Sana
ചോറോട് പുഞ്ചിരിമില്ലിൽ ട്രെയിനിൽ നിന്ന് വീണ് മധ്യവയസ്ക മരിച്ചു
വടകര: ചോറോട് പുഞ്ചിരിമില്ലിൽ ട്രെയിനിൽ നിന്ന് വീണ് മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിൽ നിന്നുമാണ് തെറിച്ചു വീണത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ് പ്രായം തോന്നിക്കും. വലതു കൈത്തണ്ടയിൽ പച്ചകുത്തിയിട്ടുണ്ട്. വടകര പോലീസ് ഇൻക്വസ്റ്റ് ചെയ്‌ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കോഴിക്കോട്
വാണിമേലിൽ കണ്ണിൽ മുളക് സ്പ്രേ അടിച്ച് യുവാക്കളെ ആക്രമിച്ച സംഭവം; നാല് പേർ റിമാൻഡിൽ
വളയം: വാണിമേലിൽ കണ്ണിൽ മുളക് സ്പ്രേ അടിച്ച് യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പേർ റിമാൻഡിൽ. നിടുംപറമ്പ് സ്വദേശികളായ പടിഞ്ഞാറക്കണ്ടി അനുരാഗ് കുനിയിൽ ഷിബു , നൊച്ചിക്കാട്ട് വീട്ടിൽ നബിൽ രാജ്, മുള്ളമ്പത്ത് സ്വദേശി അശ്വന്ത് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. വാണിമേൽ കുളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷ്
ദേശീയപാത നിർമാണ പ്രവൃത്തി ത്വരിതപ്പെടുത്തണം; ജനകീയപ്രശ്നങ്ങൾ ചർച്ച ചെയത് സിപിഐഎം വടകര ടൗൺ ലോക്കൽ സമ്മേളനം
വടകര: സംഘടനാ വിഷയങ്ങളും ജനകീയ പ്രശ്നങ്ങളും ചർച്ചചെയ്ത് വടകര ടൗൺ ലോക്കൽ സമ്മേളനം പൂർത്തിയായി. കണ്ണങ്കുഴി എം കുമാരൻ നഗറിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ ബാലൻ, രജിത, ടി പി ജനി ഷ് എന്നിവരടങ്ങിയ പ്രസിസിയം സമ്മേളനം നിയന്ത്രിച്ചു. ദേശീയപാത നിർമാണ പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ
പുതിയ റെക്കോർഡ് കുറിച്ച് സ്വർണം; പവന് വില 58000 രൂപയിലേക്ക്, ഇന്ന് 640 രൂപ കൂടി
തിരുവനന്തപുരം: സ്വർണ വില ഇന്നും കുതിച്ചുയർന്നു. ഗ്രാമിന് 80 രൂപാ കൂടി ഒരു ഗ്രാം സ്വർണത്തിന് 7,240 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപ വർധിച്ചു. 57,920 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കേരള ചരിത്രത്തിലെ ഉയർന്ന വിലയാണിത്. രാജ്യാന്തര വിപണിയിൽ സ്വർണ വില വീണ്ടും റെക്കോർഡ് ഉയരത്തിലേക്ക് മടങ്ങിയെത്തിയതാണ് കേരളത്തിലും വിലയെ സ്വാധീനിച്ചത്.
മോട്ടോർ വാഹന വകുപ്പ് പരിശോധന; ജില്ലയിലെ 168 ബസുകൾക്കെതിരെ നിയമ നടപടി
കോഴിക്കോട്: മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ജില്ലയിലെ 168 ബസുകൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. പെർമിറ്റ് ഇല്ലാത്ത സർവിസ്, പാസഞ്ചർ ഡോർ അടക്കാത്തവ, സ്പീഡ് ഗവർണർ ഇല്ലാത്തവ, റാഷ് ഡ്രൈവിങ്, മ്യൂസിക് സിസ്റ്റം, എയർ ഹോൺ, അധിക ലൈറ്റുകൾ സ്ഥാപിച്ചവ എന്നിവക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഒക്ടോബർ എട്ടുമുതൽ 15 വരെ ഒരാഴ്ചക്കാലമാണ് മോട്ടോർ വാഹന
മുക്കാളി ചെല്ലട്ടാം വീട്ടിൽ മാണി അന്തരിച്ചു
അഴിയൂർ: മുക്കാളി ചെല്ലട്ടാം വീട്ടിൽ മാണി അന്തരിച്ചു.തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കണ്ണൻ മക്കൾ: ശ്രീധരൻ, സുരേഷ് ബാബു, രാധ , ലീല, ഉഷ, പ്രേമ, ശ്രീജ, നിഷ
വടകര അഴിത്തലയിൽ വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു
വടകര: അഴിത്തലയിൽ അഴിമുഖത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. കാഞ്ഞായി സഫീർ(44) നാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിനിടെ ശക്തമായ തിരമാലയിൽ വള്ളം ആടി ഉലഞ്ഞു. ഇതിനിടെ സഫീർ വള്ളത്തിനുള്ളിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിനാണ് പരിക്കേറ്റത്.
കാസർഗോഡ് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു; ഒരാളെ കാണാതായി
കാസർകോട്: നീലേശ്വരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. പരപ്പനങ്ങാടി സ്വദേശി അബൂബക്കർ (58) ആണ് മരിച്ചത്. കാണാതായ മറ്റൊരാൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. മുനീർ എന്നയാളെയാണ് കാണാതായത്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ 35 ഓളം പേർ നീന്തി രക്ഷപ്പെട്ടു. ഇവരിൽ ഒൻപത് പേർ കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തിരയിൽപെട്ട് മറിഞ്ഞ ബോട്ട് പൂർണമായും കടലിൽ
എഡിഎം നവീൻ ബാബുവിന്റെ മരണം,കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്നാവശ്യം ശക്തം; വടകരയിലും കുറ്റ്യാടിയിലും കോൺഗ്രസ് പ്രതിഷേധം
വടകര: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ കോഴിക്കോട് ജില്ലയിലും പ്രതിഷേധം ശക്തമാകുന്നു. മരണത്തിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യക്കെതിരേ ക്രിമിനൽ കേസ്സെടുക്കുക, പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെക്കണമെന്നും ആവശ്യപ്പെട്ട് വടകരയിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. അഞ്ചുവിളക്ക് പരിസരത്ത്
വാഹനമിടിച്ച് നട്ടെല്ലിനും കാലിനും പരിക്കേറ്റു; വടകര മേപ്പയിൽ കാട്ടുപൂച്ചയ്ക്ക് രക്ഷകരായി നാട്ടുകാർ
വടകര : വാഹനമിടിച്ച് പരിക്കേറ്റ കാട്ടുപൂച്ചയ്ക്ക് രക്ഷകരായി നാട്ടുകാർ. തിങ്കളാഴ്ച മേപ്പയിൽ പച്ചക്കറിമുക്കിന് സമീപമാണ് സംഭവം. നട്ടെല്ലിനും കാലിനും പരിക്കേറ്റ് നടക്കാൻ കഴിയാത്തവിധത്തിൽ റോഡരികിൽ അവശനിലയിലാണ് കാട്ടുപൂച്ചയെ നാട്ടുകാർ കണ്ടത്. നാട്ടുകാർ കുറ്റ്യാടി വനംവകുപ്പ് ഓഫീസിൽ വിവരമറിയിച്ചത് പ്രകാരം വടകരയിലെ ആനിമൽ റെസ്‌ക്യൂവർ സ്ഥലത്തെത്തി. പൂച്ചയെ കൂട്ടിലാക്കി പുതിയാപ്പ് മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് വനംവകുപ്പധികൃതർ