Karthi SK
സംസ്ഥാനത്ത് മഴ തുടരുന്നു; കോഴിക്കോട് അടക്കം എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (13/08/2024) തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും ആഗസ്ത് 14ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട്
സൗഹൃദം പൂത്തുലഞ്ഞ കാലത്തെ ‘ഒരുമ’; സുഹൃദ്സംഗമം സംഘടിപ്പിച്ച് മടപ്പള്ളി കോളേജ് അലംനി അസോസിയേഷൻ
മടപ്പള്ളി: മടപ്പള്ളി ഗവൺമെൻ്റ് കോളേജ് അലംനി അസോസിയേഷൻ ‘ഒരുമ’ സുഹൃദ്സംഗമം സംഘടിപ്പിച്ചു. വടകര ക്രിസ് അവന്യു ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കവിയും ഗാനരചയിതാവുമായ പി.കെ.ഗോപി ഉദ്ഘാടനം ചെയ്തു. സുനിൽ മടപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന വിവരാവകാശ കമ്മിഷണർ ടി.കെ. രാമകൃഷ്ണൻ മുഖ്യാതിഥിയായി. വി.ടി.മുരളി, സുവീരൻ, വി.രമേശൻ, എം.ടി.രമേശ്, കെ.എം.ഭരതൻ, ദിനേശൻ കരിപ്പള്ളി, പി.പി.പ്രമോദ്, കെ.വിനീത് കുമാർ,
വടകര താലൂക്കിലെ റേഷൻകടകളിൽ ഭക്ഷ്യധാന്യങ്ങൾ എത്തുന്നില്ല; ഉടൻ പരിഹരിക്കണമെന്ന് റേഷൻ എംപ്ലോയീസ് യൂണിയൻ
വടകര: വടകര താലൂക്കിലെ റേഷൻവടകര കടകളിൽ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ എത്തിക്കണം. താലൂക്കിൽ രണ്ടാഴ്ചയായി ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ റേഷൻകടകളിൽ എത്താത്തതിനാൽ വിതരണം തടസ്സപ്പെട്ട നിലയിലാണ്. ഇത് പരിഹരിക്കാൻ ഭക്ഷധാന്യങ്ങൾ ഉടനെഎത്തിക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് യൂണിയൻ വടകര താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ പി.കെ. ബിജു അധ്യക്ഷനായി. എം.പി.ബാബു, എ.കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. കണവൻഷനിൽ പുതിയ
മുക്കാളി റെയിൽവേ സ്റ്റേഷൻ നിർത്തലാക്കരുതെന്ന ആവശ്യവുമായി കെ-റെയിൽ വിരുദ്ധ സമരസമിതി
ഒഞ്ചിയം: വരുമാനമില്ലാത്ത സ്റ്റേഷനുകൾ നിർത്തലാക്കുന്നതിൻ്റെ പേരിൽ മുക്കാളി റെയിൽവേ ഹാൾട്ട് സ്റ്റേഷൻ നിർത്തലാക്കരുതെന്ന് കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമരസമിതി അഴിയൂർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. വർഷങ്ങളായി മുക്കാളി, ഏറാമല, കുന്നുമ്മക്കര, തട്ടോളിക്കര, ഒഞ്ചിയം പ്രദേശങ്ങളിലെ ജനങ്ങൾ അവരുടെ ദീർഘദൂര യാത്രകൾക്ക് ആശ്രയിക്കുന്നത് മുക്കാളി റെയിൽവേ സ്റ്റേഷനെയായിരുന്നു. കോവിഡിന് മുൻപുവരെ 10 ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പുണ്ടായിരുന്നു.
മാഹി ബൈപ്പാസിൽ വാഹനാപകടം; കണ്ണൂർ സ്വദേശിനിയായ യുവതി മരിച്ചു
കണ്ണൂർ: മാഹി ബൈപാസിൽ പുതിയ ഹൈവേ ആറുവരിപ്പാതയിൽ വാഹനമിടിച്ച് യുവതി മരിച്ചു. കണ്ണൂർ മർക്കാർ കണ്ടിയിൽ ഷംന ഫൈഹാസ് (39 വയസ്സ്) ആണ് മരിച്ചത്. ഹൈവേ മുറിച്ചു കടക്കുന്നതിനിടെ ജീപ്പ് ഇടിച്ചാണ് അപകടം ഉണ്ടായത്. മുഴപ്പിലങ്ങാട് മഠത്തിൽ ഉമർഗേറ്റ് ബീച്ചു റോഡിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആയിരുന്നു അപകടം നടന്നത്. മഠത്തിന് സമീപം ബസ്സിറങ്ങി
വിലങ്ങാട് നൂറിലധികം ഉരുൾപ്പൊട്ടൽ പ്രഭവകേന്ദ്രങ്ങൾ; ദുരന്ത മേഖലയിൽ വിദഗ്ധ സംഘം നാളെ പരിശോധന നടത്തും
നാദാപുരം: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വിലങ്ങാട് വിദഗ്ധ സംഘം നാളെ സന്ദർശനം നടത്തും. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയില്‍ കണ്‍സർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് സ്ഥലം സന്ദർശിക്കുന്നത്. നൂറിലേറെ പ്രഭവ കേന്ദ്രങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതായാണ് വിലയിരുത്തല്‍. പ്രദേശം വാസ യോഗ്യമാണോ, കൃഷിയോഗ്യമാണോ, പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ പരിശോധനയ്‌ക്ക് ശേഷം വ്യക്തമാക്കുമാക്കുമെന്ന് വിദഗ്ധർ അറിയിച്ചു. മേഖലയിലെ ഉരുള്‍പൊട്ടല്‍
വാഹന വില്പനയുമായി ബന്ധപ്പെട്ട തർക്കം; താമരശ്ശേരിയിൽ യുവതിയുടെ നേതൃത്വത്തിൽ 20 അംഗസംഘം വീട്ടിൽ കയറി ആക്രമിച്ചു, 4 പേർക്ക് പരിക്ക്, 7 പേർ പോലീസ് കസ്റ്റഡിയിൽ
താമരശ്ശേരി: വാഹന വില്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് താമരശ്ശേരിയില്‍ വീട്ടില്‍ കയറി ഒരു സംഘം ആക്രമണം നടത്തി. വീട്ടുടമ ഉള്‍പ്പെടെ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. താമരശ്ശേരി ചുങ്കം സ്വദേശി അഷ്റഫിന്റെ വീട്ടിലാണ് 20 ലധികം വരുന്ന സംഘമെത്തി ആക്രമണം നടത്തിയത്. നാല് കാറുകളിലും ബൈക്കുകളിലുമായിട്ടായിരുന്നു ഈ
കോട്ടക്കൽ പള്ളിത്താഴ കമല അന്തരിച്ചു
പയ്യോളി: കോട്ടക്കൽ പള്ളിത്താഴ കമല അന്തരിച്ചു. എൺപത് വയസ്സായിരുന്നു.ഭർത്താവ് പരേതനായ വേലായുധൻ. മക്കൾ: നിർമ്മല (കണ്ണൂർ), പ്രദീപൻ. മരുമക്കൾ: പരേതനായ അനിൽകുമാർ (കണ്ണൂർ), ജസിത. സഹോദരങ്ങൾ ചന്ദ്രൻ, ശാരദ, അശോകൻ, ജാനു, കുഞ്ഞിക്കണ്ണൻ, വത്സല (പുറങ്കര). സംസ്കാരം ഇന്ന് (ഞായർ) രാത്രി 8 മണിക്ക്.
വിലങ്ങാട് സമഗ്ര പുനരധിവാസ പദ്ധതി നടപ്പിലാക്കും, പുഴകളിൽ അടിഞ്ഞ കല്ലുകളും മരങ്ങളും നീക്കം ചെയ്യും; മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു
നാദാപുരം: ഉരുള്‍പൊട്ടലിൽ എല്ലാം തകർന്ന് ദുരിതമനുഭവിക്കുന്ന വിലങ്ങാടിന് സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് കോഴിക്കോട് ജില്ലയുടെ ചുമലെയുള്ള മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഒരാള്‍ മരണപ്പെടുകയും കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്ത വിലങ്ങാട് ദുരന്തം സർക്കാർ ഗൗരവത്തിലാണ് കാണുന്നത്. അവിടെ സമഗ്രമായ പുനരധിവാസം നടപ്പാകും വരെ വാടക വീട് ഉള്‍പ്പെടെയുള്ള താല്‍ക്കാലിക പുനരധിവാസ
കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് മയക്കുമരുന്നുമായി പിടിയിൽ; എം.ഡി.എം.എയുമായി പിടിയിലായത് ചെക്യാട് സ്വദേശി
നാദാപുരം: മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. ലഹരികേസ് ഉൾപ്പടെ വിവിധ കേസുകളിൽ പ്രതിയായി കാപ്പ ചുമത്തി നാട് കടത്തിയ പ്രതി പാറക്കടവ് ചെക്യാട് സ്വദേശി കുറ്റിയിൽ നംഷീദ്നെയാണ്എം.ഡി.എം.എ ശേഖരവുമായി പോലീസ് പിടിയിലായത്. വളയം പോലീസും, റൂറൽ എസ്.പി യുടെ ഡാൻസാഫ് അംഗങ്ങളും ചേർന്ന് പിടികൂടിയത്. പ്രതിയിൽ നിന്ന് മേഖലയിൽ വിൽപ്പനക്കെത്തിച്ച 21.250 ഗ്രാം