perambranews.com
വേളം മേനോത്ത് മുക്ക് – കോവുപ്പുറം റോഡ് നാടിന് സമര്‍പ്പിച്ചു
വേളം: പഞ്ചായത്ത് 12-ാം വാര്‍ഡിലെ മേനോത്ത് മുക്ക് -കോവുപ്പുറം റോഡ് കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എ ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് യാഥാര്‍ഥ്യമാക്കിയത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുമ മലയില്‍ അധ്യക്ഷത വഹിച്ചു. കെ.കെ ഷൈജു, കെ.കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍, എ.പി അമ്മദ്, കോട്ടയില്‍ ഇബ്രാഹിം
ന്യൂഇയര്‍ പരിപാടി കഴിഞ്ഞ് മടങ്ങവെ ട്രെയിനില്‍ നിന്ന് വീണു; പിന്നാലെ ബൈക്കില്‍ കയറി ആശുപത്രിയിലേക്ക്; ചോമ്പാല സ്വദേശിയായ യുവാവിന് ഇത് രണ്ടാംജന്മം
വടകര: പുതുവര്‍ഷദിനത്തില്‍ ട്രെയിനില്‍ നിന്നും വീണ് ചോമ്പാല സ്വദേശിയായ യുവാവ് അത്ഭുതരകരമായി രക്ഷപ്പെട്ടു. ചോമ്പാല കിഴക്കേ പുതിയപറമ്പത്ത് വിനായക് ദത്തിനാണ് പുതുവര്‍ഷത്തില്‍ രണ്ടാംജന്മമെന്ന പോലെ ജീവന്‍ തിരിച്ചുകിട്ടയത്. എറണാകുളത്ത് സുഹൃത്തുക്കളോടൊപ്പം ന്യൂ ഇയര്‍ ആഘോഷം കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. ഇന്റര്‍സിറ്റി എക്പ്രസ് ട്രെയിനില്‍ തിരക്കുകാരണം ഡോറിന് സൈഡില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന വിനായക് ഇരിങ്ങാലക്കുടയില്‍വെച്ച് പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു.
അനധികൃതമായി വയറിംഗ് നടത്തുന്നവര്‍ക്ക് ‘ഷോക്ക് ട്രീറ്റ്‌മെന്റ്’; നിയമ നടപടികളുമായി അധികൃതര്‍
കോഴിക്കോട്: വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വൈദ്യുത അപകടങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ വൈദ്യുതി വിതരണം ഉറപ്പുവരുത്തുന്നതിനുമായി അനധികൃത വയറിംഗ് ഫലപ്രദമായി തടയാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ നടന്ന ജില്ലാതല സമിതിയുടെ യോഗത്തിലാണ് തീരുമാനം. അനധികൃത വയറിംഗ് നടക്കുന്നതായി വിവരം ലഭിച്ചാല്‍ പോലീസിന്റെ സഹായത്തോടുകൂടി അവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും. അനധികൃത
മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു; ജനുവരി ഏഴിന് നില്‍പ് സമരം
അഴിയൂര്‍: മുക്കാളി റെയില്‍വേ സ്‌റ്റേഷനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ജനുവരി ഏഴിന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം നടത്താന്‍ ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. അന്നേ ദിവസം പകല്‍ പന്ത്രണ്ട് മണിക്കാണ് സമരം സംഘടിപ്പിക്കുന്നത്. കോവിഡിന് മുമ്പ് മുക്കാളി റെയില്‍വേ സ്‌റ്റേഷനില്‍ സ്‌റ്റോപ്പുണ്ടായിരുന്ന ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് പുന;സ്ഥാപിച്ചു കിട്ടാനാണ് പ്രതിഷേധം. കണ്ണൂര്‍-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍-കണ്ണൂര്‍,
ജനുവരി ഏഴിന് വടകര താലൂക്കിൽ സ്വകാര്യ ബസ് പണിമുടക്ക്
വടകര: ജനുവരി ഏഴിന് വടകരയില്‍ സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക്. തണ്ണീര്‍പന്തലില്‍ അശ്വിന്‍ ബസ് തടഞ്ഞ് ജീവനക്കാരെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത്. 10 മുതല്‍ അനശ്ചിതകാല പണിമുടക്ക് നടത്താനും വടകര താലൂക്ക് ബസ് തൊഴിലാളി യൂണിയന്‍ സംയുക്ത സമിതി യോഗം തീരുമാനിച്ചു. സൂചനാ പണിമുടക്ക് ദിവസം കണ്ണൂര്‍-കോഴിക്കോട് റൂട്ടിലെ ബസുകള്‍ക്ക്
വളയം കുയിതേരിയിൽ പശു കിണറ്റില്‍ വീണു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന
വളയം: കുയിതേരിയിൽ കിണറ്റില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി. ചെറുവലത്ത് മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള പശുവാണ് ഇന്നലെ വൈകുന്നേരത്തോടെ പുല്ല് മേയുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണത്. പശു വീണുകിടക്കുകയാണെന്ന് കണ്ട ഉടമ നാദാപുരം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സേന ഉടന്‍ സ്ഥലത്തെത്തുകയും പശുവിനെ രക്ഷപ്പെടുത്തകയും ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശിഖിലേഷ് കിണറിൽ
പയ്യോളി കാട്ടടി മമ്മൂക്ക അന്തരിച്ചു
പയ്യോളി: കാട്ടടി മമ്മൂക്ക (ഡീലക്‌സ് മമ്മു) അന്തരിച്ചു. ഭാര്യമാർ: തലക്കോട്ട് റാബിയ, സി.എ നഫീസ്സ. മക്കൾ: സുഹറ, പ്രൊഫ: ആസിഫ് (മഹാത്മാ ഗാന്ധി ഗവ: കോളേജ്. മാഹി), കുഞ്ഞിമൊയ്ദീൻ (കുവൈറ്റ്), സാജിദ, സജ്ന. മരുമക്കള്‍: ഡോ. വി.കെ. ജമാൽ, ഹുസൈൻ മാത്തോട്ടം, നൂറുദ്ധീൻ പുറക്കാട്, എ.പി.സീനത്ത്, ഷമീന. സഹോദരങ്ങൾ: പരേതയായ സൈനബ ഹജ്ജുമ്മ, കാട്ടൊടി അബ്ദുറഹിമാൻ,
കോഴിക്കോട് എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ; പിടിച്ചെടുത്തത് 300 ഗ്രാം എം.ഡി.എം.എ
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ 300 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ഫറൂഖ് ചെറുവണ്ണൂർ സ്വദേശി കളത്തില്‍പറമ്ബില്‍ സേവ്യറിൻ്റെ മകനായ ഷാരോണിനെ (33) യാണ് പൊലീസ് പിടിയിലായത്. പുതിയ സ്റ്റാൻഡ് പരിസരത്തെ ഹോട്ടലില്‍ നടത്തിയ പരിശോധനയിലായിരുന്നു എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. കോഴിക്കോട് സിറ്റി നാർകോടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡാൻസാഫ് സംഘവും
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ്; തുറമുഖത്ത് കാഴ്ച വിരുന്നൊരുക്കി ഇന്ത്യന്‍ നേവിയും കോസ്റ്റ് ഗാര്‍ഡും
കോഴിക്കോട്: സന്ദര്‍ശകര്‍ക്ക് കാഴ്ചവിരുന്നായി ബേപ്പൂര്‍ തുറമുഖത്ത് നങ്കൂരമിട്ട ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കബ്രയും കോസ്റ്റ്ഗാര്‍ഡിന്റെ ഐസിജിഎസ് അനഘും. നാലാമത് ബേപ്പൂര്‍ അന്താരാഷ്ട്ര ഫെസ്റ്റിലെത്തുന്ന കുട്ടികളും മുതിര്‍ന്നവരും ഒരേ ആവേശത്തിലാണ് കപ്പലില്‍ കയറി കാര്യങ്ങള്‍ ചോദിച്ചറിയുന്നതും സെല്‍ഫി എടുക്കുന്നതും. തീരദേശ പെട്രോളിംഗിനും സുരക്ഷക്കുമായി ഉപയോഗിക്കുന്ന കപ്പലായ കോസ്റ്റ്ഗാര്‍ഡിന്റെ അനഘ് ആദ്യമായാണ് ബേപ്പൂര്‍ ഫെസ്റ്റില്‍ എത്തുന്നത്. ഐഎന്‍എസ് കബ്ര
തീവണ്ടിയുടെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്രചെയ്തു; കണ്ണൂരിൽ പ്ലാറ്റ്ഫോമിൽ കാലുരഞ്ഞ് രണ്ട് യുവതികള്‍ക്ക് പരിക്ക്
കണ്ണൂര്‍: തീവണ്ടിയുടെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്രചെയ്ത രണ്ട് യുവതികളുടെ കാലുകള്‍ കണ്ണവം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമില്‍ ഉരഞ്ഞ് പരിക്കേറ്റു. മാട്ടൂല്‍ നോര്‍ത്ത്, വെങ്ങര സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെ ജീവനക്കാരാണ് ഇരുവരും. മംഗളൂരു- ചെന്നൈ മെയിലിലായിരുന്നു സംഭവം. പഴയങ്ങാടിയില്‍ നിന്ന് കയറിയ യുവതികള്‍ വണ്ടിയുടെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നുവെന്ന് ആര്‍.പി.എഫ്. പറഞ്ഞു. വണ്ടി