perambranews.com
കോഴിക്കോട് റൂറൽ ജില്ലയുടെ പുതിയ പോലീസ് മേധാവിയായി കെ.ഇ.ബൈജു ഐ.പി.എസ് ചുമതലയേറ്റു; നിധിൻ രാജ് ഐ.പി.എസ് ഇനി കണ്ണൂർ സിറ്റി പേലീസ് കമ്മീഷണർ
വടകര: കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവിയായി കെ.ഇ. ബൈജു ഐ.പി.എസ് ചുമതലയേറ്റു. നിധിൻ രാജ്.പി ഐ.പി.എസിന് കണ്ണൂർ സിറ്റി പേലീസ് കമ്മീഷണറായി മാറ്റം ലഭിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് കെ.ഇ. ബൈജു ഐ.പി.എസ് ചുമതലയേറ്റത്. കെ.ഇ. ബൈജു എറണാകുളം റേഞ്ച് ഇ.ഒ.ഡബ്ല്യൂ.സി.ബി യിൽ നിന്ന് ട്രാൻസ്ഫറായാണ് കോഴിക്കോട് റൂറൽ ജില്ലയിലേക്ക് വന്നത്. പ്രശസ്തമായ ബണ്ടിചോർ കേസ്,
വാണിമേൽ കല്ലുള്ളതിൽ കുഞ്ഞാമി ഹജ്ജുമ്മ 113 വയസ്സിൽ അന്തരിച്ചു
വാണിമേൽ: താവോട്ട് മുക്ക് അച്ഛാണീന്റവിട താമസിക്കും കല്ലുള്ളതിൽ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. നൂറ്റിപതിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ മമ്മു മക്കൾ: നബീസു, ആയിഷ, റുഖിയ, ജമീല, പരേതരായ അബൂബക്കർ, അസീസ്. മരുമക്കൾ: അബൂബക്കർ, മറിയം, അസറ, പരേതരായ മൂസ, സൂപ്പി, പോക്കർ ഹാജി. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ് കൂവക്കണ്ടി, മൂസ കൂവക്കണ്ടി, പെരിങ്ങത്തൂർ യൂസഫ്, കദീജ,
സോഷ്യൽ മിഡിയയിൽ കമന്റൊക്കെയിടുമ്പോൾ കുറച്ചൊന്ന് സൂക്ഷിക്കണം, തടവും പിഴയും ശിക്ഷ ലഭിച്ചേക്കാം; നടിക്കെതിരെ അശ്ലീല കമന്റിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
കൊച്ചി: നടി ഹണി റോസിനെതിരെ സോഷ്യൽ മിഡിയയിൽ അശ്ലീല കമന്റ് ഇട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കുമ്പളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ പെടുന്ന, ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നടിയുടെ പരാതിയിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും എന്നാണ് വിവരം . ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ
ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം; പൊതുജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ചു
കൂത്തുപറമ്പ്: മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തി. ഇതേ തുടർന്ന് ഇന്ന് രാവിലെ 10 മണി മുതൽ നാളെ വൈകിട്ട് അഞ്ച് മണി വരെ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതുജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ചു. കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബിഎൻഎസ്എസ് സെക്ഷൻ 13 പ്രകാരമാണ് ഉത്തരവ്. ഈ ഉത്തരവ്
വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്താം; സർവേ ജനുവരി 6 മുതൽ 12 വരെ
തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്താം. ഇതിനായുള്ള സർവേ ജനുവരി 6 മുതൽ 12 വരെ നടക്കും.സംസ്ഥാനത്താകെ ഏകദേശം 1,50,000 പേർ വിവരശേഖരണത്തിന്റെ ഭാഗമാകും. ജൈവമാലിന്യ പരിപാലനത്തിൽ പരമാവധി ഉറവിട സംസ്കരണം ഉറപ്പാക്കുക, സാധ്യമാകാത്ത സ്ഥലങ്ങളിൽ കമ്മ്യൂണിറ്റി തലത്തിൽ ജൈവമാലിന്യ സംസ്കരണ
റിട്ട.അധ്യാപിക എടച്ചേരി കണ്ണോത്ത് ചന്ദ്രിക അന്തരിച്ചു
എടച്ചേരി: റിട്ട.അധ്യാപിക കണ്ണോത്ത് ചന്ദ്രിക അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഓർക്കാട്ടേരി നോർത്ത് യു.പി സ്കൂളിലെ അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ കണ്ണോത്ത് ഗോപാലൻ മക്കൾ: ബിജോയ്, ഷൈജിൻ മരുമക്കൾ: അനു തുഷാര, സഞ്ജുള സംസ്കാരം ഇന്ന് വൈകീട്ട് നാല് മണിയോടെ എടച്ചേരി അരക്കണ്ടിയിലെ വീട്ടുവളപ്പിൽ Description: Retired teacher Edacheri Kannoth Chandrika passed away
എച്ച്.എം.പി.വി വൈറസിന് കൊവിഡുമായി ബന്ധമുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്.എം.പി.വി വൈറസ് ഇന്ത്യയിൽ സ്ഥിരീകരിച്ചതോടെ ആളുകള്‍ വീണ്ടും ആശങ്കയിലാണ്. കൊവിഡ് കാലം പോലെ വീണ്ടും കേരളം മാറുമോ എന്നാണ് പലര്‍ക്കും ആശങ്ക. എച്ച്.എം.പി.വി വൈറസും കോവിഡിന് കാരണമായ സാർസ് കോവ്– 2 വൈറസും വ്യത്യസ്ത വൈറസ് കുടുംബത്തിൽപെട്ടവയാണെങ്കിലും രണ്ടു രോഗങ്ങൾക്കും ചില സമാനതകളുണ്ട്. അതുകൊണ്ടുതന്നെ മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്. എന്താണ് എച്ച്.എം.പി.വി
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ഇല്ല, കുടുംബത്തിന്റെ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജിയിൽ വിധി പറഞ്ഞത്. പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണ്ണൂർ റേഞ്ച് ഡിഐജി അന്വേഷണ മേൽനോട്ടം വഹിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. അന്വേഷണ സംഘം
ഇരിങ്ങൽ പെരിങ്ങാട് കുട്ടിച്ചാത്തൻ ഭഗവതിക്ഷേത്രം പുന:പ്രതിഷ്ഠാ ദിന, വെള്ളാട്ട് മഹോത്സവം; ഫെബ്രുവരി 3,4,12 തിയ്യതികളിൽ
വടകര: ഇരിങ്ങൽ പെരിങ്ങാട് കുട്ടിച്ചാത്തൻ ഭഗവതിക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ ദിന, വെള്ളാട്ട് മഹോത്സവം ഫെബ്രുവരി 3,4,12 തിയ്യതികളിൽ നടക്കും. 3ന് രാവിലെ ഗണപതിഹോമം, സുദർശനഹോമം, മൃത്യുഞ്ജയഹോമം, തുടങ്ങിയവയും വൈകീട്ട് സർപ്പബലിയും നടക്കും. 4 ന് നേർച്ചക്കലശങ്ങളും ചെറുപൂക്കലശം വരവും ഉണ്ടാകും. 12 ന് രാവിലെ 8.15 ന് മഹോത്സവത്തിന് കൊടിയേറും. ഉച്ചയ്ക്ക് ഭക്തജനങ്ങൾക്ക് അന്നദാനം നൽകും. വൈകീട്ട്
എച്ച്എംപിവി വൈറസ് ഇന്ത്യയിലും; വൈറസ് ബാധ സ്ഥിരീകരിച്ചത് എട്ട് മാസം പ്രായമുള്ള കുട്ടിക്ക്
ബെംഗളൂരു: ചൈനയിൽ വ്യാപിക്കുന്ന എച്ച്എംപിവി വൈറസ് ഇന്ത്യയിലും റിപ്പോർട്ട് ചെയ്തു. ബെംഗളൂരുവിൽ എട്ടു മാസം പ്രായമുള്ള കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ദേശീയമാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് സ്ഥിരീകരിക്കുന്ന ആദ്യ കേസ് ആണ് ഇത്. കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് പരിശോധന തുടരുകയാണ്. കുട്ടി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.