perambranews.com
ഉച്ചയ്ക്ക് ശേഷം ഇടപാടുകാർക്ക് പ്രവേശനമില്ല; മോട്ടോർ വാഹന വകുപ്പ് ഓഫിസുകൾ ഇനി ഉച്ചവരെ
കോഴിക്കോട്: മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ ഇനി ഉച്ചയ്ക്കുശേഷം ഇടപാടുകാർക്ക് പ്രവേശനമില്ല. നിലവിൽ വൈകീട്ട് അഞ്ചുവരെ ലഭിച്ചിരുന്ന സേവനമാണ് രാവിലെ 10 മുതൽ ഒന്നുവരെയായി പരിമിതപ്പെടുത്തിയത്. സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫിസുകൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം. അതേ സമയം ഡ്യൂപ്ലിക്കേറ്റ് ആർ.സി ഹിയറിങ്, പെർമിറ്റ് ട്രാൻസ്ഫർ, മരിച്ചവരുടെ ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങി വളരെ
കടുവാപ്പേടിയിൽ തിരുവമ്പാടി കൂടരഞ്ഞിക്കാർ; കടുവയെ കണ്ട് പേടിച്ചോടുമ്പോള്‍ വീണ് വീട്ടമ്മയ്ക്ക് പരിക്ക്
തിരുവമ്പാടി: കൂടരഞ്ഞിയില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ. ആടിനെ തീറ്റാൻ പോയ വീട്ടമ്മയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട് പേടിച്ചു ഓടുംവഴി പൈക്കാട് ഗ്രേസിക്ക് വീണ് പരിക്കു പറ്റി. വീട്ടമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ കൂടരഞ്ഞി പത്താം വാർഡ് കൂരിയോട് ഭാഗത്തു വെച്ചായിരുന്നു സംഭവം. വീടിനടുത്ത പറമ്പിലേക്ക് ആടിനെ തീറ്റാൻ പോയപ്പോള്‍
കോഴിക്കോട് എത്തുന്നവർക്കിനി സുഖയാത്ര; ആറുവരിപ്പാതയുടെ നിർമ്മാണം അന്തിമ ഘട്ടത്തിൽ, മെയ് 30നകം തുറന്നേക്കും
കോഴിക്കോട്: കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതയുടെ പ്രവൃത്തി അന്തിമ ഘട്ടത്തിൽ. മെയ് 30-നകം റോഡ് പൂർണമായി തുറന്നുകൊടുത്തേക്കും. രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള 28.4 കിലോമീറ്റർ ഭാഗമാണ് കോഴിക്കോട് നഗരത്തിന് സമാന്തരമായി കടന്നു പോകുന്നത്. ഇതിന്റെ 82 ശതമാനം ജോലികളും പൂർത്തിയായി. മാർച്ച്, ഏപ്രില്‍ മാസത്തോടെ നിർമാണ ജോലികള്‍ പൂർത്തിയാകുമെന്ന് ബി.ഒ.ടി അടിസ്ഥാനത്തില്‍ നിർമാണം നടത്തുന്ന ഹൈദരാബാദ്
മണിയൂർ പാലയാട് ദേശീയ വായനശാല ഇനി പുതുമോടിയിൽ; പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു, ആഘോഷമാക്കി നാട്
മണിയൂർ: പാലയാട് ദേശീയ വായനശാലയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിച്ചു. മണിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. അഷറഫ് അധ്യക്ഷത വഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം നടത്തിയത്. വായനശാല പ്രസിദ്ധികരിച്ച സ്മരണികയുടെ പ്രകാശനം നിർവഹിച്ചുകൊണ്ട് യുവ എഴുത്തുകാരി ശ്യാമിലി പ്രവീൺ എം.ടി.വാസുദേവൻ നായർ അനുസ്മരണ
ചൈനയിൽ വീണ്ടും വൈറസ് വ്യാപനം; എന്താണ് എച്ച്.എം.പി.വി വൈറസ്, ലക്ഷണങ്ങൾ അറിയാം
ചൈന: കൊവിഡ് പൊട്ടിപ്പുറപ്പെട്ട് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ചൈനയില്‍ വീണ്ടും മറ്റൊരു വൈറസ് വ്യാപനം. ഹ്യൂമന്‍ മെറ്റന്യൂമോ വൈറസാണ് (എച്ച്.എം.പി.വി) വ്യാപകമായി പടരുന്നത് കോവിഡിന് സമാനമായ പനി പോലുള്ള ലക്ഷണങ്ങളാണ് എച്ച്.എം.പി.വി ബാധിച്ചവരിലും കണ്ടുവരുന്നത്. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെങ്കിലും പകര്‍ച്ചവ്യാധിയുടെ പല വശങ്ങളും ഇപ്പോഴും വ്യക്തമല്ല. രോഗത്തെ എങ്ങനെ
മണിയൂർ പാലയാട് റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ എടത്തിൽ ശങ്കരൻ നായർ അന്തരിച്ചു
മണിയൂർ: മണിയൂർ പാലയാട് റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ എടത്തിൽ ശങ്കരൻ നായർ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: വിമല. മക്കൾ: വിജീഷ് (വടകര ടൗൺ കോ- ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി), വിനീഷ് (സൗദി അറേബ്യ), വിജിത (കോട്ടക്കൽ). മരുമക്കൾ: പ്രദീപൻ (കോട്ടക്കൽ ആര്യവൈദ്യശാല), സീന വിജീഷ് (ആശ ഹോസ്പിറ്റൽ), സ്മിനി വിനീഷ്. സഹോദരങ്ങൾ: നാരായണൻ, കുഞ്ഞിരാമൻ,
ചാലിക്കര കായൽമുക്കിൽ കോമത്ത് പത്മനാഭൻ കിടാവ് അന്തരിച്ചു
പേരാമ്പ്ര: ചാലിക്കര കായൽമുക്കിലെ കോമത്ത് പത്മനാഭൻ കിടാവ് (79)അന്തരിച്ചു. ഭാര്യ രാധ അമ്മ.മക്കൾ: സുനിൽ കുമാർ, സുരേഷ് (സീനിയർ ക്ലർക്ക് കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ്), സുജ. മരുമക്കൾ: പ്രകാശൻ പിലാക്കാട് (മുചുകുന്ന്) അശ്വതി (നേഴ്സ് ഗവ: ആശുപത്രി കുറ്റ്യാടി). സഹോദരങ്ങൾ: അച്യുതൻ കിടാവ്, ഉമ്മമ്മ അമ്മ , പരേതരായ കോമപ്പൻ കിടാവ്, ചന്തുക്കുട്ടികിടാവ്, കണാരൻ
കേരള പൊലിസില്‍ കോണ്‍സ്റ്റബിള്‍; പത്താം ക്ലാസ് മാത്രം മതി; 66,800 രൂപ ശമ്ബളം വാങ്ങാം, ഇപ്പോൾ അപേക്ഷിക്കാം
കേരള സർക്കാരിന് കീഴിലെ പൊലിസ് സേനയിൽ കോണ്സ്റ്റബിളാവാൻ അവസരം. കേരള പി.എസ്.സി ഇപ്പോൾ കേരള പൊലിസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിങ്) ലേക്ക് പൊലിസ് കോണ്സ്റ്റബിൾ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജോലിക്കായി അപേക്ഷിക്കാം. ജനുവരി 29 ആണ് അവസാന തീയതി. തസ്തിക & ഒഴിവ്: കേരള പി.എസ്.സി-
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ചു; കണ്ണൂർ സ്വദേശിയായ ഡോക്ടറെ ബന്ധുക്കൾ പിടികൂടി പോലീസിലേൽപ്പിച്ചു
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് സമൂഹമാധ്യമം വഴി അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ ഡോക്ടർ പിടിയില്‍. കണ്ണൂർ സ്വദേശി അലൻ അലക്സ് ആണ് പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്ത് വെള്ളയില്‍ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോടേക്ക് വിളിച്ചുവരുത്തിയ ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേർന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.സമൂഹമാധ്യമം വഴി പരിചയപ്പെട്ട കാക്കൂർ
ഒരു ലക്ഷം മാസ ശമ്പളം; മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ നിയമനം, വിശദമായി അറിയാം
കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളേജ്, മാത്യശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ അനസ്തേഷ്യോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്കു ഒരു ലക്ഷം രൂപ മാസ വേതനടിസ്ഥാനത്തില്‍ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത അനസ്‌തേഷ്യോളജിയില്‍ എംഡി/അനസ്‌തേഷ്യോളജിയില്‍ ഡിഎന്‍ബി/അനുഭവപരിചയമുള്ള ഡി എ. പ്രായപരിധി 18 നും 45 നും മദ്ധ്യേ. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി നാലിന് 11.30 മണിക്ക് ഐഎംസിഎച്ച്