Sana

Total 1580 Posts

ട്രെയിനിൽ നിന്ന് വീണ് വടകര ജെടി റോഡ് ക്വാട്ടേജിലെ താമസക്കാരൻ മരിച്ചു

വടകര: ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. വടകര ജെടി റോഡിലെ അമീദ് ക്വാട്ടേജിൽ താമസിക്കുന്ന വിപിനാണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. സ്വദേശമായ സേലത്തേക്ക് പോകുന്നതിനിടെ ട്രെയിൻ ഒറ്റപ്പാലത്തിനടുത്ത് എത്തിയപ്പോഴായിരുന്നു അപകടം. വാതിൽപ്പടിയിൽ നിൽക്കുകയായിരുന്ന വിപിൻ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നെന്നാണ് ലഭിച്ച വിവരം. ഊരാളുങ്കൽ സെസൈറ്റിയുടെ കാസർഗോഡ് സൈറ്റിൽ ജോലിചെയ്ത് വരികയായിരുന്നു. അച്ഛൻ: സുബ്രമണ്യൻ (ഡ്രൈവർ)

വടകര ഉപജില്ലാ കലോത്സവം; കാണികളിൽ ആവേശമുണർത്തി സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കമായി, ഔപചാരിക ഉദ്​ഘാടനം നടന്നു

വടകര: കടത്തനാടിൻ്റെ കൗമാര കലാമാമാങ്കത്തിന് അരങ്ങുണർന്നു. ഉപജില്ലാ കലോതസവത്തിന്റെ ഔപചാരിക ഉദ്​ഘാടനം ബിഇഎം ഹയർസെക്കൻഡറി സ്കൂളിൽ നഗരസഭ വൈസ് ചെയർമാൻ പി കെ സതീശൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ന് മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ഒമ്പതു വേദികളിലായി 5000 ത്തോളം വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരക്കും. ഇന്നലെ രചനാ മത്സരങ്ങൾ പൂർത്തിയായി. പ്രശ്നോത്തരിയും നടന്നു. എൽപി,

വടകര – വില്ല്യാപ്പള്ളി – ചേലക്കാട് റോഡിൻറെ സാമ്പത്തിക അനുമതി വർധിപ്പിച്ചു; 58.29 കോടി രൂപയിൽ നിന്നും 79.11 കോടി രൂപയായി പുതുക്കി

വടകര: വടകര- വില്ല്യാപ്പള്ളി- ചേലക്കാട് റോഡിൻറെ സാമ്പത്തിക അനുമതി 58.29 കോടി രൂപയിൽ നിന്നും 79.11 കോടി രൂപയായി വർധിപ്പിച്ചു. ഭൂമി വിട്ടു തരുന്നവർക്കുള്ള ജീവനോപാധികൾ, നിലനിർത്തുന്നതിനും ,മതിലുകൾ പൊളിച്ചത് മാനദണ്ഡങ്ങൾക്ക് വിധേയമായി പുനർ നിർമ്മിക്കുന്നതിനുമുള്ള ഘടകങ്ങൾ ഉൾപ്പെടുത്തി പദ്ധതിയുടെ എസ് പി വി ആയ കെ ആർ എഫ് ബി തയ്യാറാക്കിയ വടകര –

തെയ്യം കലാകാരൻ അയനിക്കാട് ആവിത്താരേമ്മൽ താമസിക്കും കുറ്റ്യാടി സ്വദേശി കുഞ്ഞിരാമൻ അന്തരിച്ചു

പയ്യോളി: പ്രമുഖ തെയ്യം കലാകാരൻ അയനിക്കാട് ആവിത്താരേമ്മൽ താമസിക്കും കുറ്റ്യാടി സ്വദേശി കെ.കുഞ്ഞിരാമൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. മലബാറിലെ 60ൽ പരം ക്ഷേത്രങ്ങളിൽ വർഷങ്ങളായി കുട്ടിച്ചാത്തൻ തെയ്യം കെട്ടിയാടുന്ന കലാകാരനായിരുന്നു കുഞ്ഞിരാമൻ. ഭാര്യ: പങ്കജം (ഫിഷറീസ് വകുപ്പ്, വടകര). മക്കൾ: സുഗേഷ് (തെയ്യം കലാകാരൻ), സുഗിന. മരുമക്കൾ: മേഘ (കോഴിക്കോട്), രജീഷ് കുമാർ (പാലയാട്). സഹോദരങ്ങൾ:

കുട്ടികളടക്കം 180 യാത്രക്കാർ ദുരിതത്തിൽ: കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പോകേണ്ട വിമാന സർവ്വീസ് വൈകുന്നു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഷാർജയിലേക്കുള്ള വിമാന സർവീസ് വൈകുന്നു. എൻജിൻ തകരാറിനെ തുടർന്നാണ് വിമാന സർവീസ് തടസപ്പെട്ടത്. യാത്ര വൈകുന്നതോടെ യാത്രക്കാർ ദുരിതത്തിലായി. ഇന്ന് രാവിലെ 11:45 ന് ഷാർജയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ ഐഎക്സ് 351 വിമാനത്തിന്റെ എൻജിനാണ് തകരാറിലായത്. യാത്രക്കാർ വിമാനത്തിൽ കയറിയതിന് ശേഷമാണ് വിമാനത്തിന്റെ എൻജിൻ തകരാർ കണ്ടെത്തുന്നത്. ഉടനെ

വടകരയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന മോഷണം; സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിനെ തിരിച്ചറിഞ്ഞതായി സൂചന, അന്വേഷണം ഊർജ്ജിതമാക്കി പോലിസ്

വടകര : കഴിഞ്ഞദിവസം വടകര മാർക്കറ്റ് റോഡിന് സമീപം വനിതാ റോഡിലെ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന വ്യാപകമായ മോഷണത്തിൽ മോഷ്ടാവിനെ തിരിച്ചറിഞ്ഞതായി സൂചന. സി.സി.ടി.വി. ദൃശ്യത്തിൽ നിന്നാണ് ഇയാളെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചത്. കല്ലിങ്കൽ സ്റ്റോറിലെ സി.സി.ടി.വി.യിലാണ് മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞത്. പ്രതി സംസ്ഥാനം വിട്ടതായാണ് സൂചന. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇടവഴിയിൽ ഉപേക്ഷിക്കപ്പെട്ട

ഭരണ ഭാഷാ വാരാഘോഷം; മലയാള ദിനാഘോഷം സംഘടിപ്പിച്ച് വടകര താലൂക്ക് ഓഫീസ് ജീവനക്കാർ

വടകര: ഭരണഭാഷാ വാരാഘോഷത്തിൻ്റെ ഭാഗമായി വടകര താലൂക്ക് ഓഫീസിൽ മലയാള ദിനാഘോഷം സംഘടിപ്പിച്ചു. കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. വടകര തഹസിൽദാർ ഡി രഞ്ജിത്ത് അധ്യക്ഷനായി. ഭൂരേഖ തഹസിൽദാർ കെ എസ് അഷ്റഫ് , ഡപ്യൂട്ടി തഹസിൽദാർ ശാലിനി, ഹെഡ് ക്വാർട്ടേഴ്സ് ഡപ്യൂട്ടി തഹസിൽദാർ ഇകെ ഷാജി, സ്റ്റാഫ് സിക്രട്ടറി മേഘ്ന എന്നിവർ സംസാരിച്ചു. മലയാള

മയ്യന്നൂര്‍ കളമുള്ളതില്‍ ഇബ്രാഹിം അന്തരിച്ചു

വടകര: മയ്യന്നൂര്‍ കളമുള്ളതില്‍ ഇബ്രാഹിം അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു. റിട്ടയേര്‍ഡ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഷംസാദ മക്കള്‍: ഇര്‍ഷാദ് , റാഷിദ്, ഷഹീം സഹോദരങ്ങള്‍: റഷീദ്, റിയാസ്, ഷംസുദീന്‍ (ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി ചെമ്മാട്), റംല, റഹീന.

നടക്കുതാഴ കുറുമ്പയിൽ വള്ളുപറമ്പത്ത് മാത അന്തരിച്ചു

വടകര: നടക്കുതാഴ കുറുമ്പയിൽ വള്ളു പറമ്പത്ത് മാത(നാരായണി) അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കണാരി മക്കൾ: ശ്രീധരൻ, മനോഹരൻ, (പുതുപ്പണം, ) മനോജൻ , കമല (പാക്കയിൽ, ) സൗമിനി ,ശ്യാമള മരുമക്കൾ:വാസന്തി നടോൽ, അനിത കല്ലേരി, ലത മേലാറ്റുർ, പരേതനായ നാരായണൻ,ദിനേശൻ

‘പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ, വ്യാജൻമാരെ പാലക്കാട്ടെ ജനത തിരിച്ചറിയും’; കോൺ​ഗ്രസ് നേതാവ് മെബിൻ തോമസിനെ കോടതി ശിക്ഷിച്ചതിൽ പ്രതികരണവുമായി കെ.കെ ശൈലജ എംഎൽഎ

[ top1] വടകര: ലോക്സഭാ തെരഞ്ഞുടുപ്പിൽ വടകരയിൽ സ്ഥാനാർത്ഥിയായിരിക്കെ തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കോടതി ശിക്ഷിച്ചതിൽ പ്രതികരണവുമായി കെ കെ ശൈലജ എംഎൽഎ. പലനാൾ കള്ളൻ ഒരുനാൾ പിടിയിലെന്നാണല്ലോ. ഈ വ്യാജൻമാരെ പാലക്കാട്ടെ ജനത തിരിച്ചറിഞ്ഞ് മറുപടി നൽകുമെന്ന് കെ കെ ശൈലജ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം

error: Content is protected !!