perambranews.com

Total 25468 Posts

മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ പ്രതിഷേധ ജ്വാല തീർത്തു

ചോമ്പാല: മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ ജനകീയ ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്താൻ റെയിൽവേ സ്റ്റേഷനു മുന്നിൽ ബഹുജന പ്രതിഷേധ ജ്വാല തീർത്തു. കോവിഡിനു മുൻപ് സ്റ്റോപ്പുണ്ടായിരുന്ന തീവണ്ടികൾ പുനഃസ്ഥാപിച്ചുകിട്ടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ എന്നീ റെയിൽവേ സ്റ്റേഷനുകളിലും സമാന രീതിയിൽ സമരം. നടന്നു. ജനപ്രിയ തീവണ്ടികൾക്ക് വരുമാനം കുറവാണെന്നു

സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധ; യുവ ഛായാഗ്രാഹക അന്തരിച്ചു

കൊച്ചി: യുവ ഛായാഗ്രാഹക പെരുമ്പാവൂർ സ്വദേശിനി കെ.ആർ. കൃഷ്ണ അന്തരിച്ചു. മുപ്പത് വയസായിരുന്നു. സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധയുണ്ടായതിനെ തുടർന്ന് ശ്രീനഗറിൽ വച്ചായിരുന്നു മരണം. പ്രശസ്ത സംവിധായകൻ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ‘ഹിറ്റ്’ സീരീസിലെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു കൃഷ്ണ. മലയാളി സംവിധായകനും ഛായാഗ്രാഹകനുമായ സാനു വർഗീസാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം

സമാധാനപരമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുക; വടകര ആർടിഒ ഓഫീസിലേക്ക് മാർച്ചുമായി സംയുക്ത ട്രേഡ് യൂണിയൻ

വടകര: സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ വടകര ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളികൾക്ക് സമാധാന പരമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുക, ജിപിഎസുമായി ബന്ധപ്പെട്ട പകൽ കൊള്ള അവസാനിപ്പിക്കുക, മോട്ടോർ വാഹന വകുപ്പിന്റെ അന്യായമായ പിഴയും തൊഴിലാളി ദ്രോഹ നടപടികളും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. മോട്ടോർ കോൺഫഡറേഷൻ

ജൽ ജീവൻ മിഷൻ പദ്ധതി; ചോറോട് പഞ്ചായത്ത് ജനപ്രതിനിധികൾ സമരത്തിലേക്ക്

കൈനാട്ടി: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാ​ഗമായി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് പഞ്ചായത്തിലെ റോഡുകളിൽ കുഴിയെടുത്തത് പൂർവ്വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ സമരത്തിലേക്ക്. ജല അതോറിറ്റി ഓഫീസിന് മുന്നിൽ ജനുവരി 3ന് രാവിലെ 10 മണിക്ക് പ്രതിഷേധ പരിപാടി നടത്തും. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗം ഐക്യകണ്ഠേനയാണ് സമരം നടത്താൻ തീരുമാനിച്ചത്. എല്ലാ റോഡുകളിലും കാൽ നടയാത്ര

’42 അക്കൗണ്ടുകളില്‍നിന്നായി തട്ടിയെടുത്തത്‌ 26.24 കിലോ സ്വര്‍ണം, പകരം വെച്ചത് മുക്കുപണ്ടം’; പോയ വർഷം ഞെട്ടിച്ച ‘ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണതട്ടിപ്പ്‌

വടകര: ‘ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ വന്‍ തട്ടിപ്പ്: 26.24 കിലോ സ്വര്‍ണവുമായി മുന്‍ മേനേജര്‍ മുങ്ങി, പകരം വെച്ചത് മുക്കുപണ്ടം’ മാസങ്ങള്‍ക്ക് മുമ്പ് സമൂഹമാധ്യമങ്ങളിലും ചാനലുകളിലും വന്ന ബ്രേക്കിങ് ന്യൂസിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു. പിന്നാലെ വടകരയിലെ ബാങ്ക് തട്ടിപ്പിന്റെ പിന്നാമ്പുറ കഥകള്‍ യഥേഷ്ടം പത്രതാളുകളിലും ഫേസ്ബുക്ക് വാളിലും നിറഞ്ഞു. കുറ്റ്യാടിയിലെ ഗോള്‍ഡ് പാലസ്

പുലര്‍ച്ചെ ഒരുമണിയ്ക്കുള്ളില്‍ ബീച്ചില്‍ നിന്നും മടങ്ങണം, പുതുവല്‍സരാഘോഷങ്ങളുടെ മറവില്‍ യാതൊരുവിധ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ പാടുള്ളതല്ല; കോഴിക്കോട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്

കോഴിക്കോട്: പുതുവല്‍സര ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വിവിധ ആഘോഷങ്ങളും പരിപാടികളും നടക്കുന്ന സാഹചര്യത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഇല്ലാതെ പുതുവല്‍സരത്തെ സുഗമമായി വരവേല്‍ക്കുവാന്‍ കോഴിക്കോട് സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍. ടി. ഐ.പി.എസ്. ന്റെ നേതൃത്വത്തില്‍ ഡെപ്യുട്ടി പോലീസ് കമ്മീഷണര്‍

ചെമ്മരത്തൂരിലെ നടുവിലക്കണ്ടി കുഞ്ഞികൃഷ്ണ കുറുപ്പ് അന്തരിച്ചു

ചെമ്മരത്തൂർ: നടുവിലക്കണ്ടി കുഞ്ഞികൃഷ്ണ കുറുപ്പ് അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭാര്യ: വനജ മക്കൾ: ഷനോജ്, ഷനിൽ, ശ്യാംനി മരുമക്കൾ: ലോകേഷ് (ഉള്ളിയേരി ), അശ്വതി (ഏർണാകുളം), പ്രബിത (കോഴിക്കോട് ) സഹോദരങ്ങൾ: സരോജിനി, ചന്ദ്രമതി, തങ്കമണി, രാധാകൃഷ്ണൻ, ഗോപിനാഥ്, ഉഷാഭായ്, രജിത കുമാരി. സംസ്കാരം ചൊവ്വാഴ്ച രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ അധ്യാപക ഒഴിവ്; വിശദമായി അറിയാം

മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ മേപ്പയ്യൂരിൽ അധ്യാപക നിയമനം. ഹൈസ്‌കൂൾ വിഭാഗത്തിൽ ഗണിതം അധ്യാപകനെയാണ് നിയമിക്കുന്നത്. ഇന്റർവ്യു ജനുവരി ഒന്ന് ബുധനാഴ്ച കാലത്ത് 10.30 ന് നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹൈസ്‌കൂൾ ഓഫീസിൽ ഹാജരാകണം. Description: Teacher Vacancy in Govt. Vocational Higher Secondary School, Mepayyur  

വിശാലമായ പാർക്കിങ് ഏരിയ, പാസഞ്ചർ റിസർവേഷൻ കേന്ദ്രം, എൽ.ഇ.ഡി ഡിസ്‌പ്ലേ ബോർഡുകൾ; ആദ്യഘട്ടത്തിൽ 21.66 കോടി, 2024ല്‍ വികസനകുതിപ്പില്‍ വടകര റെയില്‍വേ സ്‌റ്റേഷന്‍

വടകര: 2024ലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ വടകരയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട, വികസനകുതിപ്പിന്റെ വര്‍ഷമാണ്. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയിരുന്ന വടകര റെയില്‍വേ സ്‌റ്റേഷന്‍ ഇന്ന് അടിമുടി മാറ്റത്തിന്റെ പാതയിലാണ്. അമൃത് ഭാരത് പദ്ധതി പ്രകാരം റെയില്‍വേ സ്‌റ്റേഷന്‍ നവീകരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ആദ്യഘട്ടത്തില്‍ 21.66 കോടിയുടെ വികസനങ്ങളാണ് സ്‌റ്റേഷനില്‍ ആസൂത്രണം ചെയ്തത്. 2023 ആഗസ്ത് ആറിനായിരുന്നു പ്രവൃത്തി ഉദ്ഘാടനം. പിന്നാലെ

ജി​ല്ലയെ​ മാ​ലി​ന്യ​മു​ക്ത​മാക്കാൻ പദ്ധതി; അറുപത് മാർക്കിൽ കൂടുതൽ ലഭിക്കുന്ന അയൽക്കൂട്ടങ്ങളെ ഹ​രി​ത അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളായി പ്രഖ്യാപിക്കും

കോ​ഴി​ക്കോ​ട്: ജി​ല്ല​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ ഹ​രി​ത അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളൊ​രു​ങ്ങി. മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളെ ഹ​രി​ത​വ​ത്ക​രി​ക്കു​ന്ന പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ.​ഡി.​എ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഗ്രേ​ഡി​ങ്ങി​ലാ​ണ് 14,305 ഹ​രി​ത അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. സം​സ്ഥാ​ന കു​ടും​ബ​ശ്രീ മി​ഷ​ൻ ത​യാ​റാ​ക്കു​ന്ന ഏ​കീ​കൃ​ത രീ​തി​യി​ലെ ഫോ​റ​ത്തി​ലാ​ണ് വി​വ​രം ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​ത്‌ സി.​ഡി.​എ​സ്‌ ത​ല​ത്തി​ൽ ല​ഭ്യ​മാ​ക്കും. ഒ​മ്പ​ത്‌

error: Content is protected !!