Sana
ഒഞ്ചിയം മാടാക്കരയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി;കുടുംബം ചോമ്പാല പോലിസിൽ പരാതി നൽകി
ഒഞ്ചിയം: മാടാക്കരയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി. മാടാക്കര തിരുവാണി ക്ഷേത്രത്തിന് സമീപം പുതിയ പുരയിൽ സുജേഷിനെയാണ് കാണാതായത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. ഇക്കഴിഞ്ഞ പതിനൊന്നാം തിയ്യതി മുതലാണ് കാണാതായത്. ചോമ്പാല ഹാർബറിനുള്ളിലാണ് സുജേഷ് താമസിച്ചിരുന്നത്. വീട്ടിൽ വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് താമസ സ്ഥലത്ത് ഇല്ലെന്ന് മനസിലായത്. ഓണത്തിനും വീട്ടിലെത്തായതോടെ ഇന്നലെ ചോമ്പാല പോലീസിൽ പരാതി നൽകുകയായിരുന്നെന്ന് സുജേഷിന്റെ
കാര്‍ തട്ടിയതുമായി ബന്ധപ്പെട്ട് തര്‍ക്കം; നരിക്കുനിയില്‍ മയക്കു മരുന്ന് സംഘത്തിന്റെ അക്രമങ്ങളെ തടയാന്‍ ശ്രമിച്ച യുവാവിന് കുത്തേറ്റു
നരിക്കുനി: മയക്കു മരുന്ന് സംഘത്തിന്റെ അക്രമങ്ങളെ തടയാന്‍ ശ്രമിച്ച യുവാവിന് കുത്തേറ്റു. നരിക്കുനി പാറന്നൂര്‍ സ്വദേശി തെക്കെ ചെനങ്ങര ടി.സി ഷംവീലിനാണ് കുത്തേറ്റത്. നരിക്കുനി കുമാരസ്വാമി റോഡിലെ പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം. പെട്രോള്‍ പമ്പില്‍ നിന്ന് ഷംവീല്‍ വാഹനത്തില്‍ ഇന്ധനം നിറച്ച് വരുമ്പോള്‍ മയക്കുമരുന്ന് ലഹരിയിലായ മൂന്ന് യുവാക്കള്‍
നിപ്പ: മലപ്പുറം ജില്ലയിൽ മാസ്ക് നിർബന്ധം; അഞ്ച് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം, തിയറ്ററുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം
മലപ്പുറം: നിപ രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. തിരുവാലി, മാമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. വണ്ടൂര്‍ നടുവത്ത് 24 വയസ്സുകാരൻ മരിച്ചത് നിപ്പ ബാധിച്ചാണെന്നു സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പൊതുജനങ്ങള്‍
അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവ്
വടകര: അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികളുടെ അഭിമുഖം സെപ്തംബർ 19 ന് നടക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
ചക്കിട്ടപാറ ബി.പി.എഡ് സെന്ററിൽ അധ്യാപക നിയമനം
പേരാമ്പ്ര : ചക്കിട്ടപാറ ബി.പി.എഡ്. സെന്ററിൽ അധ്യാപക ഒഴിവ്. ഐ.ടി, ഇംഗ്ലീഷ് വിഷയങ്ങളിലാണ് അധ്യാപകരെ നിയമിക്കുന്നത്. അഭിമുഖം സെപതംബർ 24-ന് രാവിലെ 11 മണിക്ക് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ: 9947018365.
വടകര താഴെഅങ്ങാടി ചുണ്ടിൽ അസ്സൻകുട്ടി അന്തരിച്ചു
വടകര: താഴെഅങ്ങാടി പാണ്ടികശാല വളപ്പിൽ കബറുംപുറം ചുണ്ടിൽ അസ്സൻകുട്ടി അന്തരിച്ചു. ഭാര്യ :പരേതയായ മൈമു മക്കൾ : നാസർ, മനാഫ്, അസ്‌ലം, ആഫിസ്, മാഹില, തസ്‌ലീന, മരുമക്കൾ : നസീർ മാണിയൂർ, ബദറുന്നീസ അഴിത്തല, റസിയ തിക്കോടി, ഫാസില അഴിത്തല
ഇത്തവണ റെക്കോർഡ് ഭേദിച്ചില്ല; സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള മദ്യ വില്പനയിൽ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള മദ്യ വിൽപ്പനയിൽ കുറവ്. ഉത്രാടം വരെയുള്ള ഒമ്പത് ദിവസം ഇത്തവണ വിറ്റത് 701 കോടിയുടെ മദ്യമാണ്. ഓരോ തവണയും ഉത്സവ സീസണുകളിൽ മദ്യവിൽപ്പന റിക്കാർഡുകൾ കടക്കുന്നതായിരുന്നു പതിവ്. എന്നാൽ ഈ ഓണക്കാലത്ത് മദ്യ വിൽപ്പന കുറഞ്ഞിരിക്കുകയാണ്.കഴിഞ്ഞ ഓണത്തിന് 715 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഉത്രാട ദിനത്തിൽ മാത്രം കഴിഞ്ഞ വർഷം 120
ചെമ്മരത്തൂർ പറമ്പത്ത് ലക്ഷ്മി നിലയത്തിൽ ചാത്തോത്ത് ബാലക്കുറുപ്പ് അന്തരിച്ചു
ചെമ്മരത്തൂർ: പറമ്പത്ത് ലക്ഷ്മി നിലയത്തിൽ ചാത്തോത്ത് ബാലക്കുറുപ്പ് (ചങ്ങരോത്ത് കുടുംബാംഗം) അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ദീർഘകാലം വടകരയിൽ ഡോക്യുമെൻ്റ് റെെറ്റർ ആയി ജോലി ചെയ്തിരുന്നു. ഭാര്യ: കാർത്യായനി അമ്മ മക്കൾ: രാംകുമാർ, കൃഷ്ണകുമാർ മരുമകൾ:രമ്യ സഹോദരങ്ങൾ: ജാനു അമ്മ, പരേതരായ നാരായണി അമ്മ, കമലക്ഷി അമ്മ
തിരുവോണദിവസം തിക്കോടിയില്‍ പട്ടിണി കിടന്ന് നാട്ടുകാര്‍; അടിപ്പാത അനുവദിക്കണമെന്ന ആവശ്യ ശക്തമാകുന്നു
തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി തിരുവോണ നാളില്‍ പട്ടിണി കിടന്ന് പ്രദേശവാസികള്‍. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. കറുത്ത ഓണം എന്ന പേരില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്തിയ സമരത്തില്‍ പ്രദേശവാസികളും നാട്ടുകാരുമടക്കം 250 പേര്‍ പങ്കെടുത്തു. അടിപ്പാത ആവശ്യമുയര്‍ത്തി സമരം ചെയ്തവര്‍ക്കെതിരെ സെപ്റ്റംബര്‍ 10ന് പൊലീസ് മര്‍ദ്ദനമുണ്ടായിരുന്നു. തുടര്‍ന്ന്
സ്വകാര്യ ബസ് ജീവനക്കാർക്ക് യൂണിഫോമിനൊപ്പം നെയിം ബോർഡ് കർശനമാക്കുന്നു; മോട്ടോർ വാഹന വകുപ്പ് ബസുകളിൽ പരിശോധന നടത്തും
തിരുവനന്തപുരം: സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് യൂനിഫോമിനൊപ്പം പേര്‍ വിവരങ്ങൾ ഉൾക്കൊള്ളുന്ന നെയിം ബോർഡ് കർശനമാക്കുന്നു.ഡ്രൈവർമാരും കണ്ടക്ടർമാരും നിർദേശിച്ച മാനദണ്ഡപ്രകാരം യൂനിഫോം ധരിക്കുന്നുണ്ടോ എന്നറിയാൻ പ്രത്യേക പരിശോധനക്കും മോട്ടോർ വാഹനവകുപ്പ് തയാറെടുക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളും പരിശോധന പരിധിയിലുണ്ട്. കാക്കി ഷർട്ടിൽ ഇടത് പോക്കറ്റിന്റെ മുകളിൽ നെയിം ബോർഡുകൾ കുത്തണമെന്നാണ് വ്യവസ്ഥ. പേര്‍, ബാഡ്ജ് നമ്പർ എന്നിവ