perambranews.com
ഐ.ഡി.എ വടകര ഭാരവാഹികൾ സ്ഥാനമേറ്റു; ഡോ.ചിത്രലേഖ ഹരിദാസ് പുതിയ പ്രസിഡന്റ്
വടകര: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വടകര ബ്രാഞ്ച് 2025 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു. വടകര ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ ഡോ.ചിത്രലേഖ ഹരിദാസ് വടകര ബ്രാഞ്ചിന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു. സാമൂഹിക പ്രതിബദ്ധതയുള്ള പുതിയ പ്രോജക്ടുകൾ കൊണ്ട് വന്ന്, ദന്തപരിപാലനത്തിന്റെ പ്രധാന്യം ജനങ്ങളുലേക്ക് എത്തിക്കാൻ ശ്രമിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡോ.ചിത്രലേഖ അറിയിച്ചു. ഐ.ഡി.എ സംസ്ഥാന പ്രസിഡന്റ്
ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി ബസ് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു; മൂന്നു പേർ മരിച്ചു
ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 34 യാത്രക്കാരും രണ്ട് ഡ്രൈവർമാരും ഒരു കണ്ടക്ടറുമാണ് ബസ്സിലുണ്ടായിരുന്നത്. യാത്ര കഴിഞ്ഞ്
അങ്ങ് അറേബ്യയിൽ ബഹറൈൻ ടീം ഗൾഫ് കപ്പിൽ മുത്തമിട്ടപ്പോൾ ഇങ്ങ് വടകരയിലും ആഹ്ലാദം; ബഹറൈൻ ടീമിനൊപ്പം നിറസാനിധ്യമായി ചെമ്മരത്തൂർ സ്വദേശി
വടകര: കുവൈത്തിൽ നടന്ന ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽജെതാക്കളായ ബഹറിൻ ഫുട്ബോൾ ടീമിന്റെ വിജയത്തിൽ ബഹറിൻ ജനത മുഴുവൻ ആഘോഷ തിമിർപ്പിലാണ്. ഈ വിജയത്തിൽ വടകരക്കാർക്കും അഭിമാനിക്കാവുന്ന സാനിധ്യമായി ഒരു ചെമ്മരത്തൂർ സ്വദേശിയുണ്ട്. ബഹറിൻ ഫുട്ബോൾ ടീമിൻ്റെ ഓഫീഷ്യൽ ടീമിൽ അംഗമായ ചെമ്മരത്തൂരിലെ നെല്ലിക്കൂടത്തിൽ ഗിരിജൻ. കഴിഞ്ഞ 20 വർഷത്തിലധികമായി ബഹറിൻ ഫുട്ബാൾ അസോസിയേഷന്റെ കിറ്റ്
ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസ്: പി.വി. അൻവർ എംഎൽഎ റിമാന്റിൽ
നിലമ്പൂർ: നിലമ്പൂരിൽ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പി.വി. അൻവർ എം.എൽ.എ റിമാന്റിൽ. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പി വി അൻവറിനെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. അദ്ദേഹത്തെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. പൊതുമുതൽ നശിപ്പിക്കൽ,
ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസ്; പി.വി. അൻവർ എം.എൽ.എ അറസ്റ്റിൽ
നിലമ്പൂർ: ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസിൽ പി.വി. അൻവർ എം.എൽ.എ. അറസ്റ്റിൽ. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. പൊതുമുതൽ നശിപ്പിക്കൽ, പോലീസിന്റെ കൃത്യനിർവഹണം തടയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പി.വി. അൻവർ എം.എൽ.എ. ഉൾപ്പെടെ കണ്ടാലറിയുന്ന 11 പേർക്കെതിരെയാണ് കേസെടുത്തത്. പി.വി. അൻവർ ഒന്നാംപ്രതിയാണ്. പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചെന്നും എഫ്.ഐ.ആറിൽ പരാമർശമുണ്ട്. ശനിയാഴ്ച
വേളം കാക്കുനിയിലെ പുത്തൻപുരയിൽ നാരായണി അമ്മ അന്തരിച്ചു
വേളം: കാക്കുനിയിലെ പുത്തൻപുരയിൽ നാരായണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിന്നാല് വയസായിരുന്നു. ഭർത്താവ് : പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ മക്കൾ: സത്യൻ, വിജയൻ, ശൈലജ, സുമതി, മിനി മരുമക്കൾ: രൂപ, നിഷ, കുഞ്ഞി ശങ്കരൻ, മണികണ്ഠൻ തോലേരി , ഗോപിനാഥൻ സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ നടന്നു.
വടകര താലൂക്കിൽ ചൊവ്വാഴ്ച നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു
വടകര: വടകര താലൂക്കിൽ ചൊവ്വാഴ്ച(7-1-2025) നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു. തണ്ണീർപന്തലിൽ ബസ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു സംയുക്ത തൊഴിലാളി സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബസ് ജീവനക്കാരെ മർദ്ദിച്ച പ്രതികളെ ഇന്ന് പിടികൂടിയ സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിച്ചത്.ജനുവരി 10 മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്കും പിൻവലിച്ചെന്ന് സംയുക്ത സമര സമിതി അറിയിച്ചു.
സിപിഐ മേപ്പയിൽ ബ്രാഞ്ച് സമ്മേളനം നടന്നു; ഇ.ടി.കെ രാഘവൻ പുതിയ സെക്രട്ടറി
വടകര: സിപിഐ മേപ്പയിൽ ബ്രാഞ്ച് സമ്മേളനം എസ്.വി. ജെ. ബി സ്കൂളിൽ നടന്നു. ലോക്കൽ സെക്രട്ടറി സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.ഗോപാലകൃഷ്ണൻ പതാക ഉയർത്തി. ഇടികെ രാഘവൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം സ:പി. സുരേഷ് ബാബു രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി പി.ഗീത പ്രവർത്തന റിപ്പോർട്ടും വരവ് –
സിപിഎം ജില്ലാ സമ്മേളനം; മഹിളാ സംഗമം സംഘടിപ്പിച്ച് നടക്കുതാഴ സൗത്ത് ലോക്കൽ കമ്മിറ്റി
വടകര: സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുതാഴ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ സംഗമം സംഘടിപ്പിച്ചു. സംഗമത്തിന്റെ ഭാഗമായി സ്ത്രീ കുടുംബം സമൂഹം ജനാധിപത്യം എന്ന വിഷയത്തിൽ സെമിനാർ നടന്നു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷൈൻ ഉദ്ഘാടനം ചെയ്തു. മേപ്പയിൽ നടന്ന പരിപാടിയിൽ റീഷ്ബ രാജ് അധ്യക്ഷയായി. എ പി പ്രജിത,
കഞ്ചാവുമായി കോഴിക്കോട് സ്വദേശി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ; നാല് കിലോയിലധികം കഞ്ചാവ് എത്തിച്ചത് ബാങ്കോക്കിൽ നിന്ന്
മുംബൈ: കഞ്ചാവുമായി യുവാവ് മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് പറമ്പ് (26) ആണ് പിടിയിലായത്. ബാങ്കോക്കിൽ നിന്നാണ് യുവാവ് 4.147 കിലോ കഞ്ചാവുമായി ശനിയാഴ്ച മുംബൈ വിമാനത്താവളത്തിലെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ തെരച്ചിലിലാണ് യുവാവ് കുടുങ്ങിയതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു. ട്രോളി ബാഗിൽ പത്ത് പ്ലാസ്റ്റിക് ബാഗുകളിലായാണ്