perambranews.com

Total 25468 Posts

അഴിയൂർ നഫീസ മൻസിലിൽ മുഹമ്മദ് അന്തരിച്ചു

അഴിയൂർ: അഴിയൂർ നഫീസ മൻസിൽ മുഹമ്മദ്‌ അന്തരിച്ചു. എൺപത് വയസായിരുന്നു. ഭാര്യ പരേതയായ നഫീസ. മക്കൾ: നസീർ, സാജിത, സാലിഹ, സഫറിയ, നസീറ, റുബീന. മരുമക്കൾ: ഗഫൂർ, നാസർ, നൗഷാദ്, സിറാജ്, റാബിയ, പരേതനായ ബഷീർ. സഹോദരൻ പരേതനായ അഹമ്മദ് കുട്ടി. Summary: Nafeesa Mansil Muhammed Passed away at Azhiyur

റെയില്‍വേ സമയപരിഷ്കാരം; വലഞ്ഞ് മലബാറിലെ യാത്രക്കാർ

കോഴിക്കോട്: ജനുവരി മുതൽ റെയില്‍വേ നടപ്പാക്കിയ ട്രെയിൻ സമയ പരിഷ്കാരത്തിൽ വലത്ത് മലബാറിലെ യാത്രക്കാർ. കോഴിക്കോടുനിന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലേക്കുള്ള യാത്രക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. കോഴിക്കോടു നിന്ന് ഉച്ചക്ക് 2.15ന് ട്രെയിൻ പുറപ്പെട്ടാല്‍ ശേഷം വൈകീട്ട് അഞ്ചിന് മാത്രമാണ് അടുത്ത വണ്ടിയുള്ളത്. നേരത്തേ 2.45ന് പുറപ്പെട്ട ട്രെയിൻ ആണ് അരമണിക്കൂർ നേരത്തേയാക്കിയത്. ഇരു ട്രെയിനുകള്‍ക്കുമിടയിലെ സമയ

അഴിയൂർ മനയിൽ ക്ഷേത്രത്തിനു സമീപം തെക്കയിൽ കമല അന്തരിച്ചു

അഴിയൂർ: അഴിയൂർ മനയിൽ ക്ഷേത്രത്തിന് സമീപം തെക്കയിൽ കമല അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. പരേതരായ തെക്കയിൽ കണാരന്റയും മാധവിയുടെയും മകളാണ്. സഹോദരങ്ങൾ: വിശാലു, പരേതനായ ബാലൻ, രമ, ബാബു (ഓട്ടോ ഡ്രൈവർ),വിനോദൻ. സംസ്കാരം ഇന്ന് 03/01/25 രാവിലെ 10.30 മണിക്ക് വീട്ടുവളപ്പിൽ നടക്കും. Summary: Kamala passed away in Thekkayil near Azhiyur Manayil

പുതുവര്‍ഷദിനത്തില്‍ റോഡില്‍ നിന്നും കളഞ്ഞ്കിട്ടിയത് 500ന്റെ നാല് നോട്ട്‌കെട്ടുകള്‍; ഉടമയെ തിരഞ്ഞുപിടിച്ച് തിരികെ ഏല്‍പ്പിച്ച് മേപ്പയ്യൂര്‍ സ്വദേശികളായ യുവാക്കള്‍

മേപ്പയ്യൂര്‍: പുതുവര്‍ഷത്തില്‍ കളഞ്ഞ്കിട്ടിയ പണം ഉടമയെ തിരഞ്ഞുപിടിച്ച് തിരികെ ഏല്‍പ്പിച്ച് മേപ്പയ്യൂര്‍ സ്വദേശികളായ യുവാക്കള്‍. ഇന്നലെ രാത്രി 10.30തോടെ കുരുടിമുക്ക് നടുവണ്ണൂരിലേയ്ക്ക് പോകുന്ന റോഡിലൂടെ ബൈക്കില്‍ പോവുകയായിരുന്നു മേപ്പയ്യൂര്‍ നിടുംപൊയില്‍ സ്വദേശിയായ റാഫിയും സുഹൃത്തുക്കളും. എതിരെ പോവുകയായിരുന്ന കാറില്‍ നിന്നും എന്തോ വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട് റാഫിയും സംഘവും വണ്ടി നിര്‍ത്തി. സമീപത്തെത്തിയപ്പോള്‍ ഒരു കെട്ടില്‍ 500

രോഗികൾക്ക് മതിയായ ചികിത്സാ സൗകര്യം ഒരുക്കിയില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട്‌; നാദാപുരം ഗവ:താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ ധർണ്ണ

നാദാപുരം: ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നാദാപുരം ഗവ:താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ആശുപത്രി തകർക്കുന്ന ഉദ്യോഗസ്ഥ ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്‌. ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് സെക്രട്ടറി അഡ്വക്കറ്റ് പി.രാഹുൽരാജ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് പ്രസിഡണ്ട് എ.കെ ബിജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജോയിൻ സെക്രട്ടറി

തമിഴ്നാട് ദിണ്ടിഗലിലെ വാഹനാപകടം; മരിച്ചത് മേപ്പയ്യൂർ ജനകീയ മുക്ക് സ്വദേശികള്‍, കുടുംബം തമിഴ്നാട്ടിലേക്ക് യാത്ര പോയത് കഴിഞ്ഞ ദിവസം

മേപ്പയ്യൂര്‍: തമിഴ്നാട് ദിണ്ടിഗലില്‍ വാഹനാപകടത്തില്‍ മരിച്ചത് മേപ്പയ്യൂർ സ്വദേശിനികൾ. പാറച്ചാലില്‍ ശോഭന (51), പാറച്ചാലില്‍ ശോഭ (45) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ ഭാര്യമാരാണിവര്‍. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ശോഭയുടെ മകളുടെ ഭര്‍ത്താവിന്റെ ജോലി സ്ഥലത്തേക്ക് പോയതായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് കുടുംബം കാറിൽ യാത്ര തിരിച്ചത്. മകളുടെ ഭര്‍ത്താവിന് തൃശൂരിലേക്ക് സ്ഥലം മാറ്റം

കുറ്റ്യാടിയില്‍ കാറില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെയടക്കം വാഹനവുമായി കടന്നുകളഞ്ഞു; യുവാവ് അറസ്റ്റില്‍

കുറ്റ്യാടി: കുറ്റ്യാടിയില്‍ കുഞ്ഞ് കാറില്‍ ഉറങ്ങിക്കിടക്കെ വാഹനവുമായി കടന്നുകളഞ്ഞ യുവാവ് പിടിയില്‍. അടുക്കത്ത് ആശാരിപറമ്പില്‍ വിജീഷിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചതിരിഞ്ഞാണ് കാറില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. കുന്നമംഗലം സ്വദേശികളായ ദമ്പതികളുടെ മകളെയാണു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. വിജീഷ് ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം. പെണ്‍കുട്ടിയുടെ അമ്മയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. ബേക്കറിയില്‍

വേദിയില്‍ മാറ്റുരച്ച് കുഞ്ഞുതാരങ്ങള്‍; കാണികളുടെ മനസ് നിറച്ച് വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ‘കിലുക്കം’ അങ്കണവാടി കലോത്സവം

വടകര: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം കിലുക്കം – 25. വില്യാപ്പള്ളി യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച കലോത്സവം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം ലീന ഉദ്ഘാടനം ചെയ്തു. മുപ്പത്തിമൂന്ന് അംഗനവാടികളിലെ കുട്ടികള്‍ കലോത്സവത്തില്‍ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിജുള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പൂളക്കണ്ടി മുരളി, സ്റ്റാന്റിംഗ്

25 വേദികള്‍, പതിനയ്യായിരത്തോളം മത്സരാര്‍ത്ഥികള്‍; 63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങി, രജിസ്ട്രേഷൻ സെന്റർ, മത്സര സ്ഥലങ്ങളുടെ ലൊക്കേഷൻ എന്നിവയറിയാന്‍ ക്യൂ ആർ കോഡ് സംവിധാനം

തിരുവനന്തപുരം: 63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരുവനന്തപുരത്ത്‌ ജനുവരി 4 നാലിന്‌ തിരി തെളിയും. കലോത്സവത്തിനെത്തുന്ന മൽസരാർഥികൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് സമഗ്രമായി അറിയാൻ ഇത്തവണ ക്യൂ ആർ കോഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്‌. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താൽ ഓരോ ജില്ലയിലെയും മത്സരാർഥികൾക്ക് അനുവദിച്ചിട്ടുള്ള താമസസ്ഥലം, രജിസ്ട്രേഷൻ സെന്റർ, ഭക്ഷണസ്ഥലം തുടങ്ങിയവയുടെ വിശദാംശങ്ങൾ അറിയാൻ

മരണക്കിണർ, ഗോസ്റ്റ് ഹൗസ്, ഐസ് വാക്കിങ്; കൗതുകകാഴ്ചകളൊരുക്കി കുറ്റ്യാടി ചന്ത

കുറ്റ്യാടി: നടോൽ മുത്തപ്പൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തുന്ന കുറ്റ്യാടി ചന്തയ്ക്ക് തുടക്കമായി. കെ.പി കുഞ്ഞമ്മദ്കുട്ടി എം.എൽ.എ ചന്ത ഉദ്ഘാടനം ചെയ്തു. പുതുവത്സര സാംസ്കാരിക ഘോഷയാത്രയോടെയാണ് ചന്തയ്ക്ക് തുടക്കമായത്‌. കോവിഡ് വ്യാപനത്തെത്തുടർന്ന് രണ്ടുവർഷത്തോളം നിലച്ച ചന്ത ഇത്തവണ വളരെ വിപുലമായരീതിയിലാണ് ഒരുക്കിയിരിക്കുന്നത്‌. തൊട്ടിൽപ്പാലം റോഡിലെ മുക്കത്ത് പറമ്പില്‍ ഒരുക്കിയ ചന്ത ജനുവരി ഏഴുവരെ ഉണ്ടാവും. മരണക്കിണർ, ജയൻറ് വീൽ,

error: Content is protected !!