Sana
കീഴരിയൂർ ഹെല്‍ത്ത് സെന്ററില്‍ നിന്നും വിതരണം ചെയ്തതില്‍ വീണ്ടും പൂപ്പല്‍പിടിച്ച ഗുളിക; പരാതിയുമായി മധ്യവയസ്ക
കീഴരിയൂര്‍: കീഴരിയൂര്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നും വീണ്ടും പൂപ്പല്‍പ്പിടിച്ച ഗുളിക ലഭിച്ചതായി കീഴരിയൂര്‍ സ്വദേശിനിയുടെ പരാതി. തറോല്‍മുക്കിലെ സൗദയ്ക്കാണ് പൂപ്പല്‍പിടിച്ച ഗുളിക ലഭിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഹെല്‍ത്ത് സെന്ററില്‍ നിന്നും ലഭിച്ച ഗുളിക വീട്ടിലെത്തി കഴിക്കാനായി പൊളിച്ചുനോക്കിയപ്പോള്‍ പൂപ്പല്‍പോലുള്ള വസ്തു ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഗുളികയുമായി ഹെല്‍ത്ത് സെന്ററിലെത്തി പരാതി നല്‍കി. പാരസെറ്റമോള്‍ 500
നവരാത്രി ദിനത്തിലും പുതിയ അഥിതി എത്തി; സംസ്ഥാനത്തെ അമ്മതൊട്ടിലിൽ ഈ വർഷം എത്തിയത് 15 കുരുന്നുകൾ
തിരുവനന്തപുരം: അമ്മ തൊട്ടിലില്‍ നവരാത്രി ദിനത്തില്‍ പുതിയ അതിഥി എത്തി . ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്. നവരാത്രി ദിനത്തിൽ ലഭിച്ചത് കൊണ്ട് നവമി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം തിരുവനന്തപുരത്തെ അമ്മ തൊട്ടിലില്‍ 15 കുഞ്ഞുങ്ങളെയാണ് ലഭിച്ചതെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഉറ്റവര്‍ ഉപേക്ഷിക്കുന്ന ഈ
വീണ്ടും അതിശയിപ്പിക്കുന്ന റീച്ചാർജ് പ്ലാനുകളുമായി ബിഎസ്എൻഎൽ; ദിവസവും 2 ജിബി ഡാറ്റ, ഫ്രീ കോൾ, 105 ദിവസം വാലിഡിറ്റി, കുറഞ്ഞ വില
ദില്ലി: കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ മൂല്യം ഉപഭോക്താക്കൾക്ക് നൽകുകയെന്ന ലക്ഷ്യവുമായി ബിഎസ്എൻഎൽ. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ ഏറ്റവും കൂടുതൽ പുതിയ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ച ടെലികോം സേവനദാതാക്കളിലൊരാൾ ബിഎസ്എൻഎൽ ആയിരിക്കും. 105 ദിവസം വാലിഡിറ്റിയുള്ള പുതിയ റീച്ചാർജ് പ്ലാനാണ് ബി എസ് എൻ എൽ അവതരിപ്പിച്ചിരിക്കുന്നത്. ദിവസം രണ്ട് ജിബി ഡാറ്റ എന്ന കണക്കിലുള്ള
പാലിയേറ്റിവ് ദിനം; ചോമ്പാൽ സുരക്ഷ പാലിയേറ്റീവ് സൊസൈറ്റിയുടെ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തത് നിരവധി പേർ
ചോമ്പാല: ഒക്റ്റോബർ 12 ലോക പാലിയേറ്റിവ് ദിനം ചോമ്പാൽ സുരക്ഷ പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. സൊസൈറ്റിയുടെ കാപ്പുഴക്കൽ യൂനിറ്റിൽ സൗജന്യ ബ്ലഡ് പ്രഷർ, ഷുഗർ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു. സുജിത് പുതിയോട്ടിൽ,കലേഷ് കുമാർ വി.സി, മഹേഷ് എം.കെ, സുരേഖ. പി, അശ്വതി കെ, ദിൽന കെ.പി, കൃഷ്ണദേവ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
കൊട്ടിയൂരിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
കൊട്ടിയൂർ: കൊട്ടിയൂരിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 11.30 ഓടെ നീണ്ടുനോക്കി മുസ്‌ലിം പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. തിരുനെല്ലിയിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന പുത്തൻപുര എന്ന സ്വകാര്യ ബസ്സും കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടൂറിസ്റ്റ് ബസ്
തിരുവള്ളൂർ ടൗൺ കേന്ദ്രീകരിച്ച് മാവേലി സ്റ്റോർ അനുവദിക്കണം; ജനകീയ വിഷയങ്ങൾ ചർച്ച ചെയ്ത് സിപിഐഎം തിരുവള്ളൂർ സൗത്ത് ലോക്കൽ സമ്മേളനം
വടകര: ജനകീയ വിഷയങ്ങളും സംഘടനാ വിഷയങ്ങളും ചർച്ച ചെയ്ത് തിരുവള്ളൂർ സൗത്ത് ലോക്കൽ സമ്മേളനം പൂർത്തിയായി. വെള്ളുക്കര ജിഎം എൽപി സ്കൂളിലെ എം സി പ്രേമചന്ദ്രൻ നഗറിലാണ് സമ്മേളനം നടന്നത്. ജില്ലാ കമ്മിറ്റി കെ കെ ശങ്കരൻ അംഗം സുരേഷ് കുടത്താംകണ്ടി ഉദ്ഘാടനം ചെയ്തു. ഗോപി നാരായണൻ, സിസി രതീഷ്, വി എം അരുണിമ എന്നിവരടങ്ങിയ
ലഹരി വിൽപ്പനയും ഉപയോഗവും തടയാൻ മുന്നിട്ടിറങ്ങി പേരാമ്പ്ര പോലീസ്; വിവിധ സ്ഥലങ്ങളിൽ നാർക്കോട്ടിക് റെയ്ഡ്, കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ്
പേരാമ്പ്ര: ലഹരി വിൽപ്പനയ്‌ക്കെതിരെ പേരാമ്പ്രയിൽ കർശന പരിശോധന നടത്തി പോലീസ്. പേരാമ്പ്രയിലെ ഒന്നാംമൈൽസ്, പാണ്ടിക്കാട്, കോടേരിച്ചാൽ, പുറ്റംപൊയിൽ, പൈതോത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് പേരാമ്പ്ര പോലീസ് നാർക്കോട്ടിക് റെയ്ഡ് നടത്തിയത്. സബ് ഇൻസ്‌പെക്ടർ സജി അഗസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കഞ്ചാവും മറ്റ് രാസ ലഹരികളും മണത്തുകണ്ടുപിടിക്കാൻ കഴിവുള്ള പ്രിൻസ് എന്ന പോലീസ് നായ പങ്കെടുത്തു. സി.പി.ഓ
പാറക്കടവിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; മുടവന്തേരി സ്വദേശിനിക്ക് പരിക്ക്
ചെക്യാട് : പാറക്കടവ് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. താഴെ മുടവന്തേരി സ്വദേശിനിക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം. പാറക്കടവ് നിന്ന് ചെക്യാട് ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. നിയന്ത്രണം വിട്ട കാർ റോഡിന് സമീപത്തെ തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. സ്ത്രീകളാണ് കാറിൽ സഞ്ചരിച്ചിരുന്നത്.
വടകര എൻ.ആർ.ഐ ഫോറം ദുബൈ; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ദുബൈ: വടകര എൻ.ആർ.ഐ ഫോറം ദുബൈ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇക്ബാൽ ചെക്യാടാണ് പുതിയ പ്രസിഡണ്ട്. റമൽ നാരായണൻ (ജന. സെക്രട്ടറി), മുഹമ്മദ് ഏറാമല (ട്രഷർ) തുടങ്ങിയവരാണ് മറ്റ് ഭാരവാഹികൾ. യോഗത്തിൽ ഇ.കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പ്രഭാഷകനും ചരിത്രകാരനുമായ പി. ഹരീന്ദ്രനാഥിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഭാസ്കരൻ കല്ലാച്ചി, പ്രേമാനന്ദൻ, പുഷ്പജൻ, മനോജ് കെ.വി,
വളയം എടിയേരിക്കണ്ടി ഉസ്മാൻഹാജി സലാലയിൽ അന്തരിച്ചു
നാദാപുരം : വളയം കുയ്തേരിയിലെ പുതിയോട്ടിൽ എടിയേരിക്കണ്ടി ഉസ്മാൻ ഹാജി സലാലയിൽ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. 50 വർഷത്തോളമായി സലാലയിൽ ബിസിനസ് നടത്തി വരികയായിരുന്നു. ഭാര്യ: ആസ്യ മക്കൾ: സൽമാൻ, ഷാജഹാൻ, ഫാത്തിമ ഖബറടക്കം ഇന്ന് വൈകീട്ട് സലാലയിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു. നാട്ടിലെ മയ്യിത്ത് നിസ്കാരം ഇന്ന് ശനി ഇശാഅ് നമസ്കാരത്തിന് ശേഷം കുയ്തേരി