Sharanya
എ.എം.എം.എയില്‍ പൊട്ടിത്തെറി: മോഹൻലാൽ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടു
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയുള്ള ആരോപണങ്ങളുടെയും വെളിപ്പെടുത്തലുകളുടെയും പിന്നാലെ താരസംഘടനയായ എ.എം.എം.എയില്‍ നിന്നും മോഹൻലാൽ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. പിന്നാലെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയും പിരിച്ചുവിട്ടു. രാജി വെച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ വാര്‍ത്താകുറിപ്പ് ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി
‘എന്റെ വഴിയില്‍ നിന്ന് മാറ്’; മാധ്യമ പ്രവര്‍ത്തകരെ പിടിച്ച് തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂര്‍: മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ഉയര്‍ന്ന ആരോപണങ്ങളില്‍ ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സുരേഷ്‌ഗോപി പിടിച്ചു തള്ളുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ സുരേഷ് ഗോപിയോട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെയും തുടര്‍ന്ന് വന്ന ആരോപണങ്ങളെ കുറിച്ചും മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ സംഭവങ്ങളെ നിസാരവല്‍ക്കരിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര
വയനാട്ടിലെ ദുരിതബാധിതര്‍ക്കായി അതിജീവനത്തിന്റെ ക്യാന്‍വാസുകള്‍; ശ്രദ്ധേയമായി ഗോർണിക്കയുടെ 15 -മത് ചിത്രകലാ ക്യാമ്പ്
കുറ്റ്യാടി: ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ വയനാട്ടിലെ ദുരിതബാധിതരുടെ അതിജീവനത്തിനായി ഗോർണിക്ക പ്രോഗ്രസീവ് ആർട്ടിസ്റ്റ് ഗ്രൂപ്പും കുറ്റ്യാടി ഗവ: ഹയർ സെക്കന്ററി ആര്‍ട്‌സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പ് നവാനുഭവമായി. മേഖലയിലെ പ്രശസ്തരായ ചിത്രകാരൻമാരും നാൽപതോളം വിദ്യാർത്ഥികളും ക്യാമ്പിൽ ചിത്രങ്ങൾ വരച്ചു. വിൽപ്പനക്കായി എൺപതോളം ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. വേറിട്ട ശൈലിയിലുള്ള ചിത്രങ്ങളും ഒപ്പമുണ്ടായിരുന്നു. കുന്നുമ്മൽ
ആടിയും പാടിയും അവര്‍ വീണ്ടും ഒത്തുചേര്‍ന്നു; ശ്രദ്ധേയമായി മേപ്പയില്‍ കീഴ കുടുംബ സംഗമം
വടകര: മേപ്പയില്‍ കീഴ കുടുംബ സംഗമം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. തറവാട്ടില്‍ നടന്ന പരിപാടി മുതിര്‍ന്ന അംഗം രവീന്ദ്രന്‍ പി.പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി. വാര്‍ഡ് കൗണ്‍സിലര്‍ ടി.വി ഹരിദാസന്‍ തുക ഏറ്റുവാങ്ങി. തുടര്‍ന്ന് കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. പരീക്ഷയില്‍ ഉന്നത വിജയം നേടി
ഹജ്ജ് 2025: ഇതുവരെ ലഭിച്ചത് 4060 അപേക്ഷകൾ, അവസാന തീയതി സെപ്തംബർ 9
കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ലെ ഹജ്ജ് കർമ്മത്തിന് ഇതുവരെ ഓൺലൈനായി അപേക്ഷ നൽകിയത് 4060 പേർ. 710 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും 342 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം (പുരുഷ മെഹ്റമില്ലാത്ത) വിഭാഗത്തിലും 3008 അപേക്ഷകൾ ജനറൽ കാറ്റഗറി വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2024
പി.ഭാസ്‌കരന്‍ ജന്മശതാബ്ദി; ആയഞ്ചേരിയില്‍ സെപ്തംബര്‍ ഒന്നിന് ഗാനാലാപന മത്സരം
ആയഞ്ചേരി: പി.ഭാസ്‌കരന്‍ ജന്മശതാബ്ദിയോടനുബന്ധിച്ച് ഗ്രന്ഥശാലാസംഘം ആയഞ്ചേരി വേളം നേതൃസമിതിയുടെ ആഭിമുഖ്യത്തില്‍ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ ഒന്നിന് ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി. വടകര താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ജനാര്‍ദ്ദനന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നേതൃസമിതിയിലുള്ള ആറ് ലൈബ്രറികളില്‍ നിന്ന് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി രജിസ്റ്റര്‍ ചെയ്ത അമ്പതോളം ഗായകര്‍ മത്സരത്തില്‍ പങ്കെടുക്കും.
‘മോശം ചോദ്യം ചോദിച്ചു, അത് കടുത്ത മാനസിക വിഷമമുണ്ടാക്കി’; നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ ആരോപണവുമായി നടി അഞ്ജലി അമീര്‍
കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ ആരോപണവുമായി നടിയും ട്രാന്‍സ്‌ജെന്റഡറുമായ അഞ്ജലി അമീര്‍. സുരാജ് തന്നോട് മോശമായ ഒരു ചോദ്യം ചോദിച്ചുവെന്നും അത് തനിക്ക് കടുത്ത മാനസിക വിഷമം ഉണ്ടാക്കിയെന്നുമാണ് അഞ്ജലിയുടെ വെളിപ്പെടുത്തല്‍. ”ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ സ്ത്രീകളുടേതിന് തുല്യമായ സുഖമാണോ അനുഭവിക്കുന്നത് എന്ന് സുരാജ് എന്നോട് ചോദിക്കുന്നത് വരെ എനിക്ക് ഇത്തരം വേദനാജനകമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല.
കൂട്ടുകാര്‍ വീണ്ടും ഒത്തൊരുമിച്ചു; വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് സഹായവുമായി കുളത്തുവയൽ സെന്റ് ജോർജസ് എച്ച്എസ്എസിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ
വിലങ്ങാട്: ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി സെന്റ് ജോർജസ് എച്ച്എസ്എസ് കുളത്തുവയൽ 2005 -എസ്എസ്എൽസി പൂർവ വിദ്യാർത്ഥി കൂട്ടായ്മ. വീടും സ്ഥലവും നഷ്ടപ്പെട്ട് വാടക വീട്ടിലേക്ക് താമസം മാറിയ 5 കുടുംബത്തിനാണ് സഹായമെത്തിച്ചത്. കട്ടിൽ, അലമാര, ബെഡ്, ഡയനിങ് ടേബിൾ, കസേര, പത്രങ്ങൾ, മറ്റു ഉപയോഗ സാധനങ്ങൾ എന്നിവയാണ് കൂട്ടായ്മ നല്‍കിയത്. ഗ്രൂപ്പ് അഡ്മിൻമാരായ ജംഷീർ, അഖിലേഷ്,
രണ്ട് മാസത്തെ പെന്‍ഷന്‍ ഓണത്തിന് കിട്ടും; വിതരണം ഉടന്‍ തുടങ്ങും
തിരുവനന്തപുരം: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. 5 മാസത്തെ കുടിശികയില്‍ ഒരു ഗഡുവും നടപ്പു മാസത്തെ പെന്‍ഷനുമാണ് നല്‍കുന്നത്. ഈ മാസം അവസാനത്തോടെ 60 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് 3200 രൂപ വീതം കിട്ടിത്തുടങ്ങും. ഇതിനായി 1800 കോടി രൂപയാണ് വകയിരുത്തുന്നത്. ഓണക്കാല ചെലവുകള്‍ക്ക് മുന്നോടിയായി 3000 കോടി രൂപ ധന
മേപ്പയ്യൂര്‍ കല്ലങ്കിതാഴെ ബസ്സ് മറിഞ്ഞുണ്ടായ അപകടം; പരിക്കേറ്റത് കണ്ടക്ടര്‍ അടക്കം ഒന്‍പത് പേര്‍ക്ക്, പരിക്കേറ്റവരില്‍ അധികവും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ബസ്സ് നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റവരില്‍ അധികവും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ബസ്സ് കണ്ടക്ടറടക്കം ഒന്‍പത് പേര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും മേപ്പയ്യൂരിലേയ്ക്ക് പോകുന്ന അരീക്കല്‍ എന്ന ബസ്സ് നരക്കോട് കല്ലങ്കിത്തഴെ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ അഷിക(13), സൂരജ്(14), യാസര്‍(33), ലക്ഷ്മി നിവേദ്യ(13), അക്ഷയ്(13), നയന(15),നൗഷിക(14)