Sharanya

Total 1163 Posts

പയ്യോളി കോട്ടക്കല്‍ മിനി നിവാസില്‍ ആമന്യ മോഹന്‍ അന്തരിച്ചു

പയ്യോളി: കോട്ടക്കല്‍ മിനി നിവാസില്‍ ആമന്യ മോഹന്‍ അന്തരിച്ചു. രണ്ട് വയസായിരുന്നു. അച്ഛന്‍: സീമന്ത് (ബഹ്‌റൈന്‍). അമ്മ: പ്രപിജ (കണ്ണൂക്കര). സഹോദരന്‍: അമല്‍ മോഹന്‍ (വിദ്യാര്‍ത്ഥി, ജെടിഎസ്, വടകര).

പണയ സ്വർണം മാറ്റി വെയ്ക്കാനെന്ന വ്യാജേനയെത്തി തട്ടിപ്പ്‌; പയ്യന്നൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപന മാനേജരുടെ പണം തട്ടിയെടുത്ത പ്രതി പിടിയിൽ

കണ്ണൂര്‍: പയ്യന്നൂരില്‍ സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്വകാര്യ ധനകാര്യ സ്ഥാപന മാനേജരുടെ പണം തട്ടിയെടുത്തയാള്‍ പിടിയില്‍. മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെയാണ് പയ്യന്നൂർ പൊലീസ് പിടികൂടിയത്. പയ്യന്നൂർ പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജറുടെ പക്കല്‍ നിന്നാണ്‌ പ്രതി പണയ സ്വർണം മാറ്റി വെയ്ക്കാനെന്ന വ്യാജേനയെത്തി തട്ടിപ്പ് നടത്തിയത്‌. സ്ഥാപനത്തിലെത്തിയ

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഫെബ്രുവരിയില്‍ ചെയ്‌തോ ഇല്ലയോ എന്ന സംശയത്തിലാണോ ? പേടിക്കേണ്ട; ഓണ്‍ലൈനായി അഞ്ച് മിനിട്ടുനുള്ളില്‍ സംശയം തീര്‍ക്കാം

വടകര: മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ഇ-കെവൈസി മസ്റ്ററിങ് ഇന്ന് മുതല്‍ തുടങ്ങുകയാണ്. സൗജന്യ റേഷൻ ലഭിക്കുന്നവരുടെ ഇ – കെവൈസി അപ്ഡേഷൻ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കാനാണ് ഇത്തരത്തില്‍ മസ്റ്ററിങ് നടത്തുന്നത്. എന്നാല്‍ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇ–പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ചു റേഷൻ വാങ്ങിയവർ മസ്റ്റർ ചെയ്യേണ്ടതില്ലെന്ന്‌ ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

വീരഞ്ചേരി പാലക്കണ്ടി ഭാഗ്യനാഥൻ അന്തരിച്ചു

വീരഞ്ചേരി: പാലക്കണ്ടി ഭാഗ്യനാഥൻ അന്തരിച്ചു. അറുപ്പത്തിയൊമ്പത് വയസായിരുന്നു. ദുബായ്‌ നാഷണൽ എയർ ട്രാവൽസിൽ ഏറെക്കാലം ഉദ്യോഗസ്ഥനായിരുന്നു. അച്ഛന്‍: പരേതനായ പാലക്കണ്ടി കുഞ്ഞിരാമന്‍ (റിട്ട.സബ് റജിസ്റ്റാര്‍). അമ്മ: നാരായണി. ഭാര്യ: സുഭിഷ റാണി. മകൻ: വിഘ്നേഷ് (യുകെ). സഹോദരങ്ങൾ: പ്രേമകുമാരി (റിട്ട. ഹെഡ് ടീച്ചർ വില്യാപ്പള്ളി നോർത്ത് യു.പി സ്കൂൾ ), വിദ്യാസാഗർ (ബിസിനസ്സ് ), മൃദുല

‘ജനങ്ങളെ ദ്രോഹിക്കുന്ന റെയിൽവേയുടെ നടപടികൾ അവസാനിപ്പിക്കുക’; പാർക്കിംഗ് ഫീസ് വർദ്ധനവില്‍ പ്രതിഷേധം ശക്തം, വടകര റെയിൽവേ സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ്‌ മാര്‍ച്ച്‌

വടകര: റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍ ഉദ്ഘാടനം ചെയ്തു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ സ്റ്റേഷനിലെത്തിയ പ്രവര്‍ത്തകര്‍ പാർക്കിംഗ് ഗ്രൗണ്ടിൽ വണ്ടി പാർക്ക് ചെയ്ത് പ്രതിഷേധിച്ചു. സാധാരണക്കാരെ ദ്രോഹിക്കുന്ന

റേഷന്‍ കാര്‍ഡ് ഇ-കെവൈസി അപ്ഡേഷന്‍ ഇന്ന് മുതല്‍; റേഷന്‍ കാര്‍ഡിനൊപ്പം ആധാര്‍ കാര്‍ഡും നിര്‍ബന്ധം

കോഴിക്കോട്: ജില്ലയില്‍ എന്‍എഫ്എസ്എ (എഎവൈ, പിഎച്ച്എച്ച്) റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഇന്ന് (ഒക്ടോബര്‍ മൂന്ന്) മുതല്‍ എട്ട് വരെ റേഷന്‍കട പരിസരത്ത് ഒരുക്കുന്ന പ്രത്യേക ബൂത്തുകളില്‍ നടത്തും. എല്ലാ എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡ് ഗുണഭോക്താക്കളും ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം ക്യാമ്പില്‍ നേരിട്ടെത്തി ഇ പോസ് മെഷീന്‍ മുഖാന്തിരം

‘ഈശ്വര്‍ മാൽപെയും മനാഫിക്കയും തമ്മിലുള്ള നാടകമാണ് ഷിരൂരിൽ നടന്നത്, അര്‍ജുനെ മാര്‍ക്കറ്റ് ചെയ്യുന്നു, കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു’; ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി ഷിരൂരില്‍ മണ്ണിടിഞ്ഞ് മരിച്ച അര്‍ജുന്റെ കുടുംബം. വീട്ടില്‍ വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയണ് കുടുംബം മനാഫിനെതിരെ പ്രതികരിച്ചത്. അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുന്നുവെന്നും അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു. അതേസമയം, അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം

വരുന്ന അഞ്ച് ദിവസം കേരളത്തില്‍ ഇടിമിന്നലോട്‌ കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

കോഴിക്കോട്: ഇന്ന് മുതല്‍ ഒക്ടോബര്‍ ആറ് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്‌ കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്‌. ഇടിമിന്നല്‍ സാധ്യതയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്‌. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടാണ്‌. നാളെ പത്തനംതിട്ട,

ശുചിമുറി മാലിന്യം ഓടയിലേക്ക് ഒഴുക്കി; പരാതിയുമായി നാട്ടുകാര്‍, നാദാപുരത്ത് ഹോട്ടലിനെതിരെ നടപടിയെടുത്ത് ആരോഗ്യവിഭാഗം

നാദാപുരം: ശുചിമുറി മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് നാദാപുരത്തെ ഹോട്ടലിനെതിരെ നടപടി. കസ്തൂരിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ഫുഡ്പാര്‍ക്ക് എന്ന ഹോട്ടലിനെതിരെയാണ് നാദാപുരം പഞ്ചായത്ത് ആരോഗ്യവിഭാഗവും പോലീസും നടപടിയെടുത്തത്. ഇന്ന് രാവിലെയോടെയാണ് സംഭവം. ഹോട്ടലിന് സമീപത്തെ ഓടയില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ ചേര്‍ന്ന് ഓട പരിശോധിക്കുകയായിരുന്നു. ഓടയില്‍ ഹോട്ടലിലെ ശുചിമുറി മാലിന്യം തള്ളുന്നതായി കണ്ടതോടെ നാട്ടുകാര്‍

സംഗീതകച്ചേരിക്കൊപ്പം ലളിതാസഹസ്രനാമാർച്ചനയും വിശേഷാൽ പൂജകളും; നവരാത്രി ആഘോഷങ്ങള്‍ക്കായി ഒരുങ്ങി വടകരയിലെ ക്ഷേത്രങ്ങൾ, ഇത്തവണ വിപുലമായ പരിപാടികള്‍

വടകര: ഭക്തിഗാനസുധയും വിശേഷാല്‍ പുജകളുമടക്കം നവരാത്രി ആഘോഷങ്ങള്‍ക്ക് വടകരയില്‍ ഇത്തവണ വിപുലമായ പരിപാടികള്‍. ലോകനാര്‍കാവ്, ഭഗവതി കോട്ടക്കല്‍ അടക്കമുള്ള ക്ഷേത്രങ്ങള്‍ നവരാത്രി ആഘോഷങ്ങളുടെ അവസാനഘട്ട ഒരുക്കത്തിലേക്ക് കടക്കുകയാണ്. നാളെ മുതലാണ് നവരാത്രി ആരംഭിക്കുന്നത്. വടകര ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിൽ മൂന്നുമുതൽ 13 വരെ നവരാത്രി ഉത്സവം നടക്കും. എല്ലാദിവസവും വൈകീട്ട് 5.30 മുതൽ ആറുവരെ ലളിതാസഹസ്രനാമാർച്ചനയുണ്ടാകും.

error: Content is protected !!