Karthi SK
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോഴിക്കോട്: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 5) അവധി ആയിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. വടകര താലൂക്കിൽ പൂവാംവയൽ എൽ.പി സ്കൂൾ, കുറുവന്തേരി യു.പി സ്കൂൾ, വിലങ്ങാട് സെന്റ് ജോർജ് എച്ച്.എസ്.എസ്, വെള്ളിയോട് എച്ച്.എസ്.എസ്, കുമ്പളച്ചോല യു.പിസ്കൂൾ എന്നിവയും കൊയിലാണ്ടി താലൂക്കിൽ കൊല്ലത്തെ
ഹൃദയാഘാതം; അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി ബഹ്റൈനിൽ അന്തരിച്ചു
അഴിയൂർ: ഹൃദയാഘാതത്തെ തുടർന്ന് അഴിയൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി ഹാരിസ് പള്ളിപ്പറമ്പത്ത് ആണ് അന്തറച്ചത്. നാൽപ്പത്തെട്ട് വയസ്സായിരുന്നു. മനാമ സൂഖിലെ റീഗൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു.മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ കെ.എം.സി.സി മയ്യത്തു പരിപാലന വിങിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
യുകെയിൽ നിന്നുള്ള ഡോക്ടർ എന്ന വ്യാജേന തട്ടിപ്പ്; വാട്സ് ആപ്പ് ചാറ്റിലൂടെ നാദാപുരം സ്വദേശിയായ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ
നാദാപുരം: നാദാപുരം സ്വദേശിയായ യുവതിയിൽ നിന്നും വാട്സ്ആപ്പ് ചാറ്റിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. യുകെ ഡോക്ടറെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. ലണ്ടനിലെ പ്രശസ്തനായ ഡോക്ടര്‍ മാര്‍ക്ക് വില്യംസ് എന്ന പേരില്‍ യുവതിയുമായി വാട്‌സ്‌ആപ്പില്‍ ചാറ്റ് ചെയ്തായിരുന്നു തട്ടിപ്പ്. വാട്‌സ് അപ്പ് സന്ദേശത്തില്‍ വിശ്വസിച്ച യുവതി പല തവണയായി 1,35,000 രൂപ അയച്ചു കൊടുത്തു. വിലപിടിപ്പുളള ഗിഫ്റ്റുകള്‍
വിലങ്ങാട് ഉരുൾപൊട്ടൽ; നശിച്ചത് ഹെക്ടർ കണക്കിന് ഭൂമിയിലെ കാർഷിക വിളകൾ
നാദാപുരം: കുടിയേറ്റ കർഷകരും മറ്റും പതിറ്റാണ്ടുകളായി മണ്ണിനോട് മല്ലിട്ടുണ്ടാക്കിയ കൃഷികളാണ് ഒരു രാത്രി കൊണ്ട് ഇല്ലാതായത്. വിലങ്ങാട് കഴിഞ്ഞ ചൊവ്വാഴ്ച്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ ഹെക്ടർ കണക്കിന് കൃഷി ഭൂമിയിലെ കാർഷിക വിളകൾ നശിച്ചു. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പുഴയോരത്തെ കൃഷി ഭൂമി തന്നെ ഇല്ലാതായവരും ഉണ്ട്. ചൊവ്വഴ്ച്ച പുലർച്ചെ ഒരു മണി മുതൽ മൂന്നര
‘വലിയ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ആധികാരികമായി സഹായിക്കണം’; ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം സംഭാവന നല്‍കി തിക്കോടി സ്വദേശി സുജേഷ്
തിക്കോടി: വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്ത് എന്‍ട്രി ആപ്പ് അക്കാഡമിക് ഹെഡ്ഡും തിക്കോടി പുറക്കാട് സ്വദേശിയുമായ സുജേഷ് പുറക്കാട്. ദുരന്തം നടന്ന് രണ്ടാം ദിനം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക സംഭവാന നല്‍കിയെന്ന് സുജേ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യരുതെന്ന ഒരുകൂട്ടം
വിലങ്ങാട് കമ്പിളിപ്പാറ ക്വാറിക്കടുത്തും ഉരുൾപൊട്ടി; ഒരു വീട് തകർന്നു, പുറംലോകമറിയാൻ വൈകി
വാണിമേൽ: വിലങ്ങാട് മലയോരത്ത് ഉരുൾപൊട്ടിയ സമയത്ത് കമ്പിളിപ്പാറ ക്വാറിക്കടുത്തും ഉരുൾപൊട്ടി. ഒരുവീട് പൂർണമായും തകർന്നിരുന്നു. എന്നാൽ, സംഭവം പുറംലോകം അറിയാൻ വൈകി. മലയങ്ങാട് കമ്പിളിപ്പാറയിലെ കരിങ്കൽക്വാറിക്കടുത്ത് രണ്ടു ഭാഗത്തായാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടലിൽ മലയങ്ങാട് നുറുക്കുകല്ലിൽ വിജയന്റെ വീടാണ് തകർന്നത്. ഉരുൾപൊട്ടലിന് മിനിറ്റുകൾക്കുമുമ്പ് സമീപത്തേക്ക് മാറിയതിനാൽ വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്തുള്ള വീട്ടുകാരും കമ്പിളിപ്പാറയിലെ കോളനിനിവാസികളും റോഡിലേക്കും
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്
വടകര: കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ഇന്നലെ കൂമുള്ളിയിൽ വെച്ചു സ്വകാര്യ ബസിലെ ഡ്രൈവറെ അകാരണമായി മർദിച്ചതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം തൊഴിലാളികൾ മിന്നൽ പണിമുടക്കിനു തീരുമാനിച്ചത്. ബസ് ഡ്രൈവറെ മർദിച്ചവരെ അറസ്റ്റ് ചെയ്യുന്നവരെ ബസ് സർവീസ് നിർത്തിവെച്ചു പ്രതിഷേധിക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്.
അഴിയൂർ കോട്ടാമല കുന്നുമ്മൽ ഭാസ്കരൻ അന്തരിച്ചു
അഴിയൂർ: കോട്ടാമല കുന്നുമ്മൽ കുന്നുമ്മൽ ഭാസ്കരൻ അന്തരിച്ചു. അറുപത്തിയൊമ്പത് വയസ്സായിരുന്നു.പരേതരായ കുഞ്ഞമ്പു, മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ സൗദാമിനി. മക്കൾ: അഭിലാഷ്, അഖിൽ. മരുമകൾ ശ്രുതി. സഹോദരങ്ങൾശ്യാമള, ഭരതൻ, ഷൈല, മനോജ്, പരേതനായ ബാബു. സംസ്കാരം ഇന്ന് (4/8/2024) രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ നടക്കും.
സംസ്ഥാനത്ത് ഇന്നും മഴ തുടരും; കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ നിലവില്‍ ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ ജാഗ്രത
അഞ്ച് ടയറുകളും കുത്തിക്കീറി ആണിയടിച്ച് പഞ്ചറാക്കി; ആയഞ്ചേരി കക്കട്ടിൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൻ്റെ ടയറുകൾ നശിപ്പിച്ചു
വടകര: ആയഞ്ചേരി തീക്കുനി കക്കട്ടിൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൻ്റെ ടയറുകൾ സാമൂഹ്യ വിരുദ്ധർ കുത്തി കീറി നശിപ്പിച്ചു. കെ.എൽ 49, 2277 നമ്പർ മഹാലക്ഷ്മി എന്ന ബസിൻ്റെ ടയറുകളാണ് നശിപ്പിക്കപ്പെട്ടത്. ബസ് ഓട്ടം കഴിഞ്ഞ് രാത്രി നിർത്തിയിട്ടതിന് ശേഷമാണ് സംഭവം നടത്തിയത്. ബസിൻ്റ അഞ്ച് ടയറുകൾ കുത്തിക്കീറുകയും ആണികൾ തറച്ച് പഞ്ചറാക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ