perambranews.com

Total 21050 Posts

കളമശ്ശേരി സ്‌ഫോടനം: ആദ്യ പൊട്ടിത്തെറി 9.45ഓടെ, പിന്നാലെ രണ്ട്‌ തവണ തുടര്‍ സ്‌ഫോടനം, സംസ്ഥാനത്ത് അതീവ ജാഗ്രത, പൊതു പരിപാടികള്‍ക്ക് പ്രത്യേക സുരക്ഷ

കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്നു തവണ സ്‌ഫോടനമുണ്ടായെന്ന് ദൃക്‌സാക്ഷികള്‍. രാവിലെത്തെ പ്രാര്‍ത്ഥന കഴിഞ്ഞയുടന്‍ തന്നെ ആദ്യ സ്‌ഫോടനവും പിന്നാലെ രണ്ടു തവണ പൊട്ടിത്തെറിയുണ്ടായെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഇന്ന് രാവിലെ 9.45ഓടെയാണ് കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വന്‍ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ ഒരു സ്ത്രീ മരിക്കുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്‌. മരിച്ച സ്ത്രീയുടെ

കളമശ്ശേരിയില്‍ വന്‍ സ്‌ഫോടനം; ഒരു സ്ത്രീ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്, അപകടം യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ

കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ വന്‍ സ്‌ഫോടനം. ഒരു സ്ത്രീ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. യഹോവോ സാക്ഷികളുടെ മേഖല സമ്മേളനത്തിനിടെയാണ് സ്‌ഫോടനം. പരിക്കേറ്റ 23 പേരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാര്‍ത്ഥന തുടങ്ങി അഞ്ച് മിനുട്ടിനുള്ളില്‍ സഫോടനം നടക്കുകയായിരുന്നു. ആദ്യം ഒരു പൊട്ടിത്തെറിയും പിന്നാലെ തുടര്‍

കോഴിക്കോട് റൂറൽ ജില്ലയിലെ പോലീസ് സ്‌റ്റേഷനുകളിലെ അവകാശികളില്ലാത്ത വാഹനങ്ങൾ ലേലം ചെയ്യുന്നു; വിശദാംശങ്ങള്‍

കോഴിക്കോട്: ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്ന വിവിധ തരം വാഹനങ്ങൾ ലേലം ചെയ്യുന്നു. പ്രസ്തുത വാഹനങ്ങളിൽ അവകാശവാദം ഉന്നയിക്കാവുന്ന ഏതൊരാൾക്കും ബന്ധപ്പെട്ട രേഖകൾ സഹിതം സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ ഹാജരായി വാഹനങ്ങൾ നിയമാനുസൃതം ഏറ്റെടുക്കാവുന്നതാണ്. ഒക്ടോബർ 28 മുതൽ 30 ദിവസത്തിനകം ആരും അവകാശ വാദം ഉന്നയിക്കാത്ത വാഹനങ്ങൾ www.mstccommerce.com മുഖേന

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ മരണം

തിരുവനന്തപുരം: ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. തിരുവനന്തപുരം പുളിമാത്ത് സ്വദേശിയായ 27കാരിയാണ് ഡെങ്കിപ്പനിയെ തുടര്‍ന്ന് ഇന്നലെ മരണപ്പെട്ടത്. പത്ത് ദിവസത്തിനിടെ തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ ഡെങ്കിപ്പനി മരണമാണിത്. കഴിഞ്ഞ ദിവസം വള്ളക്കടവ് സ്വദേശിയായ ആറ് വയസുകാരി മരിച്ചതും ഡെങ്കിപ്പനി മൂലമാണെന്നാണ് റിപ്പോര്‍ട്ട്. കഠിനമായ പനിയോടൊപ്പം അഹസ്യമായ തലവേദനയും ശരീരത്തിലെ ചുവന്ന പാടുകളുമാണ്

നാദാപുരത്ത് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു; അപകടം സഹോദരനോടൊപ്പം കുളിക്കുന്നതിനിടെ

നാദാപുരം: നാദാപുരത്ത് വിദ്യാര്‍ത്ഥി തോട്ടിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. ചെക്യാട് കുറുവന്തേരി പുതിയടത്ത് ചെറ്റക്കണ്ടി ഹാരിസിന്റെ മകന്‍ ഷംനാദ് (19) ആണ് മരിച്ചത്‌. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. സഹോദരനൊപ്പം തോട്ടില്‍ കുളിക്കാന്‍ പോയതായിരുന്നു ഷംനാദ്. തോട്ടില്‍ ബണ്ട് കെട്ടി വെള്ളം തടഞ്ഞു നിര്‍ത്തിയിരുന്നു. നീന്തുന്നതിനിടയില്‍ ഷംനാദ് മുങ്ങിപ്പോവുന്നത് കണ്ട് സഹോദരന്‍ ബഹളം വയ്ക്കുകയായിരുന്നു.

കോഴിക്കോട് സ്വകാര്യ ബസിന് മുന്നില്‍ സിഗ് സാഗ് രീതിയില്‍ വണ്ടിയോടിച്ച് യുവാവ്‌; കേസെടുത്ത് പോലീസ്, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കോഴിക്കോട്: ടൗണില്‍ സ്വകാര്യ ബസിന് തടസം സൃഷ്ടിച്ച് സ്‌ക്കൂട്ടര്‍ ഓടിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. കല്ലായി സ്വദേശി ഫര്‍ഹാനെതിരെയാണ് പന്നിയങ്കര പോലീസ് കേസെടുത്തത്. ഇന്നലെ വൈകിട്ട് മീഞ്ചന്ത ബൈപാസിലാണ് സംഭവം. സ്വകാര്യ ബസിന് തടസം സൃഷ്ടിച്ച് മീറ്ററുകളോളമാണ് യുവാവ് സിഗ് സാഗ് (വളഞ്ഞ് പുളഞ്ഞ്) രീതിയില്‍ സ്‌ക്കൂട്ടര്‍ ഓടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

കണ്ണൂരില്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ജീവനക്കാരിക്ക് കുത്തേറ്റു; പ്രതി പിടിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ജീവനക്കാരിയെ ഓഫീസില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. ചെറുപുഴ അമ്പലം റോഡില്‍ പ്രവര്‍ത്തിക്കുന്ന മേരിമാതാ ഡ്രൈവിങ് സ്‌ക്കൂളിലെ ജീവനക്കാരിയായ സി.കെ സിന്ധുവിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. തലയ്ക്കും പുറത്തും പരിക്കേറ്റ സിന്ധുവിനെ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് കന്യാകുമാരി സ്വദേശിയായ രാജന്‍ യേശുദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Kerala Lottery Results | Karunya Plus Lottery KN-493 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-493 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

കെ.എസ്.പ്രവീണിന്റെ അപ്രതീക്ഷിത വിയോഗം ഉള്‍ക്കൊള്ളാനാവാതെ ബന്ധുക്കളും സഹപ്രവര്‍ത്തകരും; സംസ്‌ക്കാരം നാളെ കൊയിലാണ്ടി കീഴ്പ്പയൂരിലെ വീട്ടുവളപ്പില്‍, ദേശാഭിമാനിയിലും, ടൗണ്‍ഹാളിലും പൊതു ദര്‍ശനം

മേപ്പയ്യൂര്‍: എപ്പോഴും നിറപുഞ്ചിരിയോടെ കാണുന്ന ആ മുഖവും മാഞ്ഞിരിക്കുന്നു. ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ മേപ്പയ്യൂര്‍ കീഴ്പ്പയൂര്‍ കണ്ണമ്പത്ത് കണ്ടി കെ.എസ് പ്രവീണി (47) ന്റെ അപ്രതീക്ഷിത വിയോഗം താങ്ങാവുന്നതിലും ഏറെയെന്ന് സുഹൃത്തുക്കള്‍. വളരെ സൗമ്യസ്വഭാവക്കാരനായിരുന്ന പ്രവീണ്‍ ഒരിക്കല്‍ പരിചയപ്പെട്ടവരോട് പോലും ഹൃദയബന്ധം സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു അതിനാല്‍ തന്നെ സുഹൃത്തുക്കളുടെ ഒരു വലിയ വലയം തന്നെ അദ്ദേഹത്തിന്

പോലീസ് സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കി; നടന്‍ വിനായകന്‍ അറസ്റ്റില്‍, മദ്യലഹരിയിലെന്ന്‌ ആരോപണം

കൊച്ചി: മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് നടന്‍ വിനായകന്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. സ്‌റ്റേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിന് നടനെതിരെ കേസെടുത്തു. താരം മദ്യ ലഹരിയിലാണ് പോലീസിസിനെതിരെ അസഭ്യവര്‍ഷം നടത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ചെയ്ത ശേഷം വിനായകനെ ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

error: Content is protected !!