Karthi SK
പുതുപ്പണം ജെ.എൻ.എം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ റിട്ടയേഡ് അധ്യാപകൻ പി.കെ.ബാലൻ മാസ്റ്റർ അന്തരിച്ചു
വടകര: പുതുപ്പണം ആയുർവേദ ആശുപത്രിക്ക് സമീപം പി.കെ ബാലൻ മാസ്റ്റർ (73) ‘കീർത്തനം’ അന്തരിച്ചു. പുതുപ്പണം ജെ.എൻ.എം ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂൾ റിട്ടയേഡ് അധ്യാപകനാണ്. പുതുപ്പണം ഗ്രന്ഥലയം പ്രസിഡന്റ്, ഗ്രന്ഥശാല സംഘം വടകര മേഖല സമിതി കൺവീനർ, കേരള പെൻഷണർസ് യൂണിയൻ വടകര ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ:
‘വിലങ്ങാട് അനാഥമല്ല. കേരളം മുഴുവൻ കൂടെയുണ്ട്, വിലങ്ങാട് പുനർനിർമ്മിക്കാൻ പ്രത്യേക പാക്കേജ് അടുത്ത ക്യാബിനറ്റ് ചർച്ച ചെയ്യും’; ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് റവന്യു മാന്ത്രി കെ.രാജൻ
നാദാപുരം: വിലങ്ങാട്ടെ ദുരന്തബാധിത പ്രദേശങ്ങൾ റവന്യു മന്ത്രി കെ.രാജൻ സന്ദർശിച്ചു. ‘വിലങ്ങാട് അനാഥമല്ല, മുഴുവൻ കേരളവും കൂടെയുണ്ട്. വിലങ്ങാട് പുനർനിർമ്മിക്കാൻ പ്രത്യേക പാക്കേജ് വേണ്ടിവരും’. വിലങ്ങാടിനായുള്ള സമഗ്ര പാക്കേജ് അടുത്ത ക്യാബിനറ്റ് ചർച്ച ചെയ്യുമെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധി ഇതിനായി ഉപയോഗിക്കേണ്ടി വരും. ഇക്കാര്യം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.എ
തെരുവുനായ ശല്യം; അടിയന്തിര നടപടികളുമായി പയ്യോളി നഗരസഭ, 23 തെരുവുനായകളെ പിടികൂടി
പയ്യോളി: തെരുവ് നായയുടെ ആക്രമണംരൂക്ഷമായ പയ്യോളി നഗരസഭയിൽ നിന്നും വന്ധ്യംകരണത്തിനായി ഇന്ന് 23 തെരുവുനായകളെ പിടികൂടിയതായി നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ അറിയിച്ചു. കഴിഞ്ഞ ദിവസം തച്ചൻകുന്ന് കീഴൂർ ഭാഗത്ത് 18 പേർക്ക് തെരുവ് നായയുടെ കടിയേറ്റ സാഹചര്യത്തിലാണ് വന്ധ്യംകരണം ചെയ്യുന്നതിനായി തെരുവുനായകളെ പിടികൂടാൻ നഗരസഭ തീരുമാനിച്ചത്. തെരുവുനായ ആക്രമണം രൂക്ഷമായതുമായി ബന്ധപ്പെട്ട് നഗരസഭയിൽ അടിയന്തിര
വടകര അടക്കാതെരുവിൽ നെല്ലിയുള്ളതിൽ ചന്ദ്രൻ അന്തരിച്ചു
വടകര: വടകര അടക്കാതെരു നെല്ലിയുള്ളതിൽ ചന്ദ്രൻ അന്തരിച്ചു. അറുപത്തിയൊമ്പത് വയസ്സായിരുന്നു. സിപിഐ.എം വടകര അടക്കാതെരു ബ്രാഞ്ചംഗമാണ്. ഭാര്യ: ലീല. മക്കൾ: ഷീജ, ഷജിന, ഷജിത, ഷിജിൻ (ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് ജോയിൻ സെക്രട്ടറി). മരുമക്കൾ: ബാലകൃഷ്ണൻ (മേമുണ്ട), രാഘവൻ (ഓർക്കാട്ടേരി), വിനു (തോടന്നൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ നടക്കും.
തെരുവുനായ ശല്യം രൂക്ഷം; പയ്യോളി കീഴൂരിൽ സ്‌ക്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
പയ്യോളി: കീഴൂര്‍ എയുപി, കീഴൂര്‍ ജിയുപി സ്‌ക്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തെരുവുനായ ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. പകരം മറ്റൊരു (ശനിയാഴ്ച) ദിവസം പ്രവൃത്തി ദിനമായിരിക്കും. തച്ചന്‍കുന്ന്, കീഴൂര്‍ പ്രദേശത്ത് തെരുവുനായ ഇന്ന് പതിനഞ്ചോളം പേരെ അക്രമിച്ചിരുന്നു. കാര്യാട്ട് ശ്യാമള, കുറുമണ്ണിൽ രാധ, കോഴി പറമ്പത്ത് സീനത്ത്, കേളോത്ത് കല്യാണി, ജാനു
കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിക്കണം; സർവീസ് നടത്താൻ തയ്യാറാകുന്ന ബസുകൾക്ക് ഡി.വൈ.എഫ്.ഐ സംരക്ഷണമൊരുക്കും
വടകര: കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ്സുകൾ നിരന്തരമായി നിസ്സാര കാരണങ്ങളുടെ പേരിൽ നടത്തുന്ന മിന്നൽ പണിമുടക്ക്യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. ഈ സമരം കാരണം വിദ്യാർത്ഥികൾ ഉൾപ്പെടെ പെരുവഴിയിലാക്കുന്ന സാഹചര്യമാണുള്ളത്. നേരത്തെ ഉണ്ടായ വിഷയത്തിൻ്റെ പേരിൽ പേരാമ്പ്ര പോലീസിൻ്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ
വാഷ്ബേസിനിൽ മൂത്രമൊഴിക്കുന്നത് തടഞ്ഞു; കോഴിക്കോട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനം, യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു
കോഴിക്കോട്: കാക്കൂര്‍ കുമാരസാമയില്‍ ഹോട്ടലിലെ വാഷ് ബേസിനില്‍ മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. അക്രമണത്തില്‍ രണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. പുതിയാപ്പ സ്വദേശി ശരത്ത് (25), കടലൂര്‍ സ്വദേശി രവി എന്നിവരാണ് അക്രമണം നടത്തിയത്. ഇവരെ കാക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ രണ്ട് പേരും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഇതിനിടെ മുഖം കഴുകാനായി
ഓർക്കാട്ടേരി കൂമുള്ളി കോമത്ത് ശ്രീധരൻ നമ്പ്യാർ അന്തരിച്ചു
ഓർക്കാട്ടേരി: കോയമ്പത്തൂർ വിശ്വവികാസ് ചിറ്റ്സ് ആൻഡ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ട്ടർ ഓർക്കാട്ടേരി കൂമുള്ളി കോമത്ത് ശ്രീധരൻ നമ്പ്യാർ അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. ഭാര്യ വസന്തകുമാരി രയരോത്ത്. മക്കൾ: ശ്രീജേഷ്, രാജേഷ്, വിജേഷ്. മരുമക്കൾ: ധന്യ, പ്രിയങ്ക, നിമിഷ. സഹോദരങ്ങൾ: ചന്ദ്രിക കോളിയോട്, പത്മാവതി ഒ.പി.കെ, വിമല കോമത്ത്, വിജയൻ കോമത്ത്, വത്സല കുരിക്കിലാട്,
‘വിലങ്ങാട് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം, പുനരധിവാസ നടപടികൾ ഉടൻ ആരംഭിക്കണം’; കെ.കെ.രമ എം.എൽ.എ വിലങ്ങാട്ടെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു
വിലങ്ങാട്: വിലങ്ങാട്ടെ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളും, ദുരിതാശ്വാസ ക്യാമ്പുകളും കെ.കെ.രമ എം.എല്‍.എയും സംഘവും സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാടിന് പ്രത്യേക പാക്കേജ് അനുവദിച്ച് അടിയന്തിരമായി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കെ.കെ.രമ എം.എല്‍.എ ആവശ്യപ്പെട്ടു. വീടുകളും കൃഷിഭൂമിയുമടക്കം ഏക്കറുകണക്കിന് ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. ജീവിതത്തില്‍ സ്വരൂപിച്ചതെല്ലാം ഒറ്റരാത്രികൊണ്ട് ഇല്ലാതായ ഞെട്ടലിലാണ് വിലങ്ങാട്ടെ ജനങ്ങള്‍. ജനങ്ങളുടെ ജാഗ്രത ഒന്നുകൊണ്ടുമാത്രമാണ് ആളപായം കുറഞ്ഞത്.
മുസ്ലിംലീഗ് നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഖാദർ ഏറാമല അന്തരിച്ചു
അഴിയൂർ: മുസ്ലിം ലീഗ് നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഖാദർ ഏറാമല അന്തരിച്ചു. 67 വയസ്സായിരുന്നു. മുസ്ലിം ലീഗ് മുക്കാളി ശാഖ കമ്മിറ്റി പ്രസിഡണ്ടും, കെ.എം.സിസി നേതാവുമായിരുന്നു. മുക്കാളി ദാറുൽ ഉലൂം അസോസിയേഷൻ കമ്മിറ്റി മുൻ അംഗം, കെ.എം.സി.സി ദുബൈ കമ്മിറ്റി വടകര മണ്ഡലം മുൻ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭാര്യ: ഹൈറുന്നിസ.ടി.പി.മക്കൾ: മുഹമദ് ഷാനിർ,