Sharanya
‘കുറ്റ്യാടിപ്പുഴയിലെ മണല്‍ വാരല്‍ നിരോധനം പിന്‍വലിക്കണം’; സി.പി.ഐ.എം മണിയൂര്‍ ലോക്കല്‍ സമ്മേളനം
വടകര: കുറ്റ്യാടിപ്പുഴയുടെ ഒഴുക്കിന് തടസ്സമുണ്ടാക്കാതെ ശാസ്ത്രീയ മാനദണ്ഡം പാലിച്ചും മണല്‍ വരാനുള്ള അനുമതി പഞ്ചായത്തുകള്‍ക്ക് നല്‍കണമെന്ന് സി.പി.ഐ.എം മണിയൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കെ.പി ബാലന്‍ നഗറില്‍ ജില്ലാ കമ്മിറ്റി അംഗം കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.കെ പ്രദീപന്‍, എ.വി ബാബു, എന്‍.കെ ദീപ എന്നിവരങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ബി.സുരേഷ്
റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; പത്ത് കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ വടകരയില്‍ പിടിയില്‍
വടകര: വടകര റെയില്‍വേ സ്‌റ്റേഷനില്‍ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഒറീസ സ്വദേശി റോഷന്‍ മെഹര്‍ (27), ഝാർഖണ്ഡ് സ്വദേശി ജയ്‌സറഫ് (33) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും പത്ത് കിലോ കഞ്ചാവ് പിടിച്ചെടുത്തു. റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക്ക് ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും വടകര പോലീസും
നൈറ്റ് പെട്രോളിങ്ങിനിടെ സംശയം തോന്നി ചോദ്യം ചെയ്തു, പ്രതികള്‍ കള്ളം പറഞ്ഞെങ്കിലും പൊലീസ് ജാഗ്രത കൈവിട്ടില്ല; കുറഞ്ഞനേരംകൊണ്ട് വാഹനമോഷണക്കേസിന്റെ ചുരുളഴിച്ച് വടകര പൊലീസ്
വടകര: കുറിഞ്ഞാലിയോട് സ്വദേശിയുടെ സ്‌ക്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ വടകര സ്വദേശികളായ രണ്ട് പേര്‍ പോലീസിന്റെ പിടിയില്‍. കടമേരി എടച്ചേരി വീട്ടില്‍ റിജാസ് (36), കക്കട്ടില്‍ ചാലുപറമ്പത്ത് റഫീഖ് എന്നിവരെയാണ് വടകര പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി നൈറ്റ് പെട്രോളിങ്ങിനിടെയാണ് സംഭവം. കഴിഞ്ഞമാസം 21നാണ് കുറിഞ്ഞാലിയോട് സ്വദേശിയായ അനൂപ് വടകര പുതിയ ബസ് സ്റ്റാന്റില്‍ വാഹനം
യു.ജി.സി നെറ്റ് പരീക്ഷാഫലം നാളെ
ന്യൂഡല്‍ഹി: നെറ്റ് പരീക്ഷ ഫലം നാളെ. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാനാകും. ജൂണിലെ പരീക്ഷകൾ പേപ്പർ ചോർച്ച ആരോപണം വന്നതോടെ ആഗസ്റ്റിൽ പുനഃക്രമീകരിച്ചു. അന്തിമ ഉത്തരസൂചിക ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ഫലങ്ങൾ പരിശോധിക്കാൻ, ആപ്ലിക്കേഷൻ നമ്പർ, സെക്യൂരിറ്റി പിൻ, ജനനത്തീയതി എന്നിവ ആവശ്യമാണ്. ഒമ്പത് ലക്ഷത്തിലധികം പേരാണ് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. Description:
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മാസങ്ങള്‍ക്ക് മുമ്പേയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം വരുന്നു, നിയന്ത്രണവുമായി റെയിൽവേ
ഡല്‍ഹി: മുന്‍കൂട്ടിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റവുമായി റെയില്‍വേ. ഇനി യാത്ര ദിവസത്തിന്റെ പരമാവധി 60 ദിവസം മുമ്പ് മാത്രമേ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. നവംബര്‍ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. നവംബര്‍ ഒന്നിന് മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാരെ പുതിയ നിയമം യാത്രയെ ബാധിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
കുത്തുവിളക്കിന്റെ അകമ്പടിയില്‍ ചിലമ്പണിഞ്ഞ് ദൈവങ്ങള്‍ മണ്ണിലേക്ക്; കാക്കുനി ഉമിയം കുന്നുമ്മല്‍ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് തിരി തെളിയുന്നു, കടത്തനാട് ഇനി ഉത്സവലഹരിയില്‍
വടകര: ചെമ്പട്ടുടുത്ത് കുത്തുവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ദൈവം മണ്ണിലേക്ക്…..നീണ്ട കാത്തിരിപ്പിന് ശേഷം കടത്തനാട്ടെ കാവുകളും അമ്പലങ്ങളും ഒരിക്കല്‍ക്കൂടി തിറയാട്ടക്കാലത്തിനായി ഒരുങ്ങുന്നു. ചേരാപുരം കാക്കുനി ഉമിയം കുന്നുമ്മല്‍ പരദേവതാ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിലെ തിറ മഹോത്സവത്തോട് കൂടിയാണ് വടക്കേ മലബാറിലെ തിറയുത്സവത്തിന് തുടക്കമാവുന്നത്. ഒക്ടോബര്‍ 18ന് ആരംഭിക്കുന്ന തിറയുത്സവം 25ന് അവസാനിക്കും. 22ന് വൈകിട്ട് 6.30ന് പരദേവതയുടെ വെള്ളാട്ടും,
‘വാണിമേൽ – വിലങ്ങാട് റോഡ് ഗതാഗത യോഗ്യമാക്കണം’; പ്രമേയത്തിലൂടെ അവതരിപ്പിച്ച് സി.പി.ഐ.എം വാണിമേൽ ലോക്കൽ സമ്മേളനം
വാണിമേൽ: ആയിരക്കണക്കിന് പേർ ആശ്രയിക്കുന്ന ഭൂമിവാതുക്കൽ മുതൽ വിലങ്ങാട് വരെയുള്ള റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന് സി.പി.ഐ.എം വാണിമേൽ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പരപ്പുപാറ കെ.സി ചോയി നഗറിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഇ.വി നാണു, കെ.പി രാജൻ, കെ.പി കമല എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
അയനിക്കാട് 24 ആം മൈലില്‍ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്
പയ്യോളി: പയ്യോളിയില്‍ ബസ് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെ അയനിക്കാട് 24 ആം മൈലില്‍ മാപ്പിള എ.എല്‍.എപി സ്‌കൂളിന് സമീപത്ത് വെച്ചാണ് സംഭവം. കോഴിക്കോട് – തലശ്ശേരി റൂട്ടിലോടുന്ന സിറ്റി ഫ്‌ളവര്‍ ബസ് സര്‍വ്വീസ് റോഡില്‍ നിന്നും ദേശീയപാതയിലേയ്ക്ക് കയറുന്നതിനിടെ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
‘സംഘടനാ വിരുദ്ധ പ്രവർത്തനം’; പി.സരിനെ പുറത്താക്കി കോണ്‍ഗ്രസ്
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഡോ.പി.സരിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാരകരൻ പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നടപടി.
ഇനി മൂന്ന് നാള്‍ വീറും വാശിയും നിറഞ്ഞ മത്സരങ്ങള്‍; വടകര ഉപജില്ലാ കായികമേളയ്ക്ക് തുടക്കമായി
വടകര: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വടകര ഉപജില്ല കായികമേളയ്ക്ക് മണിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. ദ്രോണാചാര്യ അവാർഡ് ജേതാവായിരുന്ന ഒ.എം നമ്പ്യാരുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് അദ്ദേഹത്തിന്റെ ഭാര്യ ലീല കൊളുത്തിയ ദീപശിഖ കായികതാരങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് പ്രിൻസിപ്പൽ കെ.വി അനിൽകുമാർ കളിക്കളത്തിൽ ദീപം തെളിയിച്ചതോടെയാണ് കായികമേള ആരംഭിച്ചത്. പ്രധാനാധ്യാപകൻ രാജീവൻ വളപ്പിൽകുനി ഉദ്ഘാടനം