perambranews.com

Total 21050 Posts

സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റി വെച്ചത്. നവംബര്‍ 21മുതലാണ് ബസ് സമരം നടത്താന്‍ ഉടമകള്‍ തീരുമാനിച്ചിരുന്നത്. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്നും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും ക്യാമറകള്‍ ഘടിപ്പിക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്നോട് പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍

മാപ്പ് ആര്‍ഹിക്കാത്ത കുറ്റം; ആലുവ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് തൂക്കുകയര്‍

കൊച്ചി:ആലുവയില്‍ അഞ്ചുവയസ്സുകാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് കുറ്റകൃത്യം നടന്ന് 110-ാം ദിവസം കേസില്‍ വിധി പ്രഖ്യാപിച്ചത്. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളില്‍ ജീവപര്യന്തം ശിക്ഷയും വിധിച്ചു. നേരത്തെ അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; ചെക്യാട് പിഞ്ചുകുഞ്ഞു മരിച്ചു

വടകര: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു. ചെക്യാട് പുത്തൻപുരയിൽ ജവാദിന്റെയും ഫാത്തിമയുടെയും രണ്ടുമാസം പ്രായമുള്ള മകൻ മെഹ്വാൻ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മുലപ്പാൽ കുടിക്കുന്നതിനിടെ കുഞ്ഞിൻറെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

കോഴിയെ പിടിക്കാനെത്തി, ഒടുവില്‍ കുടുങ്ങി; വയനാട്ടില്‍ കോഴിക്കൂടിനുള്ളില്‍ പുലി കുടുങ്ങി

വയനാട്: വയനാട്ടില്‍ കോഴിയെ പിടിക്കാനെത്തിയ പുലി കോഴിക്കൂട്ടില്‍ കുടുങ്ങി. വയനാട് മൂപ്പൈനാട് കാടാശേരിയില്‍ കോല്‍ക്കളത്തില്‍ ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കയറിയത്. ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് സംഭവം. രാത്രി കൂട്ടില്‍ നിന്നും ശബ്ദം കേട്ടത്തോടെ ഹംസ വന്ന് നോക്കിയപ്പോള്‍ പുലി കൂടിനകത്ത് നില്‍പ്പുണ്ടായിരുന്നു. ഉടനെ കൂടിന്റെ വാതിലടച്ച് അയല്‍വാസികളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന്

Kerala Lottery Results | Bhagyakuri | Akshaya AK-625 Result | ആ ഭാഗ്യശാലി നിങ്ങളാണോ? അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിന്, വിശദമായ ഫലം അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ.കെ-625 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം

പേരാമ്പ്ര കക്കാട് ഓടിക്കൊണ്ടിരുന്ന മിൽമ വണ്ടി മറിഞ്ഞ് അപകടം; വണ്ടി മറിയുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാം

പേരാമ്പ്ര: പേരാമ്പ്ര കക്കാട് ഓടിക്കൊണ്ടിരുന്ന വണ്ടി മറിഞ്ഞ് അപകടം. പേരാമ്പ്ര കക്കാട് ഇന്ന് രാവിലെ 6.23 ഓടെയാണ് ഓടിക്കൊണ്ടിരുന്ന മിൽമ വണ്ടി മറിഞ്ഞത്. ഓടിക്കൊണ്ടിരുന്ന വണ്ടി ഒരു ഭാഗത്തേക്ക് മറിയുകയായിരുന്നു. വണ്ടിയിലുണ്ടായിരുന്ന ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ വണ്ടി യിൽ നിന്ന് പായ്ക്കറ്റ് പാലുകൾ മാറ്റി. വീഡിയോ കാണാം

Kerala Lottery Result Today Karunya KR 627 Winners List| 80 ലക്ഷം നേടിയ ഭാ​ഗ്യശാലി നിങ്ങളാണോ ? കാരുണ്യ ലോട്ടറി നറുക്കെടുത്തു, സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ അറിയാം

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 627 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം

ഡീപ് ഫേക്ക് സാമ്പത്തിക തട്ടിപ്പ്‌; കോഴിക്കോട് സ്വദേശിയുടെ 40,000 തട്ടിയെടുത്തയാളുടെ കൂട്ടാളി പോലീസ് പിടിയില്‍, രാജ്യത്തെ ആദ്യ അറസ്റ്റ്‌

തിരുവനന്തപുരം: ഡീപ് ഫേക്ക് സാങ്കേതി വിദ്യ ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയെ കബളിപ്പിച്ച് 40,000രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയുടെ കൂട്ടാളിയെ കേരളാ പോലീസ് ഗുജറാത്തില്‍ നിന്നും പിടികൂടി. തട്ടിപ്പിനായി വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ച് നല്‍കിയ മെഹസേന സ്വദേശി ഷേക്ക് മുര്‍ത്തു സാമിയ ഹയത്ത് ഭായ് ആണ് പിടിയിലായത്. ഡീപ് ഫേക്ക് ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് നടത്തിയതിന്

കക്കാടംപൊയിലില്‍ സ്‌ക്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കക്കാടംപൊയില്‍ ആനക്കല്ലുംപാറ വളവില്‍ സ്‌ക്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മറിച്ചു. കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാര്‍ത്ഥികളായ അസ്ലം, അര്‍ഷാദ്‌ എന്നിവരാണ് മരിച്ചത്. അപകട സമയത്ത് മൂന്ന് പേരായിരുന്നു സ്‌ക്കൂട്ടറിലുണ്ടായിരുന്നത്. മൂന്നാമത്തെയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. കക്കാടംപൊയില്‍ ഭാഗത്ത് നിന്ന് കൂമ്പാറയിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇതിനിടയില്‍ ആനക്കല്ലുംപാറ

Kerala Lottery Results | Karunya Plus Lottery KN-495 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-495 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

error: Content is protected !!