Karthi SK
പേരാമ്പ്രയിൽ വെച്ച് ആംബുലന്‍സ് മറിഞ്ഞ് പരിക്കേറ്റ കുറ്റ്യാടി വട്ടോളി സ്വദേശിയായ വീട്ടമ്മ മരിച്ചു
കുറ്റ്യാടി: ആംബുലന്‍സ് മറിഞ്ഞ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. വട്ടോളി നല്ലോംകുഴി നാരായണി(68) ആണ് മരിച്ചത്. അസുഖബാധിതയായ ഇവര്‍ കുറ്റ്യാടി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച വീട്ടിലേക്ക് കയറുന്നതിടെ പെട്ടെന്ന് വീണ് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കുറ്റ്യാടി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കേളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ പേരാമ്പ്രയില്‍ വച്ചാണ് ആംബുലന്‍സ് മറിഞ്ഞ്
വടകര വില്യാപ്പള്ളി ആയഞ്ചേരി തണ്ണീർപ്പന്തൽ റൂട്ടുകളിലെ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു
വടകര: വടകര വില്യാപ്പള്ളി ആയഞ്ചേരി തണ്ണീർപന്തൽ റൂട്ടുകളിലെ അനിശ്ചിതകാല ബസ്‌സമരം പിൻവലിച്ചതായി വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. വടകര സർക്കിൾ ഇൻസ്പെക്ടറുടെയും മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെയും സാനിധ്യത്തിൽ നടത്തിയ ചർച്ചയിൽ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു ലഭിച്ചതിനെത്തുടർന്നാണ് സമരം പിൻവലിച്ചത്. റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കുക, അനധികൃത സമാന്തര സർവ്വീസ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്
വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (02/08/2024)
ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ദന്തരോഗ വിഭാഗം – ഉണ്ട് 6) മാനസികരോഗ വിഭാഗം – ഉണ്ട് 7) എല്ലുരോഗ വിഭാഗം – ഉണ്ട് 8) ശ്വാസകോശ രോഗ
കർക്കിടകവാവ് ബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രം
പയ്യോളി: കർക്കിടക വാവുബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം. ക്ഷേത്രത്തിന് വടക്കു ഭാഗത്ത് സർഗാലയ ബോട്ട് ജട്ടിക്ക് സമീപം ആഗസ്ത് 3 ന് ശനിയാഴ്‌ച പുലർച്ചെ 5 മണിമുതൽ ബലിതർപ്പണം നടത്തുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കൃത്യമായ ആചാരാനുഷ്ടാനങ്ങളോടെ വർഷങ്ങളായി ബലികർമ്മം നടത്തപ്പടുന്ന ഇവിടെ എല്ലാവർഷവും നിരവധി പേർ എത്താറുണ്ട്. കുറ്റിയാടി
ശക്തമായ മഴ; മണിയൂർ ചെരണ്ടത്തൂരിൽ നിരവധി വീടുകളിൽ വെള്ളം കയറി, ദുരിതാശ്വാസ ക്യാമ്പ് തുറന്നു
മണിയൂർ: ശക്തമായ മഴയിൽ ചെരണ്ടത്തൂർ ചിറയ്ക്ക് സമീപം നിരവധി വീടുകളിൽ വെള്ളം കയറി. നല്ലോളിത്താഴെ ഭാഗത്ത് പന്ത്രണ്ടോളം വീടുകളിലും, മങ്കര കോളനിയിലെ പത്തോളം വീടുകളിലുമാണ് വെള്ളം കയറിയത്. വീടുകളിൽ വെള്ളം കയറിയതിൻ്റെ ഭാഗമായി 12 ഓളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മറ്റുള്ളവർ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. മണിയൂർ എം.എച്ച്.ഇ.എസ് കോളേജിലാണ് ദുരിത ബാധിതർക്ക് ക്യാമ്പ് ആരംഭിച്ചത്.
മണിയൂർ കുറുന്തോടിയിൽ തൊഴിലുറപ്പ് തൊഴിലാളിക്കു നേരെ കാട്ടുപന്നിയുടെ ആക്രമണം
മണിയൂർ: മണിയൂർ കുറുന്തോടിയിൽ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീകളുടെ നേർക്ക് കാട്ടുപന്നിയുടെ ആക്രമണം. കുറുന്തോടി പുതിയ പറമ്പത്ത് മീത്തലിൽ വെച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. കിഴക്കേടത്ത് താഴെ ദിനേശൻ്റെ ഭാര്യ ശബ്നയ്ക്കാണ് പന്നിയുടെ കുത്തേറ്റത്. പരിക്കേറ്റ ശബ്നയെ നാട്ടുകാർ ചേർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. പന്നികൾ കൃഷിയിടങ്ങൾ
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (02/08/2024) അവധി
കോഴിക്കോട്: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (02-08-2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. മഴക്കാല മുന്നറിയിപ്പുകൾക്ക് ആധികാരിക സ്രോതസ്സുകൾ മാത്രം ആശ്രയിക്കുക അടിയന്തിര ഘട്ടങ്ങളിൽ ടോൾ ഫ്രീ നമ്പർ 1077 ഉപയോഗപ്പെടുത്തുക.
ഒഞ്ചിയം വെള്ളികുളങ്ങര കണ്ടങ്കണ്ടിയിൽ ഇബ്രാഹിം അന്തരിച്ചു
വടകര: ഒഞ്ചിയം വെള്ളികുളങ്ങര കണ്ടങ്കണ്ടിയിൽ ഇബ്രാഹിം അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു.ടൗൺ മസ്‌ജിദ് മദ്രസ ഭാരവാഹി സ്ഥാനം വഹിച്ചിരുന്നു. ഭാര്യ സൈനബ. മക്കൾ: പരേതനായ ഫഹദ്, നജീബ് (സെയിൽസ് എക്സിക്യൂട്ടീവ്). മരുമകൾ: റമീസ. കബറടക്കം ഓർക്കാട്ടേരി ജുമാമസ്‌ജിദ് ഇന്ന് വൈകുന്നേരം 5 മണിക്ക് നടന്നു.
ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രം; കർക്കിടക വാവുബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങൾ
വടകര: ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലി തർപ്പണത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ് മൂന്നിന് പുലർച്ചെ നാലുമണി മുതൽ ബലിതർപ്പണം ആരംഭിക്കും. കുറ്റ്യാടിപ്പുഴയും വടകര മാഹികനാലും സംഗമിക്കുന്ന മാങ്ങാം മൂഴിയിലാണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുക. കഴിഞ്ഞവർഷം 3000 ത്തോളം ആളുകൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഈ വർഷം കൂടുതൽ
കർഷകദിനത്തിൽ വടകര കൃഷിഭവൻ കർഷകരെ ആദരിക്കുന്നു; വിശദാംശങ്ങൾ അറിയാം
വടകര: കർഷക ദിനത്തോടനുബന്ധിച്ച് ചിങ്ങം ഒന്നിന് വടകര നഗരസഭ കൃഷിഭവൻ കർഷകരെ ആദരിക്കുന്നു. മാതൃകാപരമായി കാർഷിക പ്രവർത്തനം നടത്തുന്ന കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ച് അതിൽ നിന്ന് തെരഞ്ഞെടുക്കുന്ന കർഷകരെയാണ് ആദരിക്കുന്നത്. താഴെ പറയുന്ന വിവിധ കർഷക വിഭാഗങ്ങളെ തെരഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. 1) നെൽ കർഷകൻ2) കേര കർഷകൻ3) വനിതാ കർഷക4 ) എസ്.സി