perambranews.com
കോഴിക്കോട് – കണ്ണൂര്‍ – തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; വലഞ്ഞ് ജനം
കോഴിക്കോട്: കോഴിക്കോട് – കണ്ണൂര്‍ – തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. കൃത്യമായ അന്വേഷണം നടത്താതെ പോക്‌സോ കേസില്‍ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. തിങ്കളാഴ്ച്ച രാവിലെ മുതലാണ് തൊഴിലാളികള്‍ പണി മുടക്കിയത്. കണ്ണൂര്‍, തലശ്ശേരി, വടകര ഭാഗത്തേക്ക് ഒരു ബസ് പോലും സര്‍വ്വീസ് നടത്തുന്നില്ല. മിന്നല്‍ പണിമുടക്കായതോടെ
കളമശ്ശേരി സ്‌ഫോടനം; മരണം രണ്ടായി, മരിച്ചത് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി ആണ് മരിച്ചത്. അന്‍പത്തിമുന്ന് വയസ്സായിരുന്നു. കളമശേരിയിലെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇവര്‍ക്ക് സ്‌ഫോടനത്തെത്തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതോടെ കളമശ്ശേരി സ്‌ഫോടന സംഭവത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഞായറാഴ്ച്ച രാവിലെയോടെയാണ് കളമശ്ശേരിയിലെ യഹോവ
പേരാമ്പ്രയില്‍ രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ സ്ഥലം കയ്യേറി ഇടിച്ചു നിരത്തി; കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പൂര്‍വസ്ഥിതിയിലാക്കി
പേരാമ്പ്ര: രാത്രിയുടെ മറവില്‍ പേരാമ്പ്രയില്‍ സ്ഥലം കയ്യേറി ഇടിച്ചു നിരത്തി. പേരാമ്പ്ര ടൗണില്‍ എ.യു.പി. സ്‌കൂളിലേക്ക് പോകുന്ന റോഡിന്റെ സമീപത്ത് പുതിയെടുത്ത് പക്രന്‍ സാഹിബിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ചു 20 മീറ്ററോളം നീളത്തില്‍ ഇടിച്ചു നിരത്തിയത്. സ്ഥലം കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പൂര്‍വസ്ഥിതിയിലാക്കി. സംഭവത്തില്‍ പോലീസിലും ഗ്രാമപഞ്ചായത്തിലും പരാതി നലകിയെങ്കിലും യാതൊരു
റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഉൾപ്പെടെ മൊബൈലില്‍ നിന്നും ലഭിച്ചു; കളമശ്ശേരിയില്‍ സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്
കൊച്ചി: കളമശ്ശേരിയില്‍ സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. പ്രതിയുടെ മൊബൈലില്‍ നിന്നും രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി പോലീസ് വ്യക്തമാക്കി. സ്‌ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തെ കൊടകര പൊലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ
‘സ്‌ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലം’; കളമശ്ശേരി സ്‌ഫോടനം, ഉത്തരവാദിത്തം ഏറ്റെടുത്ത് വീഡിയോയുമായി ഡൊമിനിക് മാര്‍ട്ടിന്‍
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന്റെ പിന്നില്‍ താനാണെന്ന അവകാശവാദവുമായി വീഡിയോ പങ്കുവെച്ച് പൊലീസില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍. തൃശ്ശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ എറണാകുളം തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്റെ വീഡിയോ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. കൊച്ചി സ്വദേശിയായ ഇയാള്‍ ഉച്ചയോടെയാണ് സ്‌ഫോടനത്തിന് പിന്നില്‍ താനാണെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇതിനു ശേഷമാണ് സ്‌ഫോടനത്തിന്
Kerala Lottery Results | Bhagyakuri | Akshaya AK-623 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ.കെ-623 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം
കളമശ്ശേരി സ്‌ഫോടനം: തൃശ്ശൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഒരാള്‍ കീഴടങ്ങി; ബോംബ് വച്ചത് താനാണെന്ന് കീഴടങ്ങിയ ആള്‍
കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ഫോടനത്തില്‍ ഒരാള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. തൃശ്ശൂര്‍ കൊടകര പോലീസ് സ്‌റ്റേഷനിലെത്തിയാണ് കൊച്ചി സ്വദേശിയായ ഒരാള്‍ കീഴടങ്ങിയത്. ബോംബ് വച്ചത് താനാണെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
സ്‌ഫോടനത്തിന് തൊട്ട് മുമ്പ് ഒരു നീല കാര്‍ അതിവേഗം പുറത്തേക്ക്; കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്റര്‍ സ്‌ഫോടനത്തില്‍ നിര്‍ണായക വിവരം, ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്
കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു നീല കാറിനെക്കുറിച്ച് പോലീസ് അന്വേഷണം. പ്രാര്‍ത്ഥന ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി ഒരു നീലക്കാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും അതിവേഗം പുറേത്തക്ക് പോവുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. സ്‌ഫോടനം നടത്തിയ ആള്‍ രക്ഷപ്പെടാനായി ഉപയോഗിച്ച കാറാവാം ഇതെന്നാണ് പ്രാഥമിക നിഗമനം. സംഭവശേഷം പോലീസിന് ലഭിച്ച അതി നിര്‍ണായക വിവരമാണിത്.
കളമശ്ശേരിയിലേത് ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരിച്ച് ഡിജിപി; സംഭവസ്ഥലത്ത് കരിമരുന്നിന്റെ സാന്നിധ്യം, അക്രമണം ആസൂത്രിതം
കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ പൊട്ടിത്തെറി ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് ഡിജിപി എസ്.ദര്‍വേഷ് സാഹിബ്. ഐ.ഇ.ജി ആണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചതെന്നും കണ്ടെത്തി. ടിഫിന്‍ ബോക്‌സിനുള്ളിലാണ് സ്‌ഫോടക വസ്തു വച്ചതെന്നും, സംഭവസ്ഥലത്ത് കരിമരുന്നിന്റെ സാന്നിദ്ധ്യമുണ്ടെന്നും പോലീസ് അറിയിച്ചു. അപകടം ആസൂത്രിതമാണെന്നും, കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ധേഹം പറഞ്ഞു. നിലവില്‍ എന്‍ഐഎ കൊച്ചി യൂണിറ്റും ഇന്റലിജന്‍സ് ബ്യൂറോ
ജോലി തേടി മടുത്തോ? കൊയിലാണ്ടി ഗവ. ഐടിഐ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ താല്‍ക്കാലിക നിയമനം; വിശദാംശങ്ങള്‍
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം കൊയിലാണ്ടി ഗവ ഐടിഐയിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റയിൻസ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഒക്ടോബർ 31 ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി ഗവ ഐടിഐ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ: 0496