വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി; വർധിപ്പിച്ചത് 39 രൂപ
ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ ഗ്രാമിന്റെ സിലിണ്ടറിന് 39 രൂപയാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 രൂപയായി ഉയർന്നു. ജൂലൈയിൽ വാണിജ്യ സിലിണ്ടറിന്റെ വില എണ്ണ കമ്പനികൾ കുറച്ചിരുന്നു. 30 രൂപയാണ് കുറച്ചത്. ജൂണിൽ 69.50 രൂപയും മെയ് മാസത്തിൽ 19 രൂപയും കുറച്ചിരുന്നു.
സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യകാരനുമായ കെ ജെ ബേബി അന്തരിച്ചു
സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യകാരനുമായ കനവ് ബേബി എന്ന കെ.ജെ ബേബി അന്തരിച്ചു. വയനാട് നടവയല്‍ ചീങ്ങോട്ടെ വീട്ടില്‍ അദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാടക കലാകാരന്‍, സാഹിത്യകാരന്‍, ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയിലെല്ലാം കെ ജെ ബേബി സ്വന്തം ഇടപെടലുകള്‍ അടയാളപ്പെടുത്തിയിരുന്നു.കനവ് എന്ന ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ വിദ്യാഭ്യാസം നല്‍കുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത്
ഇ.പി ജയരാജൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമോ?; പാർട്ടി നേതൃത്വത്തിന് അവധി അപേക്ഷ നൽകാൻ ഒരുങ്ങുന്നതായി സൂചന
കണ്ണൂർ: ഇപി ജയരാജൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. ഇതിനുള്ള ആദ്യപടിയായി നേതൃത്വത്തിന് അവധി അപേക്ഷ നൽകാൻ ഇപി ഒരുങ്ങുന്നതായി സൂചന. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ഇടതു മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്. ഇതിനെ തുടർന്നാണ് അവധി അപേക്ഷ നൽകാൻ ഒരുങ്ങുന്നതെന്നതാണ് പുറത്ത് വരുന്ന വാർത്തകൾ. കിട്ടുന്ന പെൻഷനും വാങ്ങി വീട്ടിലിരുന്നാലെന്താ എന്ന
വേളം അരമ്പോൽ ഗവൺമെൻ്റ് എൽ.പി സ്കൂളിന് പുതിയ കെട്ടിടമുയരുന്നു; 1.07 കോടിയുടെ നിർമ്മാണ പ്രവൃത്തിക്ക് ശിലയിട്ടു
വേളം: വേളം ഗ്രാമപഞ്ചായത്തിലെ അരമ്പോൽ ഗവൺമെൻറ് എൽ.പി സ്കൂളിൽ പുതിയ കെട്ടിടമുയരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച 1.07 കോടി രൂപയുടെ പ്രവൃത്തിയാണ് ആരംഭിക്കുന്നത്. ടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയാക്കിതദ്ദേശ വകുപ്പ് എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തി ആരംഭിക്കുന്നത്. കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ നിർവ്വഹിച്ചു.
ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് വാങ്ങിയ വാഹനം ആറു മാസമായി ഷെഡിൽ; വാടകയ്ക്ക് വാഹനമെടുത്ത് നികുതിപ്പണം ധൂർത്തടിക്കുന്നെന്ന് ആരോപണം
ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേനയ്ക്ക് വാർഡുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ എം.സി.എഫിൽ എത്തിക്കുന്നതിന് വേണ്ടി വാങ്ങിയ വാഹനം ആറ് മാസങ്ങളായ് ഉപയോഗിക്കാതെ ഷെഡ്ഡിൽ കിടക്കുന്നു. സ്വന്തമായി പുതിയ വാഹനം ഉണ്ടെന്നിരിക്കെ വാടകയ്ക്ക് വണ്ടിയെടുത്ത് പഞ്ചായത്ത് നികുതിപ്പണം ധൂർത്തടിക്കുകയാണ് എന്ന് ആക്ഷേപം. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴര ലക്ഷം രൂപ ഉപയോഗിച്ചാണ് കഴിഞ്ഞ
12 കോടി രൂപയുടെ റോഡ് നവീകരണത്തിന് അനുമതി; തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കും
മണിയൂർ: തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് പ്രവൃത്തി സമയബന്ധിതമായി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മന്തരത്തൂരിൽ റോഡ് കമ്മിറ്റിയുടെ യോഗം ചേർന്നു. എം.എൽ.എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. റോഡ് നവീകരണത്തിനായി സംസ്ഥാന സർക്കാരിൽ നിന്നും 12 കോടി രൂപയുടെ അനുമതി ലഭിച്ച പശ്ചാത്തലത്തിലാണ് പ്രവൃത്തിയുടെ സുഖമമായ നടത്തിപ്പിനായി വിപുലമായ യോഗം വിളിച്ചു ചേർത്തത്. യോഗത്തിൽ മണിയൂർ
കുടിവെള്ള ക്ഷാമത്തിന് പരിഹാരം; ഒഞ്ചിയത്തെ തീരദേശവാസികൾക്ക് ശുദ്ധജലം ശേഖരിക്കാൻ ടാങ്കുകൾ വിതരണം ചെയ്തു
ഒഞ്ചിയം: രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുന്ന ഒഞ്ചിയത്തെ തീര പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ ശുദ്ധ ജലം സംഭരിച്ച് വെക്കാൻ സഹായവുമായി ഒഞ്ചിയം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി മത്സ്യത്തൊഴിലാളികൾക്ക് പി.വി.സി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. വാട്ടർ ടാങ്ക് വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ശ്രീജിത്ത് നിർവഹിച്ചു. 500ലിറ്റർ സംഭരണ ശേഷിയുള്ള
തീക്കുനി ടൗണിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു; തീക്കുനി വാച്ചാൽ തോട് നവീകരണത്തിന് 90 ലക്ഷംരൂപ വകയിരുത്തി
വേളം: തീക്കുനി ടൗണിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. തീക്കുനി വാച്ചാൽ തോട് നവീകരണത്തിന് വേളം പഞ്ചായത്ത് 90 ലക്ഷം രൂപ വകയിരുത്തുകയും ടെണ്ടർ നടപടി പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി ഫണ്ട് വകയിരുത്തിയത്. തോട് 292 മീറ്റർ നീളത്തിലും മൂന്നു മീറ്റർ വീതിയിലും മൂന്നു മീറ്റർ ഉയത്തിലുമാണ് പ്രവൃത്തി നടത്താൻ ഉദ്ദേശിക്കുന്നത്. പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ
കേന്ദ്രസംഘം വിലങ്ങാട്ടെത്തി; ഉരുൾപൊട്ടി ദുരന്തം വിതച്ച പ്രദേശങ്ങൾ സന്ദർശിച്ചു
നാദാപുരം: ഉരുൾപൊട്ടി കനത്ത നാശനഷ്ടമുണ്ടായ വിലങ്ങാട് മലയോരത്ത് കേന്ദ്ര ദുരന്ത നിവാരണ പഠനസംഘം ഇന്ന് സന്ദർശനം നടത്തി. സംഘം മഞ്ഞചീളി, വായാട്, പന്നിയേരി, കുറ്റല്ലൂർ, മാടാഞ്ചേരി, മലയങ്ങാട്, വിലങ്ങാട് ടൗൺ എന്നിവിടങ്ങളാണ് സന്ദർശനം നടത്തിയത്. റൂർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.ബി.ആർ.ഐ) ഡയരക്ടർ പ്രൊഫസർ ആർ.പ്രദീപ്‌കുമാർ, സി.ബി.ആർ.ഐയിലെ മുഖ്യ ശാസ്ത്രഞ്ജനും പ്രൊഫസറുമായ ഡോ. ഡി.പി.കനുങ്കോ,
കോരപ്പുഴ പാലത്തില്‍ നിന്ന് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് വടകര കോട്ടപ്പള്ളി സ്വദേശി
വടകര: കോരപ്പുഴ പാലത്തില്‍ നിന്നും ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു. വടകര കോട്ടപ്പള്ളി സ്വദേശി ഇന്നോത്ത് ബിജീഷ് (47 വയസ്സ്) ആണ് മരിച്ചത്. ഭാസ്‌കരൻ്റെയും രാധയുടയും മകനാണ്. ഭാര്യ നിഷ, മകള്‍ അനാമിക. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ സംസ്‌കരിക്കും. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് ഇയാള്‍ കോരപ്പുഴ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. ഇതുവഴി കടന്നുപോയ ഡെലിവറി