പാനൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു; മരണം വിവാഹം നടക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ

വടകര: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാനൂർ മാക്കൂല്‍ പീടികയിലെ അത്തലാം കണ്ടിയില്‍ വിസ്മയയാണ് മരിച്ചത്.ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വിസ്മയയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ്‌ മരണം സംഭവിച്ചത്. ഈ വരുന്ന സെപ്റ്റംബര്‍ എഴിനു വിസ്മയയുടെ വിവാഹം നടത്താൻ കുടുംബം നേരെത്തേ തീരുമാനിചിരുന്നു. അച്ഛൻ : പരേതനായ

കെനിയു -റിയു നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളങ്ങി ചെമ്മരത്തൂർ സ്വദേശിനി; കുമിത്തെ വിഭാഗത്തിൽ റോഷ ഘോഷിന് സ്വർണ മെഡൽ

വടകര: കെനിയു -റിയു നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളങ്ങി ചെമ്മരത്തൂർ സ്വദേശിനി. കെനിയു -റിയു നാഷണൽ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ പെൺകുട്ടികളുടെ 40 കിലോയിൽ താഴെ കുമിത്തെ മത്സര വിഭാഗത്തിൽ റോഷ ഘോഷാണ് സ്വർണം മെഡൽ നേടിയത്. ഇക്കഴിഞ്ഞ 25 ന് ചെന്നൈ മോന്റ് ഫോർഡ് ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. മേമുണ്ട ഹയർസെക്കൻഡറി സ്കൂളിലെ

നാളെ കോഴിക്കോട് ഉൾപ്പടെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 29ന് കോഴിക്കോട്, കണ്ണൂർ

വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് നിലനിർത്തണം; മുഖ്യമന്ത്രിക്ക് കത്തു നൽകി കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ

വടകര: വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് (ആർഎംഎസ്) റെയിൽവേസ്റ്റേഷൻ പരിസരത്തു തന്നെ നിലനിർത്തണമെന്ന ആവശ്യം ശക്തമാകുന്നു. കുറ്റ്യാടി എം എൽ എ കെ.പി.കുഞ്ഞമ്മദ്കുട്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.കൊയിലാണ്ടി മുതൽ മാഹി വരെയും മലയോര മേഖലകളായ കാവിലുംപാറ, പെരുവണ്ണാമുഴി തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്കുമുള്ള തപാൽ ഉരുപ്പടികൾ തരംതിരിക്കുകയും സമയബന്ധിതമായി വിതരണം ചെയ്യുകയും ചെയ്യുന്നത്

ദേശീയപാതയിൽ തളിപ്പറമ്പ് സ്വകാര്യബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർമാർക്ക് ​ഗുരതര പരിക്ക്, അൻപതിലധികം യാത്രക്കാർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ

തളിപ്പറമ്പ: ദേശീയപാതയിൽ തളിപ്പറമ്പ് ഏഴാംമൈലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു. ഇരു ബസുകളിലേയും ഡ്രൈവർമാർക്ക് ​ഗുരതര പരിക്കേറ്റു. ബസുകളിലുണ്ടായിരുന്ന അൻപതിലധികം യാത്രക്കാർ വിവിധ ആശുപത്രികളിൽ ചികിൽസ തേടി. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന KL13 AD 4044 നമ്പർ റെയിൻ ഡ്രോപ്സ് ബസും കണ്ണൂരിൽ നിന്ന് പയ്യന്നൂരിലെക്ക് പോകുകയായിരുന്ന

‘അഡ്ജസ്റ്റ്‌മെന്റ്‌ കാര്യങ്ങള്‍ക്കോ, കിടക്ക പങ്കിടാനോ ആവശ്യപ്പെട്ടാല്‍ തയ്യാറാണോ’; കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തി പേരാമ്പ്ര സ്വദേശിയായ പെണ്‍കുട്ടി

പേരാമ്പ്ര: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെതിരെ നിരവധി പേര്‍ രംഗത്ത്. പേരാമ്പ്ര സ്വദേശി കെ.അമൃതയാണ് ചലച്ചിത്ര നിര്‍മാതാവിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അമൃതയുടെ തുറന്ന് പറച്ചില്‍. ഒരു വര്‍ഷമായി മലയാള സിനിയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു അമൃത. ഇതിനിടെയിലുണ്ടായ മോശം അനുഭവങ്ങളാണ് അമൃത

എ.എം.എം.എയില്‍ പൊട്ടിത്തെറി: മോഹൻലാൽ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടു

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയുള്ള ആരോപണങ്ങളുടെയും വെളിപ്പെടുത്തലുകളുടെയും പിന്നാലെ താരസംഘടനയായ എ.എം.എം.എയില്‍ നിന്നും മോഹൻലാൽ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. പിന്നാലെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയും പിരിച്ചുവിട്ടു. രാജി വെച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ വാര്‍ത്താകുറിപ്പ്‌ ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി

‘എന്റെ വഴിയില്‍ നിന്ന് മാറ്’; മാധ്യമ പ്രവര്‍ത്തകരെ പിടിച്ച് തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂര്‍: മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ഉയര്‍ന്ന ആരോപണങ്ങളില്‍ ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സുരേഷ്‌ഗോപി പിടിച്ചു തള്ളുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ സുരേഷ് ഗോപിയോട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെയും തുടര്‍ന്ന് വന്ന ആരോപണങ്ങളെ കുറിച്ചും മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ സംഭവങ്ങളെ നിസാരവല്‍ക്കരിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര

വയനാട്ടിലെ ദുരിതബാധിതര്‍ക്കായി അതിജീവനത്തിന്റെ ക്യാന്‍വാസുകള്‍; ശ്രദ്ധേയമായി ഗോർണിക്കയുടെ 15 -മത് ചിത്രകലാ ക്യാമ്പ്

കുറ്റ്യാടി: ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ വയനാട്ടിലെ ദുരിതബാധിതരുടെ അതിജീവനത്തിനായി ഗോർണിക്ക പ്രോഗ്രസീവ് ആർട്ടിസ്റ്റ് ഗ്രൂപ്പും കുറ്റ്യാടി ഗവ: ഹയർ സെക്കന്ററി ആര്‍ട്‌സ്‌ ക്ലബും സംയുക്തമായി സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പ് നവാനുഭവമായി. മേഖലയിലെ പ്രശസ്തരായ ചിത്രകാരൻമാരും നാൽപതോളം വിദ്യാർത്ഥികളും ക്യാമ്പിൽ ചിത്രങ്ങൾ വരച്ചു. വിൽപ്പനക്കായി എൺപതോളം ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. വേറിട്ട ശൈലിയിലുള്ള ചിത്രങ്ങളും ഒപ്പമുണ്ടായിരുന്നു. കുന്നുമ്മൽ

ആടിയും പാടിയും അവര്‍ വീണ്ടും ഒത്തുചേര്‍ന്നു; ശ്രദ്ധേയമായി മേപ്പയില്‍ കീഴ കുടുംബ സംഗമം

വടകര: മേപ്പയില്‍ കീഴ കുടുംബ സംഗമം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. തറവാട്ടില്‍ നടന്ന പരിപാടി മുതിര്‍ന്ന അംഗം രവീന്ദ്രന്‍ പി.പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി. വാര്‍ഡ് കൗണ്‍സിലര്‍ ടി.വി ഹരിദാസന്‍ തുക ഏറ്റുവാങ്ങി. തുടര്‍ന്ന് കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. പരീക്ഷയില്‍ ഉന്നത വിജയം നേടി

error: Content is protected !!