Sharanya
സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഒഴിവ് നികത്തിയില്ല; ജെഡി ഓഫീസില്‍ പ്രതിഷേധവുമായി വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ
നാദാപുരം: വാണിമേൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഒഴിവ് നികത്താത്തതിൽ പ്രതിഷേധിച്ച് ഭരണസമിതി അംഗങ്ങൾ ജോയിൻ ഡയറക്ടറുടെ ഓഫീസില്‍ പ്രതിഷേധിച്ചു. ലൈഫ് ഭവന പദ്ധതി, ക്ഷേമ പെൻഷൻ തുടങ്ങിയ സാധാരണക്കാരെ ബാധിക്കുന്ന എല്ലാവിധ പ്രവർത്തനങ്ങളും ഭാഗികമായി നിലച്ചതോടെയാണ് ഭരണസമിതി അംഗങ്ങൾ പ്രതിഷേധവുമായി ഇന്നലെ രാവിലെ ജെ.ഡി ഓഫീസിൽ എത്തിയത്. സെക്രട്ടറി, മൂന്ന് സീനിയർ ക്ലർക്ക്,
നാദാപുരത്ത് അഭിഭാഷകന്റെ ഓഫീസിൽകയറി ആക്രമണം; എടച്ചേരി സ്വദേശി പിടിയില്‍
നാദാപുരം: അഭിഭാഷകനെ ഓഫീസില്‍ കയറി അക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. എടച്ചേരി സ്വദേശി കണിയാന്റെ പറമ്പത്ത് ആഷിഖിനെ (29)യാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി അഭിഭാഷകനും ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ പി.സി ലിനീഷിനെയാണ് പ്രതി അക്രമിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. കോർട്ട് റോഡിലുള്ള ലിനീഷിന്റെ ഓഫീസിൽക്കയറിയാണ് പ്രതി
പുറമേരി കച്ചേരിയില്‍ സുരേഷ് അന്തരിച്ചു
പുറമേരി: കച്ചേരിയില്‍ സുരേഷ് അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. അച്ഛന്‍: പരേതനായ കേളപ്പന്‍, അമ്മ: നാരായണി. ഭാര്യ: കളരിപറമ്പത്ത് ബിന്ദു. മക്കള്‍: ദൃശ്യ, ദീക്ഷിത്. സഹോദരങ്ങള്‍: രാജേഷ്, ബിനീഷ്, കമല, റീന. സഞ്ചയനം: ചൊവ്വാഴ്ച. Description: purameri kacheriyil Suresh passed away
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എസ് മുക്ക്–വള്ളിയാട്–കോട്ടപ്പള്ളി–തിരുവള്ളൂർ റോഡിൽ ഗതാഗത നിയന്ത്രണം
വടകര: എസ് മുക്ക്–വള്ളിയാട്–കോട്ടപ്പള്ളി–തിരുവള്ളൂർ റോഡിൽ വള്ള്യാടിനും കോട്ടപ്പള്ളിക്കും ഇടയില്‍ ഗതാഗത നിയന്ത്രണം. കുറുമ്പക്കാട്ട് മുക്ക് കലുങ്കിന്റെ പ്രവൃത്തി നടക്കുന്നതിനാൽ 30 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഈ വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് തോടന്നൂര്‍ നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. വള്ള്യാട് ഭാഗത്തേക്ക് പേകേണ്ടവര്‍ക്ക് പോക്കര്‍ പീടിക-കണിയാംങ്കണ്ടി കുട്ടിച്ചാത്തന്‍ ക്ഷേത്രം വഴിയും,
വടകര റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് ഫീസ് വർധനവ് പിന്‍വലിക്കുക; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
വടകര: ട്രെയിന്‍ യാത്രാദുരിതം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുക, വടകര റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് ഫീസ് വർധനവ് പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി റെയില്‍വേ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും സായാഹ്ന ധര്‍ണയും നടത്തി. വൈകിട്ട് അഞ്ച് മണിക്ക് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ധര്‍ണ ജില്ലാ സെക്രട്ടറി പി.സി ഷൈജു
ഭക്തിഗാനാമൃതം, അഷ്ടപദിക്കച്ചേരി, കാവ്യകേളി; നവരാത്രി ആഘോഷങ്ങള്‍ക്കായി ഒരുങ്ങി വടകര കുട്ടോത്ത് വിഷ്ണു ക്ഷേത്രം
വടകര: നവരാത്രി ആഘോഷങ്ങള്‍ക്കായി ഒരുങ്ങി കുട്ടോത്ത് വിഷ്ണു ക്ഷേത്രം. ഒക്ടോബര്‍ മൂന്ന് മുതല്‍ 13വരെ വിപുലമായ പരിപാടികളാണ് ക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്നത്. ആദ്യ ദിവസമായ ഒക്ടോബര്‍ 3ന് വൈകിട്ട് നാല് മണിക്ക് വിളംബരഘോഷയാത്രയോടെ ആഘോഷപരിപാടികള്‍ തുടങ്ങും. ഒക്ടോബര്‍ 4ന് വൈകിട്ട് ആറുമണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം ടി.എന്‍.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ശേഷം ഏഴ് മണിക്ക് ഭക്തിഗാനാമൃതം,
”റോഡ് മോശമായതിനാല്‍ ഓട്ടം പോകില്ലെന്ന് പറഞ്ഞതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു”; പയ്യോളിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ച് തൊഴിലാളികളുടെ പ്രതിഷേധം
പയ്യോളി: ഓട്ടോ ഡ്രൈവറെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് പയ്യോളി ടൗണില്‍ ഓട്ടോ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രതിഷേധ പ്രകടനവും ഹര്‍ത്താലും നടത്തി. റോഡ് മോശമായതിന്റെ പേരില്‍ ഐ.പി.സി റോഡിലേക്ക് ഓട്ടം പോകാതിരുന്ന ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തെന്നാണ് ആരോപണം. ഓട്ടോ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ കയറിയ ആളെ നാട്ടുകാരുടെ മുന്നില്‍വെച്ച് ബലം പ്രയോഗിച്ച്
കോഴിക്കോട് ലുലുമാളിലെ പ്രാര്‍ത്ഥന മുറിയില്‍ കയറി കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്നു; തളിപ്പറമ്പ് സ്വദേശിനിയടക്കം രണ്ട് പേര്‍ പിടിയില്‍
കോഴിക്കോട്: മാങ്കാവ് ലുലു മാളിലെ പ്രാര്‍ത്ഥന മുറിയില്‍ നിന്നും കൈക്കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ ദമ്പതികള്‍ പിടിയില്‍. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ ഫസിലുൽ റഹ്മാൻ (35) കണ്ണൂർ തളിപ്പറമ്പ് സ്വദേശി നിയായ ഷാഹിന (39) എന്നിവരെയാണ് കസബ പോലീസും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഈ
ഡോറ് തുറന്ന് വണ്ടിയില്‍ നിന്നും വലിച്ച് താഴേക്കിട്ടു; ഓട്ടോറിക്ഷയില്‍ ഉരസിയതിനെചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ വടകരയില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ ഓട്ടോറിക്ഷ ഡ്രൈവര്‍ മര്‍ദിച്ചതായി പരാതി, തുടയെല്ലിന് പരിക്ക്
വടകര: ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ ഓട്ടോറിക്ഷ ഡ്രൈവര്‍ മര്‍ദിച്ചതായി പരാതി. മര്‍ദനത്തില്‍ തുടയെല്ലിന് ഗുരുതരമായി പരിക്കേറ്റ മണിയൂര്‍ കരുവഞ്ചേരി പറമ്പത്ത് മീത്തല്‍ രാജനെ (65) മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടയെല്ല് പൊട്ടിയ രാജനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഈ മാസം 18ന് വടകര പുതിയബസ് സ്റ്റാന്റ് പരിസരത്ത് വച്ചാണ് സംഭവം. ഡയാലിസിസ് രോഗിയായ രാജന്‍ തണലില്‍
വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് വരുന്ന നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 29ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിച്ചിരിക്കുന്നത്.