Sharanya
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ ഓര്‍മകളില്‍ വടകര; പുഷ്പാർച്ചന, അനുസ്മരണ യോഗങ്ങൾ തുടങ്ങി വിപുലമായ പരിപാടികള്‍
വടകര: ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സിപിഐയുടെ പ്രമുഖ നേതാവുമായിരുന്ന സി അച്യുതമേനോന്റെ ചരമദിനത്തില്‍ വടകര മണ്ഡലത്തില സിപിഐ ഘടകങ്ങൾ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. വടകര മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എം കുമാരൻ മാസ്റ്റർ ടിപി മുസ സ്മാരകത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ സത്യൻ പതാക ഉയർത്തി. കാർത്തിക
പണയ സ്വർണത്തിന് പകരം മുക്ക് പണ്ടം വെച്ച് തട്ടിപ്പ്; വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ നിന്നും 26 കിലോ സ്വര്‍ണവുമായി മുൻ മാനേജര്‍ മുങ്ങിയതായി പരാതി
വടകര: വടകരയിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടോടി ശാഖയിൽ വൻ സ്വർണ്ണ തട്ടിപ്പ് നടന്നതായി പരാതി. 26 കിലോ സ്വർണവുമായി മുൻ മാനേജർ മുങ്ങിയതായാണ് പരാതി. സംഭവത്തില്‍ തമിഴ്നാട് മേട്ടുപാളയം പാത്തി സ്ടീറ്റ് സ്വദേശി മധുജയകുമാർ (34)നെതിരെ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുതുതായി ചാർജെടുത്ത മാനേജർ ഇർഷാദിന്റെ പരാതിയിലാണ് നടപടി. ബാങ്കിലെ
മികച്ച നടൻ റിഷഭ് ഷെട്ടി, മികച്ച നടിമാരായി നിത്യ മേനോനും മാനസിയും, മികച്ച ചിത്രം ആട്ടം; എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. റിഷഭ് ഷെട്ടി ആണ് മികച്ച നടന്‍. മികച്ച നടിക്കുള്ള പുരസ്കാരം നിത്യ മേനനും (ചിത്രം: തിരിച്ചിത്രമ്പലം) മാനസി പരേഖും (കച്ച് എക്സ്പ്രസ്) പങ്കിട്ടു. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. അവസാന റൗണ്ടില്‍ മമ്മൂട്ടിയും കന്നഡ താരം റിഷബ്
ബഡ്‌സ് ദിനാചരണം; ചോറോട് ബഡ്‌സ് സ്‌ക്കൂളില്‍ രക്ഷാകർത്തൃ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
ചോറോട്: ബഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ചോറോട് ബഡ്‌സ് സ്‌ക്കൂളില്‍ രക്ഷാകർത്തൃ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രശേഖരൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബഡ്‌സ് സ്ഥാപനങ്ങള്‍ ജനകീയമാക്കുന്നതിനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യ പിന്തുണയും പൊതുജനപങ്കാളിത്തവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഡ്‌സ് ഡേ ആചരിക്കുന്നത്. ബൗദ്ധിക വെല്ലുവിളി നേരുന്ന കുട്ടികളുടെ വിദ്യാഭ്യാസവും
വിലങ്ങാട് ഉരുള്‍പൊട്ടല്‍; ശാസ്ത്രീയ പഠനറിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് പുനരധിവാസപ്രവർത്തനങ്ങള്‍, തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ കോഡിനേഷൻ കമ്മിറ്റി
വാണിമേൽ: ഉരുള്‍പൊട്ടിയ വിലങ്ങാട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ സർവകക്ഷിയോഗത്തിൽ കോഡിനേഷൻ കമ്മിറ്റി രൂപികരിച്ചു. വാണിമേൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ.കെ വിനോദൻ കൺവീനറും ഇ.കെ വിജയൻ എം.എൽ.എ ചെയർമാനും നരിപ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കാട്ടാളി ബാബു വൈസ് ചെയർമാനും വാണിമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ട്രഷററും ഷാഫി പറമ്പിൽ എം.പി രക്ഷാധികാരിയുമായ കമ്മിറ്റിയാണ് രൂപികരിച്ചത്. വാടകവീടുകളിലേക്ക് മാറിയവരെ
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടന്‍ പൃഥ്വിരാജ് സുകുമാരൻ, ഉർവശിയും ബീന ആർ.ചന്ദ്രനും മികച്ച നടിമാര്‍
തിരുവനന്തപുരം: 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പൃഥ്വിരാജ് സുകുമാരൻ ആണ് മികച്ച നടന്‍. ഉർവശി, ബീന ആർ ചന്ദ്രൻ എന്നിവരാണ് മികച്ച നടിമാര്‍. മന്ത്രി സജി ചെറിയാന്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയാനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍
കലാ–സാംസ്കാരിക സംഗമത്തിനായി വടകര ഒരുങ്ങുന്നു; കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ 2024ന്റെ സംഘാടകസമിതി രൂപീകരിച്ചു
വടകര: രാഷ്ട്രീയത്തിന്റെയും ഭാഷയുടെയും, മതത്തിന്റെയും അതിർവരമ്പുകൾ സൃഷ്ടിക്കാതെ സർവ്വ മനുഷ്യരെയും ചേർത്തുപിടിക്കുന്നതിനുള്ള മഹത്തായ മാനവിക സന്ദേശമാണ് എല്ലാ സാഹിത്യോത്സവങ്ങളും സമൂഹത്തിന് നൽകുന്നതെന്ന് ഷാഫി പറമ്പിൽ എംപി. വടകരയിലെ കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ 2024ന്റെ സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അഡ്വ. ഐ മൂസ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാർ,
വിദ്യാർത്ഥികൾ ഇന്ത്യയുടെ ബഹുസ്വരത നിലനിർത്തണം; വടകര ജവഹർ നവോദയ വിദ്യാലയത്തിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്ത് ഷാഫി പറമ്പിൽ എംപി
വടകര: വിദ്യാർത്ഥികൾ ഇന്ത്യയുടെ ബഹുസ്വരത നിലനിർത്തണമെന്ന് ഷാഫി പറമ്പിൽ എംപി. വടകര ജവഹർ നവോദയ വിദ്യാലയത്തിലെ 78മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെപ്പോലെ വൈവിധ്യങ്ങൾ നിറഞ്ഞ വേറൊരു രാജ്യവും ലോകത്തിൽ ഇല്ലെന്നും നമ്മുടെ രാജ്യത്തിൻറെ ബഹുസ്വരത നിലനിർത്താൻ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് എംപി ഉത്തരം നൽകി.
വിലങ്ങാട് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാര്‍ ബൈക്കില്‍ ഇടിച്ചതായി ആരോപണം; വാണിമേലില്‍ കാര്‍ തടഞ്ഞതായി വിവരം
നാദാപുരം: വാണിമേലില്‍ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ കാര്‍ ബൈക്കില്‍ ഇടിച്ചതിനെ ചൊല്ലി വാക്ക് തര്‍ക്കം. ഇന്നലെ വൈകിട്ട് കരുംകുളത്ത് വച്ചാണ് സംഭവം. പി.കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം ഉരുള്‍പൊട്ടിയ വിലങ്ങാട് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു സാദിഖ് അലി തങ്ങള്‍. മടങ്ങി വരുന്നതിനിടെ സാദിഖ് അലി കുഞ്ഞാലിക്കുട്ടിയുടെ കാറിലായിരുന്നു സഞ്ചരിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ
ചോമ്പാല ഹാര്‍ബറില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പന; ഒഞ്ചിയം സ്വദേശി പിടിയില്‍
ചോമ്പാല: ചോമ്പാല ഹാര്‍ബറില്‍ നിന്നും ലഹരി വസ്തുക്കളുമായി ഒഞ്ചിയം സ്വദേശി പിടിയില്‍. പുതിയോട്ടുംകണ്ടിയില്‍ ലത്തീഫ് ആണ് പിടിയിലായത്. പട്രോളിംങ്ങ് നടത്തുന്നതിനിടെ രാവിലെ 9 മണിയോടെയാണ് ഇയാളെ ചോമ്പാല പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും ഒമ്പത് പാക്കറ്റ് ഹാന്‍സ് പോലീസ് പിടിച്ചെടുത്തു. മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാനായി കൊണ്ടുവന്നതാണ് ലഹരിവസ്തുക്കള്‍ എന്നാണ് ലഭിക്കുന്ന വിവരം. ബൈക്കില്‍ പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിച്ച