Sharanya
മണിയൂർ മുതുവന ആയാടത്തിൽ മീത്തൽ ചാത്തു അന്തരിച്ചു
മണിയൂർ: മുതുവന ആയാടത്തിൽ മീത്തൽ ചാത്തു അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ശാന്ത, ദേവി, മോളി, ബിജു. മരുമക്കൾ: ചന്ദ്രൻ (കരുവഞ്ചേരി), കുഞ്ഞിക്കണ്ണൻ (മുയിപ്പോത്ത്), പത്മനാഭൻ (പുത്തൂര്‍), നിഷ. സഹോദരങ്ങൾ: കല്യാണി, കുഞ്ഞിരാമൻ, പരേതയായ മന്ദി.
കുറ്റ്യാടി നിട്ടൂര്‍ സ്വദേശിയായ പതിനേഴുകാരനെ കാണ്മാനില്ലെന്ന് പരാതി
കുറ്റ്യാടി: നിട്ടൂര്‍ സ്വദേശിയായ പതിനേഴുകാരനെ കാണ്മാനില്ലെന്ന് പരാതി. തുടിയൻ വലിയത്ത് യൂനസിന്റെ മകന്‍ അഹമ്മദ് യാസീനെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. ആരോടും പറയാതെ കോളേജില്‍ നിന്നും പുറത്തേക്ക് പോവുകയായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് കോളേജ് അധികൃതര്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ തുടര്‍ന്ന് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി. പോവുമ്പോള്‍ വെളുത്ത
ദുരിതപ്പെഴ്ത്തില്‍ വ്യാപകനാശം; വെള്ളത്തിൽ മുങ്ങി വീടുകളും റോഡുകളും, വടകര താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
വടകര: കനത്ത മഴയെ തുടര്‍ന്ന് വടകര താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നിലവില്‍ രണ്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. പുതുപ്പണം ജെഎന്‍എം ഹയര്‍സെക്കന്ററി സ്‌ക്കൂള്‍, താഴെ അങ്ങാടി എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്. എന്നാല്‍ പലരും ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്നുണ്ടെന്നും, ഇതുവരെയായി ആരും ക്യാമ്പുകളില്‍ എത്തിയിട്ടില്ലെന്നും വടകര നഗരസഭാ ചെയര്‍പേഴ്‌സണ്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. രാവിലെയുള്ള കനത്ത
കുത്തിയൊലിച്ച് മലവെള്ളം, വെള്ളത്തില്‍ മുങ്ങി റോഡുകള്‍; വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലിന്റെ ദൃശ്യങ്ങള്‍ പുറത്ത്, പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു, നാല്‍പതിലധികം വീടുകള്‍ ഒറ്റപ്പെട്ടതായി വിവരം
എന്നാല്‍ വിലങ്ങാട് രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തേക്ക് എത്താന്‍ ബുദ്ധിമുട്ടുകയാണ്. ഉരുള്‍പൊട്ടലില്‍ നിലവിലെ കണക്കുകള്‍ പ്രകാരം 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് നാല്‍പതിലധികം വീടുകള്‍ ഒറ്റപ്പെട്ടതായാണ് വിവരം. അതേ സമയം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ മാത്യു എന്നയാളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. ആദ്യം ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ ഇയാള്‍ വീടിന്
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാറക്കടവ് ഡിവിഷനില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍; കനത്ത മഴയില്‍ വീടിന് പുറത്തേക്ക് പോവാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ആളുകള്‍
തൂണേരി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാറക്കടവ് ഡിവിഷനില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍. കനത്ത മഴയില്‍ ആളുകള്‍ക്ക് വീടിന് പുറത്തേക്ക് പോവാന്‍ പോലും പറ്റാത്ത അവസ്ഥയാണുള്ളത്. 12മണി വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 18 ബൂത്തുകളിലുമായി പത്ത് ശതമാനത്തില്‍ താഴെയാണ് വോട്ടിങ്ങ് നടന്നിട്ടുള്ളത്. അതിരാവിലെ വന്ന് വോട്ട് ചെയ്തവരുടെ കണക്കുകള്‍ മാത്രമാണിത്. മഴ ശക്തമായതോടെ വോട്ട് ചെയ്യാന്‍ ആളുകള്‍ക്ക് ബൂത്തിലേക്ക് വരാന്‍
വളയം ചെറുമോത്ത് മൂന്ന് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു
വളയം: ചെറുമോത്ത് മൂന്ന് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. ആവലത്ത് സജീറിന്റെ മകനാണ് മരിച്ചത്. രാവിലെ 10മണിയോടെയാണ് സംഭവം. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് 100മീറ്റര്‍ അകലെയുള്ള തോട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ തന്നെ വളയത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കാണ്മാനില്ലെന്ന് പരാതി
പേരാമ്പ്ര: ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കാണ്മാനില്ലെന്ന് പരാതി. മഞ്ചേരി മീത്തല്‍ വീട്ടില്‍ ഫാരിസ് അദ്‌നാന്‍ എന്ന കുട്ടിയെയാണ് കാണാതായത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്നതിന് ശേഷം 10.30ഓടെ വീട്ടില്‍ നിന്നും സ്‌ക്കൂട്ടര്‍ എടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. KL 18 P 4822 എന്ന
ട്രാക്കുകളില്‍ വെള്ളം; സംസ്ഥാനത്ത് നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി, നിരവധി ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിരവധി ട്രെയിനുകള്‍ ഭാഗികമായും നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ പ്രതിദിന എക്പ്രസ്, തൃശൂർ – ഗുരുവായൂർ പ്രതിദിന എക്സ്പ്രസ്സ്, ഷൊര്‍ണ്ണൂര്‍- തൃശ്ശൂര്‍ എക്‌സ്പ്രസ്, തൃശൂർ – ഷൊർണൂർ എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. മാത്രമല്ല 10 ട്രെയിനുകൾ ഭാഗികമായി
ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് രക്ഷാപ്രവര്‍ത്തനം തുടരുന്നു; കാണാതായ ആൾക്കായി തിരച്ചിൽ ഊര്‍ജ്ജിതം, ഉരുട്ടി പാലം അപകടാവസ്ഥയിൽ
വിലങ്ങാട്: ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. വിലങ്ങാട് ടൗണ്‍ പ്രദേശത്ത് 15 വീടുകള്‍ ഭാഗികമായി തകര്‍ന്നുവെന്നാണ് വിവരം. ഇവിടങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. മഞ്ഞച്ചീലിയില്‍ ഭാഗത്തുള്ളവരെ പാരിഷ് ഹാളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. ഏതാണ്ട് നൂറോളം പേര്‍ ഈ പ്രദേശത്ത് മാത്രമായുണ്ട്. ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. അതേ സമയം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ
വയനാട് ഉരുള്‍പൊട്ടല്‍; ഇതുവരെ മരിച്ചത് 19 പേര്‍, മരിച്ചവരില്‍ മൂന്ന് കുട്ടികളും, രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് യൂണിറ്റ് സൈന്യമെത്തും, ഹെലികോപ്റ്ററുകളും വരും
മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. മുപ്പതിലേറെ പേരെ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നു. ഹാരിസണ്‍സിലെ 100 തോട്ടം തൊഴിലാളികളെ കാണാനില്ലെന്ന് കമ്പനി സിഇഒ അറിയിച്ചു.