കോഴിക്കോട് റെയിൽവേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് കാഞ്ചീപുരം സ്വദേശി

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി ശരവണന്‍ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ന് സ്‌റ്റേഷനില്‍ എത്തിയ മംഗളൂരു-കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ നിന്നും വീണാണ് ഇയാള്‍ മരിച്ചത്‌. സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്ത ഉടനെയായിരുന്നു അപകടം. എസി കമ്പാർട്മെന്റിലെ ഡോറിലിരുന്ന ഒരാള്‍ സ്റ്റേഷനിൽ നിന്നും ട്രെയിൻ

പ്രമുഖ നാടക പ്രവർത്തകൻ ആർ കെ സത്യന്റെ ഓർമ്മയിൽ നാട്; കാർത്തികപ്പള്ളിയിൽ അനുസ്മണയോ​ഗം

വില്ല്യാപള്ളി: ജയകേരള കലാവേദിയുടെ മുൻ സെക്രട്ടറിയും പ്രമുഖ നാടക പ്രവർത്തകനുമായിരുന്ന ആർ കെ സത്യന്റെ ആറാം ചരമവാർഷികം വിപുലമായി ആചരിച്ചു. ജയകേരള കലാവേദിയുടെ ആഭിമുഖ്യത്ത കാർത്തികപ്പള്ളി കെ എം സ്മാരകത്തിൽ അനുസ്മരണ യോഗം നടന്നു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഒഎം അശോകൻ അധ്യക്ഷത വഹിച്ചു.

കീഴരിയൂർ ഹെല്‍ത്ത് സെന്ററില്‍ നിന്നും വിതരണം ചെയ്തതില്‍ വീണ്ടും പൂപ്പല്‍പിടിച്ച ഗുളിക; പരാതിയുമായി മധ്യവയസ്ക

കീഴരിയൂര്‍: കീഴരിയൂര്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നും വീണ്ടും പൂപ്പല്‍പ്പിടിച്ച ഗുളിക ലഭിച്ചതായി കീഴരിയൂര്‍ സ്വദേശിനിയുടെ പരാതി. തറോല്‍മുക്കിലെ സൗദയ്ക്കാണ് പൂപ്പല്‍പിടിച്ച ഗുളിക ലഭിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഹെല്‍ത്ത് സെന്ററില്‍ നിന്നും ലഭിച്ച ഗുളിക വീട്ടിലെത്തി കഴിക്കാനായി പൊളിച്ചുനോക്കിയപ്പോള്‍ പൂപ്പല്‍പോലുള്ള വസ്തു ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഗുളികയുമായി ഹെല്‍ത്ത് സെന്ററിലെത്തി പരാതി നല്‍കി. പാരസെറ്റമോള്‍ 500

നവരാത്രി ദിനത്തിലും പുതിയ അഥിതി എത്തി; സംസ്ഥാനത്തെ അമ്മതൊട്ടിലിൽ ഈ വർഷം എത്തിയത് 15 കുരുന്നുകൾ

തിരുവനന്തപുരം: അമ്മ തൊട്ടിലില്‍ നവരാത്രി ദിനത്തില്‍ പുതിയ അതിഥി എത്തി . ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്. നവരാത്രി ദിനത്തിൽ ലഭിച്ചത് കൊണ്ട് നവമി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം തിരുവനന്തപുരത്തെ അമ്മ തൊട്ടിലില്‍ 15 കുഞ്ഞുങ്ങളെയാണ് ലഭിച്ചതെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഉറ്റവര്‍ ഉപേക്ഷിക്കുന്ന ഈ

തിരുവമ്പാടിയിൽ 14 കാരിയെ കടത്തിക്കൊണ്ടുപോയ കേസിൽ റിമാൻഡിലായ പ്രതി ബൈക്ക് മോഷണ വിദഗ്ധൻ; 5 ദിവസം മുമ്പ് ഓമശ്ശേരിയിൽ നിന്നും ബൈക്ക് മോഷ്ടിച്ചു, നിരവധി മോഷണ കേസുകളിൽ പ്രതിയെന്ന് പോലീസ്

തിരുവമ്പാടി: തിരുവമ്പാടിയില്‍ കഴിഞ്ഞ ദിവസം 14 കാരിയെ കടത്തിക്കൊണ്ടുപോയ കേസില്‍ റിമാൻഡിലായ പ്രതി മോഷണ ക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇടുക്കി പീരുമേട് സ്വദേശി അജയ് ആണ് കഴിഞ്ഞ ദിവസം റിമാൻഡിലായത്. ബൈക്ക് മോഷണത്തിന് പേരു കേട്ടയാളാണ് അജയ് എന്നാണ് പൊലീസ് പറയുന്നത്. ഒക്ടോബർ അഞ്ചിനാണ് ഒപ്പന പഠിക്കാനെന്ന് പറഞ്ഞ് പതിനാലുകാരി വീടു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു; തള്ളിയിട്ടതാണെന്ന് സംശയം, ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. മംഗളൂരു-കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട യുവാവിനെ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള പിവിഎസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. റെയില്‍വേ പൊലീസ് അധികൃതരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, പാലക്കാട്, മലപ്പുറം അടക്കം ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്‌. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിച്ചിരിക്കുന്നത്‌. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 15ന്‌ തൃശൂർ, പാലക്കാട്, മലപ്പുറം,

മണിയൂരിൽ ചെങ്കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞ് അപകടം; ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു

വടകര: മണിയൂരിൽ ചെങ്കല്ലു കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം. ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകീട്ടാണ് സംഭവം. ചെങ്കൽ ലോഡുമായി എത്തിയചെരണ്ടത്തൂർ മാങ്ങംമൂഴി റോഡിൽ നിന്ന് ലോറി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. വളവിൽ കരീമിന്റെ വീട്ടുമുറ്റത്തേക്കാണ് ലോറി മറിഞ്ഞത്. ഈ സമയം വീട്ടുമുത്തത് ആരുമില്ലാ തിരുന്നതിനാൽ വലിയ അപകടം

കണ്ണൂരിൽ വൈദ്യുത കമ്പി ദേഹത്ത് പൊട്ടിവീണ് വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കണ്ണൂർ മലപ്പട്ടം തേക്കിൻകൂട്ടത്തെ കണ്ടമ്പത്ത് തങ്കമണിയാണ് മരിച്ചത്. വൈകീട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. സംസാര ശേഷിയില്ലാത്ത സ്ത്രീയാണ് തങ്കമണി. അതിനാല്‍ തന്നെ അപകടപ്പെട്ടത് ആരും അറിഞ്ഞില്ല. വൈദ്യുതക്കമ്പി ദേഹത്തു പൊട്ടി വീണായിരുന്നു അപകടം. വൈദ്യുതി ലൈനില്‍നിന്ന് തീപ്പൊരിയുണ്ടാവുന്നത് കണ്ടതിനെ തുടർന്ന് എന്താണെന്ന് നോക്കാനായി പുറത്തിറങ്ങിയതായിരുന്നു തങ്കമണി.

‘കണാരൻ മാസ്റ്റർ പഠിപ്പിച്ച മൂല്യങ്ങളാണ് ഊരാളുങ്കൽ സൊസൈറ്റിയെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത്’; പാലേരി കണാരൻ മാസ്റ്ററുടെ നാൽപ്പതാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സ്പീക്കർ എ.എൻ.ഷംസീർ

ഒഞ്ചിയം: ഊരാളുങ്കൽ ലേബർ കോൺട്രക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുൻ പ്രസിഡന്റ് പാലേരി കണാരൻ മാസ്റ്ററുടെ നാല്പതാമത് അനുസ്മരണ സമ്മേളനം സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. ഇന്ന് ഏതു നിർമ്മാണവും യു.എൽ.സി.സി.എസ് എടുക്കണം എന്നാണ് തന്നെപ്പോലുള്ള ജനപ്രതിനിധികൾ ആഗ്രഹിക്കുന്നതെന്ന് ഷംസീർ പറഞ്ഞു. സത്യസന്ധത, ഗുണമേന്മ, വിശ്വാസ്യത, അച്ചടക്കം എന്നിവയിലൂടെയാണ് സൊസൈറ്റി ഈ നിലയിലേക്കു വന്നത്. ഒരു ഘട്ടത്തിലും

error: Content is protected !!