Karthi SK
നാദാപുരം ഉമ്മത്തൂരിൽ തെരുവുനായ ആക്രമണം; കടിയേറ്റ് ചികിത്സതേടിയത് ആറുപേർ
നാദാപുരം: പാറക്കടവിന് സമീപം ഉമ്മത്തൂരിൽ തെരുവുനായയുടെ ആക്രമണം. ഇന്ന് ഉച്ചതിരിഞ്ഞ് ഒന്നരയോടെയാണ് ഉമ്മത്തൂർ ഭാഗത്ത് തെരുവുനായ ആക്രമണം ഉണ്ടായത്. നായയുടെ കടിയേറ്റ് ആറുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ജുമുഅ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകവെയാണ് തൊടുവയിൽ അബ്ദുള്ളക്ക് കടിയേറ്റത്. കടവത്തൂരിലെ ഹലീമ ചെറുവയിൽ, പാറക്കടവിലെ കുന്നത്ത് അബ്ദുള്ള, ചെക്യാട് സന, ഫാത്തിമ തയ്യുള്ളതിൽ, റിംന, സുജ്‌ന
ഉരുൾപ്പൊട്ടലുണ്ടായ വിലങ്ങാട്ടെ മലയങ്ങാട് കുരിശുപള്ളിയിൽ മോഷണം; നേർച്ചപ്പെട്ടി കുത്തിതുറന്ന നിലയിൽ
നാദാപുരം: ഉരുൾപൊട്ടലിൽ ദുരിതം വിതച്ച വിലങ്ങാട്ടെ മലയങ്ങാട് കുരിശുപള്ളിയിൽ മോഷണം. ഉരുൾപ്പൊട്ടലിനെ തുടർന്ന് പ്രദേശവാസികളെല്ലാം ദുരിതാശ്വാസ ക്യാമ്പിൽ ആയിരുന്ന സമയത്താണ് മോഷണം നടന്നത്. നേർച്ചപ്പെട്ടി തകർത്താണ് മോഷണം നടത്തിയത്. നേർച്ചപ്പെട്ടി തകർന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പള്ളി അധികൃതരെ അറിയിച്ചത്. സാധാരണ രണ്ട് മാസത്തിലൊരിക്കലാണ് പള്ളി അധികൃതർ നേർച്ചെപ്പെട്ടി തുറന്ന് പണം എടുക്കാറുള്ളതെന്ന് നാട്ടുകാർ പറയുന്നു.
ഗൂഗിള്‍ മാപ്പ് നോക്കി സ്ഥലം കണ്ടെത്തി മോഷണം നടത്തുന്ന ഹൈടെക് കള്ളൻ; തോട്ടിൽപ്പാലം കാവിലുംപാറ സ്വദേശി പോലീസ് പിടിയിൽ
വടകര: ഗൂഗിള്‍ മാപ്പ് നോക്കി സ്ഥലം കണ്ടെത്തി കോടതികളിലും പോസ്റ്റ് ഓഫീസുകളിലും മോഷണം നടത്തുന്ന യുവാവ് കാസര്‍കോട് വിദ്യാനഗര്‍ പൊലീസിന്റെ പിടിയിൽ. തൊട്ടില്‍പ്പാലം കാവിലുപാറ സ്വദേശി സനീഷ് ജോര്‍ജ്ജാണ് പോലീസ് പിടിയിലായത്. അങ്കമാലിയില്‍ നിന്നാണ് ഇയാളെ കാസര്‍കോട് പൊലീസിന്റെ പിടികൂടിയത്. കാസര്‍കോട് കോടതി കോംപ്ലക്സിലെ മോഷണ ശ്രമത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. കഴിഞ്ഞ നാലാം
സ്ഥാനത്ത് വീണ്ടും ശക്തമായ മഴയെത്തും; ന്യൂനമര്‍ദ്ദത്തിനും മഴ പാത്തിക്കും സാധ്യത, ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുകള്‍. തെക്കൻ, മധ്യ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജൻസികള്‍ അറിയിക്കുന്നത്. ആന്ധ്ര പ്രദേശിന് മുകളിലായി ഒരു ന്യൂനമർദ്ദം രൂപപ്പെടാനും, ആഗോള മഴ പാത്തി സജീവമാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തുടർച്ചയായി മഴ കിട്ടിയ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് മലയോര മേഖലകളില്‍ ജാഗ്രത തുടരണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍,
കടമേരി കൈതക്കുണ്ടിലെ തയ്യുള്ളതിൽ അമ്മദ് ഹാജി അന്തരിച്ചു
ആയഞ്ചേരി: കടമേരി കൈതക്കുണ്ടിലെ തയ്യുള്ളതിൽ അമ്മദ് ഹാജി അലോള്ളതിൽ അന്തരിച്ചു. 86 വയസ്സായിരുന്നു. ഭാര്യ പരേതയായ അമ്പിളി കുന്നത്ത് പാത്തു. മക്കൾ: കുഞ്ഞയിഷ, നസീമ, അഷ്റഫ് (അബൂദാബി), അബ്‌ദുൽ ഗഫൂർ (ദുബൈ), അബ്ദുല്ല (കോർണർ ടു, നാദാപുരം). മരുമക്കൾ: ഒന്തമ്മൽ അബൂബക്കർ അരൂര്, മുച്ചിലോട്ടുമ്മൽ മഹമൂദ് (അധ്യാപകൻ, എം.യു.എം ഹയർ സെക്കണ്ടറി സ്കൂൾ, വടകര, കെ.എസ്.ടി.യു
മടപ്പള്ളി ഗവ. ഫിഷറീസ് എൽ.പി സ്കൂളിൽ അധ്യാപക നിയമനം
ഓർക്കാട്ടേരി: മടപ്പള്ളി ഗവ. ഫിഷറീസ് എൽ.പി സ്കൂളിൽ ഒഴിവുള്ള ഫുൾടൈം ജൂനിയർ ടീച്ചർ (അറബിക്, എൽ.പി.എസ്.ടി) ഒഴിവിലേക്ക് നിയമനം നടത്തുന്നു. കൂടിക്കാഴ്‌ച ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ വെച്ച് നടക്കുന്നതാണ്.
വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (09/08/2024)
ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) എല്ലു രോഗ വിഭാഗം – ഉണ്ട് 5) ദന്തരോഗ വിഭാഗം – ഉണ്ട് 6) ഇ.എൻ.ടി വിഭാഗം – ഉണ്ട് 7) നേത്രരോഗ വിഭാഗം – ഉണ്ട് 8) മാനസിക
ഒഞ്ചിയം മീത്തലേ പുലയംകുന്നത്ത് മാധവി അന്തരിച്ചു
ഒഞ്ചിയം: തയ്യിൽ- മീത്തലേ പുലയം കുന്നത്ത് മാധവി അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കുമാരൻ. മക്കൾ: ചന്ദ്രി (പുഞ്ചിരിമിൽ), ഉഷ (ഏറാമല), ശോഭ (ഒഞ്ചിയം പാലം), ബാബു (ഗൾഫ്), വിനോദൻ (ഗൾഫ്), ബീന (കൈനാട്ടി), ബിജു (ഗൾഫ്), ഷിജു. മരുമക്കൾ: ചന്ദ്രൻ, മനോജ്, പരേതനായ അനന്തൻ, പരേതനായ ബാബു, ബീന, സജിന, സുമിത, വിമിഷ.
അഴിയൂർ അമ്പലത്തുംകണ്ടി സലിം അന്തരിച്ചു
അഴിയൂർ: അമ്പലത്തുംകണ്ടി സലിം അന്തരിച്ചു. അമ്പത് വയസ്സായിരുന്നു. ഒളവിലം യതീംഖാനയിലെ കുക്കായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: അഹമ്മദ്. ഭാര്യ: സെറീന (ഒളവിലം). സഹോദരങ്ങൾ: ഉമ്മർ, അബുട്ടി, സാജിദ്. ഖബറടക്കം ഇന്ന് 12 മണിക്ക് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ നടന്നു.