ഫറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കോഴിക്കോട്: ഫറൂഖ് കോളേജിൽ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയിൽ വാഹനങ്ങളോടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മാധ്യമ വാർത്തകൾ കണ്ടതിനെ തുടർന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. ഓണാഘോഷത്തിനിടെ വാഹനങ്ങൾക്ക് മുകളിലും ഡോറിലും ഇരുന്നാണ് വിദ്യാർത്ഥികൾ അപകട യാത്ര നടത്തിയത്. സംഭവത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി

മത്സ്യസമ്പത്ത് വർധനവും പരിപോഷണവും; മണിയൂർ പാലയാട് തുരുത്തിന് സമീപം പുഴയിൽ ഒരു ലക്ഷത്തി മുപ്പത്തിഅയ്യായിരം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു, മീൻകുഞ്ഞുങ്ങൾക്ക് ഇനി സ്വതന്ത്രമായി കുറ്റ്യാടി പുഴയിലൂടെ നീന്തിതുടിക്കാം

മണിയൂർ : മത്സ്യസമ്പത്ത് വർധനവും പരിപോഷണവും ലക്ഷ്യമിട്ട് മണിയൂർ പാലയാട് തുരുത്തിന് സമീപം പുഴയിൽ കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പ് മണിയൂർ പഞ്ചായത്തിന് നൽകിയ ഒരു ലക്ഷത്തി മുപ്പത്തിഅയ്യായിരം കരിമീൻ കുഞ്ഞുങ്ങളെയാണ് പുഴയിൽ നിക്ഷേപിച്ചത്. അനിയന്ത്രിതവും അശാസ്ത്രീയവുമായ മത്സ്യബന്ധനരീതികളും ജലമലിനീകരണത്താലും മത്സ്യസമ്പത്ത് കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് ഒരു പരിഹാരം കൂടിയാണിത്. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്

അപകടകരമാംവിധം ബസ്സ് ഇന്നോവയിലേയ്ക്ക് ഓടിച്ചുകയറ്റി; വടകര – കൊയിലാണ്ടി റൂട്ടിലോടുന്ന ശ്രീരാം ബസ് നാട്ടുകാര്‍ തടഞ്ഞു

കൊയിലാണ്ടി: വടകര – കൊയിലാണ്ടി റൂട്ടിലോടുന്ന ബസ് ഇന്നോവ കാറിനെ ഇടിച്ചുകേറ്റി. കൊയിലാണ്ടി സ്‌റ്റേഡിയത്തിന് സമീപത്ത് വെച്ച് ഇന്ന് ഇന്ന് വെെകീട്ട് 6 മണിയോടെയായിരുന്നു സംഭവം. വടകര – കൊയിലാണ്ടി റൂട്ടിലോടുന്ന KL 56 Y 1123 ശ്രീരാം ബസ്സാണ് ഇന്നോവ കാറിനെ മറികടക്കുന്നതിനിടയില്‍ ഇടിച്ചത്. ഏതാണ്ട് കെ.ഡി.സി ബാങ്ക് മുതല്‍ ഈ ബസ്സ് ഇന്നോവയുടെ

പി.ടി.എ കമ്മിറ്റിയുടെ ആവശ്യം അം​ഗീകരിച്ചു; വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ സ്പോർട്‌സ്കിറ്റുമായി ഷാഫി പറമ്പിൽ എം പി എത്തി

വാണിമേൽ: സ്കൂളിനൊരു സ്പോട്സ് കിറ്റ് വേണമെന്ന വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂൾ പിടിഎ കമ്മിറ്റിയുടെ ആവശ്യം ഷാഫി പറമ്പിൽ എം പി നിറവേറ്റി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ട സ്പോർട്‌സ് കിറ്റുമായി കഴിഞ്ഞ ദിവസം എം പി എത്തി. ബോൾ, ക്രിക്കറ്റ് ബാറ്റ്, ഷട്ടിൽ ബാറ്റ്, ഫുട്ബോൾ, തുടങ്ങി ഒരുപാട് ഐറ്റംസാണ് കിറ്റിലുള്ളത്. കായിക മേഖലയിലും വിദ്യാർത്ഥികൾക്ക്

കോതിബസാർ ആഘോഷരാവുകൾക്ക് വേദിയാകാൻ ഒരുങ്ങുന്നു; വടകര താഴെഅങ്ങാടിയെ പൈതൃകനഗരമാക്കാനുള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ അവസാനഘട്ടത്തിൽ

വടകര: താഴെഅങ്ങാടിയെ പൈതൃകനഗരമാക്കാനുള്ള പദ്ധതിയുടെ ടെൻഡർനടപടികൾ അവസാനഘട്ടത്തിൽ. വിനോദസഞ്ചാരവകുപ്പ് തലശ്ശേരി പൈതൃകന​ഗര പദ്ധതിയിൽ ഉൾപ്പെടുത്തി 1.43 കോടിരൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. താഴെഅങ്ങാടിയിലെ പ്രധാന കച്ചവടകേന്ദ്രമായ കോതിബസാർ പൈതൃകം നിലനിർത്തി വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കോതിബസാറിലെ റംസാൻ രാവുകൾ ഏറെ പ്രസിദ്ധവുമാണ്. നോമ്പുകാലത്ത് രാത്രിയിൽ വടകരയ്ക്ക് പുറത്ത് നിന്ന് വരെ സ്ത്രീകളും കുട്ടികളും ഉൾപ്പടെ

കോഴിക്കോട് ഷെയ്ന്‍ നിഗം നായകനായ സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം; അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കോഴിക്കോട്: മലാപ്പറമ്പിലെ സിനിമാ സെറ്റിൽ ഗുണ്ടാ ആക്രമണം. കോഴിക്കോട് കാരപ്പറമ്പ് ഇഖ്ര ഹോസ്പിറ്റലിന് എതിർവശത്താണ് സംഭവം. അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. സിനിമയുടെ പ്രൊഡക്ഷൻ മാനേജർ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റിട്ടുണ്ട്. ഷെയ്ൻ നിഗം നായകനായ ഹാൽ എന്ന സിനിമയുടെ സെറ്റിലാണ് സിനിമാസ്റ്റൈൽ ആക്രമണം നടന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.സിനിമയ്ക്കുവേണ്ടിയെടുത്ത ബൈക്കിന്റെ വാടകയുമായി ബന്ധപ്പെട്ട തകർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

കണ്ണൂരിൽ വിദ്യാർത്ഥികളുടെ അതിരുവിട്ട ഓണാഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു; വിദ്യാർത്ഥികൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടിയെടുക്കാനിടയായ ആ​ഘോഷത്തിന്റെ വീഡിയോ കാണാം

കണ്ണൂർ: കണ്ണൂരിൽ വിദ്യാർത്ഥികളുടെ അതിരുവിട്ട ഓണാഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വഴിയാത്രക്കാരാണ് സാഹസിക യാത്രയുടെ വീഡിയോ പകർത്തിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് എംവിഡി സസ്പെൻഡ് ചെയ്തിരുന്നു. കോഴിക്കോട് ഫറൂഖ് കോളേജിന് പിന്നാലെയാണ് കണ്ണൂരിലും വിദ്യാർത്ഥികളുടെ അതിര് വിട്ട ഓണാഘോഷം. കാഞ്ഞിരോട് നെഹർ ആർട്സ് കോളേജിൽ ഇന്നലെയാണ് സംഭവം. ഓണാഘോഷ പരിപാടിക്കിടെയാണ് പെൺകുട്ടികളും

കക്കയെത്ത് എത്തുന്ന സഞ്ചാരികൾക്ക് ഇനി ശുചിമുറി അന്വേഷിച്ച് നടക്കേണ്ടതില്ല; കക്കയം ഡാം സൈറ്റ് കേന്ദ്രത്തിലെ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നു

കൂരാച്ചുണ്ട് : കക്കയെത്ത് എത്തുന്ന സഞ്ചാരികൾക്ക് ഇനി പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ ശുചിമുറി അന്വേഷിച്ച് നടക്കേണ്ടതില്ല. കക്കയം ഡാം സൈറ്റ് കേന്ദ്രത്തിലെ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നു. കക്കയം ഡാം സൈറ്റ് മേഖലയിൽ സന്ദർശനത്തിനെത്തുന്ന സഞ്ചാരികൾക്കാവശ്യമായ ശൗചാലയസൗകര്യമില്ലാത്തതും, മാസങ്ങൾക്കുമുൻപ്‌ നിർമാണം തുടങ്ങിയ ടേക്ക് എ ബ്രേക്ക് കെട്ടിടം തുറന്നുകൊടുക്കാത്തത് സംബന്ധിച്ചും നിരവധി തവണ വാർത്തകൾ

‘അന്ന് തീ കൊളുത്തിയത് ഫ്യൂഡലിസത്തിന്റെ കപട സദാചാരങ്ങൾക്കെതിരെ, യെച്ചൂരിയെന്നാല്‍ കമ്മ്യൂണിസ്റ്റ് മാതൃക’; യെച്ചൂരിക്കൊപ്പമുള്ള വടകരയിലെ ഓര്‍മകള്‍ പങ്കുവെച്ച്‌ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം പി.കെ ദിവാകരൻ

വടകര: ”2024 ഏപ്രില്‍ 17, കോട്ടപ്പറമ്പ് നിറയെ ആളുകള്‍, എല്ലാവരും ക്ഷമയോടെ കാത്തിരിക്കുകയാണ്. കാത്തിരിപ്പിനൊടുവില്‍ വലിയ ജനക്കൂട്ടത്തിന് നടുവിലായി എല്ലാവരെയും നോക്കി നിറഞ്ഞ് ചിരിച്ച് സീതാറം യെച്ചൂരിയെന്ന നേതാവ് എത്തി. പിന്നാലെ നിറഞ്ഞ കൈയ്യടി. ആവേശത്തില്‍ മുദ്രാവാക്യങ്ങളുയര്‍ന്നു……” അന്തരിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വടകര വന്നപ്പോഴുള്ള ഓര്‍മകള്‍ വടകര ഡോട് ന്യൂസുമായി പങ്കുവെക്കുകയാണ്

ഓടുന്ന കാറിന് മുകളിലും ഡോറിലും ഇരുന്ന് സാഹസികയാത്ര; ഫറൂഖ് കോളേജിന് പിന്നാലെ കണ്ണൂരിലും അതിര് വിട്ട് ഓണാഘോഷം, മൂന്ന് പേരുടെ ലൈസന്‍സ് റദ്ദാക്കി

കണ്ണൂര്‍: കോഴിക്കോട് ഫറൂഖ് കോളേജിന് പിന്നാലെ കണ്ണൂരിലും വിദ്യാര്‍ത്ഥികളുടെ അതിര് വിട്ട ഓണാഘോഷം. കാഞ്ഞിരോട് നെഹര്‍ ആര്‍ട്‌സ് കോളേജില്‍ ഇന്നലെയാണ് സംഭവം. ഓണഘോഷ പരിപാടിക്കിടെയാണ്‌ പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടങ്ങുന്ന സംഘം കാറിന് മുകളിലും ഡോറിലും ഇരുന്ന്‌ സാഹസിക യാത്ര നടത്തിയത്‌. വഴിയാത്രക്കാരാണ് സാഹസിക യാത്രയുടെ വീഡിയോ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മൂന്ന് വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് എംവിഡി

error: Content is protected !!