Karthi SK
ഇന്നും മഴയ്ക്കും കാറ്റിനും സാധ്യത; കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. കോഴിക്കോട് ഉൾപ്പടെ ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതല്‍ വടക്കൻ കേരളം വരെ നിലനില്‍ക്കുന്ന ന്യൂനമർദ പാത്തിയും സജീവമായി തുടരുന്ന മണ്‍സൂണ്‍ പാത്തിയുമാണ് മഴയ്ക്കുള്ള കാരണം. കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് യെല്ലോ
തെരച്ചിൽ നിർണ്ണായക ഘട്ടത്തിലേക്ക്; ലോറിയിൽ അർജ്ജുൻ ഉണ്ടാവുമോ?, പ്രതീക്ഷയോടെ നാട്
ബംഗളുരു: അർജുനെ കണ്ടെത്താനുള്ള തിരച്ചിലില്‍ ഇന്ന് നിർണ്ണായക ദിനം. ഇന്നലത്തെ തെരച്ചിലില്‍ ലോറി കണ്ടെത്തിയതിനാൽ ഇന്ന് ലോറിയുടെ കാബിനിൽ അർജുൻ ഉണ്ടോ എന്ന പരിശോധനയിലേക്ക് ദൗത്യസംഘം കടക്കും. അതിനായി ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധനയാവും നടക്കുക. ലോറിയുടെ കിടപ്പ് മനസ്സിലാക്കാൻ ഡ്രോണ്‍ ബെയ്സ്ഡ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന നടക്കും. ഒമ്ബത് മണിയോടെ ഡ്രോണ്‍ എത്തിക്കുമെന്നാണ് സൂചന.
റെയിൽവേ സ്റ്റേഷൻ വികസനത്തിന് സ്ഥലം വേണം; വടകര ആർ.എം.എസ് ഓഫീസ് ഒഴിയാൻ നോട്ടീസ്
വടകര: വടകര റെയിൽവേ സ്റ്റേഷനുസമീപം റെയിൽവേയുടെ സ്ഥലത്ത് പ്രവർത്തിക്കുന്ന വടകര ആർ.എം.എസ്. (റെയിൽവേ മെയിൽ സർവീസ്) ഓഫീസ് ഒഴിയണമെന്ന് റെയിൽവേയുടെ നോട്ടീസ്. റെയിൽവെ വികസനത്തിന് കൂടുതൽ സ്ഥലം ആവശ്യമുന്ന് പറഞ്ഞാണ് ഓഫീസ് ഒഴിപ്പിക്കുന്നത്. റെയിൽവേയുടെ സ്ഥലത്ത് 35 വർഷംമുമ്പ് തപാൽവകുപ്പ് നിർമിച്ചതാണ് ഇപ്പോഴത്തെ ആർ.എം.എസ്. ഓഫീസ്. വടകര, പേരാമ്പ്ര, മാഹി മേഖലകളിലെ തപാൽനീക്കത്തിന്റെ പ്രധാന ‘കേന്ദ്രമാണിത്.
ആയഞ്ചേരി ടൗണിലെ രൂക്ഷമായ വെള്ളക്കെട്ട്; പ്രശ്നപരിഹാരത്തിന് ഉദ്യോഗസ്ഥരുമായി എം.എൽ.എ എത്തി
ആയഞ്ചേരി: രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നം നിലനിൽക്കുന്ന ആയഞ്ചേരി ടൗണിൽ പ്രശ്നപരിഹാരത്തിന് എം.എൽ.എയുടെ ഇടപെടൽ. കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എൽ.എയാണ് വെള്ളക്കെട്ട് പ്രശ്നപരിഹാരത്തിന് എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ വിളിച്ച് സംഭവസ്ഥലം സന്ദർശിച്ചത്. പിഡബ്ല്യുഡി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് നിധിൻ ലക്ഷ്മണന്റെയും,അസിസ്റ്റൻറ് എൻജിനീയർ ഷക്കീർ, ഓവർസിയർ എന്നിവരുടെ സാന്നിധ്യത്തിലാണ് എം.എൽ.എ സ്ഥലത്ത് പരിശോധന നടത്തിയത്. ക്രോസ് ഡ്രൈനേജിൽ തടസ്സങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ
പതിറ്റാണ്ടുകളായി വാഹന ഗതാഗതം ഉണ്ടായിരുന്ന റോഡ് റെയിൽവെ കൊട്ടിയടച്ചു; മുക്കാളി റെയിൽവെ ഗേറ്റ് കല്ലാമല സ്കൂൾ റോഡ് പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മറ്റി
അഴിയൂർ: റെയിൽവെ കമ്പിവേലി കെട്ടി തടസ്സപ്പെടുത്തിയ മുക്കാളി റെയിൽവേഗേറ്റ് കല്ലാമല സ്കൂൾ റോഡ് പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിഷയത്തിൽ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് അഴിയൂർ പഞ്ചായത്തിലെ ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗം ചേർന്ന് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. പതിറ്റാണ്ടുകളായി വാഹനം പോയിക്കൊണ്ടിരുന്ന റോഡ് റെയിൽവെ കൊട്ടിയടച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കാൽ
വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (25/07/2024)
ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ത്വക്ക് രോഗവിഭാഗം – ഉണ്ട് 5) ഇ.എൻ.ടി വിഭാഗം – ഉണ്ട് 6) ദന്തരോഗ വിഭാഗം – ഉണ്ട് 7) ഗൈനക്കോളജി വിഭാഗം – ഉണ്ട് 8) നേത്രരോഗ വിഭാഗം
‘വടകര റെയിൽവേ സ്റ്റേഷനിലെ അമൃത് ഭാരത് വികസനം സമയബന്ധിതമായി പൂർത്തിയാക്കും’; വികസന പ്രവർത്തനങ്ങൾ വിലയിരുത്താനെത്തി ഡിവിഷണൽ മാനേജർ
വടകര: വടകര റെയില്‍വേ സ്‌റ്റേഷനിലെ അമൃത് ഭാരത് വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അരുണ്‍ കുമാര്‍ ചതുര്‍വേദി. പാലക്കാട് ഡിവിഷനിലെ വടകര, കാസര്‍ഗോഡ്, പയ്യന്നൂര്‍ എന്നീ മൂന്ന് പ്രധാന റെയില്‍വേ സേ്‌റ്റഷനുകളില്‍ അമൃത് ഭാരത് പുനര്‍വികസന പ്രവര്‍ത്തനങ്ങളുടെ വിപുലമായ പരിശോധന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ സേ്‌റ്റഷനുകളിലെ സൗകര്യങ്ങളിലും അടിസ്‌ഥാന സൗകര്യങ്ങളിലും ഗണ്യമായ
പഴങ്കാവ് വാഴക്കാലിൽ നാരായണി അന്തരിച്ചു
വടകര: പഴങ്കാവ് വാഴക്കാലിൽ നാരായണി അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കൃഷ്ണൻ. മക്കൾ: ചന്ദ്രൻ, പ്രേമലത, സുരേഷ്, ശോഭന, ദിനേശൻ, സുധീർ. മരുമക്കൾ: സ്മിത, നാരായണൻ അനിത, ജയചന്ദ്രൻ, സിന്ധു, ഷൈബ.
”എന്നെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നവരെപ്പോലെ എനിക്കും ഡോക്ടറാകണം”; അമീബിക് മസ്തിഷ്‌കജ്വരത്തെ അതിജീവിച്ച തിക്കോടി സ്വദേശി അഫ്‌നാൻ
പയ്യോളി: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് 22 ദിവസം ആശുപത്രിയില്‍, തിക്കോടി സ്വദേശി അഫ്‌നാന്‍ ജാസിമിനെ സംബന്ധിച്ച് ഇത് രണ്ടാം ജന്മം തന്നെയാണ്. രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ അഫ്‌നാന്റെ മനസില്‍ ഒരു സ്വപ്‌നമുണ്ട്, ‘ഇനി പഠനത്തില്‍ കുറേക്കൂടി ശ്രദ്ധിക്കണം, നല്ല മാര്‍ക്കുവാങ്ങണം, ഒരു ഡോക്ടറാകണം, എന്നെ ചികിത്സിച്ചപ്പോലെ എനിക്കും ചികിത്സിക്കണം, സൗജന്യമായി” അഫ്‌നാന്‍ പറയുന്നു. ‘ദൈവത്തിന്
മതനിരപേക്ഷതയുടെ മാതൃകകളായ കേരളത്തിലെ സർവകലാശാലകളിൽ വർഗ്ഗീയത ഒളിച്ചുകടത്താനുള്ള ഗവർണ്ണറുടെ നീക്കം ചെറുക്കും; എസ്.എഫ്.ഐ ജില്ലാ സമ്മേളനം അഴിയൂരിൽ ഇന്ന് സമാപിക്കും
അഴിയൂർ: രക്തസാക്ഷി പി.കെ.രമേശന്റെ സ്മരണകളിരമ്പുന്ന അഴിയൂരിൽ എസ്.എഫ്.ഐയുടെ 49ാമത് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. അഴിയൂർ ഷംസ് ഓഡിറ്റോറിയത്തിലെ രക്തസാക്ഷി പി.കെ.രമേശൻ നഗറിൽ ഇന്നലെ ആരംഭിച്ച പ്രതിനിധി സമ്മേളനം എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി.സുമേഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി താജുദ്ദീൻ അധ്യക്ഷത വഹിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനും വർഗീയവൽക്കരിക്കാനുമുള്ള ഗവർണറുടെ