Sharanya
ബലാത്സംഗ കേസ്: നടന്‍ സിദ്ദീഖിന് ഉപാധികളോടെ മുന്‍കൂര്‍ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ഡല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യം. സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെയാണ് സിദ്ദീഖ് സുപ്രിം കോടതിയെ സമീപിച്ചത്. സിദ്ദീഖിനു വേണ്ടി ഹാജരായ അഭിഭാഷകനായ മുഗുല്‍ റോഹ്ത്തി പരാതി നല്‍കാന്‍ വൈകിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി. പീഢനക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഒളിവില്‍ കഴിയുന്നതിനിടെയാണ് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട്
നാദാപുരം റോഡിലെ കാറപകടം; പരിക്കേറ്റത് കൊയിലാണ്ടി സ്വദേശികളായ ആറ് യുവാക്കള്‍ക്ക്
വടകര: നാദാപുരം റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊയിലാണ്ടി സ്വദേശികളായ ആറ് യുവാക്കള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ചാലില്‍ പറമ്പില്‍ സിനാന്‍ സി.പി (18), സിനാന്‍(18), ചാലില്‍ പറമ്പത്ത് മജീദ് (20), മുഹമ്മദ് റിഷാദ് (19), വളപ്പില്‍ ചെറിയ പുരയില്‍ ആദീല്‍ (20),സൈഫു (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വടകരയിലെ
പുതുപ്പണം മുംതാസ് മഹലില്‍ എ.വി ഉസ്മാന്‍ ഹാജി അന്തരിച്ചു
വടകര: പുതുപ്പണം മുംതാസ് മഹലില്‍ എ.വി ഉസ്മാന്‍ ഹാജി (മുന്‍ ചീഫ് അക്കൗണ്ടന്റ് മിഡില്‍ ഈസ്റ്റ് ഫുഡ് ബഹ്‌റൈന്‍) അന്തരിച്ചു. എഴുപത് വയസായിരുന്നു. മടപ്പള്ളി കോളേജ് യൂണിയന്‍ ചെയര്‍മാനും, കെ.എസ്.യു നേതാവും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: ഡോ. മുംതാസ് ഉസ്മാന്‍, മുഫീത, മുഹമ്മദ് മുഹ്‌സിന്‍ (ടെക്ഫാന്‍സ് വടകര). മരുമക്കള്‍: ഫിറോസ് കാട്ടില്‍ (ജോയിന്റ്
നാദാപുരം റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേര്‍ക്ക് പരിക്ക്
വടകര: നാദാപുരം റോഡില്‍ വാഹനാപകടം. ഇന്ന് രാവിലെ 8.45ഓടെയാണ് സംഭവം. കണ്ണൂര്‍ ഭാഗത്ത് നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപത്തെ റോഡിലേക്കാണ് കാര്‍ തെന്നിമാറി വീണത്. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സുഹൃത്തിനെ ഇറക്കിയ ശേഷം കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ആറ് പേരാണ്
അടിപിടി അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച കേസ്; പയ്യോളി സ്വദേശിയായ പ്രതിക്ക് മൂന്നുവര്‍ഷം തടവും പിഴയും വിധിച്ച് വടകര കോടതി
വടകര: പോലീസിനെ ആക്രമിച്ച കേസില്‍ പയ്യോളി സ്വദേശിയായ പ്രതിക്ക് മൂന്നുവര്‍ഷം തടവും പിഴയും വിധിച്ച് വടകര കോടതി. പയ്യോളി സ്രാമ്പി വളപ്പില്‍ കുഞ്ഞിമൊയ്തീനെ(41)നാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്നുവര്‍ഷം തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. 2016 ജൂലൈ 7നാണ് കേസിനാസ്പദമായ സംഭവം. വടകര ജയഭാരത് തിയറ്ററിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ച കേസിലാണ് ശിക്ഷ.
ഇനിയില്ല ആ ചിരിക്കുന്ന മുഖങ്ങള്‍, അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ പാറക്കടവ്; കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച മുഹമ്മദ് റിസ്വാനും, മുഹമ്മദ് സിനാനും വിട നല്‍കാനൊരുങ്ങി നാട്; ഖബറടക്കം ഉച്ചയ്ക്ക്
ചങ്ങരോത്ത്: ഒരുമിച്ച് കളിച്ച് നടന്നവര്‍…ഒടുവില്‍ മടക്കവും ഒരുമിച്ച്…കുറ്റ്യാടി പുഴയിലെ ഒഴുക്കില്‍പ്പെട്ട് മരിച്ച മുഹമ്മദ് റിസ്വാനും മുഹമ്മദ് സിനാനും വിട നല്‍കാനൊരുങ്ങി നാട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം പറക്കടവ് ജുമാമസ്ജിദില്‍ വൈകുന്നേരം രണ്ട് മണിയോടെ ഖബറടക്കും. ഇന്നലെ വൈകുന്നേരമാണ് പാലേരി പാറക്കടവിലെ കുളമുള്ളകണ്ടി യൂസഫിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (14), പാറക്കടവിലെ
വടകരയടക്കം ജില്ലയിലെ വിവിധ സ്‌ക്കൂളുകളില്‍ അധ്യാപക നിയമനം; നോക്കാം വിശദമായി
വടകര: ബിഇഎം എച്ച്എസ്എസിൽ എച്ച്എസ്എസ്ടി (ജൂനിയർ) കംപ്യൂട്ടർ സയൻസ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബർ 4ന് രാവിലെ 10മണിക്ക് കോഴിക്കോട് സിഎസ്ഐ കോർപറേറ്റ് മാനേജ്മെന്റ് ഓഫീസിൽ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2724799. വടകര: വടകര ടെക്നിക്കൽ സ്‌ക്കൂള്‍ ജിഐഎഫ്ഡി സെന്ററിൽ ഇംഗ്ലിഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച
അഡ്വ.എം.കെ പ്രേംനാഥിന്റെ ഓര്‍മകളില്‍ വടകര; ഒക്ടോബർ ആറുവരെ അനുസ്മരണപരിപാടികൾ
വടകര: സോഷ്യലിസ്റ്റും വടകര മുൻ എം.എൽ.എയും ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ. എം.കെ പ്രേംനാഥിന്റെ ഒന്നാം ചരമവാർഷിക ദിനത്തില്‍ വടകരയിലെ വിവിധയിടങ്ങളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ആർ.ജെ.ഡി. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറ്കണക്കിന് പേര്‍ പങ്കെടുത്തു. ഞായറാഴ്ച രാവിലെ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തിൽ നടത്തിയ പുഷ്പാര്‍ച്ചനയോടെയായിരുന്നു പരിപാടികളുടെ തുടക്കം. തുടർന്ന് അനുസ്മരണസമ്മേളന നഗരിയിലേക്കുള്ള
മത്സ്യത്തൊഴിലാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്; കേരളതീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
കോഴിക്കോട്: കേരളതീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ (INCOIS) മുന്നറിയിപ്പ്. തമിഴ്നാട് തീരത്ത് (കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി) നാളെ (01/10/2024) രാത്രി 11.30 വരെ 1.1 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും
ഒരു തുള്ളി കിട്ടില്ല, രണ്ട് ദിവസം സമ്പൂര്‍ണ ഡ്രൈ ഡേ; ബെവ്കോ ഔട്ട്ലെറ്റുകൾക്ക് ഇന്ന് 7 മണിക്ക് പൂട്ട് വീഴും
തിരുവനന്തപുരം: മദ്യപാനികളുടെ ശ്രദ്ധയ്ക്ക്…കേരളത്തില്‍ വരുന്ന രണ്ട് ദിവസം ഒരു തുള്ളി മദ്യം കിട്ടില്ല. ഇന്ന് വൈകുന്നേരം 7മണിക്ക് ബെവ്‌കോ ഔട്‌ലെറ്റുകള്‍ പൂട്ടും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് വൈകിട്ട് സംസ്ഥാനത്തെ എല്ലാ ബെവ്‌കോ മദ്യവില്‍പ്പന ശാലകളും അടയ്ക്കുന്നത്. നാളെ ഒന്നാം തീയതി ഡ്രൈഡേയും മറ്റന്നാള്‍ ഗാന്ധി ജയന്തിയുമായതിനാല്‍ വരുന്ന രണ്ട് ദിവസം സംസ്ഥാനത്ത് സമ്പൂര്‍ണ ഡ്രൈഡേ ആയിരിക്കും. ഇന്ന്