വടകര പുത്തൂരിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ മോട്ടോർ മോഷ്ടിച്ചതായി പരാതി; പോലിസ് കേസെടുത്തു
വടകര: പുത്തൂരിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ മോട്ടോർ മോഷണം പോയതായി പരാതി. പുത്തൂർ റേഷൻ കടയ്ക്ക് സമീപത്തെ ഹൈമാസ് ലൈറ്റിന്റെ മോട്ടോറാണ് മോഷണം പോയത്. രണ്ടാഴ്ചയായി ഹൈമാസ് ലൈറ്റ് കത്താതായിട്ട്. തുടർന്ന് ഇന്ന് തകരാർ പരിശോധിക്കാൻ കെൽട്രോൺ നിന്ന് ജോലിക്കാരെത്തിയപ്പോഴാണ് മോട്ടോർ മോഷണം പോയതായി അറിയുന്നത്. മോട്ടോറിന് ഏകദേശം പതിനഞ്ചായിം രൂപ വിലവരുമെന്ന് കൗൺസിലർ ശ്രീജിന വടകര
കുഞ്ഞിപ്പള്ളി ചിറയിൽപീടികയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
കുഞ്ഞിപ്പള്ളി: ചിറയിൽപീടികയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. ചൊക്ളി ഒളവിലം സ്വദേശി വൈശമ്പ്രത്തെ സി എച്ച് ഷംസീറാണ് പിടിയിലായത്. ചോമ്പാല പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി ഷംസീർ പിടിയിലാകുന്നത്. ഇയാൾ കഞ്ചാവ് കടത്താൻ ശ്രമിച്ച കാർ പോലിസ് കസ്റ്റഡിയിലെടുത്തു. ചോമ്പാല എസ് എച്ച് ഒ – ബി കെ സിജുവിൻ്റെ നേതൃത്വത്തിലാണ്
ആയഞ്ചേരി സമന്വയ പാവനാടക സംഘത്തിന് സ്ഥിരം വേദിയൊരുങ്ങുന്നു; സാംസ്‌കാരിക വകുപ്പ് പ്രത്യേക ധനസഹായം അനുവദിച്ചു
ആയഞ്ചേരി: ആയഞ്ചേരിയിൽ പ്രവർത്തിച്ചുവരുന്ന സമന്വയ പാവനാടക സംഘത്തിന് സംസ്ഥാന സാംസ്‌കാരിക വകുപ്പ് പ്രത്യേക ധനസഹായം അനുവദിച്ചു. അഞ്ചുലക്ഷം രൂപയാണ് ധനസഹായമായി അനുവദിച്ചിട്ടുള്ളത്. ആയഞ്ചേരി സമന്വയ പാവനാടക സംഘം കെട്ടിടത്തിന്റെ ഒന്നാംനില സ്ഥിരം നാടകവേദിയാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾക്കായാണ് തുക വകയിരുത്തിയിരിക്കുന്നത്. ഏറെ സങ്കീർണമായ പാവകളിയാണ് നൂൽപാവകളി. നൂൽപാവ ഉപയോഗിച്ചു പാവ നാടകങ്ങൾ അവതരിപ്പിച്ചുവരുന്ന കേരളത്തിലെ എക സംഘമാണ്
ലൈംഗീകാരോപണം; രഞ്ജിത്ത് ഔദ്യോഗിക വാഹനത്തിൻറെ ബോർഡ് നീക്കം ചെയ്തു, കോഴിക്കോടെ വീടിന് പൊലീസ് സുരക്ഷ
കോഴിക്കോട്: ബംഗാളി നടിയിൽ നിന്ന് ആരോപണം ഉയർന്നതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഔദ്യോഗിക വാഹനത്തിൻറെ ബോർഡ് നീക്കം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന ബോർഡ് നീക്കം ചെയ്ത ഔദ്യോഗിക വാഹനം രഞ്ജിത്തിൻറെ വയനാട്ടിലെ റിസോർട്ടിൽ നിന്നും കൊണ്ടു പോവുകയും ചെയ്തതായാണ് വിവരം. ബംഗാളി നടിയിൽ നിന്ന് ആരോപണം ഉയർന്ന് വലിയ വാർത്തയായതിന് പിന്നാലെ
മലയാള പുരസ്ക്കാരം 1200 പ്രഖ്യാപിച്ചു; ചിത്രകാരനും ഏറാമല സ്വദേശിയുമായ ജഗദീഷ് പാലയാട്ടിന് പുരസ്ക്കാരം
ഓർക്കാട്ടേരി: മലയാള പുരസ്‌കാര സമിതി സംഘടിപ്പിക്കുന്ന ഒൻപതാമത്തെ മലയാള പുരസ്കാരം 1200 പ്രഖ്യാപിച്ചു. ചിത്രകാരൻ ജഗദീഷ് പാലയാട്ടിനാണ് പുരസ്കാരം ലഭിച്ചത്. പാരമ്പര്യ ചിത്രകലാ രംഗത്തെ മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്ക്കാരം. പ്രകൃതി ജന്യ വസ്‌തുക്കളായ കല്ലുകളും ഇലകളും ചായില്ല്യം, മനയോല തുടങ്ങിയ ധാതുക്കളും മരക്കറകളും ഉപയോഗിച്ചാണ് ജഗദീഷിന്റെ ചിത്രരചന. കേരളത്തിലെ പരമ്പരാഗത ചിത്രകലാ രീതിയേ പ്രോത്സാഹിപ്പിക്കുന്നതിനായി
കണ്ണൂരിൽ നിപാ ആശങ്കയൊഴിഞ്ഞു; നിരീക്ഷണത്തിലുള്ള അച്ഛന്റേയും മകന്റെയും പരിശോധനാ ഫലം നെഗറ്റീവ്
കണ്ണൂർ: പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ടുപേർക്കും നിപയില്ലെന്ന് സ്ഥിരീകരണം. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഇരുവരുടെയും സാമ്പിളുകൾ നെഗറ്റീവാണ്. മാലൂർ പഞ്ചായത്തിലെ പിതാവിനെയും മകനെയുമാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളിയാഴ്ച പ്രവേശിപ്പിച്ചത്. പനിയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് നിപ ലക്ഷണങ്ങൾ
അപകടകരമായ വിധം ജലനിരപ്പ് ഉയർന്നാൽ മുന്നറിയിപ്പ് നൽകാൻ ഇലക്ട്രാണിക് സെൻസറുകൾ ; കുറ്റ്യാടിപ്പുഴ ഉൾപ്പടെ ജില്ലയിലെ 4 പുഴയോരങ്ങളിൽ സെൻസറുകൾ സ്ഥാപിക്കുന്നു
കുറ്റ്യാടി: പ്രകൃതിദുരന്തങ്ങളെത്തുടർന്ന് പുഴകളിൽ ജലനിരപ്പ് ഉയർന്ന് അപകടകരമായ സാഹചര്യം ഉണ്ടായാൽ മുന്നറിയിപ്പു നൽകാൻ ഇലക്ട്രാണിക് സെൻസറുകൾ. പുഴയോരങ്ങളിൽ സെൻസറുകൾ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിനുള്ള പരീക്ഷണ പദ്ധതി തുടങ്ങി. സെൻസറുകൾ സ്ഥാപിക്കുന്നതും നിരീക്ഷണം നടത്തുന്നതും എൻഐടി ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ്. പ്രകൃതി ദുരന്തങ്ങൾ പ്രതിരോധിക്കുന്നതിന് ദേശീയതലത്തിൽ നടപ്പാക്കുന്ന മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായാണിത്.ജില്ലയിൽ കുറ്റ്യാടിപ്പുഴ ഉൾപ്പടെ 4 പുഴയോരങ്ങൾ
കുറ്റ്യാടി ഗവൺമെന്റ് ആശുപത്രിയിൽ ജോലി ഒഴിവ്
കുറ്റ്യാടി: കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ജോലി ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തിൽ ഇലക്ട്രീഷൻ വിത്ത് പ്ലംമ്പറെ നിയമിക്കുന്നു. ആഗസ്ത് 29 ന് മുൻപായി അപേക്ഷ നൽകണം. Description: Job Vacancy in Kuttyadi Government Hospital
സംവിധായകന്‍ രഞ്ജിത്തിനെതിരായ നടിയുടെ ആരോപണത്തില്‍ പ്രതിഷേധം ശക്തം; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് കെ.കെ രമ എംഎല്‍എ
വടകര: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സംവിധായകന്‍ രഞ്ജിത്തിനെ പുറത്താക്കണമെന്ന് കെ.കെ രമ എംഎല്‍എ. രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റിനിർത്താൻ വൈകുന്ന ഓരോ നിമിഷവും അപമാനിക്കപ്പെടുന്നത് ഭരണാധികാരികൾ മാത്രമല്ല, നികുതിപ്പണം നൽകിയും വരിനിന്ന്
മണിയൂര്‍ പതിയാരക്കര കുഞ്ഞിപ്പറമ്പത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു
മണിയൂര്‍: പതിയാരക്കര തയ്യുള്ളതില്‍ താമസിക്കും കുഞ്ഞിപ്പറമ്പത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: രാധ. മക്കള്‍: ജിനേഷ്, ജിഷ. മരുമക്കള്‍: സുജിത്ത്, ധനിഷ. സഹോദരങ്ങള്‍: പരേതനായ നാണു, നാരായണി, മാണി, രാധസ ചന്ദ്രി, വിമല, നാരായണന്‍, ബാബു. Description: Maniyur pathiyarakkara kunjiparambath Kunhiraman passed away