരും
റോഡുകൾ, ഡ്രൈനേജുകൾ, കൾവർട്ടുകൾ; കുറ്റ്യാടി മണ്ഡലത്തിൽ 1.67 കോടി രൂപയുടെ പ്രവൃത്തികൾക്ക് അംഗീകാരം
കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലത്തിൽ 1.67 കോടി രൂപയുടെ റോഡ് പുനരുദ്ധാരണ പ്രവർത്തികൾക്കുള്ള അനുമതി ലഭിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തികൾക്ക് അംഗീകാരം ലഭിച്ചതെന്ന് എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അറിയിച്ചു. റോഡ് പുനരുദ്ധാരണം, കൽവർട്ട് നിർമ്മാണം, ഡ്രൈനേജ്, റോഡിന് സംരക്ഷണഭിത്തി എന്നിങ്ങനെയുള്ള പ്രവൃത്തികൾക്കാണ് അനുമതി ലഭിച്ചത്. ആയഞ്ചേരി
വയനാടിന് കൈത്താങ്ങായി ഏറാമലയിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളും; ആറ് ദിവസം കൊണ്ട് സമാഹരിച്ചത് 1.42 ലക്ഷം
ഏറാമല: ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ഏറാമലയിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍. പഞ്ചായത്തിലെ 19 വാര്‍ഡുകളിലെ 334 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 1.42 ലക്ഷം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കിയത്. ആറ് ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്രയും വലിയൊരു തുക സമാഹരിക്കാനായത്. ദുരിതാശ്വാസനിധിയിലേക്ക് അംഗങ്ങള്‍ തങ്ങളാല്‍ കഴിയുന്ന ചെറിയൊരു തുക കൈമാറണം എന്നായിരുന്നു സിഡിഎസ് മെമ്പര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശം. പിന്നാലെ എല്ലാവരും